Search
  • Follow NativePlanet
Share
» »എലിസബത്ത് രാജ്ഞിയുടെ ഇഷ്ട കൊട്ടാരങ്ങൾ, അത്ഭുത കാഴ്ചകൾ..ബക്കിംഗ്ഹാം മുതൽ വിൻസർ കാസിൽ വരെ

എലിസബത്ത് രാജ്ഞിയുടെ ഇഷ്ട കൊട്ടാരങ്ങൾ, അത്ഭുത കാഴ്ചകൾ..ബക്കിംഗ്ഹാം മുതൽ വിൻസർ കാസിൽ വരെ

ബ്രിട്ടീഷ് രാജവാഴ്ചയിലെ അംഗങ്ങൾ നിലവിൽ താമസിക്കുന്ന ഏറ്റവും ജനപ്രിയമായ ചില താമസസ്ഥലങ്ങൾ പരിചയപ്പെടാം.

അളവില്ലാത്ത സ്വത്തുക്കളാണ് ബ്രിട്ടീഷ് രാജകുംടുംബത്തിന് സ്വന്തമായുള്ളത്, ബ്രിട്ടീഷ് രാജവാഴ്ചയുടെ ഭാഗമായി, രാജകുടുംബത്തിന് അവരുടെ പേരിൽ ധാരാളം എസ്റ്റേറ്റുകളും സ്വത്തുക്കളും യുണൈറ്റഡ് കിംഗ്ഡത്തിൽ ഉടനീളം വ്യാപിച്ചുകിടക്കുന്നു. അവയിൽ പലതും കുടുംബത്തിന്റെ ഔദ്യോഗിക രാജകീയ വസതികളായി പ്രവർത്തിക്കുന്നു. എലിസബത്ത് രാജ്ഞി 96-ആം വയസ്സിൽ അന്തരിച്ചപ്പോൾ, അവർ ഈ ലോകത്തോട് വിടപറഞ്ഞത് ബാൽമോറൽ കാസിലിൽ വെച്ചായിരുന്നു. തന്റെ ഏഴു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണകാലത്ത് രാജ്ഞി ഉപയോഗിച്ച ആറ് വസതികളിൽ ഒന്ന് മാത്രമാണ് ഈ ബാൽമോറൽ. ഇതാ ബ്രിട്ടീഷ് രാജവാഴ്ചയിലെ അംഗങ്ങൾ നിലവിൽ താമസിക്കുന്ന ഏറ്റവും ജനപ്രിയമായ ചില താമസസ്ഥലങ്ങൾ പരിചയപ്പെടാം.

ബക്കിങ്ഹാം പാലസ്, ലണ്ടൻ

ബക്കിങ്ഹാം പാലസ്, ലണ്ടൻ

ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം എന്നാണ് ബക്കിങ്ഹാം പാലസ് അറിയപ്പെടുന്നത്. 1837-ൽ വിക്ടോറി. രാജ്ഞിയുടെ ഭരണകാലത്താണ് ഇത് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായി മാറുന്നത്. എലിസബത്ത് രാജ്ഞിയെ സംബന്ധിച്ചെടുത്തോളം 1953-ൽ കിരീടധാരണം മുതൽ ഔദ്യോഗിക രാജകീയ വസതിയും ഭരണപരമായ ആസ്ഥാനവും ബക്കിങ്ഹാം പാലസായിരുന്നു. മറ്റേതു രാജകീ ഭവനങ്ങളെക്കാളും പ്രാധാന്യവും ഇതിനുണ്ട്. 775മുറികളാണ് ഇതിന് ആകെയുള്ളത്. അതിൽ 19 സ്റ്റേറൂമുകൾ, 52 റോയൽ, ഗസ്റ്റ് ബെഡ്റൂമുകൾ, 188 സ്റ്റാഫ് ബെഡ്റൂമുകൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ എന്നിവ ഉൾപ്പെടുന്നു. യോർക്ക് ഡ്യൂക്ക് ആൻഡ്രൂ രാജകുമാരന്റെയും വെസെക്‌സിലെ എഡ്വേർഡ് രാജകുമാരന്റെയും കൗണ്ടസ് സോഫിയുടെയും ഔദ്യോഗിക ലണ്ടൻ വസതി കൂടിയാണ് ബക്കിംഗ്ഹാം കൊട്ടാരം.
വിവിധ കാലങ്ങളിലായി വാസ്തുശില്പിയായ ജോൺ നാഷ്, എഡ്വേർഡ് ബ്ലോർ, ജെയിംസ് പെന്നെഥോൺ തുടങ്ങിയവരാണ് ഇന്നു കാണുന്ന രീതിയിലേക്ക് ബക്കിങ്ഹാം പാലസിനെ മാറ്റിയെടുത്തത്.

PC:Diliff

വിൻസർ കാസിൽ, വിൻസർ

വിൻസർ കാസിൽ, വിൻസർ

ബക്കിങ്ഹാം പാലസിനോളം തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രാധാന്യമുള്ളതാണ് വിൻസറിൽ സ്ഥിതി ചെയ്യുന്ന വിൻസർ കാസിലും. ഇതിനെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി ജനവാസമുള്ളതുമായ കോട്ടയായയാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ആയിരത്തിലധികം വര്‍ഷത്തെ ചരിത്രം ഇതിനുണ്ട്. ബ്രിട്ടണിലെ 39 രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഭവനമായി ഇത് വര്‍ത്തിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അധിനിവേശ കോട്ടയാണ് ഈ വസതി, കൂടാതെ 484,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 1,000 മുറികളും ഇവിടെയുണ്ട്. ഇവിടുത്തെ സെന്റ് ജോർജ് ചാപ്പൽ രാജകുടുംബത്തിന് ഏറെ പ്രധാന്യമുള്ള ഇടമാണ്. എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വസതി അവരുടെ അന്ത്യവിശ്രമ സ്ഥലവും ആയിരിക്കും.

PC:Diliff

ബാൽമോറൽ കാസിൽ

ബാൽമോറൽ കാസിൽ

തീർത്തും ഭരണപരമായ കാര്യങ്ങള്‍ക്കുള്ളതാണ് ബക്കിങ്ഹാം പാലസും വിൻസർ കാസിലുമെങ്കിൽ അതിൽ നിന്നും വ്യത്യസ്തമാണ് ബാൽമോര്‍ കാസിൽ. വിശ്രമത്തിനായി ആയിരുന്നു രാജ്ഞി ഇവിടം തിരഞ്ഞെടുത്തിരുന്നത്. എലിസബത്ത് രാജ്ഞി തന്റെ അന്ത്യനിമിഷങ്ങൾ ചിലവഴിച്ചതും ഇവിടെയായിരുന്നു,50,000 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ടറേറ്റഡ് കൺട്രി ഹൗസ് രാജ്ഞിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. പൊതുജനങ്ങളിൽ നിന്നും വിട്ടുനിന്ന് സ്വകാര്യമായി സമയം ചിലവഴിക്കുവാനാണ് ഇവിടം തിരഞ്ഞെടുക്കാറുള്ളത്, വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും 1848-ൽ ആണ് ഇവിടം സ്വന്തമാക്കുന്നത്.

PC:Stuart Yeates

സെന്‍റ് ജയിംസ് പാലസ്

സെന്‍റ് ജയിംസ് പാലസ്

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക ഭവനമായിരുന്ന സ്ഥലമാണ് സെന്‍റ് ജയിംസ് പാലസ്. 837-ൽ വിക്ടോറിയ രാജ്ഞിയുടെ ഭരണം വരെ രാജാവിന്റെ പ്രധാന വസതിയായി പ്രവർത്തിച്ചിരുന്നു. അതിനു ശേഷം വിക്ടോറി. രാജ്ഞിയുടെ കാലത്ത് അവർ ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗിക വസതിയായി തിരഞ്ഞെടുക്കുകയായിരുന്നു. യുകെയിലെ ഏറ്റവും പഴക്കമുള്ള രാജകീയ എസ്റ്റേറ്റ് എന്ന ബഹുമതി ഇതിനുണ്ട്. ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പരിപാടികൾ ആതിഥേയത്വം വഹിക്കുന്നത് ഇവിടെയാണ്.

PC:commons.wikimedia

സാൻഡ്രിംഗ്ഹാം ഹൗസ്, നോർഫ്ലോക്ക്

സാൻഡ്രിംഗ്ഹാം ഹൗസ്, നോർഫ്ലോക്ക്

രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്വകാര്യ വീടുകളിൽ ഒന്നാണ് സാൻഡ്രിംഗ്ഹാം ഹൗസ്, മറ്റൊന്ന് ബാൽമോറൽ കാസിൽ. പിതാവ് ജോർജ്ജ് ആറാമന്റെ മരണശേഷം പാരമ്പര്യമായി ലഭിച്ചത് സ്വകാര്യ കുടുംബ സ്വത്താണിത്. ശക്തമായ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യമുള്ള നിർമ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്, പ്രധാനമായും ചുണ്ണാമ്പുകല്ല് കൊണ്ട് നിർമ്മിച്ച ചുവന്ന ഇഷ്ടികയിൽ ആണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 20,000 ഏക്കർ എസ്റ്റേറ്റിലാണ് ഈ ഭവനമുള്ളത്.

PC:John Fielding

ഹിൽസ്ബറോ കാസിൽ ഹിൽസ്ബറോ, വടക്കൻ അയർലൻഡ്

ഹിൽസ്ബറോ കാസിൽ ഹിൽസ്ബറോ, വടക്കൻ അയർലൻഡ്

വടക്കൻ അയർലണ്ടിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാണ് ഇതിനെ കണക്കാക്കുന്നതെങ്കിലും ഔദ്യോഗിക സന്ദർശനവേളയിൽ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണിത്. പേരിൽ കാസിൽ അഥവാ കോട്ട ഉണ്ടെങ്കിലും യഥാർത്ഥത്തിൽ ഒരു വലിയ ഭവനമാണിത്. 1946-ൽ വടക്കൻ അയർലണ്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞി ഇവിടെ ഹിൽസ്ബറോയിൽ താമസിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്,

PC:Xandered811

ക്ലാരന്‍സ് ഹൗസ്

ക്ലാരന്‍സ് ഹൗസ്


ചാൾസ് രാജകുമാരന്റെയും ഭാര്യ കാമിലയുടെയും ലണ്ടൻ ഔദ്യോഗിക വസതിയാണിത്, സെന്റ് ജെയിംസ് കൊട്ടാരത്തോട് ചേർന്നുള്ള ഒരു നാല് നില കെട്ടിടമായാണ് ഇത് നിലകൊള്ളുന്നത്. വില്യം രാജകുമാരന്റെയും ഹാരി രാജകുമാരന്റെയും വിവാഹം വരെ അവരുടെ ഔദ്യോഗിക വസതി കൂടിയായിരുന്നു ഇത് . 2002-ൽ ആണ് ചാൾസ് രാജകുമാരൻ വസതിയിലേക്ക് താമസം മാറിയത്.

PC:commons.wikimedia

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം..രാജ്ഘട്ട് മുതല്‍ സിനിമാ സെറ്റ് വരെ.. ചരിത്രചരിത്രനിമിഷങ്ങള്‍എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം..രാജ്ഘട്ട് മുതല്‍ സിനിമാ സെറ്റ് വരെ.. ചരിത്രചരിത്രനിമിഷങ്ങള്‍

കെൻസിംഗ്ടൺ പാലസ്

കെൻസിംഗ്ടൺ പാലസ്

ബക്കിംഗ്ഹാം കൊട്ടാരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കെൻസിംഗ്ടൺ കൊട്ടാരവും. ചാൾസ് രാജകുമാരന്റെ മകനായ വില്യം രാജകുമാരനും ഭാര്യ കേംബ്രിഡ്ജിലെ ഡച്ചസ് കാതറിനും അവരുടെ മൂന്ന് കുട്ടികളും കെൻസിംഗ്ടൺ പാലസ് 1 എയിൽ ഔദ്യോഗികമായി താമസിക്കുന്നു. നാല് നിലകളുള്ള വസതിയിൽ 20 മുറികളുണ്ട്, റിച്ചാർഡ് രാജകുമാരന്റെയും മൈക്കിൾ രാജകുമാരന്റെയും അവരുടെ കുടുംബങ്ങളുടെയും വസതി കൂടിയാണ് കെൻസിംഗ്ടൺ കൊട്ടാരം.

PC:Think London

ബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥ

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X