Search
  • Follow NativePlanet
Share
» »പറന്നുപോകാം..കാഴ്ചകൾ ഇനി ആകാശത്തു നിന്നും! ഹെലികോപ്റ്ററിൽ കാണാം ഈ നഗരങ്ങൾ!

പറന്നുപോകാം..കാഴ്ചകൾ ഇനി ആകാശത്തു നിന്നും! ഹെലികോപ്റ്ററിൽ കാണാം ഈ നഗരങ്ങൾ!

ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ ചുറ്റിക്കറങ്ങുവാൻ ഹെലികോപ്റ്റർ റൈഡ് ലഭ്യമാണ്. ഇതാ, ഹെലികോപ്റ്ററിൽ കാണുവാൻ സാധിക്കുന്ന ഇന്ത്യൻ നഗരങ്ങൾ

ആകാശത്തിലൂടെ പറന്നു നാടു കാണുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ? ഗോവയിലെ കടൽത്തീരങ്ങളും മുംബൈയിലെ മഹാസൗധങ്ങളും ജയ്പൂരിലെ കോട്ടകളും കൊട്ടാരങ്ങളുമെല്ലാം സാധാരണ നടന്നു കാണുന്നതിൽ നിന്നു വ്യത്യസ്തമായി, ആകാശക്കാഴ്ചയിൽ കണ്ടാലോ? ഹെലികോപ്റ്ററിൽ കയറിയുള്ള കാഴ്ചകളൊക്കെ ഒരുപാട് ചിലവുള്ളതല്ലേ എന്നാലോചിച്ചു വിഷമിക്കേണ്ട. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ ചുറ്റിക്കറങ്ങുവാൻ ഹെലികോപ്റ്റർ റൈഡ് ലഭ്യമാണ്. ഇതാ, ഹെലികോപ്റ്ററിൽ കാണുവാൻ സാധിക്കുന്ന ഇന്ത്യൻ നഗരങ്ങൾ

Cover PC:Jakob Owens/ Unsplahs

ഗോവ

ഗോവ

അനന്തമായി കിടക്കുന്ന ഗോവയിലെ തീരങ്ങൾ എത്ര നടന്നുകണ്ടാലും തീരില്ല. നടന്നുതീർക്കാൻ സാധിക്കാത്ത ദൂരങ്ങൾ ആകാശക്കാഴ്ചയിൽ കണ്ടാലെങ്ങനെയുണ്ടാവും? ഹെലികോപ്റ്ററിൽ റൈഡ് ചെയ്തു കാഴ്ചകൾ കാണുവാനുള്ള ഇടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകള് ആവശ്യപ്പെടുന്ന ഇടങ്ങളിലൊന്ന് ഗോവയാണെന്ന് സംശയമില്ലാതെ പറയാം. ആകാശത്തേക്കുയരുമ്പോൾ പൊട്ടുപോലെ കാണപ്പെടുന്ന പള്ളികളും കോട്ടകളും മാത്രമല്ല കടലിന്റെ നീലിമയും പച്ചപ്പും എന്നു ഓർത്തിരിക്കുവാൻതക്ക ഒരു യാത്രാനുഭവം നിങ്ങള്‍ക്കു നല്കും.
ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പവൻ ഹാൻസുമായി സഹകരിച്ചാണ് സഞ്ചാരികൾക്ക് ഗോവയിൽ ഹെലികോപ്റ്റർ റൈഡ് വാഗ്ദാനം ചെയ്യുന്നത്.

അരോസിം, മജോർഡ, ബെതാൽബാറ്റിം, കോൾവ, ബെനൗലിം, വർക തുടങ്ങിയ ഇടങ്ങളാണ് യാത്രയിൽ കാണുന്നത്. 3500 രൂപയാണ് 15 മിനിറ്റ് റൈഡിന് ഒരാളിൽ നിന്നും ഈടാക്കുന്നത്.

PC:Epicurrence/ Unspalsh

മുംബൈ

മുംബൈ

മുംബൈയിലെ അംബരചുംബികളായ കെട്ടിടങ്ങളും കടൽത്തീരവുമെല്ലാം ആകാശക്കാഴ്ചയിൽ കാണുന്നത് ആലോചിക്കുന്നതു തന്നെ രസകരമാണ്.
നീളൻ പാലങ്ങളും ബോട്ടുകളും തിരക്കിട്ടു നീങ്ങുന്ന മനുഷ്യരും എല്ലാം ഒരൊറ്റ ഫ്രെയിമിൽ കാണുന്നതിന്‍റെ സുഖം ഒന്നു വേറെതന്നെയാണ്. നഗരത്തിനു മുകളിൽ ആയിരം അടി ഉയരത്തിൽ സ്കൈ ലൈനും സീ ലിങ്കും അറബിക്കടലും എല്ലാം അതിശയകരമായ രീതിയിൽ കാണുവാൻ സാധിക്കുന്നവയാണ് ഇവിടെ ലഭ്യമായിട്ടുള്ള റൈഡുകൾ.

ജുഹു ബീച്ച്, എസ്‌കോൺ ടെമ്പിൾ, വെർസോവ ബീച്ച്, വെർസോവ മെട്രോ, മാഡ് ഐലൻഡ്, പഗോഡ, എസ്സൽ വേൾഡ്,അന്ധേരി റെയിൽവേ സ്റ്റേഷൻ, അന്ധേരി മെട്രോ സ്റ്റേഷൻ, അന്താരാഷ്ട്ര വിമാനത്താവളം, പൊവായ് തടാകം, ഹിരാനന്ദാനി ബിൽഡിംഗ്, പവായ് വിഹാർ തടാകം, ഗോരേഗാവ് ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങൾ കാണുവാൻ റൈഡുകൾ തിര‍ഞ്ഞെടുക്കാം

PC:Raj Rana/ Unsplash

സിക്കിം

സിക്കിം

വടക്കു കിഴക്കൻ ഇന്ത്യയുടെ മലനിരകളും കാഴ്ചകളും ആസ്വദിക്കുവാൻ ഏറ്റവും രസകരമായി ചെയ്യുവാൻ സാധിക്കുന്നത് ഒരു ഹെലികോപ്റ്റർ റൈഡ് ആണ്. കാടുകൾക്കും പച്ചപ്പിനും മുകളിലൂടെ, അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ ആസ്വദിച്ച് , ജിവിതത്തിലൊരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ഹെലികോപ്റ്റർ യാത്രകളിലൊന്നാണ് ഇതെന്ന് ഒരിക്കലെങ്കിലും ഇവിടെ റൈഡ് നടത്തിയിട്ടുള്ളവർ പറയുന്നത്. മാത്രമല്ല, ദുർഘടമായ വഴിയും വളവുതിരിവുകളും സാധാരണ യാത്രകളെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഇവിടെയുള്ളതിനാൽ സിക്കിം എക്സ്പ്ലോർ ചെയ്യുവാൻ ഏറ്റവും മികച്ച മാര്‍ഗ്ഗം ഹെലികോപ്റ്റർ സവാരി തന്നെയാണ്.

PC:Pulak Bhagawati/ Unsplash

 ഉദയ്പൂർ

ഉദയ്പൂർ

ആരവല്ലി പര്‍വ്വതനിരകൾക്കിടയിൽ അതിമനോഹര കാഴ്ചകളുമായി സ്ഥിതി ചെയ്യുന്ന ഉദയ്പൂർ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. കോട്ടകളും കൊട്ടാരങ്ങളും നഗരമധ്യത്തിലെ തടാകവും അതിലെ കൊട്ടാരവും എല്ലാം ചേരുന്ന കാഴ്ച വെറുതെ നടന്നു കാണുന്നതിൽ ഒരു ത്രില്ല് ഇല്ല! പകരം ഇതിന്‍റെയൊക്കെ കാഴ്ച ആകാശത്തിൽ നിന്നും കാണുന്നത് ഒന്നു ഓർത്തുനോക്കൂ! രാജസ്ഥാൻ കാഴ്ചകളെ ഇതിലും മികച്ചതായി ഒരിക്കലും മനസ്സില്‍ സൂക്ഷിക്കുവാൻ സാധിക്കില്ല. തടാകങ്ങളും പച്ചപ്പും കൊട്ടാരങ്ങളും എല്ലാ കണ്ടു ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോൾ ഒരിക്കലും ഈ യാത്ര തീരാതിരുന്നെങ്കിൽ എന്നു മാത്രമേ നിങ്ങൾ ആലോചിക്കൂ എന്നുറപ്പാണ്. 3250 രൂപ മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്.

PC: Siddharth shah/ Unsplah

ജയ്പൂർ

ജയ്പൂർ

രാജസ്ഥാനിൽ ഉദയ്പൂർ മാത്രമല്ല, ജയ്പൂരിലും ഹെലികോപ്റ്റർ റൈഡ് ലഭ്യമാണ്. കോട്ടകളും നഗരങ്ങളും കഥപറയുന്ന ഈ നഗരത്തിൽ കാണുവാൻ ഒരുപാടുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച് കെട്ടിയുയര്‍ത്തിയ ഇന്ത്യയിലെ ആദ്യ നഗരം കൂടിയായ ജയ്പൂര്‍ ഹെലികോപ്റ്റർ വഴി കാണുമ്പോൾ ഉള്ള മെച്ചം ഹവാമഹൽ, ജന്തർ മന്തർ, ബസാറുകൾ തുടങ്ങിയവയുടെ ആകാശ കാഴ്ച തന്നെയാണ്. നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ആംഗിളിലെ കാഴ്ചകൾ നിങ്ങളെ അതിശയിപ്പിക്കും.

നഹർഗഡ്, ജയ്ഗഢ്, ആംബർ ഫോർട്ട്, ഹവാ മഹൽ, സിറ്റി പാലസ്, പന്ന മീന കാ കുണ്ഡ്, ജന്തർ മന്തർ, ജയ്ഗഢ് ഫോർട്ട് തുടങ്ങിയവ ഈ യാത്രയിൽ കാണാം.

PC:Aditya Siva/ Unsplash

16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

പൂനെ

പൂനെ

തിങ്ങി നിറഞ്ഞു നിൽക്കുന്ന നഗരമെന്നു തോന്നിപ്പിക്കുന്ന പൂനെ ആകാശക്കാഴ്ചയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരിടമായിരിക്കില്ല. പച്ചപ്പും ഡെക്കാൻ പീഢഭൂമിയും കെട്ടിടങ്ങളും എല്ലാമായി അത് നിങ്ങളെ അത്ഭുതപ്പെടുത്തും. നഗരത്തിന്റെ തിരക്ക് എവിടെപ്പോയി ഒളിച്ചു എന്ന് നിങ്ങൾ ഈ യാത്രയിൽ പല തവണ ആലോചിക്കും കാരണം ആയിരം അടി ഉയരത്തിൽ നിന്നും പൂനെയെ കാണുമ്പോൾ പ്രതീക്ഷിക്കാത്ത കുറേ കാഴ്ചകളാവും മുന്നിലെത്തുന്നത്.

PC: Krish Chandran/ Unsplash

വിശാഖപട്ടണം

വിശാഖപട്ടണം

കടലിന്‍റെയും കരയുടെയും കാഴ്ചകൾ ഏറ്റവും മനോഹരമായ വിധത്തിൽ ആകാശക്കാഴ്ചയിൽ ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് വിശാഖപട്ടണം. ഹെലികോപ്റ്റർ ആയിരം അടി ഉയരത്തിലേക്ക് ഉയരുമ്പോൾ തന്നെ എന്തുകൊണ്ടാണ് കിഴക്കൻ തീരത്തിന്റെ രത്‌നം എന്നു വിശാഖപട്ടണം വിളിക്കപ്പെടുന്നത് എന്നു കൺനിറയെ കണ്ടു മനസ്സിലാക്കാം.

PC:IM3847

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾ

Day Trip: ഒരു പകലിൽ കണ്ടുതീർക്കാം തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച.. പ്രധാന ഇടങ്ങളിലൂടെDay Trip: ഒരു പകലിൽ കണ്ടുതീർക്കാം തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച.. പ്രധാന ഇടങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X