Search
  • Follow NativePlanet
Share
» »സുവർണ്ണ നഗരത്തിലെ ക്ഷേത്രങ്ങൾ

സുവർണ്ണ നഗരത്തിലെ ക്ഷേത്രങ്ങൾ

By Elizabath Joseph

മഞ്ഞ മണൽത്തരികൾ സൂര്യന്റെ വെളിച്ചത്തിൽ സ്വർണ്ണ നിറത്തിൽ പ്രശോഭിക്കുന്ന ഒരിടമുണ്ട്. സുവർണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമീർ. മരുഭൂമിയുടെ നടുവിൽ കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഇവിടം ക്ഷേത്രങ്ങളുടെ കൂടി നഗരമാണ്. പുരാതന കാലത്തെ പല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം വ്യത്യസ്തങ്ങളായ വാസ്തുവിദ്യകൾ കൊണ്ടും അലങ്കാരപ്പണികൾ കൊണ്ടും ഇവിടെ എത്തുന്നവരിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. അതുകൊണ്ടുതന്നെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പ്രാർഥനകളും നിയോഗങ്ങളുമായി എത്തുന്ന തീർഥാടകരെ കാണാം.

രാജസ്ഥാനിലെ പ്രധാന നഗരമായ ജയ്സാൽമീറിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

PC:Honzasoukup

തനോത് മാതാ ക്ഷേത്രം

തനോത് മാതാ ക്ഷേത്രം

ജയ്സാൽമീറിൽ നിന്നും 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തനോത് മാതാ ക്ഷേത്രം രാജസ്ഥാനിലെ തന്നെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ്.1965 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം ഈ ക്ഷേത്രത്തിനു സമീപത്തു വെച്ചാണ് നടന്നതത്രെ.

മൂവായിരത്തോളം പാക്കിസ്ഥാനി മിസൈൽ ടാങ്കുകൾ ഈ ക്ഷേത്രത്തിനു ചുറ്റുമുള്ളവയെല്ലാം തകർത്തു. എന്നാൽ ഈ ക്ഷേത്രം മാത്രം അത്ഭുതകരമായി അക്രമണത്തിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവത്രെ.ഒരു ചെറിയ വെടിയുണ്ട പോലും ക്ഷേത്രത്തിന്റെ ചുവരുകളിൽ പതിച്ചില്ല എന്നതാണ് ഏറ്റവും രസകരം.

1997 ൽ പുറത്തിറങ്ങിയ ബോർഡൻ എന്നു പോരായ ഹിന്ദി ചലച്ചിത്രം അന്നത്തെ അക്രമങ്ങളെ അതുപോലെ തന്നെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ക്ഷേത്രത്തിനു സമീപത്തായി അന്നത്തെ നിർവീര്യമാക്കപ്പെട്ട ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും യുദ്ധത്തിന്റെ സ്മാരകങ്ങളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഇവിടെ കാണാൻ സാധിക്കും.

Manjupal

ലക്ഷ്മി നാഥ് ക്ഷേത്രം

ലക്ഷ്മി നാഥ് ക്ഷേത്രം

ജയ്സാൽമീർ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ലക്ഷ്മി നാഥ് ക്ഷേത്രം.വിഷ്ണുവിനും ലക്ഷ്മി ദേവിക്കുമായാണ് ത് സമർപ്പിച്ചിരിക്കുന്നത്. കോട്ട സന്ദർശിക്കാനെത്തുന്ന ആളുകളാണ് ഇവിടുത്തെ പ്രധാന സന്ദർശകർ.

1469 ൽ റാവു ലങ്ക്റാൻ എന്നയാളാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് വിശ്വാസം. രാജസ്ഥാനിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വാസ്തുവിദ്യയുള്ള ഈ ക്ഷേത്രം ജയ്സാൽമീറിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്.

ലോക പൈതൃക സ്ഥാനങ്ങളിലൊന്നാണ് ജയ്സാൽമീർ കോട്ട. ഥാർ മരുഭൂമിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയിൽ ഒട്ടേറെ ജൈന ക്ഷേത്രങ്ങളുമുണ്ട്. 800 വർഷത്തിലധികം പഴക്കമുള്ള ഈ കോട്ട രാജസ്ഛഥാനിലെ പഴക്കം ചെന്ന കോട്ടകളിൽ രണ്ടാമത്തേതു കൂടിയാണ്. മഞ്ഞ സാൻഡ് സ്റ്റോണുപയോഗിച്ചാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇതിൽ വെയിൽ തട്ടുമ്പോൾ കോട്ടയ്ക്ക് സ്വർണ്ണ നിറം തോന്നിക്കുന്നതിനാൽ കോട്ടയും സുവർണ്ണ കോട്ട എന്നാണ് അറിയപ്പെടുന്നത്.

Smukherjee6

ലോധ്രുവയിലെ ജൈനക്ഷേത്രം

ലോധ്രുവയിലെ ജൈനക്ഷേത്രം

ജൈന മതത്തിലെ 23-ാംമത്തെ തീർഥങ്കരനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് ലോധ്രുവ ക്ഷേത്രം. 1152 ൽ ക്ഷേത്രത്തിനു ഏകദേശം 800 വർഷം പഴക്കമുള്ളപ്പോൾ മുഹമ്മദ് ഘോരി എന്ന ഭരണാധികാരി ക്ഷേത്രം നശിപ്പിച്ചതായി ചരിത്രം പറയുന്നു. പിന്നീട് വീണ്ടും 800 വർഷങ്ങൾക്കു ശേഷം പ്രദേശവാസികൾ ഇവിടുത്തെ ഭരണാധികാരികളുടെ സഹായത്തോടെ ക്ഷേത്രം പുനർനിർമ്മിച്ചു. അതാണ് ഈ കാണുന്ന ലോധ്രുവയിലെ ജൈനക്ഷേത്രം. ലോധ്രുവ എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മണൽക്കൂനകൾക്കു നടുവിലാണുള്ളത്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും മനോഹരങ്ങളായ ദൃശ്യങ്ങൾ ഇവിടെ നിന്നും ലഭിക്കും.

Jules Jain

രാംദേവ് ക്ഷേത്രം

രാംദേവ് ക്ഷേത്രം

ജയ്സാൽമീറിൽ നിന്നും കുറച്ചകലെയുള്ള രാംദേവ്ര ഗ്രാമത്തിലാണ് രാംദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രജ്പുത് വംശത്തിലെ പുണ്യാത്മായി കണക്കാക്കപ്പെടുന്ന രാംദേവ് എന്നയാൾക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.രാജസ്ഥാനിലെമ്പാടുമായി ഒട്ടേറെ അനുയായികളാണ് ഇദ്ദേഹത്തിനുള്ളത്.

അദ്ദേഹത്തിന്റെ സമാധിയാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിൽ നടക്കുന്ന രാംദേവ്ര ഉത്സവത്തിൽ പങ്കെടുക്കാൻ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്.

Suryansh Singh (DarkUnix)

ചന്ദ്രപ്രഭു ക്ഷേത്രം

ചന്ദ്രപ്രഭു ക്ഷേത്രം

15-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെ

ട്ട ചന്ദ്രപ്രഭു ക്ഷേത്രം ജൈന മതത്തിലെ 8-ാംമത്തെ തീർഥങ്കരനായ ചന്ദ്രപ്രഭുവിനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സാൻഡ് സ്റ്റോണിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം രജ്പുത് വാസ്തുവിദ്യയുടെ മികച്ച ഒരു കാഴ്ച കൂടിയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. ജയ്സാൽമീർ കോട്ടയ്ക്കുള്ളിൽ തന്നെയാണ് ചന്ദ്രപ്രഭു ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

Shitha Valsan

Read more about: temples rajasthan pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more