» »ബെംഗളുരുവിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങള്‍!!

ബെംഗളുരുവിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങള്‍!!

Written By:

ബെംഗളുരുവിലെ ക്ഷേത്രങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ഇവിടെ ഏറ്റവും അധികം ഉള്ളത് ശിവക്ഷേത്രങ്ങളാണെന്നു കാണാം. പുരാതന കാലം മുതല്‍ ആ അടുത്ത കാലത്ത് നിര്‍മ്മിച്ച ക്ഷേത്രം വരെ പൂന്തോട്ടങ്ങളുടെ നഗരമായ ബെംഗളുരുവില്‍ കാണാം. ഗവി ഗംഗാധേശ്വര ക്ഷേത്രം, കെഫോര്‍ട്ട് ശിവക്ഷേത്രം,കടു മല്ലേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ചില ക്ഷേത്രങ്ങള്‍.

ഹലസുരു സോമേശ്വര ക്ഷേത്രം

ഹലസുരു സോമേശ്വര ക്ഷേത്രം

ചരിത്രകാലത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ഒരു പുരാതന ക്ഷേത്രമാണ് ഉള്‍സൂറിന് സമീപം സ്ഥിതി ചെയ്യുന്ന ഹലസുരു സോമേശ്വര ക്ഷേത്രം. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബെംഗളുരുവിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം കൂടിയാണ്. എപ്പോഴോ പുതുക്കിപ്പണിയപ്പെട്ട ഈ ക്ഷേത്രത്തിതില്‍ വിജയനഗര സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയുടെ അടയാളങ്ങളും കാണാം.

PC: Dineshkannambadi

ഗവി ഗംഗാധേശ്വര ക്ഷേത്രം

ഗവി ഗംഗാധേശ്വര ക്ഷേത്രം

ഗവി ഗംഗാധേശ്വര ക്ഷേത്രം ഗവിപുരത്തു സ്ഥിതി ചെയ്യുന്ന പുരാതന ഗുഹാക്ഷേത്രങ്ങളിലൊന്നാണ്. എല്ലാ വര്‍ഷവും മകരസംക്രാന്തിയുടെ സമയത്ത് ഇവിടെ നന്ദി പ്രതിമയുടെ കൊമ്പിന്റെ ഉള്ളലൂടെ കടക്കുന്ന സൂര്യപ്രകാശം നേരേ ശിവലിംഗത്തില്‍ ചെന്നു പതിക്കുമത്രെ. ഇത് ഇവിടുത്തെ ഒരു അത്ഭുതമായാണ് ആളുകള്‍ കണക്കാക്കുന്നത്.

PC: Pavithrah

കെംഫോര്‍ട്ട് ശിവക്ഷേത്രം

കെംഫോര്‍ട്ട് ശിവക്ഷേത്രം

ബെംഗളുരുവിന്റെ അടയാളങ്ങളില്‍ ഒന്നാണ് 65 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെംഫോര്‍ട്ട് ശിവക്ഷേത്രം. ഇവിടെ വലിയ ഒരു ഗണേശ പ്രതിമയും കാണാന്‍ സാധിക്കും. മാത്രമല്ല, ശിസവന്റെ വിവിധ രൂപങ്ങളെയും ഇവിടെ ആരാധിക്കുന്നുണ്ട്. പഴയ എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബെംഗളുരുവില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്ന ക്ഷേത്രം കൂടിയാണ്.

PC: Rameshng

ദ്വാദശ ജ്യോതിര്‍ലിംഗ ക്ഷേത്രം

ദ്വാദശ ജ്യോതിര്‍ലിംഗ ക്ഷേത്രം

ശ്രീനിവാസപുര എന്ന സ്ഥലത്താണ് ദ്വാദശ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ഡെറിയ ക്ഷേത്രങ്ങളെയാണ് ദ്വാദശ ക്ഷേത്രം എന്നു പറയുന്നത്. ഇത് ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

PC: Sagar Sakre

കടു മല്ലേശ്വര ക്ഷേത്രം

കടു മല്ലേശ്വര ക്ഷേത്രം

മല്ലേശ്വരം എന്ന സ്ഥലത്താണ് കടുമല്ലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് നന്ദീശ്വര തീര്‍ഥയാണ്. ഇവിടെ നന്ദിയുടെ വായില്‍ നിന്നും എല്ലാ സമയവും ശിവലിംഗത്തിലേക്ക് ജലാഭിഷേകം നടക്കുന്നത് കാണാം. ഇത് ദര്‍ശിക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്.

 ബെഗൂര്‍ നാഗേശ്വര ക്ഷേത്രം

ബെഗൂര്‍ നാഗേശ്വര ക്ഷേത്രം

ഗംഗാ രാജവംശത്തിന്റെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ബെഗൂര്‍ നാഗേശ്വര ക്ഷേത്രം. എഡി 790 കളില്‍ എഴുതപ്പെട്ട ഇവിടുത്തെ ലിഖിതങ്ങളില്‍ ബെംഗളൂര്‍ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ചോള ഭരണകാലത്ത് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചിരുന്നു.

കോട്ടെ ജലകണ്ഡേശ്വര ക്ഷേത്രം

കോട്ടെ ജലകണ്ഡേശ്വര ക്ഷേത്രം

ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് കോട്ടെ ജലകന്ധ്വേശ്വര ക്ഷേത്രം. കലസിപാളയ ബസ് സ്റ്റാന്‍ഡിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മൂന്നു ശ്രീകോവിലുകളാണുള്ളത്.
ജലകണ്ഡേശ്വരന്‍, പാര്‍വ്വതി, കൈലാസനാഥര്‍ എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്.

PC: Siddhartha Sahu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...