Search
  • Follow NativePlanet
Share
» »പൂർണ്ണചന്ദ്രന്‍റെ പ്രഭയിൽ ഇതെന്തൊരു ഭംഗിയാണ്.. പാൽനിലാവെളിച്ചത്തിൽ കാണണം ഈ ഇടങ്ങൾ!!

പൂർണ്ണചന്ദ്രന്‍റെ പ്രഭയിൽ ഇതെന്തൊരു ഭംഗിയാണ്.. പാൽനിലാവെളിച്ചത്തിൽ കാണണം ഈ ഇടങ്ങൾ!!

മ്മുടെ താജ് മഹൽ മുതൽ ഉപ്പുപാടത്തിൻറെ ഭംഗി മനസ്സിലാക്കിത്തരുന്ന റാൻ ഓഫ് കച്ച് വരെ നീണ്ടുനിൽക്കുന്ന കാഴ്ചകൾ നല്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

രാത്രികൾക്ക് എന്നുമൊരു പ്രത്യേക ഭംഗിയുണ്ട്. പൂർണ്ണചന്ദ്രന്‍റെ പ്രഭ കൂടിയുണ്ടെങ്കിൽ പറയേണ്ട.. വാക്കുകൾക്കു വിവരിക്കുവാൻ കഴിയുന്നതിലും അപ്പുറത്താണ് ഈ കാഴ്ച. ഇങ്ങനെ ചന്ദ്രന്‍റെ പാൽവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. നമ്മുടെ താജ് മഹൽ മുതൽ ഉപ്പുപാടത്തിൻറെ ഭംഗി മനസ്സിലാക്കിത്തരുന്ന റാൻ ഓഫ് കച്ച് വരെ നീണ്ടുനിൽക്കുന്ന കാഴ്ചകൾ നല്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

താജ് മഹൽ, ആഗ്ര

താജ് മഹൽ, ആഗ്ര

ഇന്ത്യൻ നിർമ്മിതികളിലെ ഏറ്റവും വലിയ അത്ഭുതമാണ് താജ്മഹൽ. ഇന്ത്യയിലേറ്റവുമധികം ആളുകൾ സന്ദർശിക്കുവാനെത്തുന്ന ഇവിടം ലോകാത്ഭുതങ്ങളിലൊന്നുമാണ്. പകൽ സമയത്തെ താജ്മഹലിനെയായിരിക്കും എല്ലാവരും കണ്ടിട്ടുണ്ടാവുക. എന്നാൽ താജ്മഹലിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുവാൻ പറ്റിയ സമയം ചന്ദ്രവെളിച്ചത്തിന്റെ പശ്ചാത്തലത്തിലാണ്.
അരിച്ചിറങ്ങുന്ന നിലവെളിച്ചത്തിൽ തലയുയർത്തി തിളങ്ങി നിൽക്കുന്ന താജ് മഹലിന്‍റെ കാഴ്ചയ്ക്ക് പകരം നല്കുവാനൊന്നുമില്ല. പൗർണ്ണമിയോട് അടുപ്പിച്ചു വരുന്ന രാത്രികളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിശ്ചിത എണ്ണം സഞ്ചാരികൾക്ക് താജ്മഹൽ സന്ദർശിക്കുവാൻ അനുമതി നല്കുന്നു. രാത്രി സന്ദർശനത്തിന് താല്പര്യമുള്ള ആളുകൾക്ക് എഎസ്‌ഐ ഓഫീസിലെ കൗണ്ടറിൽ നിന്ന് രാത്രി ദർശന തീയതിക്ക് ഒരു ദിവസം മുമ്പ് ടിക്കറ്റ് വാങ്ങാം.

PC:Tajmahal.gov.in

നീർമഹൽ, അഗർത്തല

നീർമഹൽ, അഗർത്തല

വെള്ളത്തിലെ താജ്മഹൽ എന്നാണ് ത്രിപുരയിലെ അഗർത്തലയിൽ സ്ഥിതി ചെയ്യുന്ന നീർമഹൽ അറിയപ്പെടുന്നത്. രുദ്രസാഗർ തടാകത്തിൽ അതിമനോഹരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള നീർ മഹൽ പേരുപോലെ തന്നെ വെള്ളത്തിലെ കൊട്ടാരമാണ്. തൃപുരക്കാരുടെ താജ്മഹൽ എന്നും ഇതറിയപ്പെടുന്നു. നീണ്ട എട്ടു വർഷം സമയമെടുത്ത് 1938 ല് പൂർത്തിയാക്കിയ ഈ നിർമ്മിതി ത്രിപുരയിലെ രാജാവിന്റെ വേനൽക്കാല വസതിയായാണ് നിർമ്മിച്ചത്. ണ്. മാർട്ടിന്‌ ആൻഡ് ബേൺസ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം നടന്നത്. പടിഞ്ഞാറു ഭാഗത്തെ ആന്താർ മഹൽ, കിഴക്കു വശത്തെ ഓപ്പൺ തിയേറ്ററ്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്.

റാൻ ഓഫ് കച്ച്, ഗുജറാത്ത്

റാൻ ഓഫ് കച്ച്, ഗുജറാത്ത്

പൂർണ്ണചന്ദ്രനുമായി ഇത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന വേറൊരു പ്രദേശം ഇന്ത്യയിൽ കാണില്ല. നീണ്ടു കിടക്കുന്ന ഉപ്പു നിലങ്ങളാണ് റാൻ ഓഫ് കച്ചിന്റെ പ്രത്യേകത. വെളുത്ത നിറത്തിൽ കിടക്കുന്ന ഉപ്പുതരികളുടെ കാഴ്ച മഞ്ഞു വീണുകിടക്കുന്നതിനെ ഓർമ്മിപ്പിക്കും. പൗർണ്ണമി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാനും സമയം ചിലവഴിക്കുവാനുമായി എത്തുന്നത്. നിലാവിൽ ഈ ഉപ്പുതരികൾ ചന്ദ്രവെളിച്ചത്തില്‍ തിളങ്ങി നിൽക്കുനന് കാഴ്ചയാണ് റാൻ ഓഫ് കച്ച് നല്കുന്നത്. ചൂടുകാലത്ത് കനത്ത ചൂടും മഞ്ഞുകാലത്ത് സഹിക്കുവാൻ കഴിയാത്ത തണുപ്പുമാണ് ഇവിടെയുള്ളത്. താർ മരുഭൂമിയുടെ ഭാഗമായ ഭൂപ്രദേശമാണ് റാൻ ഓഫ് കച്ചിനുള്ളത്. സമുദ്രനിരപ്പിൽ നിന്നും 49 അടി മാത്രം ഉയരത്തിൽ കിടക്കുന്ന ഇടമായതിനാൽ മഴക്കാലത്ത് എളുപ്പത്തിൽ ഇവിടെ വെള്ളം കയറും. ഇന്ത്യ-പാക്ക് അതിർത്തിയോട് ചേർന്നാണ് റാൻ ഓഫ് കച്ചുള്ളത്.

PC:PariParzu

കെട്ടുവള്ള യാത്ര

കെട്ടുവള്ള യാത്ര

നമ്മുടെ നാട്ടിൽ നിലാവുള്ള രാത്രികളില്‍ യാത്ര പോകുവാനുള്ള ഇടങ്ങൾ വളരെ പരിമിതമാണ്. എന്നാൽ കെട്ടുവള്ളത്തിൽ രാത്രിയിലെ ആകാശം കണ്ടും ആസ്വദിച്ചും നിലാവെളിച്ചത്തിൽ പോകുവാൻ കെട്ടുവള്ളങ്ങളിലെ യാത്ര തിരഞ്ഞെടുക്കാം. കായലിൽ വള്ളത്തിൽ കിടന്ന് ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നത് ഇതുവരെ ലഭിച്ച യാത്രാനുഭവങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നയിരിക്കുമെന്നതിൽ സംശയം വേണ്ട. രാത്രികാലത്ത് കെട്ടുവള്ളങ്ങൾക്ക് കായലിലൂടെ സ‍ഞ്ചരിക്കുവാൻ അനുമതിയില്ലാത്തതിനാൽ കരയുമായി ബന്ധിപ്പിച്ചായിരിക്കും. തീരത്തോട് ചേർന്ന് അതിന്‌റെ ഓളങ്ങളിൽ നിലാവെളിച്ചം ആസ്വദിക്കാം,

ചന്ദ്രതാൽ തടാകം

ചന്ദ്രതാൽ തടാകം

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചന്ദന്റെ ആകൃതിയിലുള്ള തടാകമാണ് ചന്ദ്രതാൽ തടാകം. സ്പ്തി കാഴ്ചകളിൽ ഏറ്റവും ആകർഷകമായ ചന്ദ്രതാൽ തടാകം സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. എപ്പോൾ ചെന്നാലും അതിശയിപ്പിക്കുന്ന കാഴ്ചയാണ് തടാകത്തിനുള്ളത്. എന്നാല്‍ ചന്ദ്രതാൽ തടാകം ഏറ്റവും ഭംഗിയാകുന്നത് തീർച്ചയായും പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിലാണ്.

PC:Debojyoti Ghosh

സോ മോറിരി തടാകം, ലഡാക്ക്

സോ മോറിരി തടാകം, ലഡാക്ക്

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ കാണുവാന്‍ മനോഹരമായ തടാകങ്ങളിൽ ഒന്നാണ് ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സോ മോറിരി തടാകം. പൂർണ്ണമായും ഇന്ത്യൻ പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഉയർന്ന തടാകമാണ്.. ലഡാക്കിലുള്ളവർ പുണ്യ ഇടമായാണ് തടാകത്തിലെ കാണുന്നത്. വേനൽക്കാലത്ത് മാത്രമേ ഇവിടം സന്ദർശിക്കുവാന്‍ അനുമതിയുള്ളൂ. . നീല ജലാശയങ്ങളും, പർവതനിരകളുടെ പശ്ചാത്തലവും സ്ഥലത്തെ ബുദ്ധമതത്തിന്‍റെ ചരിത്ര ശേഷിപ്പികളുമെല്ലാം രാത്രിയിൽ ഇതിന്‍റെ ഭംഗി വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇതിന്‍റെ കാഴ്ച നിലാവെളിച്ചത്തിൽ വേണം ആസ്വദിക്കുവാൻ

PC:Tanay Kibe

ദാൽ തടാകം

ദാൽ തടാകം

കാശ്മീർ കാഴ്ചകളില്‍ ഒഴിവാക്കാനാവാത്തതാണ് ദാൽ തടാകം.

എന്നാൽ പകൽ കാണുന്നതിന്റെ ഇരട്ടിഭംഗിയാണ് രാത്രിയിലെ ദാല്‍ തടാകത്തിന്. പൗർണ്ണമി രാത്രികളിൽ ദാൽ തടാകം അമ്പരപ്പിക്കും. ചെറിയ അലകളുള്ള വെള്ളത്തിൽ ചന്ദ്രന്റെ പ്രതിബിംബം കാണുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാതെ കാഴ്ചകളിലൊന്നായി മാറും,

PC:Raisa Nastukova

ഉറങ്ങുവാൻ വേണ്ടി യാത്ര ചെയ്യാം... പുത്തൻ ട്രെൻഡ് ആയി സ്ലീപ്പ് ടൂറിസംഉറങ്ങുവാൻ വേണ്ടി യാത്ര ചെയ്യാം... പുത്തൻ ട്രെൻഡ് ആയി സ്ലീപ്പ് ടൂറിസം

പൗർണ്ണമി കാണാം.. ആകാശത്തെ നക്ഷത്രലോകത്തെ പരിചയപ്പെടാം.. ഫുൾ മൂൺ ടൂറിസവുമായി രാജസ്ഥാൻപൗർണ്ണമി കാണാം.. ആകാശത്തെ നക്ഷത്രലോകത്തെ പരിചയപ്പെടാം.. ഫുൾ മൂൺ ടൂറിസവുമായി രാജസ്ഥാൻ

Read more about: taj mahal lakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X