Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

കുറഞ്ഞ ചിലവില്‍ ആഢംബര യാത്ര നടത്തുവാന്‍ കഴിയുന്ന ലോകനഗരങ്ങളെ പരിചയപ്പെടാം..

സ്ഥിരമുള്ള ബജറ്റ് ഫ്രണ്ട്ലി യാത്രകളില്‍ നിന്നും വല്ലപ്പോഴും ഒരു മാറ്റം നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിസിനസ് ക്ലാസ് യാത്രയും വലിയ റിസോര്‍ട്ടുകളിലെ താമസവും വിലകൂടിയ ഭക്ഷണവും ആഢംബരകാറിലെ യാത്രയും ഒക്കെ ചേര്‍ന്ന ഓരോ ആഗ്രഹങ്ങള്‍ക്കൊപ്പവും കൂട്ടിയാല്‍ കൂടാത്ത ഒരു പ്രൈസ് ‌ടാഗും കണ്ടെന്നു വരാം...എന്നാല്‍ യാത്രാ ബാങ്കോക്കിലേക്കോ ബ്രസല്‍സിലേക്കോ അല്ലെങ്കില്‍ ഇറ്റലിയിലെ വെറോണയിലേക്കോ ഒക്കെയാണെങ്കില്‍ കളിമാറി.. യാത്രയിലെ താരങ്ങള്‍ നമ്മള്‍ തന്നെ... അതും ഈ പറഞ്ഞ സൗകര്യങ്ങളെല്ലാം പോക്കറ്റ് കാലിയാകുമോ എന്ന പേടിയില്ലാതെ ആസ്വദിച്ചുകൊണ്ട്...

കുറഞ്ഞ ചിലവില്‍ ആഢംബരയാത്ര

കുറഞ്ഞ ചിലവില്‍ ആഢംബരയാത്ര

ബ്രിട്ടീഷ് വെബ്‌സൈറ്റ് ആയ Money.co.uk ന‌ടത്തിയ പഠനത്തിലാണ് കുറഞ്ഞ ചിലവില്‍ ആഢംബര യാത്ര നടത്തുവാന്‍ കഴിയുന്ന ലോകനഗരങ്ങളെ പരിചയപ്പെടുത്തിയിരിക്കുന്നത്. അവരു‌ടെ റിപ്പോര്‍ട്ട് അനുസരിച്ച് , ഒരു കാർ, നല്ല ഹോട്ടൽ താമസം, മിഷേലിൻ-സ്റ്റാര്‍ ഭക്ഷണം എന്നിങ്ങനെയുള്ള ആഡംബര അനുഭവങ്ങൾക്ക് ഏറ്റവും മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന നഗരം തായ്ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കാണ്. ബെന്‍സ് പോലെയുള്ള ഒരു ആഡംബര വാഹനം വാടകയ്‌ക്കെടുക്കാൻ യാത്രക്കാർക്ക് ഇവിടെ ഒരു ദിവസം ഏകദേശം 59 യുഎസ് ഡോളര്‍ ( 4,576 രൂപ) നൽകേണ്ടിവരുമെന്ന് പ്രതീക്ഷിക്കാം. ഈ ദക്ഷിണേഷ്യൻ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര പ്രോപ്പർട്ടിയിലെ താമസത്തിന് നിങ്ങൾക്ക് ഏകദേശം 295 ഡോളർ ( 22,882 രൂപ) ചിലവാക്കേണ്ടി വരും. എന്നാല്‍ , ഇത് റാങ്കിംഗ് പട്ടികയിലെ അവസാനം വന്ന നഗരമായ പാരീസിനേക്കാള്‍വളരെ കുറവാണ്.

ബാങ്കോക്ക്

ബാങ്കോക്ക്

ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച ആഢംബര സൗകര്യങ്ങള്‍ നല്കുന്ന ലോകനഗരം തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കാണ്. കാര്‍ വാടകയ്ക്ക് എടുക്കുന്നതു മുതല്‍ ഒരു രാത്രിയിലെ ആഢംബര ഹോട്ടല്‍ താമസം, മിഷലില്‍ സ്റ്റാര്‍ ഭക്ഷണം, സ്പാ ഹോട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഏറ്റവും കുറഞ്ഞ ചിലവ് ബാങ്കോക്കിലാണ്. പട്ടികയിലെ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ആഢംബര കാര്‍ വാടകയ്ക്ക് എടുക്കുവാന്‍ പറ്റിയ നഗരവും ഇത് തന്നെയാണ്.

PC:Road Trip with Raj

ബ്രസല്‍സ്, ബെല്‍ജിയം

ബ്രസല്‍സ്, ബെല്‍ജിയം

ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച ആഢംബര സൗകര്യങ്ങള്‍ നല്കുന്ന രണ്ടാം ലോകനഗരം ബ്രസല്‍സ് ആണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ താമസമാണ് ഇവിടുത്തെ ഇത്തരം ഘടകങ്ങളിലെ ചിലവ് കുറഞ്ഞ കാര്യം. അത് കഴിഞ്ഞാല്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നതും. പട്ടികയിലെ ഏറ്റവും ചിലവ് കുറഞ്ഞ യൂറോപ്യന്‍ നഗരം എന്ന പ്രത്യേകതയും ബ്രസല്‍സിനുണ്ട്. ചോക്ലേറ്റ്, ബിയര്‍, മ്യൂസിയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇവിടം പേരുകേട്ടിരിക്കുന്നു.
PC:Yannis Papanastasopoulos

വെറോണ, ഇറ്റലി

വെറോണ, ഇറ്റലി

ലക്ഷ്വറി ഹോളിഡേയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇറ്റലിയിലെ വെറോണ ആഢംബരങ്ങളുടെ കാര്യത്തില്‍ നമ്മെ ഒട്ടും നിരാശപ്പെടുത്തില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ സ്പാ ബുക്കിങ് നടത്തുവാന്‍ സാധിക്കുന്ന രണ്ടാമത്തെ നഗരമാണിത്. ഷേക്സ്പിയറിന്റെ പ്രശസ്തമായ റോമിയോ ആന്‍ഡ് ജൂലിയറ്റിന് വേദിയായിരിക്കുന്ന നഗരം എന്നതും മധ്യകാലഘട്ടത്തിന്റെ പല കാഴ്ചകളിലേക്കും ഇന്നും സഞ്ചാരികളെ കൊണ്ടുപോകുന്ന ഇടം എന്ന നിലയിലും ഇവിടം പേരുകേട്ടിരിക്കുന്നു.

PC:Fabio Tura

ഒസാക്ക, ജപ്പാന്‍

ഒസാക്ക, ജപ്പാന്‍

ആഢംബര കാര്‍ വാടകയ്ക്ക് എടുക്കുന്നതിനും സ്പാ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനും ചിലവ് കുറഞ്ഞ നഗരമാണ് ജപ്പാനിലെ ഒസാക്ക. 143 യൂറോ വീതമാണ് ശരാശരി ഈ രണ്ടു കാര്യങ്ങള്‍ക്കും ചിലവ് വരിക. ആധുനിക നിര്‍മ്മാണത്തിനും രാത്രി ജീവിതത്തിനും ആഘോഷത്തിനും ഒപ്പം സ്ര്ടീറ്റ് ഫൂഡിനും ഒസാക്ക പ്രസിദ്ധമാണ്. ജപ്പാനിലെ ഏറ്റവും പഴയ ഷിന്റോ ക്ഷേത്രങ്ങളിലൊന്നും ഇവിടെയുണ്ട്. ജപ്പാന്റെ ആദ്യ തലസ്ഥാനം കൂടിയായിരുന്നു ഒസാക്ക,

PC:Richard Tao

ബെര്‍ലിന്‍, ജര്‍മനി

ബെര്‍ലിന്‍, ജര്‍മനി

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു രാത്രിയുടെ ചിലവ് 402 യൂറോ വരെ വരുമെങ്കിലും മറ്റു ചിലവുകളുടെ കാര്യത്തില്‍ അധികം നഷ്ടമില്ലാതെ പോകുവാന്‍ പറ്റിയ സ്ഥലമാണ് ജര്‍മനിയിലെ ബെര്‍ലിന്‍. 154യൂറോയാണ് ഇവിടുത്തെ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണത്തിനായി ചിലവാകുക. ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിന്‍ സ്പ്രീ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ബര്‍ലിന്‍ മതിലിന്റെ കാഴ്ചകള്‍ ഉള്‍പ്പെടെ നിരവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെ കാണാം.

PC:Anthony Reungère

കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതികുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

ഫ്രാങ്ക്ഫുര്‍ട്ട്, ജര്‍മ്മനി

ഫ്രാങ്ക്ഫുര്‍ട്ട്, ജര്‍മ്മനി

ജര്‍മ്മനിയിലെ തന്നെ ഫ്രാങ്ക്ഫൂര്‍ട്ടാണ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. ബെര്‍ലിന്‍ പോലെ തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു രാത്രിയാണ് ഇവിടുത്തെ ഏറ്റവും ചിലവേറിയ കാര്യം. 575 യറോ വരെ ഇതിന് ചിലവാകും. എന്നാല്‍ ഭക്ഷണത്തിന് 143 യൂറോയും ആഢംബര വാഹനം വാടകയ്ക്ക് എടുക്കുന്നതിന് 124 യൂറോയും സ്പാ ഹോട്ടലിന് 253 യൂറോയുമാണ് ചിലവ്. ജര്‍മനിയിലെ മികച്ച നഗരങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. താങ്ങാനാവുന്ന ബജറ്റില്‍ ജീവിക്കുവാന്‍ പറ്റിയ ഇവിടം അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യസ്ഥാനം കൂടിയാണ്.

PC: Sanjay B

റിയോ ഡി ജനീറോ, ബ്രസീല്‍

റിയോ ഡി ജനീറോ, ബ്രസീല്‍

ഫൈവ് സ്റ്റാര്‍ താമസസൗകര്യം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ കാര്യങ്ങളിലും ബജറ്റില്‍ ഒതുക്കാവുന്ന ആഢംബര യാത്രയ്ക്ക് റിയോ ഡി ജനീറോ തിരഞ്ഞെടുക്കാം. പട്ടികയിലെ ആദ്യ പത്ത് നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ അതായത് 91 യൂറോയ്ക്ക് മിഷലിന്‍ സ്റ്റാര്‍ ഭക്ഷണം ലഭ്യമാകുന്ന ഇടമാണിത്. എന്നാല്‍ ഫൈവ് സ്റ്റാര്‍ താമസത്തിന് 575 യൂറോയും ആഢംബര കാര്‍ വാടകയ്ക്ക് എടുക്കുന്തിന് 124 യൂറോയും സ്പാ ഹോട്ടലിലെ ഒരു രാത്രിയ്ക്ക് 253 യൂറോയും ചിലവ് വരും.ആശ്ചര്യജനകമായ നഗരം എന്നാണ് റിയോ അറിയപ്പെടുന്നത്. പുതിയ ഏഴ് ലോകമഹാദ്ഭുദങ്ങളിൽ ഒന്നായ രക്ഷകനായ ക്രിസ്തു (ക്രിസ്റ്റോ റെഡെന്റോർ) എന്ന പ്രതിമ റിയോ ഡി ജനീറോയിലെ കൊർകവഡോ മലയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Davi Costa

ടോക്കിയോ, ജപ്പാന്‍

ടോക്കിയോ, ജപ്പാന്‍

പട്ടികയില്‍ എട്ടാം സ്ഥാനമാണ് ടോക്കിയോയിക്കുള്ളത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസമാണ് ഇവിടെ ഏറ്റവും ചിലവേറിയത്. 330 യൂറോ ഇതിനായിചിലവാക്കണം. എന്നാല്‍ മിഷലിന്‍ സ്റ്റാര്‍ ഫൂഡും കാറും കുറഞ്ഞ വിലയില്‍ ലഭിക്കും. ടോക്കിയോ സ്കൈട്രീ, ഷിബുയ ക്രോസിംഗ് തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾക്ക് ടോക്കിയോ അറിയപ്പെടുന്നു. മരങ്ങൾ നിറഞ്ഞ തെരുവുകൾ, ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, ഒടകു സംസ്കാരം, അത്ഭുതകരമായ പാചകരീതി, ലോകോത്തര ഗതാഗത സംവിധാനം എന്നിവയ്ക്ക് ഇത് പ്രശസ്തമാണ്.

PC:Jezael Melgoza

ലിസ്ബണ്‍, പോര്‍ച്ചുഗല്‍

ലിസ്ബണ്‍, പോര്‍ച്ചുഗല്‍

ആദ്യ പത്ത് നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക സ്പാ ഹോട്ടലിനായി ചിലവഴിക്കേണ്ടി വരുന്ന രണ്ടാമത്തെ നഗരമാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു രാത്രിക്കും അത്യാവശ്യം നല്ല തുക തന്നെ ഇവിടെ മുടക്കണം. പോർച്ചുഗലിന്റെ മലയോര, തീരദേശ തലസ്ഥാന നഗരമാണ് ലിസ്ബൺ. സണ്ണി കാലാവസ്ഥ, മികച്ച രാത്രി ജീവിതം, വർണ്ണാഭമായ കെട്ടിടങ്ങൾ, ഫാഡോ സംഗീതം, സൗഹൃദ പ്രദേശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്

PC: Paulo Evangelista

ഡബ്ലിന്‍, അയര്‍ലന്‍ഡ്

ഡബ്ലിന്‍, അയര്‍ലന്‍ഡ്

ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച ആഢംബര സൗകര്യങ്ങള്‍ നല്കുന്ന പത്താമത്തെ നഗരമാണ് അയര്‍ലന്‍ഡിലെ ഡബ്ലിന്‍.
ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താനസത്തിന് 500 യൂറോ ഒരു രാത്രിക്കായി ഇവിടെ ചിലവഴിക്കണം. എന്നാല്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണത്തിന് 102 യൂറോയും ആഢംബര കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് 185 യൂറോയും സ്പാ റിസോര്‍ട്ടിന് 264 യൂറോയും ഒരുരാത്രിക്കിവിടെ ചിലവ് വരും. റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ, അയർലണ്ടിന്റെ കിഴക്കൻ തീരത്ത് ലിഫി നദിയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Marco ten Donkelaar

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

മറവിക്കാരുടെ നഗരമായി മുംബൈ..മറന്നുവയ്ക്കുന്നത് ഫോണ്‍ മുതല്‍ പുല്ലാങ്കുഴല്‍ വരെ!!മറവിക്കാരുടെ നഗരമായി മുംബൈ..മറന്നുവയ്ക്കുന്നത് ഫോണ്‍ മുതല്‍ പുല്ലാങ്കുഴല്‍ വരെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X