Search
  • Follow NativePlanet
Share
» »മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

മണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും അവിടുത്തെ താഴ്വാരങ്ങളും ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെ ചേർന്നാലേ മണാലി യാത്ര പൂർണ്ണമാവുകയുള്ളൂ. എന്നാൽ മണാലിയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് നൂറുകൂട്ടം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇതാ മണാലി യാത്രയിൽ മലയാളികൾ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

മണാലിയിൽ എങ്ങനെ എത്തിച്ചേരാം?

മണാലിയിൽ എങ്ങനെ എത്തിച്ചേരാം?

മലയാളികൾ മാത്രമല്ല, യാത്രകളെ സ്നേഹിക്കുന്ന മിക്കവരും ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ഇടമാണ് മണാലി. ഏതു തരത്തിലുള്ള യാത്ര മാർഗ്ഗങ്ങളും ഉപയോഗിച്ച് മണാലിയിലെത്താം. കേരളത്തിൽ നിന്നും പോകുമ്പോള്‍ ഡെൽഹിയിലെത്തി അവിടെ നിന്നും മണാലിക്ക് പോകുന്നതായിരിക്കും കൂടുതൽ എളുപ്പം. ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് 564 കിലോമീറ്റർ ദൂരമുണ്ട്.
ഡെൽഹിയിൽ നിന്നും മണാലിക്ക് ഏറ്റവും അടുത്ത വിമാനത്താവളമായ ഭൂന്തറിലേക്ക് പോകാം. അവിടെ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് മണാലിയിലേക്ക്.
ബസിനാണ് യാത്രയെങ്കിൽ സ്റ്റേറ്റ് ബസുകളും പ്രൈവറ്റ് ബസുകളും ഇടതടവില്ലാതെ മണാലിയിലേക്ക് സർവ്വീസ് നടത്തുന്നു. ഏഏകദേശം 1200 രൂപയോളമാകും എസി വോൾവോ ബസുകൾക്കുള്ള ടിക്കറ്റ് നിരക്ക്.
ട്രെയിൻ യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വളഞ്ഞു ചുറ്റിയുള്ള യാത്രയായിരിക്കും. കാരണം മണാലിയിലേക്ക് ഡെൽഹിയില്‍ നിന്നും നേരിട്ട് ട്രെയിനില്ല. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ 315 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡിഗഡും 290 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍കോട്ടുമാണ്. ഇവിടെയിറങ്ങി ബസിനോ ടാക്സിക്കോ വേണം മണാലിക്ക് പോകുവാൻ.

ഏതാണ് മണാലിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം

ഏതാണ് മണാലിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം

മണാലിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ബൂന്ദർ വിമാനമാനത്താവളമാണ്. KUU Zഎന്നാണ് ബൂന്തർ എയർപോർട്ടിന്റെ എയർപോർട്ട് കോഡ്. കുളു മണാലി എയർപോർട്ട് എന്നും മണാലി എയർപോര്‍ട്ട് എന്നും ഇതറിയപ്പെടുന്നു. ഇവിടെ നിന്നും മണാലി സിറ്റിയിലേക്ക് 52 കിലോമീറ്റർ ദൂരമുണ്ട്. സിറ്റിയിലെത്തുവാൻ അംഗീകൃത ടാക്സികളെടുക്കുന്നതായിരിക്കും നല്ലത്.

എന്താണ് മണാലിയുടെ ഭൂമിശാസ്ത്രം

എന്താണ് മണാലിയുടെ ഭൂമിശാസ്ത്രം

ഹിമാചൽ പ്രദേശിൽ കുളു വാലിയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മണാലി. സമുദ്ര നിരപ്പിൽ നുന്നും 2020 മീറ്റർ അഥവാ 6398 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹംതാ പാസ് ട്രക്ക്, ചന്ദ്രഖാനി പാസ് ട്രക്ക്, ചന്ദ്രതാൽ ലേക്ക് ട്രക്ക്, ബിയാസ്കുണ്ഡ് ട്രക്ക് തുടങ്ങിയ പ്രശസ്തമായ പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് കൂടിയാണ് മണാലി.
വർഷം മുഴുവൻ തണുപ്പ് അനുഭവപ്പെടുന്ന ഇടമായതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.

മണാലി ഒരു വിനോദ സഞ്ചാര കേന്ദ്രമാണോ?

മണാലി ഒരു വിനോദ സഞ്ചാര കേന്ദ്രമാണോ?

ഇന്ത്യയിലെ ഏറ്റവും അധികം ആളുകൾ വന്നുപോകുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മണാലി. പ്രസന്നവും തണുപ്പുള്ളതുമായ കാലാവസ്ഥ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായും ഹണിമൂൺ ആഘോഷിക്കുവാനും കോളേജ് ട്രിപ്പുകളുമൊക്കെയായി എന്നും ഇവിടെ ആളുകളെ കാണാം.
മ്യൂസിയം, ക്ഷേത്രങ്ങള്‍,വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയിന്‍റുകൾ,മാർക്കറ്റുകൾ, ആശ്രമങ്ങള്‍,സാഹസിക വിനോദങ്ങൾ, ട്രക്കിങ്ങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ പരീക്ഷിക്കുവാനുണ്ട്.

 മണാലി യാത്ര ചിലവ്

മണാലി യാത്ര ചിലവ്


എത്ര ബജറ്റിൽ പോയാലും കുറഞ്ഞത് 10000 രൂപ മുതൽ 15,000 രൂപ വരെ ഇവിടുത്തെ യാത്രയിൽ ചിലവാകും. നാലു പകലും മൂന്ന് രാത്രിയും ഉൾപ്പെടെയുള്ള താമസവും ഭക്ഷണവും ചിലവുകളും ഉൾപ്പെടെയാണിത്. ഓൺലൈനിലും മറ്റും ലഭ്യമായ മികച്ച പാക്കേജുകൾ യാത്രയിൽ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. മുൻപ് പോയവരോട് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയുക.

മണാലിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

മണാലിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെ കാണാനുണ്ടെങ്കിലും ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറേയേറെ ഇടങ്ങളുണ്ട്. ഹഡിംബാ ക്ഷേത്രം,മാൾ റോഡ്, മ്യൂസിയം ഓഫ് ഹിമാചൽ കൾച്ചർ ആന്ഡഡ് ഫോക് ആർട്, ക്ലബ് ഹൗസ്, മനു ക്ഷേത്രം, ടിബറ്റൻ ആശ്രമങ്ങള്‍, സോലാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, നഗ്ഗാർ വില്ലേജ്,റഹാല വെള്ളച്ചാട്ടം, കോത്തി, അർജുൻ ഗുഫാസ ഓൾഡ് മണാലി, വൻ വിഹാർ, മണാലി സാങ്ച്വറി തുടങ്ങിയവയാണവ.

മണാലിക്കടുത്തുള്ള സ്ഥലങ്ങൾ

മണാലിക്കടുത്തുള്ള സ്ഥലങ്ങൾ

മണാലിയിലെത്തിയാൽ സമീപത്തായി കണ്ടിരിക്കണ്ട കുറച്ച് സ്ഥലങ്ങളുണ്ട്. റോത്താങ് പാസ്, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്, മണികരൺ, കസോൾ,മനു ക്ഷേത്രം, ബ്രിഗു ലേക്ക്, ഹംതാ പാസ്, റോസി ഫോൾസ് തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

ഷിംലയിൽ നിന്നും എങ്ങനെ മണാലിക്ക് വരാം

ഷിംലയിൽ നിന്നും എങ്ങനെ മണാലിക്ക് വരാം

മണാലിയിൽ നിന്നും ഷിംലയിലേക്കുള്ള ഏകദേശ ദൂരം 265 കിലോമീറ്ററാണ്. സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസുകളാണ് എളുപ്പ മാര്‍ഗ്ഗം. ആറു മണിക്കൂർ സമയമാണ് ഷിംലയിൽ നിന്നും മണാലിയിലെത്തുവാൻ വേണ്ടി വരുന്ന സമയം.

എത്ര ദിവസം മണാലിയിൽ ചിലവഴിക്കണം

എത്ര ദിവസം മണാലിയിൽ ചിലവഴിക്കണം

മണാലിയിലെ മിക്ക യാത്ര പാക്കേജുകളും അനുസരിച്ച് നാലു മുതൽ അ‍ഞ്ച് ദിവസം വരെയാണ് മണാലി സന്ദർശിക്കുവാനായി വേണ്ടത്.

ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് റോഡ് മാർഗ്ഗം സുരക്ഷിതമാണോ?

ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് റോഡ് മാർഗ്ഗം സുരക്ഷിതമാണോ?

മണാലി യാത്രയിൽ ഏറ്റവും അധികം ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് റോഡ് മാർഗ്ഗം സുരക്ഷിതമാണോ എന്നതാണ്. ഡെൽഹിയിൽ നിന്നും മണാലിയിലേക്ക് 548 കിലോമീറ്റർ ദൂരമുണ്ട്. 12 മണിക്കൂർ സമയമാണ് ഈ യാത്രയ്ക്കായി വേണ്ടത്. യാത്രയ്ക്കായി ബസോ ടാക്സിയോ അല്ലെങ്കിൽ സ്വന്തം വാഹനങ്ങളോ തിരഞ്ഞെടുക്കാം. ടാക്സിയാണെങ്കിൽ മണാലി ടൂറിസം വകുപ്പിന്റെ അംഗീകൃത ടാക്സിയായിരിക്കുവാൻ ശ്രദ്ധിക്കുക.

മണാലി സന്ദർശിക്കുവാൻ പറ്റിയ സമയം

മണാലി സന്ദർശിക്കുവാൻ പറ്റിയ സമയം

ഒരു ഹിൽ സ്റ്റേഷൻ ആയതുകൊണ്ടു തന്നെ വർഷത്തിൽ എപ്പോൾ വേണമെങ്കിലും സഞ്ചരിക്കുവാൻ സാധിക്കുന്ന ഇടമാണ് മണാലി, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്. ഈ സമയത്ത് മഞ്ഞു വീഴ്ചയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാം,വേനൽക്കാലത്ത് ഇവിടെ അധികം ചൂടില്ലാത്ത തരത്തിലുള്ള കാലാവസ്ഥയായിരിക്കും.

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടംസിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്രഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X