Search
  • Follow NativePlanet
Share
» »അവിശ്വസനീയം ഈ കാഴ്ചകള്‍... കുന്നുകളും പച്ചപ്പും നിറഞ്ഞ വ്യത്യസ്തമായ ബംഗാള്‍ ഇ‌‌ടങ്ങള്‍

അവിശ്വസനീയം ഈ കാഴ്ചകള്‍... കുന്നുകളും പച്ചപ്പും നിറഞ്ഞ വ്യത്യസ്തമായ ബംഗാള്‍ ഇ‌‌ടങ്ങള്‍

മുന്നോട്ട് വയ്ക്കുന്ന സംസ്കാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും സഞ്ചാരികള്‍ക്ക് എന്നും പുതുമയുണര്‍ത്തുന്ന നാടാണ് പശ്ചിമ ബംഗാള്‍. ആധുനികതയും പാരമ്പര്യവും ഒന്നുപോലെ സമ്മേളിക്കുന്ന കാഴ്ചകളാണ് പശ്ചിമ ബംഗാളിന്‍റെ പ്രത്യേകത. അതിനൊത്ത നിരവധി ഇടങ്ങള്‍ കാണുവാനും സാധിക്കും, പതിവ് ജോലികളിൽ നിന്ന് ഇടവേള എടുത്ത് അലസമായി കുറച്ച് സമയം ചിലവഴിക്കുവാന്‍ സാധിക്കുന്ന പശ്ചിമ ബംഗാളിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം...

ജോയ്ചന്ദി ഹിൽസ്

ജോയ്ചന്ദി ഹിൽസ്

കൊല്‍ക്കത്തയിലെ ഓഫ്ബീറ്റ് സ്ഥലങ്ങള്‍ തിരഞ്ഞുള്ള യാത്രയില്‍ ഏറ്റവുമാദ്യം പരിഗണിക്കേണ്ട ഇടങ്ങളിലൊന്നാണ് ജോയ്ചന്ദി ഹിൽസ്.കൊൽക്കത്തയിൽ നിന്ന് 270 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് സമുദ്ര നിരപ്പില്‍ നിന്നും 800 അടി ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ ഒരു ചെറിയ പറുദീസയായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കുന്നുകൾ, സമൃദ്ധമായ വനങ്ങൾ, പനോരമിക് ലാൻഡ്സ്കേപ്പുകൾ, ചരിത്രപരമായ പ്രാധാന്യം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. ഗാർപഞ്ച്‌കോട്ട്, പാഞ്ചെറ്റ് തടാകം, മൈത്തൺ ഡാം, മാതാ ചണ്ഡി തുടങ്ങിയ നിരവധി സ്ഥലങ്ങളും ഇവിടെ അടുത്താണ്. ഒരു മൺസൂൺ ഡെസ്റ്റിനേഷൻ കൂടിയായ ഇവിടം പാറക്കെട്ടുകളിൽ ട്രെക്കിംഗ്, ഹൈക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കാര്യങ്ങളും പരീക്ഷിക്കാം

ബക്കാലി ബീച്ച്

ബക്കാലി ബീച്ച്

ബക്കലി ബീച്ച് കൊല്‍ക്കത്തയുടെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ്. പശ്ചിമ ബംഗാളിലെ വിനോദസഞ്ചാര രംഗത്ത് പുതുതായി വന്ന ഇവിടെ നിലവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എത്തിച്ചേരുന്നത്. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിൽ അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും അനുയോജ്യമായ ഇടമാണിത്.

ഗോല്‍പട്ട ഫോറസ്റ്റ്

ഗോല്‍പട്ട ഫോറസ്റ്റ്

നിലവിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി പ്രവർത്തിക്കുന്ന ഗോൽപത ഫോറസ്റ്റ് കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ്. ഏതു തരത്തിലുള്ള വിനോദ സഞ്ചാരങ്ങള്‍ക്കും ഏറ്റവും അനുയോജ്യമാണ് ഇവിടമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മാച്രംഗ ദ്വിപ്, ദുർഗഡാലൻ, കുലേശ്വരി കാളി ക്ഷേത്രം, ജോറ ഷിബ് മന്ദിർ എന്നിവ ഗോൽപത വനത്തിലും പരിസരത്തുമുള്ള മറ്റ് ചില വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

 ജോയ്പൂര്‍ ഫോറസ്റ്റ്

ജോയ്പൂര്‍ ഫോറസ്റ്റ്

പേരുപോലെ തന്നെ സന്തോഷം പകരുന്ന ഇടമാണ് ജോയ്പൂര്‍ ഫോറസ്റ്റ് കൊൽക്കത്തയിൽ നിന്ന് 145 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിവിധതരം അപൂർവ സസ്യജന്തുജാലങ്ങളെ ഇവിടെ കണ്ടെത്താം. ഫെബ്രുവരി മുതൽ മെയ് വരെയാണ് ജോയ്പൂർ വനം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

 പാകൂര്‍

പാകൂര്‍


കൊൽക്കത്തയിൽ നിന്ന് 280 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പക്കൂർ, പൂന്തോട്ടങ്ങളുടെയും കുളങ്ങളുടെയും സങ്കേതമാണ്‌. രാജമഹൽ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പാക്കൂര്‍ ബ്രിട്ടീഷ് രാജിന്റെ കുപ്രസിദ്ധ ഭരണകാലത്ത് യുദ്ധക്കളമായിരുന്നു. ബിർകിട്ടി കോട്ട, ദേവിനഗർ അവശിഷ്ടങ്ങൾ, മാർട്ടെല്ലോ ടവേഴ്സ് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍.

മായാപ്പൂര്‍

മായാപ്പൂര്‍

പ്രശസ്തമായ വൈഷ്ണവ സൈറ്റായ മായാപൂർ നിരവധി നിഗൂഢ ആരാധനാലയങ്ങളുടെ കേന്ദ്രമാണ്.കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ഒമ്പത് പുണ്യ ദ്വീപുകളുണ്ട്. അതിനാല്‍ നവദ്വീപ എന്നും ഈ പ്രദേശത്തിന് പേരുണ്ട്. ചന്ദ്രോദയ ക്ഷേത്രം, യോഗ പീത്ത്, ശ്രീ ചൈതന്യനാഥ് തുടങ്ങിയ പ്രശസ്തമായ ആരാധനാലയങ്ങളുടെ സ്ഥാനവും ഇതാണ്.

മുകുത്മാനിപ്പൂർ

മുകുത്മാനിപ്പൂർ

കുമാരി, കാങ്‌സബതി നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മുകുത്മാനിപ്പൂർ പശ്ചിമ ബംഗാളിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. കൊൽക്കത്തയിൽ നിന്ന് 235 കിലോമീറ്റർ അകലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൺ അണക്കെട്ട്. നിരവധി ഹരിത കുന്നുകളും സമൃദ്ധമായ വനങ്ങളും പ്രദർശിപ്പിക്കുന്ന മുകുത്മാനിപ്പൂർ കുടുംബത്തിനു ഒപ്പം സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടമാണ്.

ഖന്യാൻ

ഖന്യാൻ

കല്യാണി എക്സ്പ്രസ് വേ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഖന്യാൻ കൊൽക്കത്തയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ഗ്രാമങ്ങളും ആരാധനാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്. ഇറ്റച്ചുന രാജ്ബാരി, മഹാനാദ് കാളി, കാളിബാരി എന്നിവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...

സഞ്ചാരികള്‍ക്ക് വാക്സിനെടുക്കാന്‍ ഈ രാജ്യങ്ങള്‍... പോയാല്‍ മാത്രം മതിസഞ്ചാരികള്‍ക്ക് വാക്സിനെടുക്കാന്‍ ഈ രാജ്യങ്ങള്‍... പോയാല്‍ മാത്രം മതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X