Search
  • Follow NativePlanet
Share
» »കൈയ്യെത്തുംദൂരെ ഹിമാലയ കാഴ്ചകള്‍...മനംനിറയെ കാണുവാന്‍ ഈ ഇടങ്ങള്‍

കൈയ്യെത്തുംദൂരെ ഹിമാലയ കാഴ്ചകള്‍...മനംനിറയെ കാണുവാന്‍ ഈ ഇടങ്ങള്‍

ഹിമാലയത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളും അതിന്റെ പ്രശസ്തമായ കൊടുമുടികളും വാഗ്ദാനം ചെയ്യുന്ന ഈ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യം തന്നെ കാണുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ഹിമാലയം. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന, മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വതങ്ങളുടെ കാഴ്ചകളാണ് കാണുവാനുള്ളതെങ്കിലും അതിനോളം മനസ്സിനെ സംതൃപ്തിപ്പെടുത്തുന്ന മറ്റൊന്നും സഞ്ചാരികള്‍ക്ക് വേണ്ടാത്തതിനാല്‍ എന്നും ഹിമാലയ കാഴ്ചകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

ഫോട്ടോകളില്‍ കണ്ടു പരിചയപ്പെട്ട പല ഫ്രെയിമുകളും നിങ്ങള്‍ക്ക് നേരില്‍ കാണണമെങ്കില്‍ പോകുവാന്‍ പറ്റിയ നിരവധി ഇടങ്ങളുണ്ട്. അംബരചുംബികളായ പര്‍വ്വത നിരകളെ സ്വന്തം കണ്ണിലൂടെ പരിചയിക്കുക എന്നത് മഹത്തായ ഒരു അനുഭവം തന്നെയാണ്. ഇന്ത്യയിൽ ആയിരിക്കുമ്പോൾ, ഹിമാലയത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളും അതിന്റെ പ്രശസ്തമായ കൊടുമുടികളും വാഗ്ദാനം ചെയ്യുന്ന ഈ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

സന്ദക്ഫു, പശ്ചിമ ബംഗാൾ

സന്ദക്ഫു, പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളില്‍ പോയി ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഇടമായ സന്ദക്ഫു. പശ്ചിമ ബംഗാള്‍ കാഴ്ചകളില്‍ ഒഴിവാക്കുവാന്‍ പറ്റാത്ത ഇവിടം ട്രെക്കർമാരുടെ പറുദീസ കൂടിയാണ്. പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളാണ് ഇവിടം പ്രദാനം ചെയ്യുന്നത്. എവറസ്റ്റ്, കാഞ്ചൻജംഗ, ലോത്സെ, മകാലു പർവ്വതം എന്നിവയുടെ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ഏറ്റവും ഉയരം കൂടിയ അഞ്ച് കൊടുമുടികളിൽ നാലെണ്ണം ഇവയാണ്.

 പൗരി

പൗരി


സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൗരി ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ ആസ്ഥാനമാണ്. സഞ്ചാരികളെ അതിശയിപ്പിക്കുന്ന കുറേയേറെ കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. മഞ്ഞുമൂടിയ മലനിരകളായ ബണ്ഡാര്‍പഞ്ച്, ജോന്‍ലി, ഗാംഗോത്രി ഗ്രൂപ്പ്, നന്ദാദേവി, ത്രിശൂല്‍, ചൗഖാംബ, ഗോരി പര്‍വത്, സ്വര്‍ശരോഹിണി, ജോഗിന്‍ ഗ്രൂപ് തലയ്യസാഗര്‍, കേദാര്‍ നാഥ്, സുമേരു, നീല്‍ കാന്ത് എന്നീ ഇടങ്ങളുടെ കാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണാം.
ചൗഖംബയില്‍ നിന്നാണ് ഇവിടെ ഹിമാലയ കഴ്ചകള്‍ കാണുവാന്‍ സാധിക്കുന്നത്. പൗരി ഗർവാൾ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടം റോഡോഡെൻഡ്രോണുകൾ, മൃദുവും തണുപ്പുള്ളതുമായ കാറ്റ്, വിസ്മയിപ്പിക്കുന്ന കാഴ്ചതള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇവിടെ നിന്ന് ചൗഖംബ കൊടുമുടി വളരെ വ്യക്തമായി കാണാം. ടൗണിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് വ്യൂപോയിന്റ്, തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്.

മൗണ്ട് പാണ്ടിം

മൗണ്ട് പാണ്ടിം

സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിമാലയൻ പർവതമാണ് മൗണ്ട് പാണ്ടിം. സമുദ്രനിരപ്പിൽ നിന്ന് 6,691 മീറ്റർ ഉയരത്തിലാണ് ഇത്. ദ്‌സോങ്‌ഗ്രിയിൽ നിന്ന് ആരംഭിക്കുന്ന ഗോയ്‌ച ലായിലേക്കുള്ള ട്രെക്കിംഗ് പാതയിൽ ഉടനീളം പാണ്ടിം പർവ്വതം പ്രത്യക്ഷപ്പെടുന്നു. സിക്കിമിലെ ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് പാണ്ടിം പർവ്വതം
ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടേക്കുള്ള യാത്ര വിലമതിക്കാനാവാത്ത ഒന്നായിരിക്കും. മാത്രമല്ല, സിക്കിമിലെ റിഞ്ചൻപോങ് പട്ടണത്തിൽ നിന്ന് വടക്കൻ കബ്രു, തെക്കൻ കബ്രു എന്നിവയും കാണാം. ഇവ കൂടാതെ കാഞ്ചൻജംഗ പർവ്വതവും കാണാം.

ട്രയണ്ട്, ഹിമാചൽ പ്രദേശ്

ട്രയണ്ട്, ഹിമാചൽ പ്രദേശ്

ട്രക്ക് ചെയ്ത് അങ്ങു മുകളിലെത്തി, യാത്രയുടെ ക്ഷീണത്തെ മുഴുവന്‍ മാറ്റിനിര്‍ത്തുന്ന രീതിയിലുള്ള ഹിമാലയ കാഴ്ചകള്‍ കാണണമെങ്കില്‍ ഹിമാചല്‍ പ്രദേശില്‍ തന്നെ വരണം. ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ട്രെക്കുകളിൽ ഒന്നായ ട്രയണ്ടിലേക്കുള്ള ഒരു ട്രെക്ക്,സംഭവ ബഹുലം തന്നെയാണ്. ഈ ട്രക്കിങ്ങിന്റെ അവസാനം എത്തിച്ചേരുന്ന ഹിമാലയ കാഴ്ചകള്‍ക്ക് പകരം വയ്ക്കുവാന്‍ മറ്റൊന്നുമില്ല!!

കൗസാനി, ഉത്തരാഖണ്ഡ്

കൗസാനി, ഉത്തരാഖണ്ഡ്

കഥകളിലാണോ നില്‍ക്കുന്നത് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് കൗസാനിയുടെ പ്രത്യേകത. അവിശ്വസനീയമായ സൗന്ദര്യവും ഉള്ള ഇവിടം പലപ്പോഴും ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെടുന്നു. ത്രിശൂൽ പർവ്വതം, നന്ദാദേവി, പഞ്ചുലി എന്നിവയുടെ കാഴ്ച ഇവിടെ നിന്നും കാണാം.

സുർക്കന്ദ ദേവി ക്ഷേത്രം

സുർക്കന്ദ ദേവി ക്ഷേത്രം

ഉത്തരാഖണ്ഡിലെ കനതലിനടുത്തുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് സുർക്കന്ദ ദേവി. ഏകദേശം 2756 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതൊരു ക്ഷേത്രമാണെങ്കിലും, ക്ഷേത്രങ്ങളിൽ പോകാത്തവരെ പോലും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ധനോൽട്ടിയിലും പരിസരത്തുമുള്ള ഏറ്റവും ഉയർന്ന സ്ഥലമാണ് ഇത്. അതിനാൽ മുകളിൽ നില്‍ക്കുന്ന ഒരാള്‍ക്ക് പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ചകള്‍ ലഭിക്കും. പ്രധാന കാര്യം എന്നത് സ്ഥലം നിങ്ങൾക്ക് ഗർവാൾ മേഖലയിലെ മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ മികച്ച കാഴ്ചകളിലൊന്ന് നൽകുന്നു എന്നതാണ്. തിളക്കമോ മൂടൽമഞ്ഞോ ഇല്ലാതെ തെളിഞ്ഞ ആകാശം കാണണമെങ്കില്‍ അതിരാവിലെ ഇവിടെ വരാം.

PC:Vaibhav 369

ആളുകള്‍ പോകുവാന്‍ കാത്തിരിക്കുന്ന ഇടങ്ങള്‍.. സ്പിതി മുതല്‍ വാരണാസി വരെ

പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X