Search
  • Follow NativePlanet
Share
» »നാഗ്പൂരില്‍ നിന്നും പോകാന്‍ ഈ ഇടങ്ങള്‍

നാഗ്പൂരില്‍ നിന്നും പോകാന്‍ ഈ ഇടങ്ങള്‍

By Elizabath Joseph

ചരിത്രസംഭവങ്ങള്‍ കൊണ്ടും വ്യത്യസ്തമായ സംസസ്‌കാരങ്ങള്‍ കൊണ്ടും എന്നും മാറി നില്‍ക്കുന്ന ഒരിടമാണ് നാഗ്പൂര്‍. പ്രകൃതി സൗന്ദര്യം ആവോളമുള്ള ഇവിടം ഓറഞ്ചുകളുടെ നാട് എന്ന പേരിലും ഏറെ പ്രശസ്തമാണ്. കൂടാതെ തടാകങ്ങളും കൊട്ടാരങ്ങളും മ്യൂസിയങ്ങളും ക്ഷേത്രങ്ങളും ഒക്കെക്കൊണ്ട് പ്രശസ്തമായ ഇവിടം അലഞ്ഞു തിരിഞ്ഞ് നടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. അവധി ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ നാഗ്പൂരില്‍ നിന്നും പോകുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

പാച്മറി

പാച്മറി

സത്പുരയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് പാച്മറി. മധ്യപ്രദേശിലെ ഏറ്റവും മനോഹരമായ ഹില്‍സ്‌റ്റേഷനുകളില്‍ ഒന്നായ ഇവിടം പ്രകൃതി തീര്‍ത്തിരിക്കുന്ന വിസ്മയങ്ങള്‍ കൊണ്ട് സമ്പന്നമായ ഇടമാണ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്ന ഇവിടം മലിനമാകാത്ത കാഴ്ചകള്‍ കൊണ്ടും ഭംഗി കൊണ്ടും ആരെയും അതിശയിപ്പിക്കുന്ന ഇടമാണ്.

പച്മറി മിലിട്ടറി കന്റോണ്‍മെന്റ്, പുരാതന ഗുഹകള്‍, സ്മാരകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഫോറസ്റ്റ് കാഴ്ചകള്‍ തുടങ്ങിയവയും പച്മറിയുടെ കാഴ്ചകളില്‍പ്പെടുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പച്മറി സൂര്യാസ്തമയക്കാഴ്ചകള്‍ക്ക് പേരുകേട്ടതാണ്. പാണ്ഡവ ഗുഹ, അപ്‌സര വിഹാര്‍, ബീ ഫാള്‍സ്, ഡച്ചസ് ഫാള്‍സ് തുടങ്ങിയവയും ഇവിടത്തെ ആകര്‍ഷണങ്ങളില്‍പെടുന്നു.

PC: Abhayashok

സാഞ്ചി

സാഞ്ചി

മധ്യപ്രദേശിന്റെ അഭിമാനമായ ഒരു കൊച്ചു ഗ്രാമമാണ് സാഞ്ചി. ലോകത്തിലെ ഏറ്റവും പഴയത് എന്നു കരുതപ്പെടുന്ന ബുദ്ധസ്മാരകങ്ങളാണ് സാഞ്ചിയുടെ പ്രത്യേകത.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്മാരകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഇത്.

ഭോപ്പാലിലെ ബേത്വാ നദിയുടെ സമീപത്തായാണ് മഹാശിലാ സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവര്‍ത്തിയുടെ ഭരകാലത്താണ് ഈ സ്തൂപം പണികഴിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം യഥാര്‍ഥത്തില്‍ ഇതിന് ഒരു രൂപം നല്കുക മാത്രമേ ചെയ്തുള്ളൂ. തുടര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയത് പിന്നീട് ഭരണത്തില്‍ വന്ന വിവിധ രാജാക്കന്‍മാരുടെ കാലത്താണ്.

PC: Suyash Dwivedi

ലോണാര്‍

ലോണാര്‍

ചരിത്രാതീതകാലത്ത് ഒരു കൂറ്റന്‍ ഉല്‍ക്ക വന്നുപതിച്ചതേത്തുടര്‍ന്നുണ്ടായ ഗര്‍ത്തമാണ് ലോണാറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. ഇപ്പോള്‍ ഇത് ഒരു തടാകമാണ്. ലോണാര്‍ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്.

ഏകദേശം 52000 വര്‍ഷം മുന്‍പാണ്. ഏകദേശം 4000 അടി വ്യാസവും 450 അടി താഴ്ചയുമുണ്ട് ഈ തടാകത്തിന്.

കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോണാര്‍ തടാകം അറിയപ്പെടുന്നത്.

കനത്ത കാടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോണാര്‍ തടാകം. ഈ കാടുകളില്‍ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയില്‍ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികള്‍. തടാകത്തിനുള്ളില്‍ ജീവജാലങ്ങളോ സസ്യലതാധികളോ ഇല്ല.

PC: VinyS

ഭോപാല്‍

ഭോപാല്‍

മധ്യപ്രദേശിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ് തലസ്ഥാനമായ ഭോപാല്‍. മധ്യപ്രദേശിലെ ഏതു സ്ഥലങ്ങളിലേക്കു പോകുന്നതിനും ഒരു കവാടമായി വര്‍ത്തിക്കുന്ന ഇവിടം നൂറ്റാണ്ടുകളായി സഞ്ചാരികളെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്ന സ്ഥലമാണ്. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഭോ്പപാല്‍ പ്രകൃതി സൗന്ദര്യവും ചരിത്രാതീതഭംഗിയും ഒരുപോലെ സൂക്ഷിക്കുന്ന ഒരിടമാണ്.

ചരിത്രവും പുതുമയും ചേര്‍ന്ന മനോഹര നഗരമാണ് ഭോപ്പാല്‍.ചരിത്രപ്രേമികള്‍ക്കായി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ഭാരത് ഭവന്‍, പ്രകൃതിസ്‌നേഹികള്‍ക്കായി വന്‍ വിഹാര്‍, മതകാര്യങ്ങളില്‍ തല്‍പരരായവര്‍ക്കായി ബിര്‍ള മന്ദിര്‍, ജുമാ മസ്ജിദ് എന്നിങ്ങനെ പോകുന്നു ഭോപ്പാലിലെ കാഴ്ചകള്‍.

PC: Deepak sankat

ജബല്‍പൂര്‍

ജബല്‍പൂര്‍

മധ്യപ്രദേശിലെ ഏറ്റവും പെട്ടന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ജബല്‍പൂര്‍. നാഗ്പൂരിലെ വാരാന്ത്യകവാടങ്ങളുടെ ലിസ്റ്റില്‍ നിന്നും ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഇവിടം നാഗ്പൂരിനേപ്പോലെ തന്നെ ചരിത്രത്തിലു പ്രകൃതി സൗന്ദര്യത്തിലും സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: Hariya1234

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more