Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30ന്, ഭാഗിക സൂര്യഗ്രഹണങ്ങളില്‍ ആദ്യത്തേത്

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30ന്, ഭാഗിക സൂര്യഗ്രഹണങ്ങളില്‍ ആദ്യത്തേത്

ഏപ്രില്‍ 30 ന് ഭൂമി ഈ വര്‍ഷത്തെ ആദ്യ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഈ വര്‍ഷത്തെ രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളില്‍ ഒന്നും കൂടിയാണിത്.

എത്ര കണ്ടാലും ആകാശത്തിലെ വിസ്മയങ്ങള്‍ വീണ്ടും മനുഷ്യനെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. ചൊവ്വയിലെ ഗ്രഹണത്തിന്‍റെ വിശേഷങ്ങളുടെ ആവേശം അടങ്ങുന്നതിനു മുന്‍പേ ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണവും വരവായി. ഏപ്രില്‍ 30 ന് ഭൂമി ഈ വര്‍ഷത്തെ ആദ്യ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഈ വര്‍ഷത്തെ രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളില്‍ ഒന്നും കൂടിയാണിത്. വിശദമായി വായിക്കാം

എന്താണ് സൂര്യഗ്രഹണം

എന്താണ് സൂര്യഗ്രഹണം

ചന്ദ്രൻ, ഭൂമി, സൂര്യൻ എന്നിവ ഒരു നേർരേഖയിൽ വിന്യസിക്കുമ്പോൾ ആണ് ഒരു സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ വലംവയ്ക്കലിനിടയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും അങ്ങനെ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ സൂര്യഗ്രഹണം നടക്കുന്നു.

എങ്ങനെയാണ് ഭാഗിക ഗ്രഹണം സംഭവിക്കുന്നത്

എങ്ങനെയാണ് ഭാഗിക ഗ്രഹണം സംഭവിക്കുന്നത്


ഭാഗിക ഗ്രഹണ സമയത്ത്, ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മൂടുന്നില്ല. പാതി ക‌‌ടിച്ചതുപോലെ തോന്നിക്കുന്ന രൂപമായിരിക്കും ഈ സമയത്ത് ചന്ദ്രനുണ്ടാവുക.

ഈ വര്‍ഷത്തെ സൂര്യഗ്രഹണ സമയം

ഈ വര്‍ഷത്തെ സൂര്യഗ്രഹണ സമയം

ഏപ്രിൽ 30-ലെ ഭാഗിക സൂര്യഗ്രഹണം ഏപ്രിൽ 30-മെയ് 1ആരംഭിക്കും. കൊൽക്കത്തയിലെ എംപി ബിർള പ്ലാനറ്റോറിയത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഭാഗിക ഗ്രഹണം വൈകിട്ട് 12:15 ന് ആരംഭിച്ച് 4:07 ന് അവസാനിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എവിടെയെല്ലാം കാണാം

എവിടെയെല്ലാം കാണാം

അന്റാർട്ടിക്കയുടെ വടക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിലും, അറ്റ്ലാന്റിക് സമുദ്രത്തിലും തെക്കേ അമേരിക്കയുടെ തെക്കുകിഴക്കൻ തീരത്ത്, ഫോക്ക്ലാൻഡ് ദ്വീപുകൾ ഉൾപ്പെടെ, തെക്കൻ പസഫിക് സമുദ്രത്തിലും തെക്കൻ സമുദ്രത്തിലും ഇത് ദൃശ്യമാകും. ചിലി, അർജന്റീന, ഉറുഗ്വേ, പടിഞ്ഞാറൻ പരാഗ്വേ, തെക്കുപടിഞ്ഞാറൻ ബൊളീവിയ, തെക്കുകിഴക്കൻ പെറു എന്നിവിടങ്ങളില്‍ കാണാം.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇല്ല, 2022ലെ ആദ്യ ഭാഗിക ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.

വരുന്ന ഗ്രഹണങ്ങള്‍

വരുന്ന ഗ്രഹണങ്ങള്‍

2022 ലെ രണ്ടാമത്തെ ഭാഗിക സൂര്യഗ്രഹണം ഒക്ടോബര്‍ 25 ചൊവ്വാഴ്ച ആണ് നടക്കുക. . ഒക്ടോബര്‍ 25 ചൊവ്വാഴ്ച 16:29:10 ന് ആരംഭിച്ച് 17:42:01 വരെ ഇത് നീണ്ടു നില്‍ക്കും.
2022-ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 15, 16 തീയതികളില്‍ രാവിലെ 7.02 മുതല്‍ ആരംഭിച്ച് 12.20 വരെ നീണ്ടുനില്‍ക്കും. 2022-ലെ രണ്ടാമത്തെ അവസാനത്തെ ചന്ദ്രഗ്രഹണം നവംബര്‍ 8-ന് ഉച്ചയ്ക്ക് 1:32 മുതല്‍ രാത്രി 7.27 വരെ നീണ്ടുനില്‍ക്കും. ഇത് പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും.

#Travel യാത്രകളില്‍ തിരികെ വന്ന് ട്വിറ്റര്‍... എളുപ്പമാക്കാം യാത്രകള്‍#Travel യാത്രകളില്‍ തിരികെ വന്ന് ട്വിറ്റര്‍... എളുപ്പമാക്കാം യാത്രകള്‍

വേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രംവേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രം

Read more about: solar eclipse india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X