Search
  • Follow NativePlanet
Share
» »ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ

ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ

ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ

പുതിയ കുറേ യാത്രകളുടെ സ്വപ്നങ്ങളുമായാണ് സഞ്ചാരികൾ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുവാൻ പോകുന്നത്. കഴിഞ്ഞ രണ്ടു രണ്ടര വർഷമായി കരുതിവെച്ചിരുന്ന സമ്പാദ്യവുമായി ഏറെ ആഗ്രഹിച്ച യാത്രകളുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞുപോയ വർഷങ്ങൾ നിങ്ങളുടെ യാത്രകൾക്കു മാത്രമല്ല, കൊവിഡ് കാലത്തു പൂട്ടുവീണത്. ലോകത്തിൽ നിരവധി ആരാധകരുള്ള ചില ഇടങ്ങൾ ഇനി യാത്രക്കാർക്ക് സന്ദർശിക്കുവാൻ സാധിക്കാത്ത വിധത്തിൽ നവീകരണങ്ങള്‍ നടത്തുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തു. ഇതാ മുൻപത്തെപ്പോലെ സന്ദര്‍ശിക്കാന്‍ കഴിയാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

ഹനോയി ട്രെയിൻ സ്ട്രീറ്റ്, വിയറ്റ്നാം

ഹനോയി ട്രെയിൻ സ്ട്രീറ്റ്, വിയറ്റ്നാം

ഇൻസ്റ്റഗ്രാമില്‍ കണ്ടു കൊതിപ്പിച്ച ഇടങ്ങളിലൊന്നാണ് പ്രസിദ്ധമായ ഹനോയി ട്രെയിൻ സ്ട്രീറ്റ്. മാര്‍ക്കറ്റിനു നടുവിലൂടെ ട്രെയിൻ പാഞ്ഞുപോകുന്ന കാഴ്ച കണ്ട് അത്ഭുതപ്പെടാത്തവാരിയ ആരു കാണില്ല. ഈ വീഡിയോകൾ കണ്ട് സംഭവം നേരിട്ടു കാണുവാനായി ആളുകളെത്താന്‍ തുടങ്ങിയതോടെ പണി കുറേശ്ശെ പാളിയിരുന്നു. അമിതമായി ആളുകളെത്തിയത് ട്രെയിനിനെ മാത്രമല്ല ഇവിടുത്തെ ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ വന്നു. ട്രെയിൻ റൂട്ടു മാറ്റി പോയിട്ടുപോലും തിരക്കു നിയന്ത്രിക്കുവാൻ സാധിച്ചിരുന്നില്ല. 2019 ൽ ഇവിടുത്തെ ചില കടകളൊക്കെ പൂട്ടുവാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ വർഷം അവസാനത്തോടെ കടകളുടെ ലൈസൻസ് റദ്ദാക്കി ആളുകളെ അകറ്റിനിർത്തുന്നതു വരെയെത്തി കാര്യങ്ങൾ.

David Emrich/ Unsplash

അണ്ടർഗ്രൗണ്ട് മ്യൂസിയം,ലോസ് ആഞ്ചലസ്

അണ്ടർഗ്രൗണ്ട് മ്യൂസിയം,ലോസ് ആഞ്ചലസ്

ലോസ് ആഞ്ചലസിൽ അത്രപെട്ടന്ന് കണ്ണിൽപിടിക്കില്ലെങ്കിലും ഒന്നു കയറിച്ചെന്നാൽ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കലാകാരന്മാരായ ദമ്പതികളായ നോഹയുടെയും കരോൺ ഡേവിസിന്‍റെയും അത്യുഗ്രൻ ആശയമാണ് ഈ ഭൂഗർഭ മ്യൂസിയം. ബെർണൽ ഹൈറ്റ്‌സിനു സമീപത്തുള്ള ഇതിൽ ബുക്ക്‌ഷോപ്പ്, ഓർഗനൈസിംഗ് സ്‌പേസ്, കമ്മ്യൂണിറ്റി സെന്റർ എന്നീ മൂന്നു കാര്യങ്ങളാണുള്ളത്. എന്നാൽ 2015 ൽ നോഹയുടെ മരണത്തെത്തുടർന്ന് ഇവിടം അടച്ചു. പിന്നീട് തുടർന്നു പ്രവർത്തിക്കുവാൻ പല സെലബ്രിറ്റികളും ആരാധകരും പിന്തുണയുമായി വന്നെങ്കിലും 2022 ൽ ഇത് അടച്ചുപൂട്ടി. മറ്റൊരു അറിയിപ്പു വരുന്നതു വരെ മ്യൂസിയം തുറന്നു പ്രവർത്തിക്കില്ല എന്നാണ് വെബ്സൈറ്റിൽ കാരൻ പറഞ്ഞിരിക്കുന്നത്.

ജുറോംഗ് ബേർഡ് പാർക്ക്, സിംഗപ്പൂർ

ജുറോംഗ് ബേർഡ് പാർക്ക്, സിംഗപ്പൂർ

മുകളിലെ രണ്ടു സ്ഥലങ്ങളെയും പോലെ പൂർണ്ണമായും അടച്ചിടുവാൻ ഉദ്ദേശിച്ചുള്ളതല്ല ജുറോംഗ് ബേർഡ് പാർക്ക് എന്ന് ആദ്യം തന്നെ പറയട്ടെ. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ ബേഡ് പാർക്കുകളിലൊന്നായ ഇത് അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിനു കാരണമായിരുന്നു. 2023 ൽ ഇക്കോടൂറിസം ഹബ്ബിന്‍റെ ഭാഗമായി പ്രവർത്തിക്കുവാനാണ് പാർക്ക് പൂട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സിംഗപ്പൂർ മൃഗശാലയും നൈറ്റ് സഫാരിയുമെല്ലാം ചേർന്നു വരുന്ന ഹബ്ബിലായിരിക്കും ജുറോംഗ് ബേർഡ് പാർക്ക് ഇനിമുതൽ പ്രവർത്തിക്കുക.

PC:aamanatullah

ഡബ്ലിൻ റൈറ്റേഴ്‌സ് മ്യൂസിയം, അയർലൻഡ്

ഡബ്ലിൻ റൈറ്റേഴ്‌സ് മ്യൂസിയം, അയർലൻഡ്

സാഹിത്യലോകത്തെ പരിചയമുള്ളവർക്ക് സാമുവൽ ബെക്കറ്റ്, ഓസ്കാർ വൈൽഡ്, യേറ്റ്സ് തുടങ്ങിയ പേരുകള‍് പരിചിതമായിരിക്കും. ഇവർ മൂന്നാളും അയർലൻഡിൽ നിന്നും സാഹിത്യലോകത്തിന് സംഭാവന നല്കിയവരാണ്. ഇവരുടെ സംസ്കാരവും പാരമ്പര്യവും ഓർമ്മിക്കപ്പടുന്ന സ്ഥലമാണ് ഡബ്ലിൻ റൈറ്റേഴ്‌സ് മ്യൂസിയം. കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ ഇവിടം പിന്നീട് തുറക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും 2022 ഓഗസ്റ്റിൽ മ്യൂസിയം സ്ഥിരമായി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു.

PC:Pi3.124

 ജംബോ കിംഗ്ഡം ഫ്ലോട്ടിങ് റെസ്റ്റോറന്റ്, ഹോങ്കോങ്

ജംബോ കിംഗ്ഡം ഫ്ലോട്ടിങ് റെസ്റ്റോറന്റ്, ഹോങ്കോങ്

ഇംഗ്ലീഷ് സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ളതാണ് ജംബോ കിംഗ്ഡം ഫ്ലോട്ടിങ് റെസ്റ്റോറന്റ്,. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന, ഫ്ലോട്ടിങ് റസ്റ്റോറന്‍റ് ആയിരുന്ന ഇവിടം ആ ഒരു കാലത്ത് വൻ ജനപ്രിയ ലക്ഷ്യസ്ഥാനമായിരുന്നു. എലിസബത്ത് രാജ്ഞി ഉൾപ്പെടെ പല പ്രമുഖരും അവിടെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കാലക്രമേണ ഇതിന്റെ പ്രശസ്തി കൈമോശം വന്നു പോയി. കപ്പൽ നോക്കിനടത്തുക എന്നത് വളരെ ചെലവേറിയ കാര്യമായതിനാൽ പലതവണ ഉടമ അത് വിൽക്കുവാന് ശ്രമിച്ചിരുന്നു. പിന്നീട്, ഏഷ്യൻ ഷിപ്പ് യാർഡിലേക്കുള്ള യാത്രയ്ക്കിടെ കപ്പൽ മുങ്ങുകയായിരുന്നു.

PC:Exploringlife

ട്രിബ്യൂട്ട് മ്യൂസിയം, ന്യൂ യോർക്ക് സിറ്റി

ട്രിബ്യൂട്ട് മ്യൂസിയം, ന്യൂ യോർക്ക് സിറ്റി

സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍ററിൽ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ സ്മാരകമായ സെപ്തംബർ 11 മെമ്മോറിയൽ & മ്യൂസിയം വരുന്നതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നതാണ് , 9/11 ട്രിബ്യൂട്ട് മ്യൂസിയം. 1993-ലും 2001-ലും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചവരുടെ പ്രിയപ്പെട്ടവർ ചേർന്ന് 2006 ലാണിത് തുറന്നത്. അക്രമണത്തെ തരണം ചെയ്തവരും മരിച്ചുപോയവരുടെ ബന്ധുക്കളും വന്നിരുന്ന ഇവിടം ഒരു ആശ്വാസ കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ഇത് അടച്ചുപൂട്ടുവാൻ തീരുമാനിക്കുകയായിരുന്നു.

PC:Al Jazeera English

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! 2023 ലെ യാത്രകളിൽ ഒഴിവാക്കാം ഈ അബദ്ധങ്ങൾ

ടീം ലാബ് ബോർഡർലെസ് ആൻഡ് എഡോ-ടോക്കിയോ മ്യൂസിയം

ടീം ലാബ് ബോർഡർലെസ് ആൻഡ് എഡോ-ടോക്കിയോ മ്യൂസിയം

ജപ്പാന്‍റെ വിനോദസഞ്ചാര രംഗത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് മ്യൂസിയങ്ങളാണിത്. എഡോ-ടോക്കിയോ മ്യൂസിയം ജാപ്പനീസ് സംസ്കാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരമ്പരാഗത ചരിത്ര മ്യൂസിയമാണ്.ടീം ലാബ് ബോർഡർലെസ് ടെക്നോളജിയുടെ സാധ്യതകളെ തുറന്നുകാട്ടുന്ന ഒരിടമാണ്. പൂർണ്ണ വലിപ്പത്തിലുള്ള റെപ്ലിക്ക കബുക്കി തിയേറ്ററിന് പേരുകേട്ടതാണിത്. പുതുക്കലിനു ശേഷം 2025 അവസാനമോ 2026 ആദ്യമോ മ്യൂസിയം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായി തിരഞ്ഞെടുക്കപ്പെട്ടതാണ് ടീംലാബ് ബോർഡർലെസ്. 2023 ൽ ഇതിന്റെ പണിയും പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

PC:Sasa0403

മ്യൂസിയം ഓഫ് ലണ്ടൻ, യുകെ

മ്യൂസിയം ഓഫ് ലണ്ടൻ, യുകെ

ബ്രിട്ടനിലെ തന്നെ ഏറ്റവും പ്രസിദ്ധവും ജനപ്രിയ ലക്ഷ്യസ്ഥാനവുമാണ് മ്യൂസിയം ഓഫ് ലണ്ടൻ. പൂർണ്ണമായും അടച്ചിടുകയല്ല, പകരം, നിലവിലെ സ്ഥലത്തു നിന്നും പുതിയ ഇടത്തിലേക്ക് മാറ്റിസ്ഥാപിക്കുവാൻ പോകുകയാണ് ഈ മ്യൂസിയത്തെ. സമീപത്തുള്ള ജനറൽ മാർക്കറ്റിലേക്കാണ് മ്യൂസിയം മാറുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സന്ദര്‍ശന സമയം കൂട്ടുമെന്നാണ് പറയുന്നത്. മറ്റൊരു പ്രധാന കാര്യം, ലണ്ടൻ മ്യൂസിയം എന്ന് ഇതിനെ പുനർനാമകരണം ചെയ്യും,

PC:Ethan Doyle White

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം ഒഴിവാക്കി ഈ യൂറോപ്യൻ രാജ്യം! മാറ്റം ജനുവരി മുതല്‍ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം ഒഴിവാക്കി ഈ യൂറോപ്യൻ രാജ്യം! മാറ്റം ജനുവരി മുതല്‍

പ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾപ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ

Read more about: travel interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X