Search
  • Follow NativePlanet
Share
» »ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..

ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..

ഗോവ യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്ന അടുത്തുള്ള ആറ് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

ഓരോ സഞ്ചാരിയുടെയും സ്വപ്നനഗരമാണ് ഗോവ. ആഘോഷം അവസാനിക്കാത്ത ബീച്ചുകളും രാവുവെളുക്കുവോളമുള്ള പാര്‍ട്ടികളും സീഫൂടും ഒക്കെയായി വേണ്ടതിലുമധികം നമ്മെ ആഹ്ലാദിപ്പിക്കുന്ന ഇടം... എന്നാല്‍ ഈ പാര്‍ട്ടികളും ആഘോഷങ്ങളുമല്ലാതെ ഗോവയിലെത്തിയിട്ട് കറങ്ങിത്തിരിഞ്ഞ് മറ്റുചില നാടുകളിലേക്ക് പോയാലോ.... അത്രയൊന്നും അറിയപ്പെടാത്ത സ്ഥലങ്ങളല്ല... മറിച്ച് ഗോവയിലെ ചെറിയ കറക്കം കഴിഞ്ഞ് വണ്ടിതിരിച്ചുവിടുവാന്‍ പറ്റിയ നമ്മുടെ കൂര്‍ഗും ചിക്കമഗളൂരും അഗുംബെയും പോലെയുള്ള കുറച്ച് സ്ഥലങ്ങള്‍... ഗോവ യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്ന അടുത്തുള്ള ആറ് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

ചിക്കമഗളൂരു

ചിക്കമഗളൂരു

ഗോവ യാത്ര പ്ലാന്‍ ചെയ്തുപോയാല്‍ ഗോവ കറങ്ങി പരമാവധി രണ്ടോ മൂന്നോ ദിവസം ചിലവഴിച്ച് തിരികെ വരുന്ന വിധത്തിലാണ് യാത്രപ്ലാനുകള്‍ മിക്കപ്പോഴും ഉണ്ടാവുക. ഗോവയില്‍ നിന്നു വളഞ്ഞുതിരിഞ്ഞു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു യാത്രാ ലക്ഷ്യസ്ഥാനമാണ് ചിക്കമഗളൂരു. കാപ്പതോട്ടങ്ങള്‍ക്കും കലര്‍പ്പില്ലാത്ത ഭൂപ്രകൃതിക്കും കാഴ്ചകള്‍ക്കും പിന്നെ കുന്നുകള്‍ക്കും പേരുകേട്ടതാണ് ചിക്കമഗളുരു. കര്‍ണ്ണാടകയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ അകത്തുനിന്നും പുറത്തു നിന്നും എത്തിച്ചേരുന്ന സ്ഥലം കൂടിയാണിത്. ബാംഗ്ലൂരില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ആളുകളുടെ വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്. പ്രകൃതിയോട് ചേര്‍ന്ന് കുറച്ച് സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.
മുല്ലയാനഗിരി, ഹെബ്ബെ ഫാള്‍സ്, ശൃംഗേരി മഠം, ബാബാ ബുധഗിരി എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ചിക്കമംഗളുരുവിലും സമീപത്തുമായി സന്ദര്‍ശിക്കാം.

ഗോവയില്‍ നിന്നും 448 കിലോമീറ്റര്‍ അഥവാ 8 മണിക്കൂര്‍ 45 മിനിറ്റ് അകലെയാണ് ചിക്കമഗളുരു സ്ഥിതി ചെയ്യുന്നത്.

ഡണ്ടേലി

ഡണ്ടേലി

കര്‍ണ്ണാടകയുടെ സാഹസിക തലസ്ഥാനം എന്നും കര്‍ണ്ണാടകയുടെ ഋഷികേശ് എന്നും വിളിക്കപ്പെടുന്ന സ്ഥലമാണ് ഡണ്ടേലി. പച്ചപ്പിന്റെ കൂടാരത്തില്‍ പൊതിഞ്ഞു നിര്‍ത്തിയിരിക്കുന്ന കൗതുകകാഴ്ചകളും പ്രകൃതിയുടെ കാഴ്ചകളുമാണ് ഡണ്ടേലിയിലുള്ളത്. പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും പ്രദേശത്തെ ഫലസമൃദ്ധിയുള്ളതാക്കുന്ന കാളിനദിയും ഏതുകാലാവസ്ഥയിലും ഇവിടേക്ക് ആളുകളെ എത്തിക്കുന്നു. 1956 ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം ജൈവസമ്പത്തിനും പ്രസിദ്ധമാണ്. 2015 ല്‍ ഇവിടം കാളി കടുവാ സംരക്ഷണ കേന്ദ്രമായി മാറി. പ്രകൃതിയുടെ വരദാനമായ ഇവിടേക്ക് ആളുകളെത്തുന്നച് പ്രകൃതിസൗന്ദര്യം ആസ്വദിച്ചുള്ള കാഴ്ചകള്‍ തേടിയാണ്. പർവതങ്ങളും നദികളും ഗുഹകളും സമൃദ്ധമായ ഭൂപ്രകൃതിയും ദണ്ഡേലിയെ മുംബൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അനുയോജ്യമായ ഒരു വാരാന്ത്യ അവധിക്കാലമാക്കി മാറ്റുന്നു. അതിശയിപ്പിക്കുന്ന സൂര്യാസ്തമയം വീക്ഷിക്കുന്നതിനായി സഞ്ചാരികൾക്ക് നിരവധി അവസരങ്ങളുണ്ട്. അണക്കെട്ടുകളും ക്ഷേത്രങ്ങളും പോലെയുള്ള മനുഷ്യനിർമ്മിത ആകർഷണങ്ങളും ഇവിടെയുണ്ട്.

ഗോവയില്‍ നിന്നും100 കിലോമീറ്റര്‍ അഥവാ 2 മണിക്കൂര്‍ 25 മിനിറ്റ് അകലെയാണ് ചിക്കമഗളുരു സ്ഥിതി ചെയ്യുന്നത്.

PC:Ashjad90

അഗുംബെ

അഗുംബെ

തെക്കെ ഇന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുബെ കർണാടകയിലെ ഉയർന്ന ഉയരത്തിലുള്ള ഒരു ഗ്രാമമാണ്. പശ്ചിമഘട്ട മലനിരകളാലും സമൃദ്ധമായ മഴക്കാടുകളാലും ചുറ്റപ്പെട്ട ഇവിടം വെള്ളച്ചാട്ടങ്ങള്‍ക്കും വ്യൂ പോയിന്റുകള്‍ക്കും കാട്ടിലേക്കുള്ള യാത്രകള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്. ഒനകെ അബി, ബകർണ, ജോഗി ഗുണ്ടി വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ പേരുകേട്ട വെള്ളച്ചാട്ടങ്ങള്‍. സൺസെറ്റ് വ്യൂ പോയിന്റ് കാടുമൂടിയ താഴ്‌വരകളെ അഭിമുഖീകരിക്കുന്നു. തൊട്ടടുത്ത് ശ്രീ വേണുഗോപാല കൃഷ്ണ സ്വാമി ക്ഷേത്രം. തെക്ക് സോമേശ്വര വന്യജീവി സങ്കേതത്തിൽ കടുവകളും പുള്ളിപ്പുലികളും രാജവെമ്പാലകളും വസിക്കുന്നു. അഗുംബെയിലെ മഴക്കാടുകള്‍ രാജവെമ്പാല പാമ്പുകളുടെ ആവാസകേന്ദ്രം കൂടിയാണ്.

ഗോവയില്‍ നിന്നും 314.8 കിലോമീറ്റര്‍ അഥവാ 6 മണിക്കൂര്‍ 25 മിനിറ്റ് അകലെയാണ് അഗുംബെ സ്ഥിതി ചെയ്യുന്നത്.
PC:Smaran Alva

ലാവാസ

ലാവാസ

ഗോവയില്‍ നിന്നും പച്ചപ്പിന്റ‌ കാഴ്ചകളിലേക്ക് നോക്കുന്നവര്‍ക്ക് കയറിച്ചെല്ലുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് പൂനെയ്ക്ക് സമീപമുള്ള ലാവാസ. ഇറ്റാലിയന്‍ നഗരമായ പോര്‍ട്ടോഫിനോയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന് ആസൂത്രിത നഗരമാണ് ഇത്. ഒരു പക്ഷേ, ഇവിടുള്ളവര്‍ മഴക്കാലങ്ങളില്‍ പോകുവാന്‍ താല്പര്യപ്പെടുന്ന ഇടങ്ങളിലൊന്നാണ് ലാവാസ. രൂപത്തിലും ഭാവത്തിലും ഇന്ത്യയ്ക്ക് വെളിയിലുള്ള ഇടമാണെന്ന് നമ്മെ ഓരോ നിമിഷവും തോന്നിപ്പിക്കുന്ന സ്ഥലമാണിത്. 2000-ൽ ഗുലാബ്ചന്ദ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹിൽ സിറ്റിയായി ലവാസയെ വിഭാവനം ചെയ്തു. മുംബൈയില്‍ നിന്ന് 187 കിലോമീറ്ററും പൂനെയില്‍ നിന്ന് 60 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

ഗോവയില്‍ നിന്നും 484 കിലോമീറ്റര്‍ അഥവാ 9 മണിക്കൂര്‍ 30 മിനിറ്റ് അകലെയാണ് ലാവാസ സ്ഥിതി ചെയ്യുന്നത്.
PC:Arjun Singh Kulkarni

കൂര്‍ഗ്

കൂര്‍ഗ്

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കൂര്‍ഗ് ഗോവയില്‍ നിന്നും പോകുവാന്‍ പറ്റിയ മറ്റൊരു മനോഹര ഹില്‍ സ്റ്റേഷനാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങൾ, കുത്തനെയുള്ള കുന്നുകൾ, എണ്ണമറ്റ അരുവികൾ, സമ്പന്നമായ സസ്യജന്തുജാലങ്ങൾ, സമൃദ്ധമായ വനങ്ങൾ, അതിമനോഹരമായ കാഴ്ചകൾ എന്നിങ്ങനെ ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. നാഗർഹോള നാഷണൽ പാർക്ക്, അബി വെള്ളച്ചാട്ടം, ഇരുപ്പ് വെള്ളച്ചാട്ടം, ദി രാജാസ് സീറ്റ്, മടിക്കേരി ഫോർട്ട്, ടിബറ്റൻ ബുദ്ധ ഗോൾഡൻ ടെമ്പിൾ എന്നിവ കൂർഗിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിലതാണ്.

ഗോവയില്‍ നിന്നും 478 കിലോമീറ്റര്‍ അഥവാ 9 മണിക്കൂര്‍ 40 മിനിറ്റ് അകലെയാണ് ലാവാസ സ്ഥിതി ചെയ്യുന്നത്.
PC:Sreenadh TC

കുദ്രേമുഖ്

കുദ്രേമുഖ്

ചിക്കമഗളുരു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുദ്രേമുഖ് ഗോവയില്‍ നിന്നും പോകുവാന്‍ പറ്റിയ മറ്റൊരു മനോഹര ഹില്‍സ്റ്റേഷനാണ്. നേരത്തെ പറഞ്ഞ അഞ്ച് ഇടങ്ങളെയും അപേക്ഷിച്ച് കുദ്രമുഖ് വ്യത്യസ്തമാകുന്നത് ഇതിന്റെ സാഹസിക കാഴ്ചകള്‍ക്കാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നാണ് ഒരിക്കല്‍ ഇവിടെ വന്നുപോയിട്ടുള്ളവര്‍ കുദ്രേമുഖിനെ വിശേഷിപ്പിക്കുന്നത്. 600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിന് സമുദ്രനിരപ്പില്‍ നിന്ന് 1894 മീറ്റര്‍ ഉയരമുണ്ട്. ഇത് കുദ്രേമുഖിനെ കര്‍ണാടകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൊടുമുടിയായി മാറ്റുന്നു. കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് കുദ്രേമുഖിന് ഈ പേര് നേടിക്കൊടുത്തത്.
ട്രക്കിങ് ആണ് കുദ്രേമുഖിന്റെ ആകര്‍ഷണം. 1. സംസെ-കുദ്രേമുഖ്-സംസെ 2. നാവൂർ-ഹെവാല-കുദ്രേമുഖ്-നാവൂർ 3.നാവൂർ-കുദ്രേമുഖ്- സംസെ 4. ഹൊരനാട്-ശൃംഗേരി എന്നിവയാണ് ഇവിടുത്തെ പ്രധാന ട്രക്കിങ് പാതകള്‍.

ഗോവയില്‍ നിന്നും375.6 കിലോമീറ്റര്‍ അഥവാ 7 മണിക്കൂര്‍ 35 മിനിറ്റ് അകലെയാണ് ലാവാസ സ്ഥിതി ചെയ്യുന്നത്.

PC:Ramesh Desai

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

ധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തുംധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തും

Read more about: travel goa road trip coorg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X