Search
  • Follow NativePlanet
Share
» »ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

By Elizabath Joseph

കഥപറയുന്ന കോട്ടകളും രഹസ്യങ്ങൾ ഒളിച്ചിരിക്കുന്ന കൊത്തളങ്ങളും ഭാരതത്തിൻറെ ചരിത്രത്തിൽ ഒട്ടേറെ കാണുവാൻ സാധിക്കും. ശത്രുക്കളിൽ നിന്നു രക്ഷപ്പെടുവാനും രാജ്യത്തെ സംരക്ഷിക്കുവാനും ചില അവസരങ്ങളിൽ സ്വന്തം ജീവൻ തന്നെ സംരക്ഷിക്കുവാനുമായിട്ടാണ് രാജാക്കൻമാർ കോട്ടകൾ പണിയുന്നത്. ചില സമയങ്ങളിൽ തങ്ങളുടെ അമൂല്യമായ സ്വത്ത് സുരക്ഷിതമായി സംരക്ഷിക്കുവാനുള്ള ഒരിടം എന്ന കടമയും കോട്ടകൾക്കുണ്ടായിരുന്നു.

എന്നാൽ ചിലപ്പോൾ തന്ത്രപ്രധാനമായ കാര്യങ്ങൾക്കും കോട്ടകൾ ഉപയോഗിച്ചിരുന്നു. അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുവാനും മറ്റുമായി ഇവിടെ തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. കർണ്ണാടകയിൽ മൈസൂരിനടുത്തുള്ള ശ്രീരങ്കപട്ടണം മൈസൂർ കടുവയായിരുന്ന ടിപ്പു സുൽത്താന്റെ ഓർമ്മകൾ ഉറങ്ങുന്ന ഇടമാണ്. ഇവിടെ നിന്നും പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഖനനത്തിൽ അഞ്ച് രഹസ്യ തുരങ്കങ്ങളാണ് കണ്ടെത്തിയത്. ഇതിനെക്കുറിച്ച് കൂടുതലറിയാം...

 തിരുവരങ്കപട്ടണം

തിരുവരങ്കപട്ടണം

മഹാവിഷ്ണുവിന്റെ പേരിലറിയപ്പെടുന്ന പ്രശസ്തമായ സ്ഥലമാണ് തിരുഅരങ്കപട്ടണം അഥവാ ശ്രീരംഗപട്ടണം. മതപരമായും സാസ്കാരികമായും പാരമ്പര്യമായും ഒട്ടേറെ പ്രത്യേകതകളുള്ള പട്ടണമാണിത്. യുനസ്കോയുടെ പൈതൃക പദവിക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ സ്മാരകങ്ങൾ നിർമ്മാണ വൈവിദ്യം കൊണ്ട് ഏറെ മികച്ചു നിൽക്കുന്നവയാണ്.

കാവേരി നദിയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ശ്രീരംഗപട്ടണമെന്നത് അധികമാർക്കും അറിയാത്ത ഒരു കാര്യമാണ്. രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യത്താൽ വിഷ്ണു ഭക്തർക്കും തീർഥാടകർക്കുമിടയിൽ ഏറെ പ്രശസ്തം കൂടിയാണിത്.

PC: Alende devasia

 ശ്രീരംഗപട്ടണം കോട്ട

ശ്രീരംഗപട്ടണം കോട്ട

മൈസൂരിനു സമീപത്തുള്ള ഏറ്റവും മനോഹരമായ കോട്ടകളിലൊന്ന് സ്ഥിതി ചെയ്യുന്നത് ശ്രീരംഗപട്ടണത്തിലാണ്. ഇവിടുത്തെ കോട്ട നിർമ്മിച്ചത് 1454 ലാണ്. തിമ്മയ്യ നായ്കൻ നിർമ്മിച്ച ഈ കോട്ട പിന്നീട് ടിപ്പു സുൽത്താന്റെ കൈകളിൽ വന്നു ചേരുകയായിരുന്നു. ശത്രുക്കളിൽ നിന്നും രക്ഷപെടുന്നതിന് കോട്ടയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്നും ഒരു സംഘം നിർമ്മാതാക്കൾ എത്തി കോട്ട പുനർനിർമ്മിച്ചിരുന്നു കോട്ടയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങൾ കാവേരി നദിയാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇന്ന് ബെംഗളുരു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന തുരങ്കങ്ങൾക്കും പേരുകേട്ട ഇടമാണ്.

PC: Jayanthdev

നാലുകവാടങ്ങൾ

നാലുകവാടങ്ങൾ

കോട്ടയ്ക്ക് ചുറ്റുമായി നാലു പ്രശസ്ത കവാടങ്ങളാണുള്ളത്. ഒന്നാമത്തെ കവാടം ബെംഗളുരു കവാടം എന്നും രണ്ടാമത്തേത് ഡെൽഹി കവാടം എന്നും മൂന്നാമത്തേത് മൈസൂർ കവാടം എന്നും നാലാമച്ചെ കവായം വാട്ടർ എലിഫന്റ് ഗേറ്റ് എന്നും അറിയപ്പെടുന്നു.

PC:Prof tpms

ഉള്ളിൽ കടക്കാൻ പാടുപെടും

ഉള്ളിൽ കടക്കാൻ പാടുപെടും

ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ കടക്കുക എന്നത് ശത്രുക്കൾക്കു മാത്രമല്ല മിത്രങ്ങൾക്കും ഇത്തിരി പണിപ്പെട്ട പരിപാടിയായിരുന്നു ടിപ്പുവിന്റെ കാലം മുതലേ. കർശനമായ പരിശോധനകൾക്കും മറ്റും ശേഷം മാത്രമേ ആരെയും ഇതിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു. കോട്ടയുടെ കാര്യത്തിലാവട്ടെ രണ്ടു തരത്തിലുള്ള കവാടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചരിത്രത്തിലേ തന്നെ ഏറ്റവും മിടുക്കൻമാരായ ശത്രുക്കളുണ്ടായിരുന്ന ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു സുൽത്താൻ.

PC:Prof tpms

ബ്രിട്ടീഷുകാരുമായുള്ള യുദ്ധം

ബ്രിട്ടീഷുകാരുമായുള്ള യുദ്ധം

ഒരു കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാതെ പോരാടിയതിനമാൽ അവരുടെ കണ്ണിലെ കരടായിരുന്നു ടിപ്പു എന്നും. ബ്രിട്ടീഷുകാരെ നേരിടാൻ അയല്‍രാജ്യങ്ങളുമായി സഖ്യം ഉണ്ടായിക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാൽ നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു ചതിയിലൂടെ കൊല ചെയ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ശ്രീരംഗപട്ടണത്താണ്.

PC: Satyabrata Nanda

ഇന്‌ഡോ ഇസ്ലാമിക് വാസ്തു വിദ്യ

ഇന്‌ഡോ ഇസ്ലാമിക് വാസ്തു വിദ്യ

ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട ശ്രീരംഗപട്ടണം കോട്ട ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ്. കാഴ്ചയിൽ തന്നെ ഏറെ ഏറെ മനോഹരമായ ഈ കോട്ടയും പരിസരവും രണ്ടു ഭാഗങ്ങലിൽ കാവേരി നദിയാലും മറ്റു രണ്ടു ഭാഗങ്ങളിൽ ശക്തമായ സംരക്ഷണത്താലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ്.

ടിപ്പുവിന്റെ കൊട്ടാരവും രംഗനാഥസ്വാമി ക്ഷേത്രവും വിശാലമായ പൂന്തോട്ടവും ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിര്‍മ്മിക്കപ്പെട്ട ജുമാ മസ്ജിദും ഇവിടുത്തെ കാണേണ്ട കാഴ്ച തന്നെയാണ്.

PC: Chitra sivakumar

നിഗൂഢ തുരങ്കങ്ങൾ

നിഗൂഢ തുരങ്കങ്ങൾ

ശ്രീരംഗപട്ടണം കോട്ട നിർമ്മിക്കുമ്പോൾ തന്നെ കോട്ടയുടെ സംരക്ഷണത്തിനും അത്യാവശ്യ ഘട്ടങ്ങളിലും മറ്റും ഉപയോഗിക്കുവാനായി അ‍ഞ്ച് തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. കാവേരി നദിയിൽ നിന്നുള്ള വെള്ളം ക്ഷേത്രക്കുളത്തിൽ എത്തിക്കുവാനായിരുന്നു ആദ്യ തുരങ്കം നിർമ്മിച്ചത്. ഇത് ജലസംരക്ഷണത്തിൽ ടിപ്പുവിന്റെ അനുകരിക്കാവുന്ന മാതൃകയായി ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. ടിപ്പുവിന്റെ കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള രഹസ്യ തുരങ്കങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നു മറ്റൊരു തുരങ്കവും തുടങ്ങുന്നത് കാണാം. ആപത്തു സമയത്ത് രക്ഷപെടാനായി നിർമ്മിച്ചതാണ് ഇത്. എന്നാൽ മറ്റു രണ്ടു തുരങ്കങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.

PC: Chitra sivakumar

തിരുവരങ്കപട്ടണം രംഗനാഥസ്വാമി ക്ഷേത്രം

തിരുവരങ്കപട്ടണം രംഗനാഥസ്വാമി ക്ഷേത്രം

ശ്രീരംഗപട്ടണത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര, തീർഥാടന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ തിരുവരങ്കപട്ടണം രംഗനാഥസ്വാമി ക്ഷേത്രം. വൈഷ്ണവരുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പഞ്ചരംഗ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. എഡി 984 ൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഗംഗാ രാജവംശത്തിന്റെ പ്രധാനികളിലൊരാളായിരുന്ന തിരുമലൈയ്യയാണ് ഇത് നിർമ്മിച്ചത്. വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആചാര്യനായ രാമാനുജൻ ചോളരാജ്യത്തെ ശൈവരിൽ നിന്നും രക്ഷപെടാനായി ഈ ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത് എന്നൊരു കഥയും ഉണ്ട്. ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് ശ്രീരംഗപട്ടണത്തിന് അതിന്റെ പേരു ലഭിക്കുന്നത്.

പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC: Paweł 'pbm

വിവിധ തരത്തിലുള്ള നിർമ്മാണ വിദ്യകൾ

വിവിധ തരത്തിലുള്ള നിർമ്മാണ വിദ്യകൾ

ഒട്ടേറെ രാജവംശങ്ങളുടെ കൈകളിലൂടെ കടന്നു പോയതിനാൽ അവരുടെയെല്ലാം സംഭാവനകൾ ക്ഷേത്രത്തിലും പരിസരങ്ങളിലും കാണുവാൻ സാധിക്കും. പടിഞ്ഞാറെ ഗംഗാ രാജവംശത്തിന്റെ പ്രധാനികളിലൊരാളായിരുന്ന തിരുമലൈയ്യയാണ് ഇത് നിർമ്മിച്ചത്. ഒരു കാലത്ത് ഹൊയ്സാല രാജവംശത്തിന്റെ കീഴിലായിരുന്ന ഇവിടം മൈസൂർ രാജാക്കൻമാരുടെയും വിജയനഗര സാമ്രാജ്യത്തിന്റെയുമെല്ലാം ശേഷിപ്പുകൾ കാണാൻ സാധിക്കും.

PC: Chitra sivakumar

മസ്ജിദ് ഇ അലാ

മസ്ജിദ് ഇ അലാ

ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഇ അലാ അഥവാ ജുമാ മസ്ജിദ് ടിപ്പു സുൽത്താന്റെ ഭരണകാലത്താണ് നിർമ്മിക്കപ്പെടുന്നത്. ബാംഗ്ലൂർ കവാടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന് രണ്ട് മിനാരങ്ങളാണുള്ളത്. 1786-87 കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കുന്നത്.

PC: itslife.in

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more