തണുത്തുറഞ്ഞ കാറ്റും മഞ്ഞും പിന്നെ ക്രിസ്മസും നിലയ്ക്കാത്ത വര്‍ഷാവസാന ആഘോഷങ്ങളും ഒക്കെയായി എന്നും തിരക്കുള്ള ഒരു മാസമാണ് ഡിസംബര്‍. അതുകൊണ്ടുതന്നെ നാടുകാണാനും പുത്തന്‍ അനുഭവങ്ങള്‍ തേടുവാനും ഒക്കെയായി സഞ്ചാരികള്‍ ഡിസംബര്‍ മാസത്തെ തിരഞ്ഞെടുക്കുന്നു. മാത്രമല്ല, ഇന്ത്യയില്‍ യാത്ര ചെയ്യുവാന് ഏറ്റവും യോജിച്ച സമയവും ഡിസംബര്‍ തന്നെയാണ്.
ഇതാ ഡിസംബറിലേക്കുള്ള കൗണ്ട് ഡൗണ്‍ അവസാന ഘട്ടത്തിലാണ്. വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങൾ ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കും. എന്നിരുന്നാലും, ഡിസംബർ ഇപ്പോഴും ഇവിടെയുണ്ട്.. ഇതാ ഡിസംബറില്‍ യാത്ര ചെയ്യേണ്ടുന്നതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്നു നോക്കാം

അവധിക്കാലം
നിറയെ അവധി ദിവസങ്ങളാണ് ഡിസംബര്‍ മാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ ഒരു യാത്ര പ്ലാന്‍ ചെയ്യുക എന്നത് അത്രയ്ക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കില്ല. കുട്ടികളുടെ സൗകര്യം നോക്കുകയാണെങ്കിലും ഇത് തന്നെയായിരിക്കും ഏറ്റവും മികച്ച സമയം.

സമ്മാനമാവട്ടെ!!
യാത്രാ പ്രിയര്‍ക്കും എന്തിനു നമുക്ക് തന്നെയും സമ്മാനിക്കാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് ഒരു യാത്രയോ അല്ലെങ്കില്‍ ഒരു ഹോളിഡേ ഗിഫ്റ്റ് സമ്മാനമോ ആയിരിക്കും. കുടുംബത്തിലുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും യാത്രകള്‍ സമ്മാനമായി നല്കാം. അവര് എപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരിടത്തേയ്ക്കോ അല്ലെങ്കില്‍ ഒരിക്കലും കാണുവാന്‍ സാധ്യതയില്ലെന്ന് വിചാരിച്ചിരുന്ന ഒരു സ്ഥലത്തേയ്ക്കോ യാത്ര പ്ലാന്‍ ചെയ്യാം..

ക്രിസ്മസ് കാണാം
ലോകം ഒരുപോലെ ആഘോഷിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. ഓരോ ഭാഗത്തും പ്രത്യേകിച്ച് യൂറോപ്പിലെ ക്രിസ്മസ് എന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവം നല്കുന്ന ഒരു സമയമാണ്. ക്രിസ്മസ് മാര്‍ക്കറ്റും വില്ലേജുകളും കാര്‍ണിവലും പരേഡും ഒക്കെയായുള്ള ഇവിടങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന് ആരാധകര്‍ ഒരുപാടുണ്ട്.

കാലാവസ്ഥ
ഡിസംബറിന്റെ മറ്റൊരു പ്രത്യേകത എന്നത് ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. സൂര്യതാപം ഏൽക്കുമെന്നോ പൊള്ളുന്ന വെയിലിൽ പുറത്തിറങ്ങുന്നതോ ഓർത്ത് വിഷമിക്കേണ്ടതില്ലാത്ത മാസമാണ് ഇത്. കയ്യിലുള്ള സ്വെറ്റര്‍ ധരിച്ച് ധൈര്യമായി നിങ്ങള്‍ക്ക് പുറത്തിറങ്ങി യാത്ര ചെയ്യുകയോ കാഴ്ചകള്‍ കാണുകയോ ചെയ്യാം.

ഓഫറുകള്‍
ക്രിസ്മസും പുതുവര്‍ഷത്തിനെ സ്വാഗതം ചെയ്യലും ഒക്കെയാണ് ഡിസംബര്‍ മാസമെന്നതിനാല്‍ നിരവധി ഓഫറുകളും ട്രാവല്‍ ഏജന്‍സികളും ഹോളിഡേ ഹോമുകളും സഞ്ചാരികള്‍ക്ക് നല്കുന്നു. കുറഞ്ഞ തുകയില്‍ കുടുംബമായും കൂട്ടുകാരുമായും ചിലവഴിക്കുവാനും ആ ദിവസങ്ങള്‍ അവിസ്മണീയമാക്കുവാനും വേണ്ടതെല്ലാം ഈ സമയം നിങ്ങള്‍ക്കു ചെയ്യുവാന്‍ സാധിക്കും.

പാര്‍ട്ടി ടൈം!
നിലവിലുള്ള വർഷത്തോട് വിടപറയാനും പുതുവർഷത്തെ വരവേൽക്കാനുമുള്ള സമയത്തോടൊപ്പം ഈ മാസത്തിന് രണ്ട് ആഘോഷങ്ങളും ഉള്ളതിനാൽ രണ്ട് ആഘോഷങ്ങൾ ഉള്ളതിനാൽ, നിങ്ങൾക്ക് ഒരു ആഘോഷ സമയം ആസ്വദിക്കാം. ക്രിസ്‌മസ് ഈവ് പാർട്ടി, ക്രിസ്‌മസ് പാർട്ടി തുടങ്ങി നിരവധി തീം പാർട്ടികളാൽ നിറഞ്ഞതാണ് ഈ മാസം.

ഒത്തുചേരുന്ന സമയം
മിക്ക ഇടങ്ങളിലും കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന സമയമാണ് ഡിസംബര്‍ മാസം. ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളോടൊപ്പം കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ഒരു യാത്ര പ്ലാന്‍ ചെയ്യുകയും ചെയ്യാം.
മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!
ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!