Search
  • Follow NativePlanet
Share
» »പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

ഒരാള്‍ സ്വയം എങ്ങനെ നിര്‍വ്വചിക്കുന്നു എന്നതിന്‍റെ അടയാളമായി ഇന്നത്തെ കാലത്ത് ഫാഷന്‍ മാറിയിട്ടുണ്ട്. ആളുകൾ എന്ത് വാങ്ങുന്നു, അവർ എങ്ങനെ യാത്രചെയ്യുന്നു, അവർ എന്താണ്, അല്ലെങ്കില്‍ എങ്ങനെയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നിവയിൽ സ്വയം നിർവചനത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും ഒരു ഘടകം എല്ലായ്പ്പോഴും ഉണ്ട്. ആഢംബരം എന്നത് കുറേ പണത്തില്‍ നിന്നും സുഖസൗകര്യങ്ങളില്‍ നിന്നുമെല്ലാം മാറുകയും നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്നത് എത്ര വിലകൊടുത്തും വാങ്ങുക എന്നതിലേക്കും മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ ഷോപ്പിങ് നഗരങ്ങളെ പരിചയപ്പെടാം

മിലാന്‍

മിലാന്‍

ഫാഷന്‍ പ്രേമികളുടെ സ്വര്‍ഗ്ഗമാണ് ഇറ്റലിയിലെ മിലാന്‍. ലോകത്തിന്‍റെ തന്നെ ഫാഷന്‍ നഗരങ്ങളിലൊന്നായ മിലാന്‍. വസ്ത്രങ്ങളുടെയും ബാഗും വാച്ചും ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ വരെ മിലന്‍ ആണ് അവസാന വാക്ക്,

മികച്ച ഇറ്റാലിയൻ തുകൽ ഉൽപ്പന്നങ്ങൾക്ക് മിലാൻ ഏറെ പ്രസിദ്ധമാണ്. ഇവി‌ടെ ഫാഷനില്‍ ഒരു കോസ്മോപൊളിറ്റൻ സ്വാധീനം കണ്ടെത്തുവാന്‍ സാധിക്കും. അതിമനോഹരമായ പാചകരീതിക്കും ഇവിടം ജനപ്രിയമാണ്.മോണ്ടെ നെപ്പോളിയൻ ഷോപ്പിംഗ് സ്ട്രീറ്റിന്റെ ഭാഗമായ ക്വാഡ്രിലാട്രോഡ് ഡോൾസ് & ഗബ്ബാന, പ്രാഡ, വ്ലെന്റിനോ, അർമാനി, തു‌ടങ്ങിയ ബ്രാന്‍ഡുകളാല്‍ സമ്പന്നമാണ്. വിയാ മോണ്ടെ നെപ്പോളിയെനോ ആണ് ഇവിടുത്തെ ഏറ്റവും സമ്പന്നമായ ഫാഷന്‍ സ്ട്രീറ്റ്.

പാരീസ്

പാരീസ്

ലോകത്തിലെ ഏറ്റവും പുതിയതും നൂനനവുമായ ഫാഷന്‍ വിസ്മയങ്ങള്‍ ജനിക്കുന്ന നാടാണ് പാരീസ്. ലോക ഫാഷന്‍ തലസ്ഥാനങ്ങളിലൊന്നായ പാരീസ് ഏറ്റവും മുന്തിയ തരം ഡിസൈനര്‍ ബുട്ടീക്കുകള്‍ക്കും സമാനതകളില്ലാത് ഫാഷന്‍ അനുഭവങ്ങള്‍ക്കും പ്രസിദ്ധമാണ്. ലോക പ്രശശ്ത ബ്രാന്‍ഡുകളുടെ എക്സ്ക്ലൂസീവി സ്റ്റോറുകളും അവയിലെ കളക്ഷനും വിലമതിക്കാനാവാത്ത ഒരു കാഴ്ചയായിരിക്കും,

ടോക്കിയോ

ടോക്കിയോ

ആത്യാഡംബര ഫാഷന്‍ ലോകത്ത് ഫെമിനിസം ടച്ചുമായി നില്‍ക്കുന്ന നഗരമാണ് ജപ്പാനിലെ ടോക്കിയോ. ആധുനിക ഫാഷൻ വിപണിയെ നിർവചിക്കുന്ന യൂണിസെക്സ് വസ്ത്രങ്ങളാൽ നിറഞ്ഞതാണ് ഇവിടുത്തെ ഫാഷന്‍ ലോകം. പാരമ്പര്യേതരവും പരീക്ഷണാത്മകവുമായ രൂപകൽപ്പനയ്ക്ക് ടോക്കിയോ പേരു കേട്ടതാണ്. കോം ഡെസ് ഗാർകോൺസ്, യോഹ്ജി യമമോട്ടോ, ബാപ്, ഡബ്ല്യുടിഎപിഎസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിന്ധമായ ബ്രാന്‍ഡുകള്‍.

പരമ്പരാഗത ഡിസൈനുകള്‍ക്കും ഏറ്റവും പുതിയ ഫാഷനുകള്‍ക്കും ഒരേ സമയം വിപണി കണ്ടെത്തിതാണ് ടോക്കിയോ ഫാഷന്‍.

ജീവിതത്തിൽ ഒരിക്കലെങ്കിലും കർണാടക സന്ദർശിക്കണം, എന്തുകൊണ്ടെന്നല്ലേ? ഇതാണ് കാരണം

കോപ്പന്‍ഹേഗന്‍

കോപ്പന്‍ഹേഗന്‍

മിനിമസിസം ഫാഷന്‍ ആണ് കോപ്പന്‍ഗേഹന്‍റെ പ്രത്യേകത. പുരുഷന്മാരുടെ ഫാഷന്‍ രീതികള്‍ക്കാണ് കോപ്പന്‍ഗേഹന്‍ ഏറെ പ്രസിദ്ധമായിരിക്കുന്നത്. നിര്‍വ്വചിക്കപ്പൊത്ത തരത്തിലുള്ള ഫാഷനാണ് ഇവിടുത്തേത്. ഏറ്റവും ഉപയോഗപ്രദമായ രീതിയില്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഫാഷന്‍ ലോകത്തെ കീഴ‌ടക്കുക എന്നതാണ് കോപ്പന്‍ഗേഹന്റെ മുദ്രാവാക്യം. ഇവിടുത്തെ ഷോപ്പിങ്ങിനെപ്പറ്റി ധാരണയുണ്ടെങ്കില്‍ വലിയ പണം മുടക്കാതെ അത്യാവശ്യം ഷോപ്പിങ് നടത്തുവാന്‍ സാധിക്കും. വെസ്റ്റർബ്രോഗേഡ്, കോംഗെൻസ്നൈറ്റോർവ് ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവ ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട രണ്ട് സ്ഥലങ്ങളാണ്.

ന്യൂ യോര്‍ക്ക്

ന്യൂ യോര്‍ക്ക്

ആഢംബര ഫാഷന്‍ ലോകത്തെ അടയാളപ്പെ‌ടുത്തിയിരിക്കുന്ന മറ്റൊരു നഗരമാണ് ന്യൂ യോര്‍ക്ക്. ന്യൂയോർക്ക് നഗരത്തെ സ്വന്തമായി നിർവചിക്കുന്ന ഒരു ഫാഷന്‍ ശൈലി ഇല്ല. പക്ഷേ ഒരു വലിയ ശ്രേണി ആഢംബര ഫാഷൻ ബ്രാൻഡുകളും ബോട്ടിക്കുകളും ഈ നഗരത്തെ ഫാഷനബിൾ ആക്കുന്നു. നഗരത്തിലെ ഏറ്റവും പഴയ റീട്ടെയിലർമാരിൽ ഒരാളും വളരെ ശക്തനായ എതിരാളിയുമാണ് ബെർഗ്ഡോർഫ്. ബ്ലൂമിംഗ്ഡേൽസ്, ഫിഫ്ത്ത് അവന്യൂ, പിയർ 17 എന്നിവയും ഇവിടെ സന്ദർശിക്കേണ്ടതാണ്.

മോസ്കോ

മോസ്കോ

പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തിന് ഏറ്റവും അധികം സംഭാവനകള്‍ നല്കിയിട്ടുള്ളതും അതില്‍ ഇന്നും അഭിരമിക്കുന്നതുമായ നഗരമാണ് മോസ്കോ. ഓരോ ദിവസവും ഫാഷന്‍ ലോകത്തേയ്ക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്ന ഇവിടം തനതായ ഒരു ഫാഷന്‍ ശൈലിയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പാശ്ചാത്യ ഫാഷനും പാരമ്പര്യങ്ങളും സംയോജിപ്പിച്ച് സവിശേഷമായ ഒരു ഫാഷന്‍ രീതിയും ഇവിടെ കാണാം. ഗോഷാ റുബിൻ‌സ്‌കി, യുലിന സെർ‌ജെൻ‌കോ, വികഗാസിൻ‌സ്കായ തുടങ്ങിയ ഡിസൈനർ‌മാർ ആണ് ഈ നഗരത്തിന്‍റെ ഫാഷനെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. പഴമയുടെയും പുതുമയുടെയും സങ്കലനമാണ് ഇവിടുത്തെ നിത്യഹരിത ഫാഷന്‍ ട്രെന്‍ഡ്.

ഹോങ് കോങ്

ഹോങ് കോങ്

ഹോങ്കോങ്ങിന്റെ ആഢംബര ഫാഷൻ മാർക്കറ്റ് അതിന്റെ ഏറ്റവും പഴയ മാളായ ലാൻഡ്‌മാർക്കിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ജിമ്മി ചൂ, മനോലോബ്ലാനിക്, ബോട്ടെഗവെനെറ്റ, ഗുച്ചി തുടങ്ങി നിരവധി ബ്രാൻഡുകൾക്കൊപ്പം ഹാർവി നിക്കോൾസ് സ്റ്റോറും ഇവിടെയുണ്ട്. സമ്പന്നവും സമ്പന്നവുമായ ഷാങ്ഹായ് സംസ്കാരം ഈ ആഢംബര ബ്രാൻഡുകളുടെ ആവശ്യകതയെ സ്വാധീനിക്കുന്നു. ഇത് ഡ്യൂട്ടി ഫ്രീ സോണായതിനാല്‍ ഇവിടെ ഒരുപാട് ആളുകളും എത്തുന്നു.

അബുദാബി

അബുദാബി

ഗള്‍ഫ് ലോകത്തിന്റെ ഏറ്റവും ആഢംബര സൗകര്യങ്ങള്‍ നല്കുന്ന ഇടമാണ് അബുദാബി. അൽ മറിയ ദ്വീപിലെ പ്രശസ്തമായ ഗാലേരിയയുടെ ആസ്ഥാനം കൂടിയായ അബുദാബി എല്ലാ തരത്തിലും മികച്ച ആ ഢംബര ഫാഷൻ ഡെസ്റ്റിനേഷനായി മാറുന്നു. മനോഹരമായ ഗ്ലാസ് സീലിംഗ് കോംപ്ലക്സിൽ ലോകമെമ്പാടുമുള്ള ജനപ്രിയമായ എല്ലാ ഹൈ എൻഡ് ബ്രാൻഡുകളും ഉണ്ട്. ക്ലോ, ഹെർവ് ലെഗെർ, സാൽവോട്ടോർ ഫെറഗാമോ തുടങ്ങിയ ബ്രാൻഡുകളുടെ സ്റ്റോറുകൾ അവന്യൂ അറ്റ് ഇത്തിഹാദ് ടവേഴ്‌സിലുണ്ട്.

ടൊറാന്‍റോ

ടൊറാന്‍റോ

ഫാഷന്‍ നഗരം എന്നതിലുപരിയായി ആഢംബര നഗരമാണ് ടൊറാന്‍റോ. വീടുകള്‍ അലങ്കരിക്കുന്നതിനുള്ള സാധനങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നക്, ഈ രണ്ട് ഉൽപ്പന്നങ്ങൾക്കും അനുയോജ്യമായ ഷോപ്പിംഗ് ലക്ഷ്യസ്ഥാനമാണ് യോർക്ക്വില്ലെ വില്ലേജ്. കവർ ബ്രാൻഡുകളായ അലക്സാണ്ടർ വാങ്, അർമാനി, വെർസേസ്, ചാനൽ എന്നിയുടെ സ്റ്റോറുകളും ഇവിടെയുണ്ട്. ഓരോ വർഷവും കൂടുതൽ ഉയർന്ന ഫാഷൻ ബ്രാൻഡുകൾ നഗരത്തിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇവിടുത്തെ ആഢബര ഫാഷന്‍ വിപണി എന്നും വളരുകയാണ്

ലണ്ടന്‍

ലണ്ടന്‍

ഏറ്റവും മികച്ച ലക്ഷ്വറി ടൂറിസത്തിനു പ്രസിദ്ധമായ നഗരമാണ് ലണ്ടന്‍. ഫാഷന്‍ സ്ട്രീറ്റുകള്‍ക്കാണ് ലണ്ടന്‍ പേരുകേട്ടിരിക്കുന്നത്. ബോണ്ട് സ്ട്രീറ്റ്, ഓക്സ്ഫോര്‍ഡ് സ്ട്രീറ്റ് എന്നിവയാണ് ഫാഷന്‍ ഷോപ്പിങ്ങുകാര്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്നത്. ഡോവർ സ്ട്രീറ്റ് മാർക്കറ്റ് എന്ന പേരിൽ ഒരു മൾട്ടി-സ്റ്റോറി മാർക്കറ്റും നഗരത്തിലുണ്ട്, അവിടെ നിങ്ങൾക്ക് ഒന്നിലധികം ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്താനും റോസ് ബേക്കറിയിൽ ലഘുഭക്ഷണം കഴിക്കാനും കഴിയും. ഒരു രുചികരമായ ഭക്ഷണ ഹാളിനൊപ്പം ഒരു മുറിയിൽ എല്ലാ ബ്രാൻഡുകളും കണ്ടെത്തണമെങ്കിൽ ഹാരോഡുകൾ നിങ്ങളുടെ ലക്ഷ്യസ്ഥാനമാകാം. ഫോർട്ട്നം & മേസൺ ഡിസൈനർ ലഗേജുകളും ഹൗസ് വെയറുകളും വാങ്ങാനുള്ള ഓപ്ഷൻ നൽകുന്നു.

ലോകത്തിന്‍റെ ഒന്‍പത് കോണുകളിലെ തെരുവ് കാഴ്ചകള്‍

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

Read more about: travel world cities street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X