Search
  • Follow NativePlanet
Share
» »കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

യാത്രകളില്‍ ഏറ്റവുമധികം സന്തോഷം നല്കുന്നത് റോഡ് യാത്രകളാണ്. കാണാത്ത നാടുകളും അറിയാത്ത കാഴ്ചകളും തേടി വിദൂരമായ ലക്ഷ്യത്തിലേക്കുള്ള ഓരോ യാത്രകളും എന്നും കുറേയധികം അതിശയം ബാക്കിവയ്ക്കുന്നു, അതില്‍ തന്നെ രസകരമായത് ക‌ടല്‍ത്തീരത്തിനു സമാന്തരമായ യാത്രകളാണ്. കടല്‍ക്കാറ്റേറ്റ് കാറ്റിന്റെ വഴിയേ നീണ്ടുനിവര്‍ന്ന റോഡിലൂടെയുള്ള യാത്ര! തീരങ്ങളുടെ ഭംഗി ഇത്രയധികം ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു വഴി വേറെയില്ല. 7,516.6 കിലോമീറ്റർ നീളമുള്ള തീരപ്രദേശം വഴിയുള്ള റോഡുകള്‍ യാത്രകളെക്കുറിച്ചുള്ള നമ്മുടെ പലധാരണയും മാറ്റിമറിക്കും

ബീച്ച് റോഡ് പോണ്ടിച്ചേരി

ബീച്ച് റോഡ് പോണ്ടിച്ചേരി

കടലിന്‍റെ സൗന്ദര്യം ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്ന് പോണ്ടിച്ചേരിയാണ്. ഇവിടുത്തെ കടല്‍ക്കാഴ്ചകള്‍ക്കു പോലും വല്ലാത്ത ഒരു വശ്യതയാണ്. പോണ്ടിച്ചേരി പ്രോമനേഡ് ബീച്ചിന് സമാന്തരമായാണ് ബീച്ച് റോഡ് കടന്നുപോകുന്നത്. പാറക്കൂട്ടങ്ങളും സ്വര്‍ണ്ണ നിറത്തിലുള്ള മണലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ സൗന്ദര്യവും ചേര്‍ന്നാല്‍ പോണ്ടിച്ചേരി ബീച്ച് റോഡ് പൂര്‍ത്തിയാകും. 1.5 കിലോമീറ്റര്‍ ദൂരമാണ് ഈ റോഡിനുള്ളത്.

പിത്രോടി ബീച്ച് ലെയ്ന്‍, കര്‍ണ്ണാടക

പിത്രോടി ബീച്ച് ലെയ്ന്‍, കര്‍ണ്ണാടക

ക‌ടലിനും നദിക്കും കുറുകേയുള്ള അതിമനോഹരമായ ഒരു ചെറിയ റോഡാണ് കര്‍ണ്ണാടകയിലെ പിത്രോടി ബീച്ച് ലെയ്ന്‍. ഉഡുപ്പി ജില്ലയിലെ ഉദയവാര ഗ്രാമത്തിലാണ് ഈ റോഡുള്ളത്. ഉദയവാരാ നദിക്കും അറബിക്ക‌ടലിനും സമാന്തരമായാണ് ഈ റോഡ് ഉള്ളത്. ഒരു വശത്തെ നദിയും മറുവശത്തെ കടലിനും നടുവിലുള്ള ചെറിയ റോഡിലൂടെയുള്ള ഇവി‌‌ടുത്തെ യാത്ര അനുഭവിച്ചുതന്നെയറിയണം. ഇതിന്‍റെ ആകാശക്കാഴ്തയും വളരെ വ്യത്യസ്മാണ്. ഫോട്ടോഷൂട്ടുകളുടെ സ്ഥിരം ലൊക്കേഷനാണിത്.

 ബീച്ച് ലൈന്‍, വിശാഖപട്ടണം

ബീച്ച് ലൈന്‍, വിശാഖപട്ടണം

ഏകദേശം നാല്പത് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂ‌ടിയ കടല്‍ത്തീര റോഡുകളില്‍ ഒന്നാണ് വിശാഖപട്ടണത്തെ ബീച്ച് ലൈന്‍. വിശാഖപട്ടണത്തെ കൈലാസ്ഗിരിയുമായാണ് ഈ റോഡ് ബന്ധിപ്പിക്കുന്നത്. ഒരു വശത്തം ബംഗാള്‍ ഉള്‍ക്കടലിന്റെ കാഴ്ചയും മറുവശത്ത് പൂര്‍വ്വഘട്ടത്തിന്‍റെ കാഴ്ചകളുമാണ് ഇവിടെ ലഭിക്കുക. അതുകൊണ്ടുതന്നെ ബീച്ച് പ്രേമികള്‍ക്കും മലകയറ്റത്തിലും ട്രക്കിങ്ങിലും താല്പര്യമുള്ളവര്‍ക്കും ഇവിടേക്ക് ഒരു യാത്ര ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാം.

ഈസ്റ്റ് കോസ്റ്റ് റോഡ്, ചെന്നൈ

ഈസ്റ്റ് കോസ്റ്റ് റോഡ്, ചെന്നൈ

ചെന്നൈയെ പോണ്ടിച്ചേരി, കടലൂർ വഴി കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് ബംഗാൾ ഉൾക്കടലിനരികിലൂടെ ആണ് കടന്നു പോകുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഈ വഴിയില്‍ വെച്ച് സൂര്യാസ്തമയം കാണുന്നത് യാത്രയിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന റോഡുകളില്‍ ഒന്നും ഇത് തന്നെയാണ്. സംസ്ഥാന പാതകളില്‍ ഏറ്റവും മംനോഹരമായതേതെന്ന് നോക്കിയാലും ഈസ്റ്റ് കോസ്റ്റ് റോഡ് മുന്നിലുണ്ടാവും.

 മറൈന്‍ ഡ്രൈവ്, പുരി

മറൈന്‍ ഡ്രൈവ്, പുരി

‌ഒഡീഷയിലെ പുരിയെ കൊണാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പുരി മറൈന്‍ ഡ്രൈവ് റോഡ് ഇന്ത്യയിലെ പേരുകേട്ട മറ്റൊരു തീരദേശ റോഡാണ്. 2.27 കിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്. കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് എന്നും ഇതിനു പേരുണ്ട്. ഒഡീഷയുടെ ഭംഗി മുഴുവനുമുള്ള ഗ്രാമങ്ങളും ക്ഷേത്രങ്ങളും കടന്നാണ് ഈ റോജ് പോകുന്നത്.

മറൈന്‍ ഡ്രൈവ്, മുംബൈ

മറൈന്‍ ഡ്രൈവ്, മുംബൈ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളില്‍ മറ്റൊന്നാണ് മുംബൈയിലെ മറൈന്‍ ഡ്രൈവ്. ബാബുൽനാഥ് മുതൽ നരിമാൻ പോയിന്റ് വരെ ‘സി' ആകൃതിയിൽ ആണ് ഈ റോഡുള്ളത്. തെളിഞ്ഞു നില്‍ക്കുന്ന വിളക്കുകയും രാത്രി ജീവിതങ്ങളും എല്ലാം ഇവി‌ടെ ഏതുപാതിരാത്രിയിലും ആസ്വദിക്കുവാന്‍ സാധിക്കും.
PC:A.Savin

മറവാന്തെ

മറവാന്തെ

റോഡിന്റെ ഒരുവശത്ത് സൗപർണ്ണിക നദിയും മറുവശത്ത് കടലുമുള്ള മാർവാന്തേ ഇന്ത്യയിലെ മറ്റൊരു തീരദേശ റോഡിന് ഉദാഹരണമാണ്. മാരസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുകൂടി വളഞ്ഞൊഴുകി ഇതിനെ ഒരു ചെറിയ ദ്വീപാക്കി മാറ്റുകയാണ് സൗപർണ്ണിക ചെയ്യുന്നത്. പിന്നീട് ഇത് അറബിക്കടലിൽ ചേരുന്നു. കുഡ്രു എന്നാണ് ഈ ചെറിയ ദ്വീപ് അറിയപ്പെടുന്നത്. ഇവിടെ നിന്നും നോക്കിയാൽ അകലെ കുടജാദ്രി മലനിരകളുടെ ദൃശ്യവും മറ്റും കാണാം.
ദേശീയ പാത 66 ന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് മറ്റു ബീച്ചുകളെ അപേക്ഷിച്ച് മാലിന്യങ്ങൾ ഒന്നും അടിഞ്ഞിട്ടില്ലാത്തതിനാൽ തീർത്തും ശുദ്ധമായ ഒരന്തരീക്ഷമാണ് ഇവിടെ എത്തുന്നവർക്കു ലഭിക്കുന്നത്.

PC:Ashwin Kumar

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍

പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾപി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

പച്ചപ്പും പൂക്കാലവുമായി കാത്തിരിക്കുന്ന കുണ്ഡലിക വാലിപച്ചപ്പും പൂക്കാലവുമായി കാത്തിരിക്കുന്ന കുണ്ഡലിക വാലി

Read more about: road road trip beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X