Search
  • Follow NativePlanet
Share
» »'ഞങ്ങൾക്ക് ഹിന്ദിയും വശമുണ്ടടോ'; ഹിന്ദി ഭാഷ സംസാരിക്കുന്ന വിദേശ രാജ്യങ്ങൾ ഇതാ

'ഞങ്ങൾക്ക് ഹിന്ദിയും വശമുണ്ടടോ'; ഹിന്ദി ഭാഷ സംസാരിക്കുന്ന വിദേശ രാജ്യങ്ങൾ ഇതാ

ഇതാ ലോകത്ത് ഹിന്ദി സംസാരിക്കുന്ന പ്രധാന രാജ്യങ്ങളെ പരിചയപ്പെടാം

ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ ഹിന്ദി രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ കൂടിയാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 44 ശതമാനം പേരാണ് ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്നത്, അതായത് 52.8 കോടി വ്യക്തികൾക്ക് തങ്ങളുടെ മാതൃഭാഷയായ ഹിന്ദിയാണ് സംസാര ഭാഷ. ഹിന്ദി അറിയാവുന്ന ആളുകളുടെ എണ്ണമെടുത്താൽ, രാജ്യത്തിന്റെ പകുതിയിലധികം വരും. ഏകദേശം 13.9 കോടി ആളുകൾ) ഹിന്ദിയെ തങ്ങളുടെ രണ്ടാം ഭാഷയായി കണക്കാക്കുന്നു. എന്നാൽ ഇന്ത്യയിൽ മാത്രമാണോ ഹിന്ദി സംസാരിക്കുന്നത്? അല്ലേയല്ല! ലോകത്തിലെ അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നവരുണ്ട്. ഇതാ ലോകത്ത് ഹിന്ദി സംസാരിക്കുന്ന പ്രധാന രാജ്യങ്ങളെ പരിചയപ്പെടാം

 ഇന്ത്യ

ഇന്ത്യ

ഇന്ത്യയില്‍ മാതൃഭാഷയോ രണ്ടാം ഭാഷയോ ആയി ഹിന്ദി സംസാരിക്കുന്നവർ ആകെ ജനസംഖ്യയുടെ 55 ശതമാനം വരും. ലോകത്ത് ഏറ്റവുമധികം ഹിന്ദി സംസാരിക്കുന്നവരുള്ള രാജ്യവും ഇന്ത്യ തന്നെയാണ്. ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, തലസ്ഥാന നഗരമായ ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ഭാഷയാണിത്. ജാർഖണ്ഡ്, ബിഹാർ, മധ്യ ഇന്ത്യയിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് രാജസ്ഥാൻ എന്നിവിടങ്ങളിലും വ്യാപകമായ രീതിയിൽ ഹിന്ദി സംസാരിഭാഷയായി ഉപയോഗിക്കുന്നു.

നേപ്പാൾ

നേപ്പാൾ

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് നമ്മുടെ തൊട്ടടുത്ത രാജ്യമായ നേപ്പാൾ ആണ്. ഏകദേശം 80 ലക്ഷം ആളുകൾ ഇവിടെ ഹിന്ദി സംസാരിക്കുന്നു.. ഒരു വലിയ ജനവിഭാഗം സംസാരിക്കുന്നുണ്ടെങ്കിലും, നേപ്പാളിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും ഹിന്ദി മനസ്സിലാകും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംസ്കാരങ്ങളിലെ സമാനതയും ടെലിവിഷൻ പരിപാടികളുടെ സ്വീകാര്യതയുമാണ് ഹിന്ദിക്ക് ഇവിടെ ഇത്രയും പ്രചാരം നല്കിയത്.

 അമേരിക്ക

അമേരിക്ക

അമേരിക്കയിൽ ഹിന്ദി ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നറിയണമെങ്കിൽ ഇവിടെ എത്ര ആളുകൾ ഹിന്ദി ഭാഷ ഉപയോഗിക്കുന്നുണ്ട് എന്നറിയണം. അത്ഭുതം തോന്നുമെങ്കിലും ലോകത്ത് ഹിന്ദി ഭാഷ സംസാരിക്കുന്നവരിൽ മുന്നിൽ നിൽക്കുന്ന മൂന്നാമത്തെ രാജ്യം അമേരിക്കയാണ്. രാജ്യത്ത് ഏകദേശം 650,000 ആളുകൾ ഹിന്ദി ഭാഷ സംസാരിക്കുന്നു. അവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. മാത്രമല്ല, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ജനപ്രിയമായ 11-ാമത്തെ വിദേശ ഭാഷയാണ്.

മൗറീഷ്യസ്

മൗറീഷ്യസ്

മൗറീഷ്യസിലെ ആകെ ജനസംഖ്യയിൽ മൂന്നിലൊന്നു പേരും സംസാരിക്കുന്നത് ഹിന്ദി ഭാഷയാണ്. അതായത് ഇവിടുത്തെ 450,000 ആളുകൾക്ക് ഹിന്ദിയിൽ ആശയവിനിമയം നടത്തുവാൻ സാധിക്കുന്നു. മൗറീഷ്യസിൽ ഭൂരിഭാഗവും മാതൃഭാഷയായി മൗറീഷ്യൻ ക്രിയോൾ സംസാരിക്കുന്നു.

 ഫിജി

ഫിജി


പസഫിക്ക് രാഷ്ട്രമായ ഫിജിയിൽ 380,000 ആളുകളാണ് ഹിന്ദി ഭാഷ ഉപയോഗിക്കുന്നത്. 322 ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇവിടം വിനോദസഞ്ചാരരംഗത്ത് പ്രസിദ്ധമായ രാജ്യമാണ്. ഇതിൽ ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. സുവയാണ് തലസ്ഥാന നഗരം. വിറ്റി ലെവുവും വാനുവ ലെവുവും എന്നീ രണ്ടു ദ്വീപുകളിലാണ് ഭൂരിഭാഗം ജനങ്ങളും വസിക്കുന്നത്.

അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!

മറ്റു രാജ്യങ്ങൾ

മറ്റു രാജ്യങ്ങൾ

മേല്പ്പറഞ്ഞ രാജ്യങ്ങൾ കൂടാതെ ദക്ഷിണാഫ്രിക്ക (250,292), സൂരിനാം(150,000), ഉഗാണ്ട (100,000), .യുകെ (45,800), ന്യൂസീലാൻഡ് (20,000), ജർമ്മനി(20,000), സിംപ്പൂർ (3,000) എന്നീ രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നു.

ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?

ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രംശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം

Read more about: india world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X