ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമായി ഒരിടം തിരഞ്ഞെടുക്കുവാന്‍ പറഞ്ഞാല്‍ അതിലേറ്റവും ആദ്യം ഉയര്‍ന്നുവരുന്ന സ്ഥലങ്ങളിലൊന്ന് ബാലിയായിരിക്കും. മിക്കവാറും യാത്രകളെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഒരിക്കലെങ്കിലും ബാലി കാണണമെന്നും ചിത്രങ്ങളിലൂടെ പരിചയിച്ച ഇവിടുത്തെ സ്ഥലങ്ങള്‍ നേരിട്ടറിയണമെന്നും ആഗ്രഹമുണ്ടാകുമെന്നത് നൂറുശതമാനം ഉറപ്പാണ്. പ്രകൃതി സൗന്ദര്യം മാത്രമല്ല ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. സമ്പന്നമായ സംസ്കാരവും വ്യത്യസ്തമാ രുചികളും കലര്‍പ്പില്ലാത്ത പെരുമാറ്റവും ഒക്കെ ബാലി യാത്രാ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. ഇതാ സഞ്ചാരികളെ പ്രത്യേകിച്ച് ഇന്ത്യക്കാരെ ബാലിയിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

കുറഞ്ഞ വിമാന ടിക്കറ്റ് നിരക്ക്
ഇന്ത്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുവാന്‍ സാധിക്കുന്ന അന്താരാഷ്ട്ര യാത്രാ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് ബാലി. എന്നാല്‍ യാത്ര പോകുന്നതിനു ഏകദേശം രണ്ടു മാസമെങ്കിലും മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്താല്‍ നല്ല ഡീലില്‍ തന്നെ വിമാനടിക്കറ്റ് ഉറപ്പിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കുറഞ്ഞതുകയ്ക്ക് പോകാം എന്നത് അന്താരാഷ്ട്ര യാത്രകള്‍ക്കു മാത്രമല്ല, ആഭ്യന്തര യാത്രകളിലും പ്രയോഗിക്കാവുന്ന ട്രാവല്‍ ഐഡിയ ആണ്. യാത്രാ തിയതി അടുക്കുംതോറും ടിക്കറ്റ് നിരക്ക് മുകളിലേക്ക് കയറിക്കൊണ്ടിരിക്കും. ഇന്‍കോഗ്നിറ്റോ മോഡില്‍ ഫ്ലൈറ്റ് നിരക്കുകള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നത് കമ്പനികളുടെ തന്ത്രങ്ങളില്‍ നിന്നും ഒരുപരിധി വരെ നിങ്ങളെ രക്ഷിക്കും.
PC:Guillaume Marques
https://unsplash.com/photos/bnMPFPuSCI0

വിസ വേണ്ട
ബാലി യാത്രകളിലേക്ക് ഇന്ത്യക്കാരെ വീണ്ടും അടുപ്പിക്കുന്ന മറ്റൊരു കാരണം ഇവിടേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. 30 ദിവസത്തിൽ താഴെ ബാലി സന്ദർശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് വിസ വേണ്ട എന്നാണ് നിയമം. ഇന്ത്യൻ യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് ഒരു വിസ ഇളവ് സ്റ്റാമ്പ് മാത്രമേ ആവശ്യമുള്ളൂ, അത് സൗജന്യമായി ലഭ്യമാണ്. എന്നിരുന്നാലും, നിങ്ങൾ 30 ദിവസത്തിൽ കൂടുതൽ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഇന്തോനേഷ്യയിൽ പ്രവേശിക്കുമ്പോൾ വിസ-ഓൺ-അറൈവലിനും അപേക്ഷിക്കാം.
PC:Timur Kozmenko

പോക്കറ്റ് കാലിയാക്കാതെ താമസ സൗകര്യം
ബജറ്റ് ഫ്രണ്ട്ലി ഡെസ്റ്റിനേഷന്‍ എന്നതാണ് ബാലിയുടെ മറ്റൊരു പ്രത്യേകത. ഏതു തരത്തിലുള്ള ബജറ്റുകാര്‍ക്കും അവരുടെ പോക്കറ്റിനൊത്തവിധത്തില്‍ ഇവിടെ യഥേഷ്ടം താമസസൗകര്യങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഏറ്റവും കുറച്ച് ടെന്‍ഷന്‍ അടിക്കേണ്ട കാര്യമാണ് ബാലിയിലെ താമസം. 800 രൂപ മുതല്‍ 1000 രൂപ വരെ ദിവസചിലവില്‍ ഇവിടെ സാമാന്യം ഭേദപ്പെട്ട ഹോട്ടലുകളില്‍ താമസം ലഭിക്കും.
PC:Christopher Alvarenga

ആഘോഷമാക്കാം രുചികളിലൂടെ
ഭക്ഷണപ്രിയരുടെ പറുദീസയാണ് ബാലി എന്ന് പറയാതെ വയ്യ. ഫാൻസി കഫേകൾ മുതൽ ചെറിയ റെസ്റ്റോറന്റുകൾ വരെ, നിങ്ങളെ വളരെ മികച്ച രീതിയില്‍ സെര്‍വ് ചെയ്യും. വളരെ രുചികരമായ വിഭവങ്ങളാണ് ഇവിടുത്തേത്. സാമാന്യം ഭേദപ്പെട്ട ഹോട്ടലാണ് നോക്കുന്നതെങ്കില്‍ ഏകദേശം 200 രൂപയിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാം, കൂടാതെ ഒരു പൈന്റ് ലോക്കൽ ബിയറിന് 100 രൂപ വരെ ചിലവ് വരും.
PC:Artem Beliaikin

ബാലിയിലെ അതിമനോഹരമായ ക്ഷേത്രങ്ങൾ
ബാലിയിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന മറ്റൊരു കാരണം ഇവിടുത്തെ വരെ മനോഹരമായ ക്ഷേത്രങ്ങളാണ്. ബാലിനീസ് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യ കാണുവാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ബാലിനീസ് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യ എല്ലാ ഫോട്ടോഗ്രാഫറുടെയും വിഷ്‌ലിസ്റ്റിലുണ്ട്. ബാലിനീസ് ക്ഷേത്രങ്ങൾ ഒരു തുറന്ന ആരാധനാലയമായി മാറുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, ചുറ്റും സങ്കീർണ്ണമായ രൂപകൽപ്പന ചെയ്ത ഗേറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
PC: Kharl Anthony Paica

നീന്തിത്തുടിക്കാം
ബീച്ച് ലൈഫാണ് ബാലിയെ ഏറ്റവും ജനപ്രിയമാക്കുന്ന കാര്യങ്ങളിലൊന്ന്. ഇന്തോനേഷ്യയിൽ 17,000-ത്തിലധികം ദ്വീപുകൾ ഉള്ളതിനാൽ, സ്കൂബ ഡൈവിംഗ് സ്വാഭാവികമായും ഏറ്റവും ജനപ്രിയമായ പ്രവർത്തനങ്ങളിലൊന്നാണ്. ബാലിയിൽ ശുദ്ധജലവും മനോഹരമായ പവിഴപ്പുറ്റുകളും ഉള്ള ധാരാളം ബീച്ചുകളുണ്ട്. ബാലിയിലെ സ്കൂബ ഡൈവിംഗിന് സ്കൂബ ഗിയർ ഉൾപ്പെടെ ഏകദേശം $60-$80 ചിലവാകും.
PC:Maksym Ivashchenko

ബുക്ക് ചെയ്യുമ്പോള്‍
കുറഞ്ഞ നിരക്കില്‍ താമസസൗകര്യം ലഭിക്കുമെങ്കിലും ഇവിടെ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇന്‍റര്‍നെറ്റില്‍ വിശ്വസനീയമായ സൈറ്റുകള്‍ വഴി മാത്രം വേണം ബുക്ക് ചെയ്യുവാന്‍. നിങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് അടുത്തായി തന്നെ ഹോട്ടലുകള്‍ കണ്ടുപിടിക്കുക. അധികം അകലേക്ക് പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് യാത്ര ചെയ്യുമ്പോള്‍ പെട്ടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുവാനും സമയവും പൈസയും ലാഭിക്കുവാനും സഹായിക്കും.
PC:Oleksii Ivanov
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

നാടുകാണുവാനിറങ്ങുമ്പോള്‍
വളരെ എളുപ്പത്തില്‍ നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഇവിടെ
സൈക്കിളുകൾ, ടാക്‌സികൾ, ബൈക്കുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുക്കാനുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ കാണാം. എന്നിരുന്നാലും, ടൂറിസ്റ്റുകളെ കബളിപ്പിക്കുന്നതിൽ ചിലർ കുപ്രസിദ്ധരായതിനാൽ ടാക്സി ഡ്രൈവർമാരെക്കുറിച്ച് അറിഞ്ഞിരിക്കുക. നിങ്ങൾ ഒരു ബ്ലൂ ബേർഡ് ടാക്സി കണ്ടെത്തുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതം, അത് സാധാരണയായി സത്യസന്ധമായി കണക്കാക്കപ്പെടുന്നു.
PC:candace smith

ആകർഷകമായ സാംസ്കാരം
ബാലിയുടെ സൗന്ദര്യം അതിന്റെ മനോഹരമായ രൂപങ്ങളേക്കാൾ ആഴത്തിൽ പോകുന്നു. ഇപ്പോഴും ആചരിക്കുന്ന നിരവധി പരമ്പരാഗത സാംസ്കാരിക പാരമ്പര്യങ്ങളുടെ ആസ്ഥാനം കൂടിയാണ് ഈ ദ്വീപ്. ബാലിനീസ് വർഷം മുഴുവനും നിരവധി ചടങ്ങുകളും ആഘോഷങ്ങളും നടത്താറുണ്ട്, ഒമേദ്-ഒമേദൻ ചുംബന ഉത്സവം മുതൽ നിശബ്ദതയുടെ ദിവസത്തിന് മുമ്പുള്ള മോൺസ്റ്റർ പരേഡ് വരെ (നൈപ്പി) കൗതുകമുള്ള വിനോദസഞ്ചാരികൾക്ക് ഇവയിൽ പലതും ആസ്വദിക്കാനാകും. സംഗീതം, നൃത്തം, വാസ്തുവിദ്യ എന്നിവയിലൂടെ വിനോദസഞ്ചാരികൾക്ക് ബാലിയുടെ സംസ്കാരം ആസ്വദിക്കാം.
ഇതെന്താ സ്വർണം ഒഴുകുന്നതോ? ഈ വെള്ളച്ചാട്ടം കാണാൻ ആളുകളുടെ വൻ തിരക്ക്