Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പോലെ തന്നെ ആഘോഷം... ദീപാവലി ഉത്സവമാക്കുന്ന ലോകരാജ്യങ്ങൾ

ഇന്ത്യയിലെ പോലെ തന്നെ ആഘോഷം... ദീപാവലി ഉത്സവമാക്കുന്ന ലോകരാജ്യങ്ങൾ

ലോകത്തിലെ പ്രസിദ്ധമായ ദീപാവലി ആഘോഷങ്ങൾ ഏതൊക്കെ രാജ്യങ്ങളിലേത് ആണെന്നു നോക്കാം...

ലോകത്തെവിടെയാണെങ്കിലും ഇന്ത്യക്കാർ ഒരേ മനസ്സോടെ, ആഘോഷത്തോടെ കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. തിന്മയുടെ മേലുള്ള നൻമയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ആഘോഷങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ്. കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസത്തെ ദീപാവലി ആഘോഷത്തിന് ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിരവധിയുണ്ട്. വനവാസത്തിനു ശേഷം ശ്രീരാരമൻ രാജ്യത്തേയ്ക്ക് മടങ്ങിയെത്തുന്നതാണ് അതിലേറ്റവും പ്രസിദ്ധം. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ദീപാവലി ആഘോഷിക്കുന്നു. ലോകത്തിലെ പ്രസിദ്ധമായ ദീപാവലി ആഘോഷങ്ങൾ ഏതൊക്കെ രാജ്യങ്ങളിലേത് ആണെന്നു നോക്കാം...

നേപ്പാൾ

നേപ്പാൾ

ഇന്ത്യയിലേതു പോലെ തന്നെ ദീപങ്ങളുടെ ആഘോഷമാണ് നേപ്പാളിലും. നാടും വീടും മുഴുവനും ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ കാണാം. തിഹർ എന്നാണ് ഇവിടുത്തെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ലക്ഷ്മി ദേവിയെ ആരാധിക്കും പ്രത്യേക വിരുന്നു വീടുകളിൽ തയ്യാറാക്കിയും സമ്മാനങ്ങൾ പരസ്പരം നല്കിയുമെന്നാം നേപ്പാളിൽ ദീപാവലി ആഘോഷിക്കുന്നു. ദശെയ്ൻ എന്നു പേരായ ആഘോഷം കഴിഞ്ഞാല് നേപ്പാളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ദീപാവലിയാണ്.

 ഇന്തോനേഷ്യ

ഇന്തോനേഷ്യ


ഏറെക്കുറെ ഇന്ത്യയിലേതു പോലെ തന്നെ ദീപാവലി ആഘോഷം നടക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇവിടുത്തെ ചടങ്ങുകളുടെ അതേ രൂപങ്ങൾ ഇന്തോനേഷ്യയിലും കാണാം. വളരെ ഗംഭീരമായാണ് ഓരോ കൊല്ലവും ഇവിടെ ദീപാവലി ആഘോഷിക്കുന്നത്. പൊതു അവധി ആയതിനാൽ എല്ലാവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കെടുക്കുവാനും ബന്ധു വീടുകൾ സന്ദർശിക്കുവാനുമെല്ലാം ശ്രദ്ധിക്കാറുണ്ട്,‌

ഫിജി

ഫിജി

ഒരുപാട് ഇന്ത്യക്കാർ വസിക്കുന്ന ഫിജിയിലും ദീപാവലി ആഘോഷം വലിയരീതിയിൽ നടത്താറുണ്ട്. ഇവിടെയും ദീപാവലി പൊതുഅവധി ദിനമാണ്. ഇന്ത്യയിൽ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ഫിജിയിലും വലിയ കലാപരിപാടികളൊക്കെ സംഘടിപ്പിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. വടക്കുകിഴക്കായി 1,100 നോട്ടിക്കൽ മൈൽ അകലെയാണ് ഈ ദ്വീപു രാജ്യമുള്ളത്.

 മൗറീഷ്യസ്

മൗറീഷ്യസ്

മൗറീഷ്യസിലെ ജനസംഖ്യയിൽ 50 ശതമാനവും ഹൈന്ദവ വിശ്വാസികളാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. വിളക്കുകൾ കൊളുത്തി അലങ്കരിച്ചാണ് ഇവിടുത്തെ ദീപാവലി ആഘോഷം നടത്തുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഉത്സവ സീസണിൽ ഈ സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഉത്സവ സീസണിൽ ഈ സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്

മലേഷ്യ

മലേഷ്യ


ഹരി ദീപാവലി എന്നാണ് മലേഷ്യയിലെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ഇന്ത്യയിലെ ദീപാവലി ചടങ്ങുകളിൽ നിന്നും ആചാരപരമായ ചില വ്യത്യാസങ്ങൾ മാത്രമേ ഇവിടെ കാണുവാനുള്ളൂ. അതിരാവിലെ കുളിച്ച്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളും പൂജകളും കഴിപ്പിച്ചാണ് ഇവിടുത്തെ ദീപാവലി ആഘോഷം തുടങ്ങുന്നത്. ഇവിടെ പടക്കങ്ങൾക്കും വെടിക്കെട്ടുകൾക്കും അനുമതിയില്ലാത്തതിൽ അത്തരം ആഘോഷങ്ങളൊന്നും കാണില്ല. പകരം ആളുകൾ മധുരം നല്കിയും സമ്മാനങ്ങൾ കൈമാറിയുമാണ് ആളുകൾ ദീപാവലി ആഘോഷിക്കുന്നത്.

ശ്രീലങ്ക

ശ്രീലങ്ക


ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഈ ഉത്സവത്തിന് പ്രത്യേക പ്രാധാന്യം ഉള്ളതിനാൽ, ഇത് രാജ്യത്തിന് ഒരു പൊതു അവധിയാണ്. ദീപങ്ങളാൽ അലങ്കരിച്ചു തന്നെയാണ് ഇവിടെയും ദീപാവലി ആഘോഷിക്കുന്നത്. ദുരാത്മാക്കളിൽ നിന്ന് രക്ഷപ്പെടുക എന്ന വിശ്വാസമാണ് ഇവിടെ ദീപം തെളിയിക്കുന്നതിനുള്ള പ്രേരണ.

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!

Read more about: diwali world celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X