» »താജ്മഹലിനെക്കുറിച്ച് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

താജ്മഹലിനെക്കുറിച്ച് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Written By: Elizabath

ലോകാത്ഭുതങ്ങളില്‍ ഒന്നും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരത്തിന്റെ അഭിമാനവുമാണ് ആഗ്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ്മഹല്‍. വര്‍ഷത്തില്‍ രണ്ടു മുതല്‍ നാലു ദശലക്ഷം ആളുകള്‍ വരെ സന്ദര്‍ശിക്കുന്ന ഈ സ്മാരകം യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
താജ്മഹല്‍ സന്ദര്‍ശിക്കുന്നവരില്‍ മിക്കവരും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെയാണ് ഇവിടെയെത്തുന്നത്.
ഷാജഹാന്‍ തന്റെ പ്രിയപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണിത സ്മാരകം എന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ താജ്മഹലിന് പറയുവാനുണ്ട്.

താജ് മഹലോ തേജോമഹാലയോ

താജ്‌മഹല്‍ മാത്രം കണ്ടാല്‍ പോര, ആഗ്രയിലെ 10 കാ‌ഴ്ചകള്‍ കാണാം

വെണ്ണക്കല്‍ സൗധം

വെണ്ണക്കല്‍ സൗധം

അക്കാലത്ത് നിലനിന്നിരുന്ന നിര്‍മ്മാണ ശൈലികളില്‍ നിന്നും വ്യത്യസ്തമായ നിര്‍മ്മാണ രീതിയാണ് താജ്മഹലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അക്കാലത്തെ മുഗള്‍ നിര്‍മ്മിതികളില്‍ മിക്കവയും ചുവന്ന മണല്‍ക്കല്ലുകളില്‍ ആയിരുന്നു. എന്നാല്‍ താജ്മഹല്‍ പണിതിരിക്കുന്നത് വിലകൂടിയ വെണ്ണക്കല്ലുകളുപയോഗിച്ചാണ്. അതിനാല്‍ അക്കാലത്തെ മറ്റുനിര്‍മ്മിതികളേക്കാര്‍ ഏറെ ആകര്‍ഷണീയമാണിത്.

PC: Yann Forget

ലവേഴ്‌സ് ഗിഫ്റ്റ്

ലവേഴ്‌സ് ഗിഫ്റ്റ്

മുംതാസിനോടുള്ള ഷാജഹാന്റെ അനശ്വരമായ പ്രണയമാണ് താജ്മഹല്‍ നിര്‍മ്മിതിക്ക് പിന്നിലെന്നാണ് ചരിത്രം പറയുന്നത്. ലവേഴ്‌സ് ഗിഫ്റ്റ് എന്നത് ഷാജഹാന്റെ പ്രണയത്തെക്കുറിച്ചും താജ്മഹല്‍ നിര്‍മ്മിച്ചതിനെക്കുറിച്ചും മഹാകവിയായ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ കവിതയാണ്.

PC: amaldla

22 വര്‍ഷം നീണ്ടുനിന്ന അധ്വാനം

22 വര്‍ഷം നീണ്ടുനിന്ന അധ്വാനം

നീണ്ട 22 വര്‍ഷങ്ങള്‍ നീണ്ട അധ്വാനമാണ് താജ്മഹലിനെ ഇന്നു കാണുന്ന രൂപത്തിലും ഭംഗിയിലും എത്തിച്ചക്. 1632 ല്‍ തുടങ്ങിയ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് 1653 ലാണ്.

PC: Tarun Kumar

 പല അറകളുള്ള ഘടന

പല അറകളുള്ള ഘടന

താജ്മഹലിന്റെ നിര്‍മ്മാണത്തിന്റെ അടിസ്ഥാനം പല അറകളുള്ള ഘടനയാണ്. നീളവും വീതിയും ഉയരവും സമമായ ഘനപദാര്‍ഥത്തിന്റെ ആകൃതിയിലാണ് അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത്.

PC: Fred Clausen

നാലു മിനാരങ്ങള്‍

നാലു മിനാരങ്ങള്‍

ത്ജ്മഹലിന്റെ നാലുകോണുകളിലായി സ്ഥിതി ചെയ്യുന്ന നാലു മിനാരങ്ങളാണ് താജ്മഹലിന്റെ മറ്റൊരി ആകര്‍ഷണം. 40 മീറ്റര്‍ ഉയരമുള്ള ഒരോ മിനാരങ്ങളും മുസ്ലീം പള്ളികളുടെ ഗോപുരങ്ങള്‍ പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ എപ്പോഴെങ്കിലും ഈ മിനാരങ്ങള്‍ തകരുകയാണെങ്കില്‍ പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴാനായി കുറച്ച് സ്ഥലം വിട്ടിട്ടാണ് പണിതിരിക്കുന്നത്.

PC: Kyle Hasegawa

ശവകുടീരങ്ങള്‍

ശവകുടീരങ്ങള്‍

ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരങ്ങള്‍ ജാജ്മഹലിന്റെ അകത്തേ അറയുടെ തറയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനു കാരണം മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങള്‍ അലങ്കരിക്കാന്‍ഡ പാടില്ല എന്നതാണ്. രണ്ടുപേരുടെയും ശവകൂടീരങ്ങള്‍ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: Donelson

ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍

ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍

താജ്മഹലില്‍ കാണുന്ന പ്രധാനപ്പെട്ട അലങ്കാരങ്ങളില്‍ ഒന്നാണ് കയ്യെഴുത്തുകള്‍. ചുവരിലുള്ള കയ്യെഴുത്തുകളില്‍ കൊത്തിയിരിക്കുന്നത് ഖുറാനില്‍ നിന്നുള്ള വചനങ്ങളാണ്.

PC: Wikipedia

ചാര്‍ ബാഗ് ഉദ്യാനം

ചാര്‍ ബാഗ് ഉദ്യാനം

താജ്മഹലിന്റെ ചുറ്റുമായി പരന്നു കിടക്കുന്ന മനോഹരമായ പൂന്തോട്ടമാണ് ചാര്‍ ബാഗ് ഉദ്യാനം. മുഗള്‍ ഉദ്യാനമായി കണക്കാക്കപ്പെടുന്ന ഇതിന്റെ നടുവിലായി മാര്‍ഹിളില്‍ തീര്‍ത്ത ടാങ്ക് സ്ഥിതി ചെയ്യുന്നു. ഇതിലെ വെള്ളത്തില്‍ താജ്മഹലിന്റെ പ്രതിഫലനം കാണാന്‍ സാധിക്കും. ഷാലിമാര്‍ ഉദ്യാനത്ാതിന്റെ മറ്റൊരു പതിപ്പായ ഇതിനെ നിലാവിന്റെ ഉദ്യാനം എന്നും വിളിക്കാറുണ്ട്.

PC:Kyle Hasegawa

പേര്‍ഷ്യന്‍ ശില്പി

പേര്‍ഷ്യന്‍ ശില്പി

താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരനല്ലാത്ത ഒരു ശില്പി ആണെന്ന അറിവ് മിക്കവര്‍ക്കും പുതിയതായിരിക്കും. ഇറാനില്‍ നിന്നുള്ള ഉസ്താദ് അഹമ്മദ് ലഹോരി എന്നയാളാണ് താജ്മഹലിന്റെ പ്രധാന ശില്പി.

PC: gigile

നിറം മാറുന്ന വെണ്ണക്കല്‍

നിറം മാറുന്ന വെണ്ണക്കല്‍

ആഗ്രയിലെ ഉയര്‍ന്ന നിരക്കിലുള്ള വായുമലിനീകരണം കാരണം താജ്മഹലിലെ വെണ്ണക്കല്ലുകളുടെ നിറം മഞ്ഞയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്മാരകത്തിന്റെ സമീപത്തേയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ അടുപ്പിക്കാറുള്ളൂ.
സന്ദര്‍ശകര്‍ കാല്‌നടയായിട്ടോ അല്ലെങ്കില്‍ ഇലക്ട്രിക് ബസുകളിലോ വേണം ഇതിനടുത്തെത്താന്‍.

PC: marcosramanúñez

 താജിനും അപരന്‍മാര്‍

താജിനും അപരന്‍മാര്‍

താജ് മഹലിന് അങ്ങകളെ ബംഗ്ലാദേശില്‍ ഒരു അപരനുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? കാര്യം ശരിയാണ്. ബംഗ്ലാദേശിലെ ചലച്ചിത്രസംവിധായകന്‍ 2008 ല്‍ താജ്മഹലിന് ഒരു അപരനെ സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശുകാര്‍ക്ക് ഇന്ത്യയിലെത്തുന്ന ചെലവ് കുറയ്ക്കാനാണ് അദ്ദേഹം 56 മില്യണ്‍ യു.എസ്. ഡോളര്‍ ചെലവില്‍ ഇങ്ങനെയൊരു സാഹസം നടത്തിയത്.

ഇതുകണ്ടാല്‍ താജ്മഹല്‍ അല്ലെന്ന് ആരും പറയില്ല!

PC: Sarah_Ackerman

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...