Search
  • Follow NativePlanet
Share
» »ആളുകള്‍ പോകുവാന്‍ കാത്തിരിക്കുന്ന ഇടങ്ങള്‍.. സ്പിതി മുതല്‍ വാരണാസി വരെ

ആളുകള്‍ പോകുവാന്‍ കാത്തിരിക്കുന്ന ഇടങ്ങള്‍.. സ്പിതി മുതല്‍ വാരണാസി വരെ

യാത്രകളും ആഘോഷങ്ങളും പഴയരീതിയിലേക്കായതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ സഞ്ചാരികള്‍.

യാത്രകളും ആഘോഷങ്ങളും പഴയരീതിയിലേക്കായതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ സഞ്ചാരികള്‍. യാത്രകളില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മഹാമാരിക്കു ശേഷമുള്ള യാത്രകള്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണകള്‍ ആളുകള്‍ക്കുള്ളതിനാല്‍ യാത്രകള്‍ സുഗമമായി‌ട്ടുണ്ട്.

കൊവിഡിന് ശേഷം കാര്യങ്ങൾ മെച്ചപ്പെടുകയും ധാരാളം ആളുകൾ വാക്സിനേഷൻ എടുക്കുകയും ചെയ്യുന്നതിനാൽ, കൂടുതൽ യാത്ര ചെയ്യുന്നത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. അതിനാൽ, ഇന്ത്യയില്‍ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളുടെ മികച്ച പട്ടിക ഇതാ...

ചിത്കുല്‍

ചിത്കുല്‍

ഹിമാചല്‍ പ്രദേശിന്‍റെ സാധ്യതകള്‍ ഏറ്റവുമധികം തുറക്കുന്ന ചെറുനഗരമാണ് ചിത്കുല്‍. ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മറ്റൊരു ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായ സങ്കോളയിൽ നിന്ന് 24 കിലോമീറ്റർ വടക്കായാണ് ഉള്ളത്. പഴയ ഹിന്ദുസ്ഥാൻ - ടിബറ്റ് വ്യാപാര പാതയിലെ അവസാന ഗ്രാമം കൂടിയാണിത്. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നടന്നു ഗ്രാമങ്ങള്‍ കണ്ടുതീര്‍ക്കുക എന്നതിനൊപ്പം നിരവധി സാഹസിക പ്രവര്‍ത്തികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. ക്ഷേത്രങ്ങളുടെ സന്ദര്‍ശനം മുതല്‍ മലമ്പാതയിലേക്കുള്ള ട്രക്കിങ്ങും നദിക്കരയിലെ താമസവും ഒക്കെ ഇവിടെ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളാണ്.

അഹമ്മദാബാദ്

അഹമ്മദാബാദ്


ആളുകളു‌ടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇ‌ടം പി‌ടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യത്തിന്റെ ഒരു പ്രതീകമായി അഹമ്മദാബാദിനെ കാണുന്നവര്‍ നിരവധിയുണ്ട്. ഗരം വളരെ സുരക്ഷിതവും വൃത്തിയുള്ളതും അതേസമയം ആകർഷകവുമാണ്. ഗംഭീരമായ ക്ഷേത്രങ്ങൾ, ശ്രദ്ധേയമായ മസ്ജിദുകൾ, രസകരമായ മ്യൂസിയങ്ങൾ, മനോഹരമായ തടാകങ്ങൾ, ശാന്തമായ നദിയുടെ മുൻഭാഗം, ഗാന്ധി ചരിത്രത്തിന്റെ ഭാഗങ്ങൾ തു‌ടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍
സബര്‍മതി ആശ്രമവും അദ്ലജ് പടവു കിണറും യാത്രയില്‍ വിട്ടുപോകാതെ കരുതുക.

പോണ്ടിച്ചേരി

പോണ്ടിച്ചേരി


എക്കാലവും ഏതു കാലാവസ്ഥയിലും ഏതു സീസണിലും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നഗരമാണ് പോണ്ടിച്ചേരി. ബംഗാൾ ഉൾക്കടലിൽ പ്രൗഢിയോടെ നിലകൊള്ളുന്ന മുൻ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരി പൗരാണിക കാഴ്ചകള്‍ പകര്‍ന്നു നല്‍കുന്ന ഇടമാണ്. വർഷം മുഴുവനും വർണ്ണാഭമായ ഉത്സവങ്ങൾ, നിരവധി മുസ്ലീം പള്ളികൾ, ശ്രീ അരബിന്ദോ ആശ്രമം, പുരാതനമായ ക്ഷേത്രങ്ങള്‍, ഫ്രഞ്ച് സ്മരണകള്‍ നിര്‍മ്മിതികള്‍ എന്നിങ്ങനെ കാണുവാന്‍ ഏറെയുണ്ട് പോണ്ടിച്ചേരിയില്‍. ചെന്നൈയിൽ നിന്നുള്ള വാരാന്ത്യ അവധിക്കാല കേന്ദ്രമാണ് പോണ്ടിച്ചേരി.വൃത്തിയുള്ളതും ശാന്തവുമായ ബീച്ചുകൾ ആണിവിടുത്തെ മറ്റൊരു ആകര്‍ഷണം.

സ്പിതി വാലി

സ്പിതി വാലി

ജീവിതത്തില്‍ ഒരിക്കവും മറക്കാത്ത ഒരു യാത്ര സമ്മാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാത്ത നാടാണ് സ്പിതി വാലി. തണുത്ത മരുഭൂമിയുടെയും മഞ്ഞ് കിരീടം ചൂടിയ പർവതങ്ങളുടെയും അവിസ്മരണീയമായ കാഴ്ചകൾ ആണ് സ്പിതിയെ വ്യത്യസ്തമാക്കുന്നത്. വളഞ്ഞുതിരിയുന്ന റോഡുകളും താഴ്വരകളും ഇവിടേക്കുള്ള യാത്ര സാഹസികമാക്കുന്നു. സ്പിതി വാലി ഇന്ത്യയെ ടിബറ്റിൽ നിന്ന് വേർതിരിക്കുന്ന ഇ‌ടമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്പിതിയുടെ അര്‍ത്ഥമായ മധ്യഭൂമി എന്ന പേര് ഇതിന് ഏറെ യോജിക്കുന്നു എന്നു മനസ്സിലാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് സ്പിതി, വിനോദസഞ്ചാരികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി ട്രെക്കിംഗ് പാതകളുണ്ട്. സാഹസികത തേടുന്നവർക്കും ട്രെക്കിംഗ് നടത്തുന്നവർക്കും ഇത് ഒരു സ്വർഗമാണ്.

ഉദയ്പൂര്‍

ഉദയ്പൂര്‍


പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളാണ് ഉദയ്പൂരിന്‍റെ പ്രത്യേകത. രാജസ്ഥാനിലെ അതിമനോഹരമായ ആരവലി പർവതനിരകൾക്കിടയിലുള്ള ഇത് മനോഹരമായ തടാകങ്ങൾക്ക് പേരുകേട്ടതാണ്. ഇതിനെ 'തടാകങ്ങളുടെ നഗരം' എന്നും വിളിക്കുന്നു. എല്ലായിടത്തും സാന്നിധ്യമുള്ള ആകർഷകമായ തടാകങ്ങൾ നഗരത്തിന് പ്രത്യേക ഭംഗി നല്കുന്നു. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഹവേലികളും കൊണ്ട് നിറഞ്ഞതാണ് ഈ ആകർഷകമായ നഗരം. സംസ്കാരത്തിനും പേരുകേട്ട ഇത് പെർഫോമിംഗ് ആർട്‌സ്, പെയിന്റിംഗ്, ക്രാഫ്റ്റ്‌സ് എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നു. ലോകത്തിലെ റൊമാന്റിക് നഗരങ്ങളുടെ കൂട്ടത്തിൽ ഉദയ്പൂർ ഇപ്പോൾ പരിഗണിക്കപ്പെടുന്നു.

കാശ്മീര്‍


ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന കാശ്നീര്‍ ആല്‍പൈന്‍ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. മഞ്ഞുമൂടിയ കൊടുമുടികൾ, വേനൽക്കാലത്ത് മരതകം നിറഞ്ഞ പച്ച താഴ്‌വരകൾ, പുരാതനമായ ആശ്രമങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, പൂന്തോട്ടങ്ങൾ തു‌ടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്. അത്യാകര്‍ഷകമായ, പ്രകൃതിയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്ന നിരവധി ട്രക്കിങ് റൂട്ടുകള്ഡ ഇവിടെയുണ്ട്. പലപ്പോഴും പ്രധാന യാത്രാപാതകളില്‍ നിന്നും മാറി നില്‍ക്കുന്ന ഗ്രാമങ്ങളിലാണ് കാശ്മിരിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം കണ്ടെത്തുവാന്‍ സാധിക്കുക.

വാരണാസി‌

ഇന്ത്യയുടെ ആത്മീയതയിലേക്കുള്ള യാത്രയാണ് തേടുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം വാരണാസിയാണ്. ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്നു എന്നു വിശ്വസിക്കപ്പെ‌ടുന്ന ഇവി‌ടെ തീര്‍ത്ഥാടകരാണ് കൂടുതലായും എത്തുന്നത്. പുരാതനങ്ങളായ ക്ഷേത്രങ്ങള്‍, ഗംഗാ നദിയുടെ സാന്നിധ്യം, ഘാട്ടുകള്‍, അപൂര്‍വ്വമായ പൂജകള്‍ എന്നിങ്ങനെ നിരവധ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടിവടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി

Read more about: travel india adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X