Search
  • Follow NativePlanet
Share
» »ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍

ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍

പ്രണയിതാക്കളെയും നവദമ്പതികളെയും സംബന്ധിച്ചെടുത്തോളം അവരേറ്റവും കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് ഹണിമൂണ്‍. എന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ മിക്കപ്പോഴും യാത്രക്കാരാല്‍ നിറഞ്ഞിരിക്കും...മാത്രമല്ല, തിരക്കും ബഹളവും ഒഴിഞ്ഞൊരു നേരം ഇവിടെ ലഭിക്കുവാനും സാധ്യതയില്ല. അങ്ങനെയുള്ള സമയങ്ങളില്‍ തിരക്കേറിയ ഈ ഇടങ്ങള്‍ പിന്നീടൊരിക്കലെ യാത്രയ്ക്കായി മാറ്റിവെച്ച് ഇപ്പോള്‍ തിരക്കു കുറഞ്ഞ, ശാന്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കുക എന്നതാണ് ചെയ്യുവാനുള്ളത്. ഇന്ത്യയിലെ ഓഫ്ബീറ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം

പഹല്‍ഗാം

പഹല്‍ഗാം


കാശ്മീര്‍ ഇന്ത്യയിലെ ഹോട്ട് ഹണിമൂണ്‍ ഡെസ്റ്റിനേഷനാണെങ്കിലും കാശ്മീരിലെ തിരക്കുകളില്‍ നിന്നു മാറി ഹണിമൂണ്‍ ആഘോഷിക്കുവാന്‍ പറ്റിയ സ്ഥലമാണ് പല്‍ഗാം. ലിഡ്ഡാര്‍ വാലിയുടെ രത്നം എന്നറിയപ്പെടുന്ന പഹല്‍ഗാം അതിന്റെ അഭൗമീകമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ ഇടമാണ്. കാശ്മീരിന്‍റെ പ്രധാനഭാഗം അല്ലെങ്കില്‍ കൂടിയും കാശ്മീരിലെ ഏറ്റവും മികച്ച രീതിയില്‍ ഇവിടെ കാണാം. സാഹസികര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമെല്ലാം വേണ്ടത് ഇവിടെയുണ്ട്.
PC:Sauood07

ഗോകര്‍ണ

ഗോകര്‍ണ


ബീച്ച് പ്രേമികളുടെയും ആത്മീയ-ഹിപ്പി സഞ്ചാരികളുടെയും ഡെസ്റ്റിനേഷനായ ഗോകര്‍ണ്ണയെ ഹണിമൂണ്‍ ഡെസ്റ്റിനേഷനായി കരുതുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ ശാന്തമായ അവധിക്കാലം പ്രിയ പങ്കാളിയുമൊത്ത് ആഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇവിടം മികച്ച ഓപ്ഷന്‍ ആയിരിക്കും. പ്രത്യേകിച്ച് ഗോവയെ വെച്ചുനോക്കുമ്പോള്‍. തിരക്ക് ഒഴികെ പല കാര്യങ്ങളിലും മിനി ഗോവ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യമായ ഇടമാണിത്, കുഡ്ലെ ബീച്ച്, ഹാഫ്മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകള്‍. തീരത്തുള്ള ഷാക്കുകളിലെ താമസം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

 ഐസ്ലാള്‍

ഐസ്ലാള്‍

മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്വാള്‍ ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനായി പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും നിങ്ങളുടെ ഹണിമൂണിനായി ഇവിടേക്ക് വരാം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഗോത്രസംസ്കാരത്തിനും കരകൗശല വസ്തുക്കള്‍ക്കുമാണ് പ്രസിദ്ധമായിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഐസ്ലാളിന് പകരക്കാരില്ല. മേഘങ്ങള്‍ക്കിടയിലും കാടിലും മറഞ്ഞു കിടക്കുന്ന അതിമനോഹരമായ പ്രദേശമാണിത്.

 ജോധ്പൂര്‍

ജോധ്പൂര്‍


നീലനഗരമെന്ന് അറിയപ്പെടുന്ന ജോധ്പൂര്‍ ഹണിമൂണ്‍ യാത്രകളില്‍ വ്യത്യസ്തത പകരുന്ന ഇടമാണ്. സൂര്യനഗരം എന്നും ഇവിടം അറിയപ്പെടുന്നു. കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന് മനോഹരമാക്കുന്ന ഇവിടെ തടാകങ്ങളായും ഗോപുരങ്ങളായും പൂന്തോട്ടങ്ങളായും വേറെയും കാഴ്ചകള്‍ ഇവിടെ കാണാം. മര്‍വാര്‍ രാജാക്കന്മാരുടെ തലസ്ഥാനമായ ഇവിടെ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്കാണ്

 ദിയു

ദിയു

കേന്ദ്രഭരണ പ്രദേശമായ ദിയു ഐലന്‍ഡിന്റെ പടിഞ്ഞാറേ അറ്റത്തുള്ള പ്രദേശമാണ് ദിയു. ഗുജറാത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടം പഴയ കോട്ടകള്‍ക്കും പോര്‍ച്ചുഗീസ് പള്ളികള്‍ക്കും പ്രസിദ്ധമാണ്. പൊതുവേ ചരിത്രം തേടിയെത്തുന്ന സഞ്ചാരികളാണ് ഇവിടെ വരുന്നത്. ദിയു കോട്ട, ജലന്ധർ ബീച്ച്, നൈദ ഗുഹകൾ, ദിയു മ്യൂസിയം, സീ ഷെൽ മ്യൂസിയം, ഐഎൻഎസ് ഖുക്രി മെമ്മോറിയൽ, ചക്രതീർഥ് ബീച്ച്, ഗംഗേശ്വർ മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനുണ്ട്. പോർച്ചുഗീസ് ചരിത്രത്തിന് പേരുകേട്ട ഇത് ഇപ്പോഴും അതിന്റെ വാസ്തുവിദ്യയിലും സംസ്കാരത്തിലും ഭക്ഷണത്തിലും പ്രകടമാണ്.

 കോവളം

കോവളം


കേരളത്തിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കോവളം. വിദേശത്തു നിന്നുപോലും ആളുകള്‍ ഹണിമൂണ്‍ ആഘോഷിക്കുവാന്‍ എത്തുന്നയിവിടെ നിരവധി ആക്റ്റിവിറ്റികള്‍ ലഭ്യമാണ്. സൂര്യാസ്തമയ കാഴ്ചകളും ലൈറ്റ് ഹൗസ് ബീച്ച്, ഹൗവ്വാ ബീച്ച്, അശോകാ ബീച്ച് എന്നിങ്ങനെ മൂന്നു ബീച്ചുകള്‍ ഇവിടെ കാണാനുണ്ട്.

ലാൻഡ്‌സ്‌ഡോൺ

ലാൻഡ്‌സ്‌ഡോൺ


ഉത്തരാഖണ്ഡിലെ ഒരു ഹിൽ സ്റ്റേഷനാണ് ലാൻസ്‌ഡൗൺ. ഉത്തരാഖണ്ഡിലെ പേരുകേട്ട മിക്ക ഇടങ്ങളെക്കാളും വ്യത്യസ്തമാ കാഴ്ചകളാണ് ഇവിടെ ലഭിക്കുക, കൂടുതലും കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടുത്തേത്.
PC:Sudhanshusinghs4321

Read more about: honeymoon offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X