Search
  • Follow NativePlanet
Share
» »അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

നിധികളുട‌െ കഥകള്‍ എന്നും മനുഷ്യര്‍ക്ക് ഹരം പകരുന്നവയാണ്. കടലിലും കായലിലും മാത്രമല്ല, കുന്നുകള്‍ക്കു മുകളിലും വീടിനുള്ളിലും ക്ഷേത്രങ്ങളോട് ചേര്‍ന്നുമെല്ലാം വിലമതിക്കാനാവാത്ത നിധികള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലപ്പോള്‍ അതിലധികം ഇന്നും കണ്ടെത്തുവാന്‍ ബാക്കിയാണ്. കണ്ടെത്തിയ നിധികളില്‍ നിന്നും ഇനിയും കണ്ടെത്തുവാനുള്ള നിധികളില്‍ നിന്നും വ്യത്യസ്തമാണ് കാണാതായ നിധികളുടെ കഥ.

മലപ്പുറം വഴി മസിനഗുഡിയും കോത്തഗിരിയും കണ്ടുവരാം! കിടിലൻ എക്സ്പീരിയൻസ് ആണ് ഈ യാത്രകൾമലപ്പുറം വഴി മസിനഗുഡിയും കോത്തഗിരിയും കണ്ടുവരാം! കിടിലൻ എക്സ്പീരിയൻസ് ആണ് ഈ യാത്രകൾ

പലപ്പോഴും വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള അതിശയകരമായ നിധികൾ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കിൽ കാണാതാവുകയോ ചെയ്തിട്ടുണ്ട്. പലതും തിരിച്ചെടുക്കുവാന്‍ സാധിച്ചെങ്കിലും ഇന്നും ഒരു സൂചന പോലുമില്ലാതെ, അപ്രത്യക്ഷമായി കിടക്കുന്ന നിധികളുണ്ട്. അത്തരത്തില്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഇന്നും വെളിപ്പെടാത്ത അല്ലെങ്കില്‍ കണ്ടെത്തുവാന്‍ സാധിക്കാത്ത നിധികളെക്കുറിച്ച് വായിക്കാം...

കാണാതായ നിധികള്‍

കാണാതായ നിധികള്‍

കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത നിധികളുടെ ചരിത്രം ഒരുപാടുണ്ട്. ചിലപ്പോള്‍ യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളുമാണ് ഇതിനു കാരണമെങ്കില്‍ മറ്റുചിലപ്പോള്‍ സംരക്ഷിക്കാൻ കഴിയാത്ത സമയങ്ങളിലോ, സൈനികാധിപത്യത്തിലോ ഒക്കെയായിരിക്കും നിധികള്‍ നഷ്ടപ്പെടുക. ചില നിധികള്‍ വീണ്ടെടുത്തിട്ടുണ്ടെങ്കിലും കൂടുതലും ചരിത്രത്തില്‍ മറഞ്ഞു തന്നെ കിടക്കുകയാണ്.

സാക്ഷ്യപേടകം

സാക്ഷ്യപേടകം

ക്രിസ്തീയ വിശ്വാസമനുസരിച്ച് മോശയ്ക്ക യഹോവ നല്കിയ കല്പനകളടങ്ങിയ പേടകമാണ് സാക്ഷ്യപേടകം. അതീവ വിശുദ്ധമായാണ് ഇതിനെ വിശുദ്ധ ഗ്രന്ഥത്തിലും മറ്റും പ്രതിപാദിച്ചിരിക്കുന്നത്. സിനായ് മലമുകളിൽ മോശക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളടങ്ങിയ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായിരുന്നു സാക്ഷ്യപേടകം അല്ലെങ്കിൽ സാക്ഷ്യപെട്ടകം. ദൈവത്തിന്റെ നിര്‍ദ്ദേശം അതേപടി പിന്തുടര്‍ന്നാണിത് നിര്‍മ്മിച്ചിരിക്കുന്നത്.
തങ്ങളുടെ 40 വര്‍ഷം നീണ്ട അലച്ചിലില്‍ ഇസ്രായേലുകാര്‍ ചേര്‍ത്തു സൂക്ഷിച്ചിരുന്ന ഇത് പിന്നീട് സോളമന്‍ രാജാവിന്‍റെ ദേവാലയത്തിലാണ് സൂക്ഷിച്ചത്. 607 ബിസിയില്‍ ബാബിലോണിയക്കാര്‍ ഇസ്രായേല്‍ അക്രമിച്ചപ്പോള്‍ എണ്ണമില്ലാത്തതിലധികം ആളുകളെ കൊന്നൊടുക്കി. പിന്നീട് നാടുവിട്ട ഇസ്രായേലുകാര്‍ തിരികെ വന്നപ്പോഴേയ്ക്കും അത് അപ്രത്യക്ഷമായിരുന്നു.
സാക്ഷ്യപേടകം ഇന്നും സുരക്ഷിതമാണോ അതോ ബാബിലോണിയക്കാര്‍ നശിപ്പിച്ചോ എന്നതിന് ഒരുത്തരം കണ്ടെത്തുവാനായിട്ടില്ല. പലയിടങ്ങളിലും ഈ സാക്ഷ്യപേടകം സംരക്ഷിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

PC:Domenico Gargiulo

സാര്‍ ചക്രവര്‍ത്തിയുടെ ലൈബ്രറി

സാര്‍ ചക്രവര്‍ത്തിയുടെ ലൈബ്രറി

മോസ്കോയിലെ സര്‍ ചക്രവര്‍ത്തിമാരുടെ ലൈബ്രറിയാണ് കാണാതായ പ്രധാന നിധി. ഇവാന്‍ ദ ടെറിബിള്‍ എന്നറിയപ്പെടുന്ന ഇവാന്‍ നാലാമന്‍റെ കലത്ത് വളര്‍ച്ച പ്രാപിച്ച ഗ്രന്ഥശാലയായിരുന്നു ഇത്. ഗോള്‍ഡന്‍ ലൈബ്രറി എന്നും അറിയപ്പെട്ടിരുന്നു ഇത്.
കോണ്‍സ്റ്റാന്‍റിനോപ്പളില്‍ നിന്നും അലക്സ്ണ്ട്രിയയിലെയും പുസ്തക ശാലകളില്‍ നിന്നും ശേഖരിച്ച ഗ്രീക്ക്, ലാറ്റിന്‍, ഈജിപ്ഷ്യന്‍ ഭാഷകളിലെ അത്യപൂര്‍വ്വ പുസ്തകങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവാന്‍ നാലാമന്റ കാലത്ത് ലൈബ്രറിയുടെ പെരുമ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളര്‍ന്നുവന്നു. ചരിത്രകാരന്മാരും വിജ്ഞാന കുതുകികളും മാത്രമല്ല പീറ്റര്‍ ദ ഗ്രേറ്റ്, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് തുടങ്ങിയവരെയൊക്കെ ഈ ഗ്രന്ഥശാല ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു ലൈബ്രറി ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വേണ്ട തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല എന്നചാണ് യാഥാർത്ഥ്യം.
മരിക്കുന്നതിനു മുന്‍പ് ഇവാന്‍ തന്‍റെ ലൈബ്രറി കണ്ടെ്തതുന്നവര്‍ നശിക്കുവാന്‍ വേണ്ട മാന്ത്രിക വിദ്യകള്‍ ചെയ്തിരുന്നതായി പറയപ്പെടുന്നു.

ആംബര്‍ റൂം

ആംബര്‍ റൂം

ലോകത്തിലെ ഇന്നും കണ്ടെത്തുവാന്‍ സാധിക്കാത്ത നിധികളിലൊന്നായാണ് ആംബര്‍ റൂം അറിയപ്പെടുന്നത്.സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള സുർസകോയി സെലോയിലെ കാതറിൻ പാലസിൽ സ്ഥിതി ചെയ്യുന്ന സ്വർണ്ണ ഇലകളും കണ്ണാടികളും ഉപയോഗിച്ച് ആമ്പർ പാനുകളിൽ അലങ്കരിച്ച ഒരു അറയാണ് ആമ്പർ റൂം. ലോകത്തിലെ എ‌ട്ടാമത്തെ അത്ഭതമായി കണക്കാക്കിയിരുന്നു ഇത്. പ്രഷ്യയിലെ പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഒമ്പത് ആമ്പർ റൂമുകൾ രണ്ടാം ലോകമഹായുദ്ധകാലത്ത് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. അത് നശിപ്പിച്ചോ അതോ എവിടെയെങ്കിലും സുരക്ഷിതമായി ഉണ്ടോ എന്നും അറിയില്ല. ഇന്ന് കാതറീന്‍ കൊ‌ട്ടാരത്തില്‍ ഒരു ആംബര്‍ റൂം പുനസൃഷ്ടിച്ചിട്ടുണ്ട്.

PC:wikipedia

ബ്ലാക്ക് ബിയേര്‍ഡിന്‍റെ നിധി

ബ്ലാക്ക് ബിയേര്‍ഡിന്‍റെ നിധി

വെറും രണ്ട് കൊല്ലം മാത്രമേ കപ്പല്‍കൊള്ളയിലുണ്ടായിരുന്നുവുള്ളുവെങ്കിലും പേരുകേട്ട ക‌ടല്‍കൊള്ളക്കാരനാണ് ബ്ലാക്ക് ബിയേര്‍ഡ്. എഡ്വേര്‍ഡ് ടീച്ച് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കട്ടിയുള്ള കറുത്ത താടിയും പേടിപ്പിക്കുന്ന രൂപവും കാരണമാണ് ഇയാളെ ബ്ലാക്ക് ബിയേര്‍ഡ് എന്നു വിളിക്കുന്നത്. 1716നും 1718നും ആ കാലത്തിനുള്ളില്‍ വിലമതിക്കാനാവാത്ത സ്വത്തുക്കളാണ് അദ്ദേഹം സ്വന്തമാക്കിയത്.

മെക്സിക്കോയില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും സമ്പത്തുമായി വരുന്ന സ്പെയിന്‍ കപ്പലുകളായിരുന്നു ഇയാളു‌ടെ എക്കാലത്തെയും ലക്ഷ്യം.എന്നാല്‍ പി‌ടിക്കപ്പെടുന്നതിനു മുന്‍പ് തന്റെ സമ്പത്തെല്ലാം അയാള്‍ എവിടെയോ ഒഉിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് കരുതപ്പെ‌ടുന്നത്. എന്നാൽ അത് എവിടെയാണെന്ന് അറിയില്ലെന്നു മാത്രം!

PC:Allen & Ginter

നാസികളുടെ നിധി

നാസികളുടെ നിധി

തങ്ങള്‍ യൂറോപ്പില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമെല്ലാം കൊള്ളയടിച്ച, അല്ലെങ്കില്‍ പിടിച്ചെടുത്ത സ്വത്തുക്കളും രഹസ്യ രേഖകളുമെല്ലാം ഒളിപ്പിക്കണമെന്ന് അനുയായികള്‍ക്ക് ഹിറ്റ്ലര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. അത്തരത്തിലൊന്നാണ് ഓസ്ട്രിയയിലെ ടോപ്‌ലിറ്റ്സ് തടാകത്തില്‍ ‍ ഒളിപ്പിച്ച നിധി. അന്ന് യൂറോപ്പില്‍ നിന്നും കടത്തിക്കൊണ്ടുവന്ന വിലമതിക്കാനാവാത്ത പണവും ആഭരണങ്ങളും സ്വര്‍ണ്ണവും രേഖകളുമെല്ലാം ഇവിടെ ടോപ്‌ലിറ്റ്സ് തടാകത്തിന്‍റെ അടിത്തട്ടിലെന്ന് എത്തിയെന്നാണ് പലരും വിശ്വസിക്കുന്നത്.

രണ്ട് കിലോമീറ്ററ്‍ നീളവും 400 മീറ്ററ്‍ വീതിയുമാണ് തടാകത്തിനുള്ളത്. 20 മീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ തടാകത്തിലെ വെള്ളത്തില്‍ ഓക്സിജന്റെ സാന്നിധ്യവുമുണ്ടാവില്ല. 20 മീറ്റര്‍ വരെ ആഴത്തില്‍ മത്സ്യങ്ങള്‍ക്ക് അതിജീവിക്കുവാന്‍ സാധിക്കുമെങ്കിലും അതിനു ശേഷം അതും നടക്കില്ല. ജീവിക്കുവാന്‍ ഓക്സിജന്‍ ആവശ്യമില്ലാത്ത ബാക്ടീരിയകള്‍ക്കും മറ്റു സൂക്ഷ്മജീവികളും മാത്രമേ 20 മീറ്ററിനു താഴെ വസിക്കുന്നുള്ളൂ. പിന്നെ ഉപ്പു വെള്ളം മാത്രമാണ് ഇവിടെ കാണുവാനുള്ളത്
പലരും നിധിക്കായി തിരച്ചിലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും ഒന്നും ഇവി‌ടുന്ന് കണ്ടെ‌‌ടുക്കുവാന്‍ സാധിച്ചിട്ടില്ല.

 ലിമയിലെ നിധികള്‍

ലിമയിലെ നിധികള്‍

പെറുവിന്‍റെ തലസ്ഥാനമായ ലിമ കാലങ്ങളോളം സ്പെയിനിനു കീഴിലായിരുന്നു, തങ്ങളുടെ ഭരണകാലം മുഴുവനും സ്പെയിന്‍കാര്‍ ഭരിക്കുന്നതിനു പകരം ഇവിടുത്തെ വിലപിടിച്ച നിധികള്‍ കടത്തുവാനാണ് ശ്രമിച്ചത്. ഇതിനെതിരെ ജനം തിരിയുകയും സ്വാതന്ത്ര്യം ആവശ്യപ്പെ‌ട്ടുള്ള പോരാ‌ട്ടങ്ങള്‍ ഇവിടെ തുടങ്ങുകയും ചെയ്തു. അങ്ങനെ ലിമ വിട്ടുപോകുവാന്‍ തീരുമാനിച്ചപ്പോള്‍ അക്കാലമത്രയും കൊണ്ട് തട്ടിയെടുത്ത സ്വത്തുക്കളും കൊണ്ടുപോകുവാന്‍ അവര്‍ തീരുമാനിച്ചു. സ്പെയിനിനു കീഴിലുണ്ടായിരുന്ന മെക്സിക്കേയിലേക്ക് മാറ്റുവാനായിരുന്നു അവരുടെ തീരുമാനം.

വില്യം തോംസണ്‍ എന്ന ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വലിയ സ്വത്തുമായി യാത്ര ആരംഭിച്ചു. യാത്രയില്‍ ക്യാപ്റ്റന്റെ തനിനിറംപുറത്തായി. ത‌ട്ടിപ്പുകാണിച്ച് മറ്റുള്ളവരെ കൊലപ്പെടുത്തിയ ക്യാപ്റ്റനും സംഘവും കോസ്റ്റാറിക്കയിലേക്ക് പോയി. 1600 കോടിയോളം വിലവരുന്ന സ്വത്തായിരു്നു കപ്പലില്‍ ഉണ്ടായിരുന്നത്. നിധി കുഴിച്ചി‌ട്ട് മ‌ടങ്ങി വരുന്ന വഴിയില്‍ പിടിയിലായെങ്കിലും സ്പാനിഷ് പട്ടാളം വില്യം തോംപ്‌സനെയും സഹായി ജെയിംസ് അലക്‌സാണ്ടര്‍ ഫോബ്‌സിനെയും കൊന്നില്ല. പകരം നിധി കാണിച്ചുതരാമെന്ന വാഗ്ദാനമനുസരിച്ച് അവര്‍ കോക്കോസ് ഐലന്‍ഡിലേക്ക് പോയി. അവിടെ വെച്ച് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട രണ്ടുപേരും അവിടുന്നും രക്ഷപെട്ടെന്നു പറയപ്പെടുന്നു. ഇന്നും വന്‍ ചരിത്രമൂല്യമുള്ള ഈ നിധി എവിടെയാണന്നു കണ്ടെത്തുവാനായിട്ടില്ല.

ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ലഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

Read more about: forest lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X