Search
  • Follow NativePlanet
Share
» »ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും ബീച്ചുകള്‍!!

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും ബീച്ചുകള്‍!!

By Elizabath

ബീച്ചുകള്‍ ഇന്ന് ആഘോഷത്തിന്റെ കേന്ദ്രങ്ങളാണ്. സങ്കടം വന്നാലും സന്തോഷം ആണെങ്കിലും ബീച്ചുകള്‍ തരുന്ന അന്തരീക്ഷം അടിപൊളിയാണ്. കേരളത്തില്‍ ബേക്കല്‍ ബീച്ച് മുതല്‍ അങ്ങ് വര്‍ക്കല ബീച്ച് വരെ എന്നും സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ മാത്രമേ അടിപൊളി ബീച്ചുകള്‍ ഉള്ളൂ എന്നാണ് പലരും വിചാചിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മറ്റു പല ബീച്ചുകളുടെയും ഭംഗി നമ്മുടെ ബീച്ചുകള്‍ക്ക് ഇല്ല എന്നതൊരു സത്യമാണ്. ഇന്ത്യയിലെ മനോഹരങ്ങളായ ചില ബീച്ചുകള്‍ പരിചയപ്പെടാം...

ഇന്ത്യയിലെ ടോപ് ലെസ് സണ്‍ബാത്തിങ് ബീച്ച്

ഡോണ പൗല ബീച്ച്

ഡോണ പൗല ബീച്ച്

ഗോവയിലെ പനാജിയില്‍ നിന്നും ഏവു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡോണ പൗല ബീച്ച് ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ്. സൂര്യാസ്തമയം കാണാനായി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടെ മനോഹരങ്ങളായ കാഴ്ചകളാണുള്ളത്. ഈ ബീച്ചിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ലവേഴ്‌സ് പാരഡൈസ്. ഗോവയിലെ ഏറ്റവും പണച്ചിലവേറിയ സ്ഥലം കൂടിയാണിത്. ഷോപ്പിങ്ങിന് താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാമെങ്കിലും പണച്ചിലവ് അല്പം അധികമാണെന്ന് ഓര്‍ക്കുക. ഗോവന്‍ രുചികളും വാട്ടര്‍ സ്‌പോര്‍ട്‌സുകളും ഇവിടെ പരീക്ഷിക്കാം.

PC:Himanshu

 പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടി കാഴ്ചകളില്‍ ഏറ്റവും അധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി ബീച്ച്.പഴയ ഒരു ഫ്രാന്‍സിന്റെ പരിഛേദനമായ ഇവിടം വ്യത്യസ്ത രൂപത്തിലുള്ള കെട്ടിടങ്ങള്‍ കൊണ്ടും മനോഹരമായ കാഴ്ചകള്‍ കൊണ്ടും തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഏറെ വേറിട്ടു നില്‍ക്കുന്നു. നീല ജലവും വെളുത്ത മണലും നിറഞ്ഞ ഇവിടുത്തെ ബീച്ച് എന്നും ഇവിടെ എത്തുന്നവരുടെ പ്രിയ കേന്ദ്രമാണ്.

PC:Karthik Easvur

ഗോകര്‍ണ

ഗോകര്‍ണ

ബീച്ച് ട്രക്കിങ്ങിന്റെ മനോഹരമായ അനുഭവം പകര്‍ന്നു നല്‍കുന്ന ഗോവ സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ധൈര്യമായി വരാന്‍ കഴിയുന്ന ഇവിടെ ഒരു ബീച്ചില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രകളാണ് ഏറ്റവും ആകര്‍ഷകം. പാറകളും കിഴക്കാന്‍ തൂക്കായ കുന്നുകളും ഒ!ക്കെ കയറി ബീച്ചില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രയില്‍ വിദേശികള്‍ അടക്കമുള്‌ലവര്‍ പങ്കെടുക്കാറുണ്ട്. മാത്രമല്ല, കടലിന്റെ സമീപം പ്രത്യേകം തയ്യാറാക്കിയ കൂരകളില്‍ രാത്രി ചിലവഴിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Axis of eran

ഹോളണ്ട് ബീച്ച്

ഹോളണ്ട് ബീച്ച്

ഗോവയിലെ ബീച്ചുകളില്‍ അധികമാരും അറിയപ്പെടാത്ത ഒന്നാണ് ഹോളണ്ട് ബീച്ച്. പേരില്‍ മാത്രമല്ല, ഇവിടുത്തെ രീതികളിലും കാഴ്ചകളിലും ഒരു ഫോറിന്‍ ചട്ട് കാണാന്‍ സാധിക്കും. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ എത്തുന്നവര്‍ കണ്ടിരിക്കേണ്ട കാഴ്ചകള്‍. പ്രണയിതാക്കളും ഹണി മൂണ്‍ ആഘോഷിക്കുന്നവരുമാണ് ഇവിടെ എത്തുന്നവരില്‍ അധികവും. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള കാഴ്ചകല്‍ അതിമനോഹരമാണ്.

PC:Haakon Wibe

കോലാ ബീച്ച്

കോലാ ബീച്ച്

ആള്‍ത്തിരക്കും ബഹളങ്ങളുമില്ലാത്ത കോലാ ബീച്ച് കേരളത്തോട് സാദൃശ്യം തോന്നുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. കേരളത്തിലെ പോലെ തെങ്ങിന്‍ തോട്ടങ്ങള്‍ നിറഞ്ഞ ഇവിടം ആദ്യകാഴ്ചയില്‍ കേരളമാണോ എന്നു സംശയിച്ചാലും തെറ്റ് പറയാന്‍ സാധിക്കില്ല. അത്രയദികമുണ്ട് ഇതിന് കേരളത്തോടുള്ള സാദൃശ്യം.

PC:Portugal Editor Exploration

പാലോലം ബീച്ച്

പാലോലം ബീച്ച്

ഗോവയിലെ ബീച്ചുകളുടെ കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. അത്തരത്തിലുള്ള, കഥകള്‍ അവസാനിക്കാത്ത ഒരു ബീച്ചാണ് സൗത്ത് ഗോവയ്ക്കു സമീപമുള്ള പാലോലം ബീച്ച്. വൃത്തിക്ക് പേരുകേട്ട ഈ ബീച്ചുകളില്‍ വിദേശികളാണ് അധികവും എത്താറുള്ളത്. പ്രദേശവാസികള്‍ക്ക് ഏറെക്കുറെ ഇവി

ടം അന്യമാണെന്ന് പറയാം. പാറക്കൂട്ടങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC:Saransh Gupta

അഷ്ടരംഗ ബീച്ച്

അഷ്ടരംഗ ബീച്ച്

ഒഡീഷയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നാണ് സഞ്ചാരികല്‍ അധികം എത്തിച്ചേരാത്ത അഷ്ടരംഗ ബീച്ച്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അത്ര മനോഹരമാണ് കടലിലേക്ക് സൂര്യന്‍ ഇറങ്ങിച്ചെല്ലുന്ന കാഴ്ച! ഒഡീഷയിലെ ഫോട്ടോഗ്രാഫേഴ്‌സിന്റെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം.

ബലേശ്വര്‍ ബീച്ച്

ബലേശ്വര്‍ ബീച്ച്

പച്ചപ്പുകള്‍ കടന്ന് ചെല്ലുന്ന ഒരു ബീച്ച്. അതാണ് ഒഡീഷയിലെ ബലേശ്വര്‍ ബീച്ചിന്റെ പ്രത്യേതക. ഓരോ ദിവസം കഴിയുംതോറും മനോഹാരിത ഏറി വരുന്ന ഈ ബീച്ചില്‍ എത്തുന്ന ആളുകളുടെ എണ്ണത്തിലും ഓരോ ദിവസം വര്‍ധന ഉണ്ട്.

മൊബെര്‍ ബീച്ച്

മൊബെര്‍ ബീച്ച്

ഗോവയിലെ ബീച്ചുകളില്‍ പ്രധാനപ്പെട്ട ഒറ്റൊരു ബീച്ചാണ് മൊബെര്‍ ബീച്ച്. സഞ്ചാരികളെക്കാള്‍ അധികം ഇവിടെ എത്തിച്ചേരുന്നത് പക്ഷിനിരാക്ഷണത്തില്‍ താല്പര്യമുള്ളവരാണ്. വ്യത്യസ്തങ്ങളായ ഒട്ടേറെ പക്ഷികള്‍ വസിക്കുന്ന ഇവിടെ ദേശാടന പക്ഷികളും എത്താറുണ്ട്. അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ എത്തിച്ചേരുന്നവരാണ് ഇവിടുത്തെ സഞ്ചാരികളില്‍ അധികവും. കുറച്ച് മണിക്കൂറുകള്‍ എടുത്ത് പെട്ടന്നു കണ്ടിട്ടുപോകാന്‍ പറ്റിയ സ്ഥലം അല്ലാ എന്നു ചുരുക്കം.

PC:Mukherjeesaikat

മല്‍വാന്‍ ബീച്ച്

മല്‍വാന്‍ ബീച്ച്

മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര രംഗത്ത് ഏറെ പ്രത്യേകതള്‍ ഉള്ള ഒരിടമാണ് മല്‍വാന്‍ ബീച്ച്. മഹാരാഷ്ട്രയുടെ ചരിത്രവുമായും പാരമ്പര്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടെ എത്തിച്ചേരുന്നവരും പ്രത്യേകത ഉള്ളവരാണ്. വെറുതെ കാഴ്ചകള്‍ കമ്ട് പോകുന്നവരല്ല ഇവിടെ എത്തുന്നവര്. ചരിത്രവുമായി അല്പമെങ്കിലും താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നവര്‍.

PC:Wikipedia

കാല പാതാര്‍ ബീച്ച്

കാല പാതാര്‍ ബീച്ച്

ആന്‍ഡമാനിലെ ഏറ്റവും ശാന്തമായ ബീച്ച് എന്നറിയപ്പെടുന്ന കാല പാതാര്‍ ബീച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്താത്ത ഒരിടമാണ്. അതിനാല്‍ തന്നെ നിശബ്ദത ആസ്വദിക്കാനെത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികള്‍.

PC: Saad Faruque

രാധാനഗര്‍ ബീച്ച്

രാധാനഗര്‍ ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന രാധാനഗര്‍ ബീച്ച്. സൂര്യാസ്തമയം ആണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. വെള്ളമണലിനോട് ചേര്‍ന്ന് കിടക്കുന്ന നീലക്കടല്‍ കാണാനായി വിദേശികളടക്കം ഒത്തിരിപ്പേര്‍ ഇവിടെ എത്താറുണ്ട്.

PC:Harvinder Chandigarh

ബട്ടര്‍ഫ്‌ളൈ ബീച്ച്

ബട്ടര്‍ഫ്‌ളൈ ബീച്ച്

ഇന്നും അധികമാര്‍ക്കും അറിയപ്പെടാത്ത ഗോവയിലെ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ് ബട്ടര്‍ഫ്‌ളൈ ബീച്ച്. ആളുകളില്‍ നിന്നും മറഞ്ഞിരിക്കുന്ന ഈ ദ്വീപില്‍ എത്തിച്ചേരുക എന്നതും അല്പം പണിയാണ്. അഗോണ്ടയില്‍ നിന്നോ പാലോലം ബീച്ചില്‍ നിന്നോ ബോട്ട് വഴി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.

PC:abcdz2000

Read more about: beach goa gokarna maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more