» »ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം...

ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം...

Written By: Elizabath Joseph

ഇന്ത്യയിലെ ഏറ്റവും ആത്മീയതയുള്ള സ്ഥലങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഇടമാണ് ഒഡീഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങള്‍ കാണപ്പെടുന്ന ഇവിടം ഇന്ത്യയിലെ ക്ഷേത്രസംസ്ഥാനം എന്നും അറിയപ്പെടുന്നുണ്ട്. ഹൈന്ദവ വീശ്വാസികളുടെയും തീര്‍ഥാടകരുടെയും ഇടയില്‍ പ്രശസ്തമായ ഒഡീഷ എന്നും നിറഞ്ഞു നില്‍ക്കുക ക്ഷേത്രങ്ങളുടെ പേരിലാണ്. കൊണാര്‍ക്ക് സൂര്യക്ഷേത്രം, ലിംഗരാജ ക്ഷേത്രം,ജനനാഥക്ഷേത്രം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.
ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു ജഗനാഥ ക്ഷേത്രം മാത്രമല്ല ഉള്ളത്. ഒഡീഷയിലെ പ്രശസ്തമായ ജഗനാഥ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

 ജഗനാഥക്ഷേത്രം, ധരാകോട്ടെ

ജഗനാഥക്ഷേത്രം, ധരാകോട്ടെ

ഒഡീഷയിലെ പ്രധാനപ്പെട്ട നദികളില്‍ ഒന്നായ റുഷികുല്യയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധരാകോട്ടെയിലാണ് ജഗനാഥക്ഷേത്രം ഉള്ളത്. പ്രാദേശികമായി ഏറെ പ്രശസ്തമായ ഈ ക്ഷേത്രത്തിന് പുരിയിലെ ജഗനാഥ ക്ഷേത്രത്തിനോട് വളരെ അധികം സാമ്യം തോന്നുന്ന നിര്‍മ്മാണ രീതിയാണ് ഉള്ളത്. എന്നാല്‍ ഒഡീഷയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടം ഏറെ അപരിചിതമാണ്.
ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതിയും വാസ്തുവിദ്യയും ഏറെ ആകര്‍ഷകമാണ്.

PC:Seklax

ജഗന്നാഥ ക്ഷേത്രം ബരിപാട

ജഗന്നാഥ ക്ഷേത്രം ബരിപാട

ഒഡീഷയിലെ മായുര്‍ബഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ജഗനാഥ ക്ഷേത്രമാണ് ബരിപാട ജഗന്നാഥ ക്ഷേത്രം.ഒഡീഷയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് എല്ലാ വര്‍ഷവും നടക്കുന്ന രഥയാത്രയ്ക്ക് എറെ പേരുകേട്ടതാണ്. പുരിയിലെ രഥയാത്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന സ്ഥലവും ബരിപാട ജഗനാഥ ക്ഷേത്രം തന്നെയാണ്. പ്രപഞ്ചത്തിന്റെ നാഥനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഓരോ വര്‍ഷവും എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉള്ളത്.
രഥയാത്ര നടക്കുന്ന മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ക്ക് രഥം വലിക്കാന്‍ ഇവിടെ അവസരമുണ്ട് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

PC: Ansuman

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ഒഡീഷയുടെ ചരിത്രം പൂര്‍ണ്ണമാകണമെങ്കില്‍ തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട ഒരു പേരാണ് പുരി ജഗനാഥ ക്ഷേത്രത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ പുരി ജഗനാഥ ക്ഷേത്രം മഹാഭാരതവുമായും മറ്റു പുരാണങ്ങളുമായും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച വ്യക്തത ഇല്ലെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കം ഇതിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഹൈന്ദവ വിശ്വാസികള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം ചാര്‍ ദാം യാത്രിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്.

PC:Abhishek Barua

ജഗനാഥ ക്ഷേത്രം, കൊരാപട്ട്

ജഗനാഥ ക്ഷേത്രം, കൊരാപട്ട്

ജാതിക്കും മതത്തിനും ലിംഗത്തിനും ഒക്കെ അതീതമായി ഇവിടെ എത്തുന്ന എല്ലാവരെയും ഒരേപോലെ കാണുന്ന ക്ഷേത്രമാണ് കൊരാപട്ടിലെ ജഗനാഥ ക്ഷേത്രം. ജഗനാഥനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് എങ്കിലും ഇവിടെ പ്രത്യേകമായ ആചാരങ്ങള്‍ കാണാന്‍ സാധിക്കില്ല. 12-ാം നൂറ്റാണ്ടിലെ ഒന്‍പത് ്കഷേത്രങ്ങളടങ്ങുന്ന ഒരു സമുച്ചയവും ഇവിടുത്തെ പ്രത്യേകതയാണ്.

PC: Rajani3737

ജഗനാഥ ക്ഷേത്രം നയാഗഡ്

ജഗനാഥ ക്ഷേത്രം നയാഗഡ്

18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ജഗനാഥ ക്ഷേത്രം നയാഗഡ് ജഗനാഥ ക്ഷേത്രംപഞ്ചരഥ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു മനോഹരമായ ജഗനാഥ ക്ഷേത്രമാണ്. പൂന്തോട്ടങ്ങളാലും മനോഹരമായ അന്തരീക്ഷത്താലും ചുറ്റപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം മനസ്സിനെ തീര്‍ത്തും ശാന്തമാക്കുന്ന ഒരിടമാണ്.

PC: Sanshlistha m

Read more about: temples odisha epic pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...