Search
  • Follow NativePlanet
Share
» »ആള്‍ക്കൂട്ടം ഒഴിവാക്കാം...ഈ നാടുകള്‍ കാത്തിരിക്കുന്നു

ആള്‍ക്കൂട്ടം ഒഴിവാക്കാം...ഈ നാടുകള്‍ കാത്തിരിക്കുന്നു

പലപ്പോഴും തിരക്കേറിയതെന്ന് നമ്മള്‍ വിശ്വസിക്കുന്ന ചില സ്ഥലങ്ങളും ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിടുണ്ട്.

യാത്രകളുടെ കാര്യത്തില്‍ പക്ഷംപിടിക്കുവാന്‍ സ‍ഞ്ചാരികള്‍ ഇഷ്ടപ്പെടാറില്ലെങ്കിലും തിരക്കുകൂ‌ടിയ സ്ഥലങ്ങളുടെ കാര്യത്തില്‍ സ്ഥിതി മാറും! യാത്ര ചെയ്യുന്നതിലെ സുഖം മാത്രമാണ് ചിലര്‍ക്ക് വേണ്ടതെങ്കില്‍ മറ്റു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് ആള്‍ത്തിരക്കില്ലാത്ത സ്ഥലങ്ങളാണ്. ആള്‍ക്കൂട്ടത്തിന്റെ മടുപ്പും ബഹളങ്ങളും ഇല്ലാതെ കണ്ടുപൂര്‍ത്തിയാക്കുവാന്‍ പറ്റിയ നൂറുകണക്കിന് ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയില്‍ പലതും പക്ഷേസ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനേടുവാനായി കാത്തുകിടക്കുന്ന സ്ഥലങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പലപ്പോഴും തിരക്കേറിയതെന്ന് നമ്മള്‍ വിശ്വസിക്കുന്ന ചില സ്ഥലങ്ങളും ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിടുണ്ട്. ആ സ്ഥലങ്ങളിലേക്ക്!!

യൂസ്മാര്‍ഗ്, കാശ്മീര്‍

യൂസ്മാര്‍ഗ്, കാശ്മീര്‍

വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്ന പല സംഗതികളും ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണ് കാശ്മീരിലെ യൂസ്മാര്‍ഗ്. യേശു ക്രിസ്തു താന്‍ ജീവിച്ചിരുന്ന കാലത്ത് സന്ദര്‍ശിച്ചി പ്രദേശം എന്ന നിലയിലാണിതിന്‍റെ പ്രസിദ്ധി. യൂസാ എന്നാൽ യേശുക്രിസ്തു എന്നും മാർഗ് എന്നാൽ പുൽമേട് എന്നുമാണ് അർഥം. Meadows of Jesus എന്നാണ് ഈ സ്ഥലത്തിന്റെ അർഥം. പേരുപോലെ തന്നെ കണ്ണെത്താ ദൂരത്തില്‍ നീണ്ടുകിടക്കുന്ന പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. .ബഗ്ഡാം ജില്ലയുട ആഭരണം എന്നാണ് യൂസ്മാര്‍ഗ് അറിയപ്പെടുന്നത്.

PC:Debashritaiitmandi

സന്ദര്‍ശിക്കുവാന്‍

സന്ദര്‍ശിക്കുവാന്‍

കൊടികുത്തി തണുപ്പുള്ള സമയത്ത് സാധാരണയായി ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ ആദ്യം വരെയും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ശ്രീനഗറിൽ നിന്നും ഏകദേശം 47 കിലോമീറ്റർ അകലെയാണ് യൂസ്മാര്‍ഗ് സ്ഥിതി ചെയ്യുന്നത്.
PC:Suhail Skindar Sofi

അരാകു വാലി

അരാകു വാലി

മനസ്സില്‍ കയറിപ്പറ്റുന്ന ഒരുകൂട്ടം കാഴ്ചകളാണ് ആന്ധ്രാ പ്രദേശിലെ അരാകു വാലിയുടെ പ്രത്യേകത. ചുരങ്ങളിലൂടെ കയറിയിങ്ങിയും കാപ്പിത്തോട്ടങ്ങളും കാടും ടണല്‍ റോഡുകളും പിന്നിട്ടു പാലങ്ങളിലൂടെയുള്ള യാത്രകള്‍ അരാകുവാലിയുടെ മാത്രം പ്രത്യേകതയാണ്. ആന്ധ്രയുടെ സ്ഥിരം ചൂ‌ടില്‍ നിന്നും മാറി തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് അരാകുവാലിയുടെ പ്രത്യേകത

അരാകുവും കാപ്പിത്തോട്ടവും

അരാകുവും കാപ്പിത്തോട്ടവും

അതിമനോഹരമായ രീതിയില്‍ കൃഷി ചെയ്തുവരുന്ന കാപ്പിത്തോട്ടങ്ങളാണ് അരാകുവാലിയു‌ടെ കാഴ്ചകളിലെ പ്രധാന താരം. പാതയ്ക്കിരുവശത്തുമായി നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ ഭംഗി പകരുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ഇതോടൊപ്പം വെള്ളച്ചാട്ടങ്ങളും മ്യൂസിയവും കാടും ഉള്‍പ്പെടുന്ന വേറെയും കാഴ്ചകള്‍ പ്രദേശത്തുണ്ട്.

മുന്‍സിയാരി

മുന്‍സിയാരി

ഹിമാലയക്കാഴ്ചകളില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മുന്‍സിയാി പക്ഷേ, അധികമാരും തിരഞ്ഞെത്തുന്ന ഒരു സ്ഥലമല്ല. ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ ആണ് മുന്‍സിയാരി സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ കാശ്മീര്‍ എന്നു വിളിപ്പേരുള്ള മുന്‍സിയാരി സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,200 മീറ്റർ ഉയരത്തിൽ ആണുള്ളത്. ഹിമാലയത്തിലേക്കുള്ല പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് മുന്‍സിയാരിയിലാണുള്ളത്. ഇവിടേക്ക് മാത്രമുള്ള ക്യാംപിങ്ങിനായും മുന്‍സിയാരി തിരഞ്ഞെടുക്കാം.
PC:Ashish Gupta

നാകോ

നാകോ

ഹിമാചല്‍ പ്രദേശിന്‍റെ സൗന്ദര്യം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു നില്‍ക്കുന്ന പ്രദേശമാണ് നാകോ. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടുത്തെ പ്രധാന കാഴ്ച നാകോ തടാകമാണ്. ട്രാൻസ്-ഹിമാലയൻ പ്രദേശത്തിന്‍റെ ഭാഗമാണ് നാകോ. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഹങ് രംഗ് താഴ്വരയിൽ നിന്ന് 2 കിലോമീറ്റർ യാത്ര ചെയ്തുവേണം നാക്കോയിലെത്തുവാന്‍.

മറക്കാതെ കാണണം ഉത്തരാഖണ്ഡിലെ ഈ സ്വര്‍ഗ്ഗങ്ങള്‍മറക്കാതെ കാണണം ഉത്തരാഖണ്ഡിലെ ഈ സ്വര്‍ഗ്ഗങ്ങള്‍

പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരംപധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

Read more about: travel offbeat india villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X