Search
  • Follow NativePlanet
Share
» »പാലോലിം മുതല്‍ മാരാരിക്കുളം വരെ.. സഞ്ചാരികളെ സ്വാഗതം ചെയ്ത് ഈ നഗരങ്ങള്‍

പാലോലിം മുതല്‍ മാരാരിക്കുളം വരെ.. സഞ്ചാരികളെ സ്വാഗതം ചെയ്ത് ഈ നഗരങ്ങള്‍

2022-ലെ ഇന്ത്യയിലെ ഏറ്റവും സ്വാഗതാർഹമായ നഗരങ്ങളെ പരിചയപ്പെടാം...

യാത്രകളൊക്കെ വീണ്ടും ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ പുത്തന്‍ ഒരു തു‌ടക്കത്തിനായി യാത്ര ചെയ്യുവാന്‍ തയ്യാറെടുത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും എവി‌ടേക്ക് പോകണം എന്നൊരു സംശയം തോന്നുക സാധാരണമാണ്. എങ്കിലിതാ, ബുക്കിങ്.കോം പുറത്തിറക്കിയിരിക്കുന്ന ഇന്ത്യയിലെ സൗഹാര്‍ദ്ദപരമായ നഗരങ്ങളുടെ പട്ടിക നിങ്ങളെ സഹായിക്കും.സഞ്ചാരികളുടെ അവലോകനങ്ങളും മറ്റുമനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന 2022-ലെ ഇന്ത്യയിലെ ഏറ്റവും സ്വാഗതാർഹമായ നഗരങ്ങളെ പരിചയപ്പെടാം...

പാലോലം, ഗോവ

പാലോലം, ഗോവ

ഇന്ത്യയിലെ സൗഹാര്‍ദ്ദപരമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത് ഗോവയിലെ പാലോലിം ആണ്. സൗത്ത് ഗോവയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ വെളുത്ത മണല്‍ത്തീരമാണ് ഏറ്റലും വലിയ പ്രത്യേകത. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. വെറുതെ ചുറ്റിക്കറങ്ങുന്നതുപോലും പ്രദേശത്തെ പരിചയപ്പെടുവാന്‍ അവസരമാണ് നല്കുന്നത്. വെള്ളത്തിലെ ആക്റ്റിവിറ്റികള്‍ക്കും ഇവിടെ സമയം ചിലവഴിക്കാം. പരമ്പരാഗത ഗോവൻ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനുള്ള അവസരം കൂടിയാണ് ഇവിടം നല്കുന്നത്.

PC:Klaus Nahr

 അഗോണ്ട, ഗോവ

അഗോണ്ട, ഗോവ

ഇപ്പോള്‍ ബാക്ക് പാക്കേഴ്സിന്‍റെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ അഗോണ്ട ഒരു കാലത്ത് സാന്തസുന്ദരമായ, ബഹളങ്ങള്‍ ഒന്നുമില്ലാത്ത ഒരു മത്സ്യബന്ധന ഗ്രാമം ആയിരുന്നു. സൈലന്‍റ് ബീച്ച് എന്നും ഇവിടം അറിയപ്പെടുന്നു. അവധി ദിനങ്ങള്‍ ആസ്വദിച്ച് ചിലവഴിക്കുവാന്‍ ഇവിടം മികച്ച ഒരു സ്ഥലമാണ്. അത്ര കുറഞ്ഞ ചിലവിലും കൂടിയ ചിലവിലും ഇവിടെ സമയം ചിലവഴിക്കുവാന്‍ സാധിക്കും.

PC:Dennis Yang

മാരാരിക്കുളം

മാരാരിക്കുളം

ആലപ്പുഴ കാഴ്ചകള്‍ തേടിയെത്തുന്നവര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ നല്കുന്ന ഇടമാണ് മാരാരിക്കുളം ബീച്ച്. ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മാരാരിക്കുളം പുതുമയിലും പഴമയെ ചേര്‍ത്തു സൂക്ഷിക്കുന്ന ഒരു നാടാണ്. ഏതുതരത്തിലുള്ല സഞ്ചാരികള്‍ക്കും സംതൃപ്തിയേകുന്ന സമയമാണ് ഇവിടെ ചിലവഴിക്കുന്ന ഓരോ മണിക്കൂറും. വാട്ടര്‍സ്പോര്‍ട്സ് , കടലിലേക്കുള്ള യാത്ര, ആയുര്‍വേദ ചികിത്സ എന്നിങ്ങനെ പല കാര്യങ്ങളും ഇവിടെ ചെയ്യുവാനും ആസ്വദിക്കുവാനുണ്ട്.

PC:nborun

തേക്കടി

തേക്കടി

നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ പോകുവാന്‍ പറ്റിയ ഇടമാണ് തേക്കടി. എവിടെ നോക്കിയാലും മനോഹര ദൃശ്യങ്ങള്‍ മാത്രമാണ് തേക്കടി സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. പെരിയാറിന്റെ കാഴ്ചകളും ആനക്കൂട്ടങ്ങളും ബോട്ടിങ്ങും കാടിന്റെ കാഴ്ചകളും ഒക്കെ ഇവിടെ ആസ്വദിക്കുവാനുണ്ട്. വളഞ്ഞുപുളഞ്ഞുകിടക്കുന്ന കുന്നിന്‍ചെരിവുകളും ദുര്‍ഘടമായ വനപാതകളും ട്രെക്കിംങ് ഇഷ്ടപ്പെടുന്നവര്‍ക്കും പര്‍വ്വതാരോഹകര്‍ക്കും അവിസ്മരണീയമായ അനുഭവമായിരിക്കും.

PC:Ben3john

വര്‍ക്കല

വര്‍ക്കല


വിദേശികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ പ്രധാന ഇടങ്ങളില്‍ ഒന്നാണ് വര്‍ക്കല. കഫേകൾ, ടിബറ്റൻ കടകൾ, വൃത്തിയുള്ള ബീച്ചുകൾ, സർഫിംഗ് സ്ഥലങ്ങൾ, ഹിപ്പി സംസ്കാരം എന്നിവയാണ് വര്‍ക്കലയെ വ്യത്യസ്തമാക്കുന്നത്, അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ഒരു പാറക്കെട്ടിന് മുകളിലാണ് വര്‍ക്കലയുള്ളത്. അത് കാണേണ്ട ഒരു കാഴ്ചയാണ്. മറ്റെന്തിനേക്കാളും രാത്രി ജീവിതമാണ് വര്‍ക്കലയില്‍ തീര്‍ച്ചയായും അനുഭവിക്കേണ്ട ഒന്ന്. ചരിത്രപരമായ അത്ഭുതങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും ഒരുപോലെ പ്രസിദ്ധമാണ് ഇവിടം. കേരളത്തിന്റെ സംസ്കാരത്തെ പരിചയപ്പെടുവാന്‍ പറ്റിയ ഇടം കൂടിയാണിത്.
PC:Shishirdasika

കൂനൂര്‍

കൂനൂര്‍

മനോഹരമായ പൈതൃക ഹോട്ടലുകൾ, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾ, മലനിരകളുടെ ആശ്വാസകരമായ കാഴ്ചകൾ എന്നിങ്ങനെ നിരവധിയുണ്ട് കൂനൂരിന്റെ പ്രത്യേകതകളായിട്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂനൂർ, നീലഗിരി പർവത റെയിൽവേയിലൂടെ ഏറ്റവും നന്നായി പര്യവേക്ഷണം ചെയ്യാവുന്ന ഇടം കൂടിയാണ്.

ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍

രാജസ്ഥാന്‍റെ സ്വര്‍ണ്ണനഗരി എന്നറിയപ്പെടുന്ന സ്ഥലമാണ് ജയ്സാല്‍മീര്‍. താര്‍ മരുഭൂമിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഇവിടം രാജകൊട്ടാരങ്ങളാലും മാളികകളാലും കോട്ടകളാലും സമ്പന്നമാണ്. 'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജയ്സാല്‍മീര്‍കോട്ട ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഏഴു ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ശാന്തിനാഥ് ക്ഷേത്രം, ചന്ദ്രപ്രഭു ക്ഷേത്രം എന്നിവയാണ്.

മൂന്നാര്

മൂന്നാര്

മലയാളികള്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഇടമാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ കേരളത്തെ ലോക വിനോദ സ‍ഞ്ചാരഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന സ്ഥലം കൂടിയാണ്. ഏകാന്തത തേടുന്നവർക്ക് അനുയോജ്യമാണ്, ഈ സ്ഥലം തടാകങ്ങൾ, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, കാൽനടയാത്രകൾ എന്നിങ്ങനെ കാണുവാനും അറിയുവാനും ഇവിടെ നിരവധിയുണ്ട്. ഒറ്റ ദിവസം മുതല്‍ ദിവസങ്ങളോളം സന്ദര്‍ശിക്കുവാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.

 ഹംപി

ഹംപി


കല്ലുകളില്‍ കവിത എഴുതിയ നാടെന്നാണ് ഹംപിയെ പൊതുവെ വിശേഷിപ്പിക്കുന്നത്. ലോക സഞ്ചാപരികള്‍ക്കു ഏറെ പ്രിയപ്പെട്ട ഈ നാട് തുംഗഭദ്ര നദിയുടെ വശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. യുനസ്കോയുടെ ലോകപൈതൃത ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഹംപിയില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അതിസമ്പന്നമായ അവശിഷ്ടങ്ങൾ ആണ് കാണുവാനുള്ളത്. നഷ്ടപ്പെട്ട രാജ്യങ്ങളെയും ചരിത്രത്തെയും കുറിച്ച് ഒരു പാഠം നേടുന്നതിന് തുല്യമാണ് ഇവിടേക്കുള്ള യാത്ര.

ഖജുരാഹോ

ഖജുരാഹോ

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഖജുരാഹോ സ്ഥിതി ചെയ്യുന്നത്. കല്ലുകളിൽ സ്നേഹത്തിന്റെ കവിത കൊത്തിയെടുത്ത നാടാണ് ഖജുരാഹോ. കല്ലുകളിൽ കാമസൂത്ര കൊത്തിയ ഇടമെന്നാണ് ഇവിടം പൊതുവെ അറിയപ്പെടുന്നത്. സിഇ 950 നും 1050 നും ഇടയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് ഇത് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ല നിരവധി ക്ഷേത്രങ്ങള്‍ ഇന്നിവിടെ കാണാം.
PC:Aminesh.aryan

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

ലോകത്തിലെ ഏറ്റവും മികച്ച 10 സൗഹൃദ ലക്ഷ്യസ്ഥാനങ്ങള്‍...സഞ്ചാരികള്‍ തിരഞ്ഞെടുത്ത ഇടങ്ങള്‍ലോകത്തിലെ ഏറ്റവും മികച്ച 10 സൗഹൃദ ലക്ഷ്യസ്ഥാനങ്ങള്‍...സഞ്ചാരികള്‍ തിരഞ്ഞെടുത്ത ഇടങ്ങള്‍

Read more about: travel india hampi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X