കൊവിഡിന്‍റെ ഭീഷണി മെല്ലെ ഒന്നടങ്ങി ജീവിതം പഴയപടിയിലേക്ക് വന്ന സന്തോഷത്തിലായിരുന്നു ഒരാഴ്ച മുന്‍പു വരെ ലോകം... മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നു കൊടുക്കുവാനും ആരംഭിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ എന്ന വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ പിന്നെയും ലോകം ഭീതിയിലേക്ക് മാറി. നേരത്തെ ക്രിസ്മസും ന്യൂ ഇയറും നോക്കി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത വിദേശ യാത്രകളെല്ലാം പിന്നെയും കൊറേണ തന്നെ കൊണ്ടുപോകുമോ എന്ന് താമസിയാതെ അറിയാം. പല രാജ്യങ്ങളും ഇപ്പോള്‍ വീണ്ടും യാത്രാ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
ഒമിക്രോണിൽ ഭീതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഈ രാജ്യങ്ങൾ
രണ്ടു ഡോസ് വാക്സിനുമെടുത്ത സഞ്ചാരികള്‍ക്ക് നിലവില്‍ യാത്ര ചെയ്യുന്നതിന് ഇളവുകളുണ്ടെങ്കിലും ചില രാജ്യങ്ങള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി നിശ്ചയിച്ചിട്ടുണ്ട്.

ക്രൊയേഷ്യ
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് ക്രൊയേഷ്യ. ഫൈസർ, മൊഡേണ, ഗമാലേയ , ആസ്ട്രാ സെനക്ക എന്നീ വാക്സിനുകളില്‍ ഏതെങ്കിലും സ്വീകരിച്ചവര്‍ക്കാണ് ഇവിടെ ഇപ്പോള്‍ പ്രവേശനം നല്കുന്നത്. ഈ വാക്സിനുകള്‍ ഏതെങ്കിലും ഒന്നാം ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അതിനു ശേഷം 22 മുതല്‍ 42 ദിവസം വരെയുള്ള ദിവസത്തില്‍ രാജ്യത്ത് പ്രവേശിക്കാം. ആസ്ട്രാ സെനക്ക വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും ഇതേ കാലാവധിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് ആളുകള്‍ക്ക് ഒരു വര്‍ഷം വരെയാണ് ക്രൊയേഷ്യയില്‍ പ്രവേശിക്കുവാനുള്ള കാലാവധി.

ഓസ്ട്രിയ
ഇന്ത്യയുടെ കൊവിഷീല്‍ഡ് ഉള്‍പ്പെടെ ആസ്ട്രസെനക്ക, മൊഡേണ, ഫൈസർ/ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ, സിനോവാക്, സിനോഫാം എന്നിവയാണ് ഓസ്ട്രിയ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. നേരത്തെ ഇതിലേതെതെങ്കിലും വാക്സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്ക് 12 മാസത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോളത് ഒന്‍പത് മാസമാക്കി കുറച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതി മുതലാണ് കാലാവധിയുടെ തിയ്യതി കണക്കാക്കുന്നത്. എന്നാല്‍ ഒരു ഡോസ് മാത്രം ആവശ്യമുള്ള വാക്സിനുകള്‍ ആണെങ്കില്‍ വാക്സിനേഷൻ തീയതിയുടെ 22-ാം ദിവസം മുതൽ 270 ദിവസം വരെ സാധുതയുള്ളതായിരിക്കും.

ഇസ്രായേല്‍
വാക്സിന്‍ സ്വീകരിച്ച തിയ്യതി മുതല്‍ 180 ജിവസം വരെയാണ് ഇസ്രായേല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫൈസർ, മൊഡേണ, ആസ്ട്രസെനക്ക, സിനോവാക്, സിനോഫാം, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോൺസൺ ആൻഡ് ജോൺസൺ, സ്ഫുട്നിക്-വി എന്നിവയുടെ വാക്സിനുകള്‍ക്കാണ് ഇസ്രായേല്‍ അനുമതി നല്കിയിരിക്കുന്നത്.
മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!

വിയറ്റ്നാം
വിയറ്റ്നാമും വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. വിനോദ സഞ്ചാരം പഴയപടി സജീവമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യമിപ്പോള്‍.

സ്വിറ്റ്സര്‍ലാന്‍ഡ്
വിയറ്റ്നാം പോലെ തന്നെ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് തിയ്യതി മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡും വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അനുമതി നല്കിയിരിക്കുന്നത്.
ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!