ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തീരങ്ങളിൽ കൂടുകൂട്ടിയിരിക്കുന്ന വിജയവാഡ പട്ടണം രാജ്യത്തെ ഏറ്റവും വലുതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ നഗരങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കുറേക്കാലങ്ങളായി ഈ സ്ഥലം അനവധി സഞ്ചാരികളെ ക്ഷണിച്ചുവരുത്തുന്നു. ഹൈന്ദവ ഭക്തജനങ്ങളും വ്യത്യസ്തത ആഗ്രഹിക്കുന്ന മറ്റ് സഞ്ചാരികളുമൊക്കെയാണ് കൂടുതലായും ഇവിടെ വന്നെത്താറ്. ഇവിടുത്തെ വിശുദ്ധമായ ക്ഷേത്രങ്ങൾ എല്ലാംതന്നെ ഭക്തരേവരുടെയും മനം കവർന്നെടുക്കുന്ന ഒന്നാണ്.
അവയിൽ ചിലത് പൗരാണികവും ഭാരതത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ രൂപംകൊണ്ടതുമാണ്. ഏതാനും ചിലത് അടുത്തിടെ നിർമ്മിക്കപ്പെട്ടവയുമാണ്. വിജയവാഡയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക ചുവടെ ചേർത്തിരിക്കുന്നു. കാലം കടന്നുപോകുന്തോറും കൂടുതൽ കൂടുതൽ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ഈ ക്ഷേത്രങ്ങളൊക്കെ തന്നെ ഓരോ സഞ്ചാരിയേയും വിസ്മയിപ്പിക്കാൻ പോന്നവയാണ്.. വേദാ കാലഘട്ടം മുതൽക്കേ ആരംഭിക്കുന്നതാണ് വിജയവാഡ നഗരത്തിൻറെ ചരിത്രമെന്ന് കണക്കാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ പൗരാണികതയും ആത്മീയതയും പൊതിഞ്ഞുനിൽക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. രാക്ഷസന്റെ അതിക്രമങ്ങളിൽ നിന്ന് തന്റെ ജനതയെ രക്ഷിക്കാനായി മഹിഷാസുരനെ വധിച്ച ദുർഗ്ഗ ദേവിയുടെതാണ് ഈ മുഴുവൻ സ്ഥലവുമെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ നമുക്ക് വിജയവാഡയിലെ ഏറ്റവും പഴക്കം ചെന്നതും ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നതുമായ പുണ്യ ക്ഷേത്രങ്ങളെപ്പറ്റി കൂടുതൽ വായിച്ചറിയാം...

കനക ദുർഗ ക്ഷേത്രം
ദുർഗ്ഗാ ദേവിയുടെ പ്രതിഷ്ഠയുള്ള വിജയവാഡയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കനക ദുർഗ ക്ഷേത്രം. നഗരത്തിൻറെ ആത്മാവായി ഈ ക്ഷേത്രത്തെ കണക്കാക്കിയിരിക്കുന്നു. ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്. ഇന്ദ്രകീലാദ്രി കുന്നുകളുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് മഹാഭാരതത്തിലെ പാണ്ഡവരിൽ ഒരാളായ അർജ്ജുനൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു.. ശിവഭഗവാന്റെ അനുഗ്രഹത്തിനായി ഈ ക്ഷേത്രത്തിൻറെ അങ്കണങ്ങളിൽ വച്ചാണ് അർജ്ജുനൻ തപസ്സ് ചെയ്തത്. പശുപദ് അസ്ത്ര എന്ന അമരമായ ആയുധം അദ്ദേഹത്തിന് ഈ തപസ്സിനാലാണ് ലഭ്യമായതെന്നാണ് വിശ്വാസം.ഇന്ന് കനകദുർഗ്ഗാ ക്ഷേത്രപരിസരം സംസ്ഥാനത്തെ ഏറ്റവുമധികം പ്രസിദ്ധിയാർജ്ജിച്ചതും വർഷത്തിലുടനീളം ലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്നതുമായ ഒന്നായി മാറിയിരിക്കുന്നു. ക്ഷേത്രത്തിന്റെ മനോഹരമായ ചുറ്റുപാടുകൾ ശാന്തസുന്ദരമായൊരു അന്തരീക്ഷ പരിസ്ഥിതി നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. ഇവിടെ ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങൾ നവരാത്രി, ദസറ എന്നിവയൊക്കെയാണ്

സുബ്രമണ്യ സ്വാമി ക്ഷേത്രം
വിജയവാഡ നഗരത്തിൻറെ മനോഹരമായ മടിത്തട്ടിൽ ഇന്ദ്രകീലാദ്രി മലനിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധമായ ക്ഷേത്രമാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കൃഷ്ണാ നദിയുടെ സാന്നിധ്യം ക്ഷേത്രത്തെ അതിവിശിഷ്ടമാക്കിതീർക്കുന്നു. ഇഡിപ്പില്ലി കുടുംബമാണ് ഈ ക്ഷേത്രത്തെ പൂർണ്ണമായും പരിപാലിച്ചു വരുന്നത്. ഇവിടെ എത്തുന്ന ഓരോ സഞ്ചാരികളുടെയും പ്രധാന സന്ദർശന സ്ഥാനങ്ങളിൽ ഒന്നാണിത്. ഇവിടെ ഏറ്റവും മനോഹരമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ് " സ്കന്ദ ശക്തി ". തിന്മയുടെ മേൽ ശിവൻ നേടിയ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഈ ഉത്സവം. തീർത്ഥാടകർ ആഹ്ലാദത്തോടെയും അത്യുത്സാഹത്തോടെയും ഈ ആഘോഷത്തെ വരവേൽക്കുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഈ നഗരത്തിൻറെ സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ദിവ്യമായ ഈ ചുറ്റുപാടിൽ എത്തിച്ചേരുന്നു... ദൈവികതയുടെ മഹത്വത്തിൽ സ്വയം അലിഞ്ഞില്ലാതാകാൻ അവസരമൊരുക്കുന്നൊരു സ്ഥലമാണിത്.

ലക്ഷ്മി നരസിംഹ ക്ഷേത്രം
വിജയവാഡ നഗരത്തിൽ നിന്നും 14 കിലോമീറ്റർ അകലെയായി നിലകൊള്ളുന്ന മംഗലഗിരി എന്ന ചെറുപട്ടണത്തിലാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. വിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചെറിയൊരു മലയിടുക്കിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വൈഷ്ണവ ഭക്തന്മാർക്കിടയിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ചൊരു തീർഥാടന സ്ഥാനമായി കണക്കാക്കപ്പെടുന്നു.
ഈ ക്ഷേത്രത്തിൻറെ കൃത്യമായ പൗരാണികചരിത്രം ഇന്നും അജ്ഞാതമാണെങ്കിലും, വേദ കാലഘട്ടത്തിൽ രൂപംകൊണ്ട ഒരു ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. എങ്കിൽതന്നെ ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകളൊന്നു ഇതുവരെ കണ്ടെത്താനായില്ല.. ക്ഷേത്രത്തിന്റെ അന്തരീക്ഷം സമാധാനം നിറഞ്ഞ ഒന്നായതിനാൽ വിജയവാഡയുടെ ചുറ്റുപാടുകളിൽ വന്നെത്തുമ്പോൾ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായിതിനെ കണക്കാക്കാം.

അക്കണ്ണ മദന്ന ഗുഹാക്ഷേത്രം
പതിനേഴാം നൂറ്റാണ്ടിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന അക്കണ്ണ മദന്ന ഗുഹാക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. പരമമായ ദിവ്യത്വത്തിന്റെ ത്രിത്വമെന്ന് വിശേഷിപ്പിക്കുന്ന ബ്രഹ്മാവിനും വിഷ്ണുവിനും ശിവനുമാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ദ്രകിലാദി മലയുടെ താഴ്വാരങ്ങളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കൾക്കിടയിൽ വളരെയധികം ആദരിക്കപ്പെടുന്ന സ്ഥലമാണിതിനെ കണക്കാക്കിയിരിക്കുന്നു. ആത്മീയത നിറഞ്ഞുനിൽക്കുന്ന ക്ഷേത്ര പരിസരങ്ങൾക്ക് പുറമേ, പൗരാണികമായ ഗുഹകളുടെ ചരിത്ര സമ്പതയെ പരിശോധിച്ച്നോക്കാനും നിങ്ങൾക്കിവിടെ അവസരമുണ്ട്.. ഗണേശ ഭഗവാന്റെയടക്കമുള്ള നിരവധി ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളും കൊത്തുപണികളുമൊക്കെ നിങ്ങൾക്കി ഗുഹയുടെ ഭിത്തികളിൽ കാണാനാവും.
PC- V. Raviteja

ശ്രീ നഗരലാ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം
ശുദ്ധമായ പരിസ്ഥിതിയും സമാധാനപരമായ ചുറ്റുപാടുകളുമെക്കെയുള്ള മനോഹരമായ ഈ ക്ഷേത്രം ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒന്നാണ്.. നഗരാലൂ സമുദായമാണ് ഈ ക്ഷേത്ര പരിസരത്തെ പൂർണ്ണമായും പരിപാലിക്കുന്നത്. ഇവിടുത്തെ പരിസ്ഥിതിയിൽ വന്നെത്തിയാൽ നിങ്ങൾക്ക് കുറച്ച് ശുദ്ധവായു ശ്വസിക്കാനും അതുവഴി നവോന്മേഷം കൈവരിക്കാനും സാധിക്കും. നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും ശാന്തമാക്കാൻ സഹായിക്കുന്ന സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഇവിടുത്തെ അന്തരീക്ഷത്തിൽ കുടികൊള്ളുന്ന ചൈതന്യം നിങ്ങളെ പോസിറ്റീവായി ചിന്തിക്കുന്നതിന് സഹായിക്കുന്നു
പുറ്റിൽ വസിക്കുന്ന ദേവി മുതൽ കേരളത്തിന്റെ സംരക്ഷണത്തിനായി തീർത്ത ക്ഷേത്രം വരെ..തീരാത്ത അത്ഭുതങ്ങൾ!!
ശാസ്ത്രത്തിന്റെ സത്യങ്ങളെ അംഗീകരിക്കുന്ന വിചിത്ര ക്ഷേത്രങ്ങൾ!!!
PC:Tanmaykelkar