» »ലണ്ടനും പാരീസും ശ്രുതിക്ക് വേണ്ട!

ലണ്ടനും പാരീസും ശ്രുതിക്ക് വേണ്ട!

By: Anupama Rajeev

ഇന്ത്യയിലെ നായികമാരോട് അവരുടെ ഇഷ്ടപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ ഭൂ‌രിഭാഗം പേരും പറയുന്നത് ലണ്ടനും പാരീസുമാണ്. ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹോളിഡേ ചിലവഴിക്കാൻ ഇഷ്ടപ്പെടാത്തവരാണ് കൂടുതലും. എന്ന കമലഹാസന്റെ മകൾ ശ്രുതിഹാസൻ ആങ്ങനെയല്ല. ഇന്ത്യ തന്നെയാണ് ശ്രുതിഹാസന് പ്രിയം.

‌താജ്‌മഹലിന്റെ നാടായ ആഗ്രയും മായിക നഗരമായ മുംബൈയുമാണ് ശ്രുതിഹാ‌സന് ഏ‌‌റ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ. ആഗ്രയിലേയും ‌മുംബൈയിലേയും പ്രധാന കാഴ്ചകൾ എന്തൊക്കെയാണെന്ന് കാണാം.

ആഗ്ര കോട്ട, ആഗ്ര

ആഗ്ര കോട്ട, ആഗ്ര

ആഗ്രഫോര്‍ട്ട്, മറ്റുചിലപ്പോല്‍ റെഡ്ഫോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട വാസ്തുശൈലിയിലും രൂപകല്പനയിലും ഡല്‍ഹിയിലെ ചെങ്കോട്ടയെ കവച്ച് വെക്കുന്നതാണ്. രണ്ട് കെട്ടിടങ്ങളും ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിതവയാണ്. വിശദമായി വായിക്കാം

Photo Courtesy: Francisco Anzola

ദയാല്‍ ബാഗ്, ആഗ്ര

ദയാല്‍ ബാഗ്, ആഗ്ര

കരുണയുള്ളവരുടെ തോട്ടം എന്നര്‍ത്ഥം വരുന്ന ദയാല്‍ ബാഗ് അഥവാ സോമിബാഗ്, രാധാസോമി മതവിശ്വാസികളുടെ ആസ്ഥാനപട്ടണമാണ്. ഇവരുടെ അഞ്ചാമത്തെ ഗുരുവായ ഹുസൂര്‍ സാഹബ് ജി മഹാരാജ് 1915 ലെ വാസന്തപഞ്ചമി നാളില്‍ ഒരു മള്‍ബെറി ചെടി നട്ടുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. പ്രകൃതിരമണീയമായ ഈ പ്രദേശം ആഗ്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്. വിശദമായി വായിക്കാം

Photo Courtesy: Isewell at English Wikipedia

ചൗസത് ഖംബ, ആഗ്ര

ചൗസത് ഖംബ, ആഗ്ര

ന്യൂഡല്‍ഹിയിലെ സൂഫി മുസ്ലിം വിഭാഗത്തിന്റെ ആരാധനാലയവും കല്ലറയുമെന്ന നിലയില്‍ ഒരു പൈതൃക സ്ഥലമായാണിതറിയപ്പെടുന്നത്. ഡല്‍ഹിയ്ക്കടുത്ത് നിസാമുദ്ദീനിലാണ് ഇത് നിലകൊള്ളുന്നത്. 1623 - '24 ല്‍ ജഹാംഗീര്‍ ചക്രവര്‍ ത്തിയുടെ കാലത്ത് മിര്‍സ അസീസ് കോകയാണ് ഇത് പണിതത്. വിശദമായി വായിക്കാം

Photo Courtesy: Varun Shiv Kapur from New Delhi, India

ഇതുമതുദ്ദൌല, ആഗ്ര

ഇതുമതുദ്ദൌല, ആഗ്ര

അക്ബര്‍ ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍ തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ നൂര്‍ ജഹാനാണ്. 1622 നും '28 നും ഇടയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. വിശദമായി വായിക്കാം

Photo Courtesy: Royroydeb

ജഹാംഗീര്‍മഹല്‍, ആഗ്ര

ജഹാംഗീര്‍മഹല്‍, ആഗ്ര

ആഗ്രകോട്ടയ്ക്കുള്ളിലാണ് ജഹാംഗീര്‍മഹല്‍. അക് ബര്‍ ചക്രവര്‍ ത്തിയാണ് 1570 ല്‍ ഇത് പണിതത്. സിനാന പാലസ് അഥവാ സ്ത്രീകളുടെ വസതി എന്നാണ് ഇതറിയപ്പെടുന്നത്. തന്റെ രജപുത്ര പത്നിമാരെ താമസിപ്പിക്കാനായിരുന്നു അക്ബര്‍ ഇത് പണിതത്. വിശദമായി വായിക്കാം

Photo Courtesy: Royroydeb

മുസമാന്‍ ബുര്‍ജ്, ആഗ്ര

മുസമാന്‍ ബുര്‍ജ്, ആഗ്ര

സമാന്‍ ബുര്‍ജ് എന്നും ഷാ ബുര്‍ജ് എന്ന പേരിലും അറിയപ്പെടാറുള്ള മുസമ്മന്‍ ബുര്‍ജ് അഥവാ സ്തൂപം ആഗ്രാകോട്ടയിലെ ദിവാന്‍ ഇ ഖാസിന് സമീപത്താണ്. മുഗള്‍ഭരണാധികാരിയായ ഷാജഹാന്‍ തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനുള്ള സ്മരണാഞ്ജലിയായിട്ടാണ് ഈ അഷ്ടഭുജ സ്തംഭം പണിതത്. വിശദമായി വായിക്കാം

Photo Courtesy: David Castor (dcastor)

പാഞ്ച് മഹല്‍, ആഗ്ര

പാഞ്ച് മഹല്‍, ആഗ്ര

അഞ്ച് നിലയുള്ള മട്ടുപ്പാവാണിത്. അക്ബറിന്റെ ഏറ്റവും പ്രിയങ്കരികളായ മൂന്ന് പത്നിമാര്‍ക്കും മറ്റ് അന്തപ്പുര സ്ത്രീകള്‍ക്കുമുള്ള വേനല്‍ കാലവസതി ആയിട്ടാണ് പ്രധാനമായും ഇത് പണിതത്. ചക്രവര്‍ത്തിയുടെ അനേകം പത്നിമാരില്‍ ഒരുവളായ ജോധാഭായിയുടെ രമ്യഹര്‍ മ്മത്തിനരികിലാണിത്. വിശദമായി വായിക്കാം

Photo Courtesy: Bruno Girin

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ആഗ്ര

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ആഗ്ര

നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയാണിത്. 1605 ല്‍ അക്ബര്‍ തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ജഹാംഗീര്‍ ഇതില്‍ അവസാന ശിലയും വെച്ചു. വിശദമായി വായിക്കാം

ചീനി ക റൗ‌ള, ആഗ്ര

ചീനി ക റൗ‌ള, ആഗ്ര

യമുനാനദിയുടെ തീരത്ത് ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ചിനി കാ റൌള. 1635 ലാണ് ഇത് പണിതത്. മിനുസമാര്‍ന്ന ചില്ലുകള്‍കൊണ്ടുള്ള ടൈലുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ആദ്യമാണ്. വിശദമായി വായിക്കാം

Photo Courtesy: Varun Shiv Kapur

ജമാ മസ്ജിദ്, ആഗ്ര

ജമാ മസ്ജിദ്, ആഗ്ര

ചുവന്ന കല്ലുകളും വെണ്ണക്കല്ലുകളും കൊണ്ട് വളരെ ലളിതമായാണ് ഈ മസ്ജിദ് പണിതിട്ടുള്ളത്. ചുമരുകളും മേല്‍തട്ടും നീലഛായം പൂശിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ ഒന്നാണിത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആഗ്രഫോര്‍ ട്ട് റെയില്‍വേ സ്റ്റേഷന്റെ എതിര്‍ വശത്തായാണ് ഈ മസ്ജിദ് നിലകൊള്ളുന്നത്. വിശദമായി വായിക്കാം
Photo Courtesy: Varun Shiv Kapur from New Delhi, India

ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ

ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ

1924ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിക്കപ്പെട്ടത്. മുംബൈ സഞ്ചരിക്കുന്നവർ ഒരിക്കലും ഗേറ്റ് വേ ഓഫ് ഇന്ത്യ സഞ്ചരിക്കാൻ മറക്കരുത്. സൗത്ത് മുംബൈയിലെ താജ് പാലസ് ഹോട്ടലിന് മുന്നിലായി കടൽതീരത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Krupasindhu Muduli

താജ് പാലസ് ഹോട്ടൽ, മുംബൈ

താജ് പാലസ് ഹോട്ടൽ, മുംബൈ

1903ൽ ആണ് മുംബൈയിൽ ഈ കൊട്ടാര വിസ്മയം പണിതീർത്തത്. സൗത്ത് മുംബൈയിലെ കൊളാബയിലാണ് ഇപ്പോൾ ഹോട്ടൽ ആയി പ്രവർത്തിക്കുന്ന താ‌ജ് പാലസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Anunandusg

റോയൽ ബോംബെ യാറ്റ് ക്ലബ്, മുംബൈ

റോയൽ ബോംബെ യാറ്റ് ക്ലബ്, മുംബൈ

ബോംബെയിലെ പഴയകാല ക്ലബായ റോയൽ ബോംബെ യാറ്റ് ക്ലബ് 1846ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ഗോഥിക് സ്റ്റൈലിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടൽ താജ് പാലസിന് സമീപത്തായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Pdpics

ധൻ രാജ് മഹൽ, മുംബൈ

ധൻ രാജ് മഹൽ, മുംബൈ

ഇരുപതാം നൂറ്റാണ്ടിൽ പാരീസിൽ രൂപം കൊണ്ട ആർട്ട് ഡെക്ക് ശൈലിയിൽ നിർമ്മിച്ച കെട്ടിടമാണ് ഇത്. 1930ൽ ആണ് ഇത് നിർമ്മിച്ചത്. സൗത്ത് മുംബൈയിൽ തന്നെയാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mark Bellingham

റീഗൽ സിനിമ, മുംബൈ

റീഗൽ സിനിമ, മുംബൈ

1930കളിലാണ് മുംബൈയിൽ റീഗൽ സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. സൗത്ത് മുംബൈയിലെ കൊളാബ കോസ് വേയിലാണ് ആർട്ട് ഡെക്കോ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Karthik Nadar

മുംബൈ പൊലീസ് ഹെഡ്കോട്ടേഴ്സ്, മുംബൈ

മുംബൈ പൊലീസ് ഹെഡ്കോട്ടേഴ്സ്, മുംബൈ

ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സൗത്ത് മുംബൈയിൽ കൊളാബ കോസ് വേയിൽ റീഗൽ സർക്കിളിന് എതിർവശത്തായാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nicholas

എൽഫിൻസ്റ്റോൺ കോളജ്, മുംബൈ

എൽഫിൻസ്റ്റോൺ കോളജ്, മുംബൈ

സൗത്ത് മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിക്ക് എതിർവശമായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Elroy Serrao

ഹോണിമാൻ സർക്കിൾ, മുംബൈ

ഹോണിമാൻ സർക്കിൾ, മുംബൈ

അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് സൗത്ത് മുംബൈലാണ്. കൊളൊബ കോസ് വെ എന്ന് അറിയപ്പെടുന്ന ഷാഹിദ് ഭഗദ് സിംഗ് റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന് സമീപത്തായാണ് ടൗൺ ഹാൾ.

Photo Courtesy: Marc van der Chijs

ഹുതാത്മ ചൗക്ക്, മുംബൈ

ഹുതാത്മ ചൗക്ക്, മുംബൈ

സൗത്ത് മുംബൈയിലെ വീർ നരിമാർ റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Michael.Siegel

ബോംബെ ഹൈക്കോടതി, മുംബൈ

ബോംബെ ഹൈക്കോടതി, മുംബൈ

മുംബൈ ഫോർട്ടിന് സമീപത്തായി ഡോക്ടർ കെയിൻ റോഡിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Hari Krishna

മുംബൈ യൂണിവേഴ്സിറ്റി, മുംബൈ

മുംബൈ യൂണിവേഴ്സിറ്റി, മുംബൈ

ബോംബേ ഹൈക്കോടതിക്ക് സമീപത്തായാണ് മുംബൈ യൂണിവേഴ്സിറ്റി കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Os Rúpias

രാജാ ഭായ് ക്ലോക്ക് ടവർ, മുംബൈ

രാജാ ഭായ് ക്ലോക്ക് ടവർ, മുംബൈ

മുംബൈ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് ഈ ക്ലൊക്ക് ടവർ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nikkul

ബോംബെ മിന്റ്, മുംബൈ

ബോംബെ മിന്റ്, മുംബൈ

മുംബൈ ഫോർട്ടിൽ റിസർവ് ബാങ്ക് കെട്ടിടത്തിന് എതിർവശത്തായാണ് മുംബൈ മിന്റ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: BOMBMAN

സെന്റ് ജോർജ് കോട്ട, മുംബൈ

സെന്റ് ജോർജ് കോട്ട, മുംബൈ

മുംബൈ ഫോർട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റിസർവ് ബാങ്ക് കെട്ടിടത്തിന്റെ സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nichalp

ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, മുംബൈ

ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, മുംബൈ

മുംബൈയിലെ നിർമ്മാണ വിസ്മയങ്ങളിൽ ഒന്നാണ് കൊട്ടാരം പോലുള്ള ഈ റെയിൽവെ സ്റ്റേഷൻ. മുംബൈ ഫോർട്ടിലാണ് ഈ റെയിൽവെ സ്റ്റേഷൻ. ഗേറ്റ് വേ ഓഫ് ഇന്ത്യ കഴിഞ്ഞാൽ മുംബൈയിലെ പ്രധാന ലാൻഡ് മാർക്കാണ് ഈ സ്റ്റേഷൻ.

Photo Courtesy:Joe Ravi

മുംബൈ സിറ്റി മ്യൂസിയം, മുംബൈ

മുംബൈ സിറ്റി മ്യൂസിയം, മുംബൈ

മുംബൈ ബൈക്കുള്ളയിൽ ബാബ സാഹെബ് അംബേദ്ക്കർ റോഡിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Muk.khan

ഖൊത്തചി വാഡി, മുംബൈ

ഖൊത്തചി വാഡി, മുംബൈ

സൗത്ത് മുംബൈയിലെ ഒരു തെരുവാണ് ഖൊത്തചി വാഡി. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ഈ തെരുവിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Deepatheawesome

ആന്റിലിയ, മുംബൈ

ആന്റിലിയ, മുംബൈ

ഇതൊരു വീടാണ്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടേതാണ് ഈ വീട്. സൗത്ത് മുംബൈയിലെ അൽറ്റ മൗണ്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Jhariani

ബൻഗംഗാ ചിറ, മുംബൈ

ബൻഗംഗാ ചിറ, മുംബൈ

മുംബൈയിലെ പ്രശസ്തമായ ഒരു ചിറയാണ് ബൻഗംഗ. സൗത്ത് മുംബൈയിലെ മലബാർ ഹിൽസിൽ വാക്കീശ്വർ ക്ഷേത്ര പരിസരത്താണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്.


Photo Courtesy: Oknitop

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ

സൗത്ത് മുംബൈയി‌ലെ ഫോർട്ടിലാണ് പ്രശസ്തമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Niyantha Shekhar

Read more about: സിനിമ, agra, mumbai
Please Wait while comments are loading...