Search
  • Follow NativePlanet
Share
» »ചൈന മുതല്‍ അര്‍ജന്‍റീന വരെ... കൊവിഡ് കാലത്തു അടച്ച അതിര്‍ത്തികള്‍ തുറക്കാത്ത രാജ്യങ്ങള്‍

ചൈന മുതല്‍ അര്‍ജന്‍റീന വരെ... കൊവിഡ് കാലത്തു അടച്ച അതിര്‍ത്തികള്‍ തുറക്കാത്ത രാജ്യങ്ങള്‍

ഇതാ മഹാമാരിയുടെ തുടക്കം മുതല്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം.

കൊവിഡ് കാലത്ത് മഹാമാരിയില്‍ നിന്നും തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുവാനായി മിക്ക രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിരുന്നു. അന്താരാഷ്ട്ര യാത്രകളെ പരമാവധി നിരുത്സാഹപ്പെടുത്തി, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം തുറന്നുള്ള യാത്രകള്‍ ആയിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നിരുന്നത്. വാക്സിന്റെ വരവോടെ രോഗം നിയന്ത്രണ വിധേയമായി ലോകം പഴയതിലേക്ക് പോവുകയാണ്. കൃത്യമായ നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര യാത്രകള്‍ സ്ഥിരമായ രീതിയിലേക്ക് വരുന്നു. കാര്യങ്ങള്‍ ഇത്രത്തോളം കൈപ്പിടിയില്‍ ആയെങ്കില്‍ കൂടിയും ഇപ്പോഴും അതിര്‍ത്തികള്‍ തുറന്നു നല്കാത്ത രാജ്യങ്ങളും ഉണ്ട്. ഇതാ മഹാമാരിയുടെ തുടക്കം മുതല്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം.

അര്‍ജന്‍റീന

അര്‍ജന്‍റീന

2020 മുതല്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി അര്‍ജന്‍റീന വാതിലുകള്‍ അടച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെയുള്ള അന്താരാഷ്ട്ര യാത്രകള്‍ ഇവിടെ നടക്കാറേയില്ല.നീണ്ട 18 മാസത്തെ അടച്ചിടലിനു ശേഷം ഇപ്പോള്‍ അതിര്‍ത്തികള് തുറക്കുന്ന കാര്യം ഇവിടെ പരിഗണനയിലുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നവംബര്‍ മുതല്‍ കൃത്യമായ നിര്‍ദ്ദേശങ്ങളോടെ അര്‍ജന്‍റീന രാജ്യാന്തര സഞ്ചാരികളെ സ്വാഗതം ചെയ്യും.

 സിംഗപ്പൂര്‍

സിംഗപ്പൂര്‍

കഴിഞ്ഞ വര്‍ഷം മുതല്‍ കൊവിഡ് പകരാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് സിംഗപ്പൂര്‍. വിദേശ യാത്രക്കാർക്കുള്ള ഇവിടുത്തെ യാത്രാ വിലക്ക് ഇനിയും എടുത്ത് മാറ്റിയിട്ടില്ല. നിലവിൽ, സിംഗപ്പൂർ വീണ്ടും യാത്ര പുനരാരംഭിക്കാനുള്ള വഴികൾ നോക്കുകയാണ്. അടുത്തിടെ ബ്രൂണെയും ജർമ്മനിയും ആയി ചേര്‍ന്ന് സിംഗപ്പൂര്‍ ഗ്രീൻ ട്രാവൽ ലെയ്നുകൾ ആരംഭിച്ചിരുന്നു. പൂർണ്ണമായും വാക്സിനേഷൻ ചെയ്ത യാത്രക്കാരെ രാജ്യത്തേക്ക് വരുവാന്‍ അനുവദിച്ചായിരുന്നു ഇത്.

ചൈന

ചൈന

ലോകത്തില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ചൈന. ഒരു വർഷത്തിലേറെയായി അന്താരാഷ്ട്ര യാത്രകൾക്കായി അതിർത്തികൾ അടച്ചിരിക്കുകയാണ് രാജ്യം. ചൈനയിൽ ഒരു സീറോ ടോളറൻസ് പോളിസി ഉണ്ട്. കൂടാതെ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ നഗരങ്ങൾ ഫലപ്രദമായി അടച്ചുപൂട്ടി രോഗം മാറി എന്നുറപ്പു വരുത്തിയ ശേഷം മാത്രമാണ് പിന്നീട് തുറക്കുക. ഒരു വർഷത്തേക്ക് ചൈന അതിർത്തികൾ തുറക്കാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കംബോഡിയ

കംബോഡിയ

2020-ൽ തന്നെ കൊവിഡ് -19 വ്യാപനം തടയുന്നതിനായി യാത്രകള്‍ വിലക്കിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് കംബോഡിയ. വിസ ഓൺ അറൈവലും ഇ-വിസകളും ഇപ്പോഴും ഇപ്പോഴും ഇവിടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഉദ്യോഗസ്ഥർക്കും നയതന്ത്രജ്ഞർക്കും ഇവിടേക്ക് വരുവാന്‍ അനുമതിയുണ്ട്. എന്നിരുന്നാലും, രാജ്യം ഇപ്പോൾ നവംബറിൽ വീണ്ടും തുറക്കാൻ പദ്ധതിയിടുന്നു. കൂടാതെ വാക്സിനേഷൻ നടത്തിയ യാത്രക്കാർക്കുള്ള 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങള്‍ കുറയ്ക്കുകയോ ചെയ്യുവാനും പദ്ധതിയുണ്ട്.

ഫിജി

ഫിജി

കൊവി‍ഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയന്ത്രണങ്ങൾ പാലിച്ച മറ്റൊരു രാജ്യമാണ് ഫിജി. 2020 മാർച്ച് മുതൽ, മിക്ക വിദേശ സന്ദർശകർക്കും വിനോദത്തിനോ ബിസിനസ്സ് ആവശ്യങ്ങൾക്കോ ​​യാത്ര ചെയ്യുന്നവർക്ക് ദ്വീപുകളിലേക്ക് പരിമിതമായ പ്രവേശനമേ ഉണ്ടായിരുന്നുള്ളൂമുതിർന്നവരിൽ 80 ശതമാനം പേർക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ശേഷം നവംബർ മുതൽ ഫിജി അതിർത്തികൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

ലോകത്തില്‍ ഏറ്റവും ഫലപ്രദമായി കൊവിഡ് കൈകാര്യം ചെയ്തു വിജയിച്ച രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്.
കോവിഡ് കേസുകൾ ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയതോടെ 2020 മാർച്ച് 19 ന് ന്യൂസിലാന്റ് അതിർത്തികൾ അടച്ചു. അതിനുശേഷം, വൈറസിനെ അകറ്റി നിർത്താൻ രാജ്യത്തിന് കഴിഞ്ഞു.

ജനിക്കുവാനും മരിക്കുവാനും അനുമതിയില്ലാത്ത നാട്! ആര്‍ക്കുവേണെമങ്കിലും ജീവിക്കാം ആര്‍ട്ടിക്കിലെ ഈ മരുഭൂമിയില്‍ജനിക്കുവാനും മരിക്കുവാനും അനുമതിയില്ലാത്ത നാട്! ആര്‍ക്കുവേണെമങ്കിലും ജീവിക്കാം ആര്‍ട്ടിക്കിലെ ഈ മരുഭൂമിയില്‍

രണ്ടു ഡോസ് വാക്സിനും എടുത്ത ശേഷം യാത്ര പോകാം.. ഗുണങ്ങള്‍ നിരവധിരണ്ടു ഡോസ് വാക്സിനും എടുത്ത ശേഷം യാത്ര പോകാം.. ഗുണങ്ങള്‍ നിരവധി

Read more about: travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X