» »ഇന്ത്യയിലെ പ്രശസ്തമായ നൃത്തോത്സവങ്ങള്‍

ഇന്ത്യയിലെ പ്രശസ്തമായ നൃത്തോത്സവങ്ങള്‍

Written By: Elizabath

കലകളുടെ നാടാണ് ഭാരതം. വ്യത്യസ്തമായ കലാരൂപങ്ങളും അവയുടെ പ്രസക്തിയും ഇന്നും ഒട്ടും ഇവിടെ മോശം വന്നിട്ടില്ല. അക്കൂട്ടത്തില്‍ ആളുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് നൃത്തം. ഇത്രയധികം ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊന്നും നമ്മുടെ നാട്ടിലില്ല. ദൈവത്തിന്റെ ദാനമാണെന്ന് കരുതുന്ന ഈ കലയെ ആഘോഷമാക്കുന്ന നിരവധി ഫെസ്റ്റിവലുകള്‍ നടക്കാറുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നൃത്ത ആഘോഷങ്ങളെ പരിചയപ്പെടാം.

നാട്യാഞ്ജലി ഫെസ്റ്റിവല്‍, തമിഴ്‌നാട്

നാട്യാഞ്ജലി ഫെസ്റ്റിവല്‍, തമിഴ്‌നാട്

ചെന്നൈയ്ക്ക് സമീപത്തുള്ള ചിദംബരത്ത് നടത്തുന്ന നാട്യ മാമാങ്കമാണ് നാട്യാഞ്ജലി ഫെസ്റ്റിവല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
നൃത്തത്തിന്റെയും കലകളുടെയും ആത്മീയതയുടെയും ആഘോഷമാണ് ഈ ഫെസ്റ്റിവല്‍. നടരാജനായി ആരാധിക്കപ്പെടുന്ന ശിവനുള്ള സമര്‍പ്പണമാണ് ഇവിടുത്തെ ആഘോഷങ്ങള്‍.

PC: Ramakrishna Reddy Y

 അഞ്ച് ദിവസത്തെ ആഘോഷം

അഞ്ച് ദിവസത്തെ ആഘോഷം

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ഏതെങ്കിലും അഞ്ച് ദിവസമാണ് നാട്യാഞ്ജലി ഫെസ്റ്റിവല്‍ നടക്കുക. നൃത്തത്തില്‍ ശാസ്ത്രീയമായി പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളാണ് ഇതില്‍
പങ്കെടുക്കുന്നത്.

PC:Pabak Sarkar

കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍, ഒഡീഷ

കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍, ഒഡീഷ

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിനെ ആഗോളതലത്തില്‍ പ്രശസ്തിയിലേയ്ക്കുയര്‍ത്തുന്ന ഒന്നാണ് കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍. ഇന്ത്യയിലെ നൃത്തകലാകാരന്‍മാര്‍ക്ക് ഒന്നിച്ചുചേരാനും പരിപാടികള്‍ അവതരിപ്പിക്കാനുമുള്ള മികച്ച ഒരു വേദി കൂടിയാണിത്.

PC: Thejas Panarkandy

സൂര്യക്ഷേത്രത്തിനുള്ള ആദരം

സൂര്യക്ഷേത്രത്തിനുള്ള ആദരം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിനുള്ള ഒരു ആദരം കൂടിയായാണ് ഇത് നടത്തുന്നത്.
1986 ല്‍ ആരംഭിച്ച കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍, എല്ലാ വര്‍ഷവും ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് നടക്കുക.

PC:sheetal saini

ഖജുരാവോ ഡാന്‍സ് ഫെസ്റ്റിവല്‍, മധ്യപ്രദേശ്

ഖജുരാവോ ഡാന്‍സ് ഫെസ്റ്റിവല്‍, മധ്യപ്രദേശ്

ക്ലാസിക്കല്‍ ഡാന്‍സ് കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ രണ്ടു ക്ഷേത്രങ്ങള്‍ക്കു മുന്നിലായി അവതരിപ്പിക്കാനുള്ള അവസരമാണ് ഖജുരാവോ ഡാന്‍സ് ഫെസ്റ്റിവല്‍ നല്കുന്നത്. ഇവിടുത്തെ പ്രശസ്ത ക്ഷേത്രങ്ങളായ ചിത്രഗുപ്ത ക്ഷേത്രവും വിശ്വനാഥ ക്ഷേത്രവുമാണ് കലാകാരന്മാരെ കാത്തിരിക്കുന്നത്.

PC: Madhumita Raut

ഫെബ്രുവരിയിലെ ഏഴു ദിവസം

ഫെബ്രുവരിയിലെ ഏഴു ദിവസം

എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ ഏഴു ദിവസങ്ങളിലാണ് ഇവിടെ ഖജുരാവോ ഡാന്‍സ് ഫെസ്റ്റിവല്‍ നടക്കുക. ഖജുരാവോയിലെ ക്ഷേത്രങ്ങള്‍ക്കു പുറമേ പ്രാദേശിക കലാകാന്‍മാരുണ്ടാക്കിയ കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ പറ്റിയ അവസരം കൂടിയാണിത്.

PC:C Fotografia

മോധേരാ ഡാന്‍സ് ഫെസ്റ്റിവല്‍, ഗുജറാത്ത്

മോധേരാ ഡാന്‍സ് ഫെസ്റ്റിവല്‍, ഗുജറാത്ത്

ഗുജറാത്തിലെ സൂര്യക്ഷേത്രത്തില്‍ നടക്കുന്ന മറ്റൊരു നൃത്താഘോഷമാണ് മോധേരാ ഡാന്‍സ് ഫെസ്റ്റിവല്‍. ദീപങ്ങളാല്‍ അലങ്കരിച്ച ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ കാണാനും അറിയാനും ഏറെ മനോഹരമാണ്.

PC: Namrta Rai

മോധേര സൂര്യ ക്ഷേത്രം

മോധേര സൂര്യ ക്ഷേത്രം

ഗുജറാത്തിലെ പ്രശ്‌സ്തമായ സൂര്യക്ഷേത്രങ്ങളിലൊന്നാണ് മോധേര സൂര്യ ക്ഷേത്രം. എല്ലാ വര്‍ഷവും ജനുവരിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഡാന്‍സ്, സംഗീതം, കല തുടങ്ങിയവയാണുള്ളത്.

PC:C Fotografia

മാമല്ലപുരം ഡാന്‍സ് ഫെസ്റ്റിവല്‍, തമിഴ്‌നാട്

മാമല്ലപുരം ഡാന്‍സ് ഫെസ്റ്റിവല്‍, തമിഴ്‌നാട്

പല്ലവ രാജാക്കന്‍മാരുടെ തുറമുഖ നഗരമായിരുന്ന മാമല്ലപുരത്ത് നടക്കുന്ന പ്രസിദ്ധമായ ആഘോഷമാണ് മാമല്ലപുരം ഡാന്‍സ് ഫെസ്റ്റിവല്‍. നാട്യാഞ്ജലി ഡാന്‍സ് ഫെസ്റ്റിവലിനു സമാനമായ ആഘോഷങ്ങളാണ് ഇവിടെയും നടക്കുക.
ക്ലാസിക്കല്‍ ഡാന്‍സിനു പുറമേ കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്.

PC: Arian Zwegers

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...