Search
  • Follow NativePlanet
Share
» »ക്രിസ്മസ്-ന്യൂ ഇയർ അവധി.. കുട്ടികൾക്കൊപ്പം ഒരു അടിപൊളി യാത്ര പോകാം..

ക്രിസ്മസ്-ന്യൂ ഇയർ അവധി.. കുട്ടികൾക്കൊപ്പം ഒരു അടിപൊളി യാത്ര പോകാം..

ക്രിസ്മസ് അവധിയും വാര്യാന്തവുമെല്ലാം കൂട്ടി ന്യൂ ഇയർ വരെ അടിച്ചുപൊളിക്കുവാൻ ഇഷ്ടംപോലെ സമയമുള്ളപ്പോൾ യാത്രകളെപ്പറ്റി പ്ലാൻ ചെയ്താലോ... നമ്മുടെ കുട്ടിപ്പട്ടാളത്തോടൊപ്പം അങ്ങനെ എല്ലായിടത്തും പോകുവാൻ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ അവര്‍ക്കു കൂടി യാത്ര ആസ്വദിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള സ്ഥലങ്ങള്‍ക്കായിരിക്കണം മുൻഗണന നല്കേണ്ടത്. ങ്ങൾ ഒരു ചരിത്ര പ്രേമിയാണെങ്കിലും കുട്ടികൾ ഇത്തരം ഇടങ്ങൾ ആസ്വദിച്ചേക്കണമെന്നില്ല. ഒരുപാട് നടന്നു കാണുവാനില്ലാത്ത സ്ഥലങ്ങളും കൗതുകം തോന്നിക്കുന്ന കാഴ്ചകളും അധികം തിരക്കില്ലാത്തതുമായ ഇടങ്ങൾ തിരഞ്ഞെടുക്കാം. ഇതാ കുട്ടികളുമായി ഈ അവധിക്കാലത്ത് ആഘോഷപൂർവ്വം യാത്ര പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം...

ജിം കോർബറ്റ് ദേശീയോദ്യാനം

ജിം കോർബറ്റ് ദേശീയോദ്യാനം

പ്രകൃതിയിലേക്കിറങ്ങി, വന്യജീവികളെ കണ്ട് തുറന്ന ജീപ്പിനുള്ളിലെ ചെറിയ സഫാരിയും കാഴ്ചകളുമെല്ലാമായി കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ജിം കോർബറ്റ് ദേശീയോദ്യാനം. പുസ്തകങ്ങളിലൂടെയും ടിവിയിലൂടെയും മാത്രം പരിചയമുള്ള ആനയെയും കടുവയെയുമെല്ലാം നേരിൽ കാണാം എന്നതു തന്നെയാണ് ഈ യാത്രയുടെ ഹൈലൈറ്റ്. കാടിനുള്ളിലെ സഫാരിയും വന്യജീവികളെ കാണുന്നതുംമ മികച്ച രീതിയിൽ ആണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. അതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പേടിക്കേണ്ട ആവശ്യമേയില്ല. യാത്രയിൽ വന്യജീവി സഫാരി നടത്തുന്നുണ്ട് എന്നുറപ്പുവരുത്തുക.

PC:UPASANA SAIGAL/Unspalsh

റിവർ ക്രൂസ്

റിവർ ക്രൂസ്

പ്രകൃതിയെ പരിചയപ്പെടുത്തുവാനും മനോഹരമായ മറ്റൊരു ദിവസം കുട്ടികൾക്കു സമ്മാനിക്കുവാനും പറ്റിയ കാര്യങ്ങളിലൊന്ന് റിവർ ക്രൂസിന് പോവുകയാണ്. അത്ര ചെറിയ പ്രായത്തിലുള്ള കുട്ടികളെയും കൊണ്ടുപോകുവാൻ സാധിക്കുമെന്നു മാത്രമല്ല, തീർത്തും സുരക്ഷിതവുമായ യാത്ര തന്നെയാണ് ക്രൂസുകൾ ഉറപ്പുവരുത്തുന്നത്. കൊച്ചിയിൽ ഇപ്പോൾ ലഭ്യമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആഡംബര ക്രൂയിസ് കപ്പലായ നെഫെർറ്റിറ്റി മുതൽ നിരവധി യാത്രകൾ ഇവിടെയുണ്ട്. ക്രൂസ് യാത്ര താല്പര്യമില്ലാത്തവർക്ക് കെട്ടുവള്ളങ്ങളും പരീക്ഷിക്കാം. കായലിലൂടെയുള്ള യാത്രയും ചുറ്റിലുമുള്ള കൗതുകം നിറഞ്ഞ കാഴ്ചകളും കുട്ടികൾക്ക് എന്തായാലും ആസ്വദിക്കും.

PC: Şahin Sezer Dinçer/ Unsplash

ഊട്ടി

ഊട്ടി

നമ്മുടെ നാട്ടിൽ നിന്നും എളുപ്പത്തിലും ചിലവ് കുറ‌‍ഞ്ഞും കുട്ടികളെയുംകൂട്ടി പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഊട്ടി. തണുപ്പ് നിറഞ്ഞ കാലാവസ്ഥയും റിസോർട്ടിലെ താമസവും എല്ലാം കുഞ്ഞുങ്ങൾക്ക് വളരെ രസകരമായി ആസ്വദിക്കുവാൻ സാധിക്കും. ഗാർഡൻ, അവർക്ക് ഓടി നടന്ന് സമയം ചിലവഴിക്കുവാൻ സാധിക്കുന്ന പാർക്കുകൾ, മഞ്ഞ്, ഇഷ്ടംപോലെ കടകൾ, ചൂടേറും വിഭവങ്ങൾ, വഴിവക്കിലെ കടകൾ എന്നിങ്ങളെ കുഞ്ഞുങ്ങളുടെ കാഴ്ചയിൽ കയറിച്ചെല്ലുന്ന നിരവധി ആകർഷണങ്ങൾ ഇവിടെ കാണാം.

PC:mugi jo/ Unspalsh

ജയ്പൂർ

ജയ്പൂർ

മരുഭൂമിയിലെ കപ്പലെന്നു കേട്ടുമാത്രം പരിചയമുള്ള ഒട്ടകത്തെ നേരിൽ കാണാൻ കുട്ടികളെയുംകൂട്ടി പോയാലോ? അവധി ദിവസങ്ങളും ബജറ്റും എല്ലാം നോക്കി ഒരു വശത്തേയ്ക്ക് ട്രെയിനിലും തിരികെ വിമാനത്തിലും വരുന്ന രീതിയിൽ പ്ലാൻ ചെയ്ത് ജയ്പൂർ പോയി ഒട്ടകവും മരുഭൂമിയും മാത്രമല്ല, കൊട്ടാരങ്ങളും കോട്ടയുമെല്ലാം കണ്ട് രണ്ടുമൂന്ന് ദിവസം ചിലവഴിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, കുട്ടികളെയും കൂട്ടി പോകുമ്പോൾ തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക, താമസത്തിന് മികച്ച ഹോട്ടലുകൾ തിരഞ്ഞെടുക്കുക, തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം.

PC:Cristina Gottardi/Unsplash

കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍

ലോണാവാല

ലോണാവാല

കുട്ടികളെയും കൂട്ടി പോകുവാൻ പറ്റിയ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ലോണാവാല. കേരളത്തിൽ നിന്നു പോകുമ്പോൾ യാത്രാദൂരം തോന്നിക്കുമെങ്കിലും അവിടെ എത്തിയാൽ പിന്നെ ഇതൊന്നും ഓർമ്മിക്കുകയേയില്ല. ശാന്തമായ ഒരു യാത്ര, പ്രകൃതിരമണീയമായ സ്ഥലം ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള അവസരം എന്നിവയെല്ലാം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദത്തിലാക്കും. മഞ്ഞു നിറഞ്ഞു നിൽക്കുന്ന വ്യൂ പോയിന്‍റുകൾ, റിസോർട്ടുകളിലെ താമസം, ഹോട്ട് എയർ ബലൂൺ സവാരി എന്നിങ്ങനെ ഇവിടെ ചെയ്യുവാൻ ആകർഷകമായ നിരവധി കാര്യങ്ങളുണ്ട്. ക്യാമ്പിംഗ്, ട്രെക്കിംഗ്, കുതിര സവാരി, സൈക്കിൾ സവാരി, തുടങ്ങിയ കാര്യങ്ങളിലും നിങ്ങൾക്ക് സമയം പോലെ ഏർപ്പെടാം.

PC:Sonika Agarwal/Unsplash

ഗോവ

ഗോവ

ബീച്ചുകളിൽ പോയി അടിച്ചുപൊളിക്കുവാനാണ് താല്പര്യമെങ്കിൽ ഗോവ തിരഞ്ഞെടുക്കാം. എങ്കിലും ക്രിസ്മസ് ന്യൂ ഇയർ സീസണിൽ തിരക്കും ചിലവും അല്പം കൂടുതലായിരിക്കുമെന്നു മാത്രം. ബീച്ചുകളിൽ സമയംചിലവഴിക്കുവാൻ ആഗ്രഹമുള്ളവരെ സംബന്ധിച്ചെടുത്തോളം ഇഷ്ടംപോലെ കാഴ്ചകളാണ് ഇവിടെയുള്ളത്. കടൽത്തീരത്തേയ്ക്കു തുറക്കുന്ന റിസോർട്ടുകളും ബീച്ചിലെ വൈകുന്നേരങ്ങളും ഫ്ലീ മാർക്കറ്റും മറ്റ് ഷോപ്പിങ്ങുകളും വൈകുന്നേരങ്ങളിലെ സൂര്യാസമയം കാണുവാനുള്ള കാത്തിരിപ്പും റിവർ ക്രൂസുമെല്ലാമായി ഇവിടുത്തെ ദിവസങ്ങൾ ഭംഗിയായി ചിലവഴിക്കാം.

PC:Saulius Sutkus/Unsplash

നൈനിറ്റാൾ

നൈനിറ്റാൾ

കുറേ കാഴ്ചകൾ കാണുക എന്നതിനപ്പുറം, ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന, അവരെ സഹായിക്കുന്ന ഇടങ്ങളിലൊന്നാണ് നൈനിറ്റാൾ. തടാകങ്ങളും ബോട്ട് യാത്രയും രസകരമായ കഫേകളും പഴയകാല കെട്ടിടങ്ങളും എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ടാകും. യാച്ചിലോ അല്ലെങ്കിൽ ബോട്ടിലോ കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുന്നച് അവർക്കെന്നും ഓര്‍ത്തിരിക്കുവാൻ പറ്റിയ ഒന്നായിരിക്കും. ഇതു കൂടാകെ കുട്ടികൾക്കു മാത്രമായി പ്രത്യേക ക്യാംപുകളും ആക്റ്റിവിറ്റികളും ഇവിടെ സംഘടനകളും ആളുകളും സംഘടിപ്പിക്കാറുണ്ട്.

PC:Anubhav Rana/Unsplash

യാത്രയിൽ കുട്ടികളെ ഒപ്പം കൂട്ടിയാൽ ഇതാണ് മെച്ചംയാത്രയിൽ കുട്ടികളെ ഒപ്പം കൂട്ടിയാൽ ഇതാണ് മെച്ചം

കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X