Search
  • Follow NativePlanet
Share
» »ജൂണ്‍ മാസത്തിലെ യാത്രകള്‍ക്കൊരുങ്ങാം... സൗത്ത് ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ റെഡിയാണ്!!

ജൂണ്‍ മാസത്തിലെ യാത്രകള്‍ക്കൊരുങ്ങാം... സൗത്ത് ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ റെഡിയാണ്!!

തെക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ച സ്ഥലങ്ങളെക്കുറിച്ച് വായിക്കാം

തിരക്കേറിയ ദിവസങ്ങളും ഒപ്പം ഒരു മഴക്കാലവുമായി ജൂണ്‍മാസം വന്നുകഴിഞ്ഞു. മഴയിലെ യാത്രകള്‍ക്ക് ഇഷ്ടംപോലെ സ്ഥലങ്ങള്‍ നമ്മള്‍ കണ്ടുവെച്ചിട്ടുണ്ടാകുമെന്നതുറപ്പ്. എന്നാല്‍ അങ്ങനെ പ്രത്യേകിച്ചൊരു ട്രക്കിങ്ങോ ഹൈക്കിങ്ങോ അല്ലാതെ ഈ ജൂണ്‍ മാസത്തില്‍ എവിടേക്ക് പോകണമെന്ന് ആലോചിച്ചിരുന്നോ? നോക്കുമ്പോള്‍ ഒരുപാട് സ്ഥലങ്ങള്‍ മനസ്സിലെത്തുമെങ്കിലും നമുക്ക് അത്ര ബുദ്ധിമുട്ടില്ലാതെ പോകുവാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ നോക്കിയാലോ...തെക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ച സ്ഥലങ്ങളെക്കുറിച്ച് വായിക്കാം

തലശ്ശേരി

തലശ്ശേരി

ജൂണിലെ യാത്രകള്‍ നമ്മുടെ തലശ്ശേരിയില്‍ നിന്നുതന്നെ തുടങ്ങിയാലോ. കേക്കിന്‍റെയും സര്‍ക്കസിന്‍റെയും ക്രിക്കറ്റിന്‍റെയും നാടായ തലശ്ശേരി വടക്കന്‍ മലബാറിന്റെ രുചിഭേദങ്ങളുടെ നാട് കൂടിയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്ന തലശ്ശേരിയില്‍ കാണുവാന്‍ നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തിന്റെ പാരീസ് എന്നറിയപ്പെട്ടിരുന്ന തലശ്ശേരി അറബിക്കടലിന്റെ തീരത്താണുള്ളത്. തലശ്ശേരി കോട്ട, ഹോളി റോസറി ചര്‍ച്ച്,തലശ്ശേ‌രി കടല്‍പ്പാലം,ശ്രീ ജഗന്നാഥ ക്ഷേത്രം, തിരുവ‌ങ്ങാട് ക്ഷേ‌ത്രം എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ കാണാം. ഇവിടേക്കുള്ള യാത്രയില്‍ വിട്ടുപോകാതെ പരീക്ഷിക്കേണ്ട ഒന്ന് തലശ്ശേരി ബിരിയാണിയും ഇവിടുത്തെ മറ്റു മലബാര്‍ രുചികളുമാണ്.
PC:Droneholic

സ്കന്ദാഗിരി ഹില്‍സ്

സ്കന്ദാഗിരി ഹില്‍സ്

ട്രക്കിങ്ങിനു പുതിയ മാനങ്ങള്‍ കൊണ്ടുവന്ന സ്ഥലമാണ് ബാംഗ്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരി. നൈറ്റ് ട്രക്കിങ്ങിനാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. രാത്രിയില്‍ മലകയറുവാനും രാത്രി മലമുകളില്‍ ചിലവഴിച്ച് പുലര്‍ച്ചെ സൂര്യാസ്തമയം കണ്ടിറങ്ങുന്നതുമാണ് ഇവിടുത്തെ സാധാരണ പാക്കേജ്. കലവറ ദുർഗ്ഗ എന്നും അറിയപ്പെടുന്ന സ്കന്ദഗിരി സമുദ്രനിരപ്പിൽ നിന്ന് 1450 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്
ബാംഗ്ലൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് സ്കന്ദഗിരി. ബാംഗ്ലൂരിൽ നിന്ന് സ്കന്ദഗിരിയിലേക്ക് കൃത്യമായ ഇടവേളകളിൽ കെഎസ്ആർടിസി ബസ് സർവീസ് ലഭ്യമാണ്.

PC:Tadej Skofic

ഹലേബിഡു

ഹലേബിഡു

കര്‍ണ്ണാടകയിലെ ക്ഷേത്രനഗരമെന്നും ചരിത്രനഗരമെന്നുമെല്ലാം വിശേഷിപ്പിക്കുവാന്‍ യോഗ്യമായ ഇടമാണ് ഹലേബിഡു. മുമ്പ് ദ്വാരസമുദ്ര എന്നറിയപ്പെട്ടിരുന്ന ഹലേബിഡു ഹാസ്സൻ ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ക്ഷേത്രങ്ങളാല്‍ നിറഞ്ഞ ഇടമാണിത്. അതിമനോഹരമായ ക്ഷേത്ര സമുച്ചയങ്ങളും അതിശയിപ്പിക്കുന്ന ചില ജൈന കേന്ദ്രങ്ങളും ഉള്ളതിനാൽ ഹൊയ്‌സാല വാസ്തുവിദ്യയുടെ പേരിൽ, ഇന്ത്യൻ വാസ്തുവിദ്യയുടെ രത്‌നം എന്നാണ് ഹലേബിഡു അറിയപ്പെടുന്നത്. ഒരുകാലത്ത് ഹൊയ്‌സാല സാമ്രാജ്യത്തിന്റെ മഹത്തായ തലസ്ഥാനമായിരുന്നു ഇത്.

PC:Chinmay Bhattar

ഗണ്ടിക്കോട്ട

ഗണ്ടിക്കോട്ട

'ഗ്രാൻഡ് കാന്യോൺ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗണ്ടിക്കോട്ട ജൂണ്‍ മാസത്തിലെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ട്വീ ഗ്രാമത്തിലാണ് ഗണ്ടിക്കോട്ട സ്ഥിതി ചെയ്യുന്നത്. വലതുവശത്ത് പെണ്ണാർ നദിയാൽ ചുറ്റപ്പെട്ട ഈ ഗ്രാമം എറമല കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നദി കാരണം രൂപംകൊണ്ട ഒരു പ്രശസ്തമായ മലയിടുക്കാണ്. ഇവിടുത്തെ ഇടുങ്ങിയ താഴ്‌വരകളുംഅരുവികളും കുത്തനെയുള്ള പാറക്കെട്ടുകളും അരിസോണയിലെ ഗ്രാൻഡ് കാന്യോണിനെ ഓർമ്മിപ്പിക്കുന്നു. മനോഹരമായ മലയിടുക്കുകൾ കൂടാതെ, പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഗണ്ടിക്കോട്ട കോട്ടയാണ് ഗ്രാമത്തിന്റെ ഹൈലൈറ്റ്. കോട്ട ഉറപ്പുള്ളതും ഇരുവശവും മലയിടുക്കുകളാൽ ചുറ്റപ്പെട്ടതുമാണ്. 5 മൈൽ നീളമുള്ള മതിലിനാൽ സംരക്ഷിതമായ ചുവന്ന മണൽക്കല്ലിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്, സങ്കീർണ്ണമായ കൊത്തുപണികളുമുണ്ട്.

PC:Chaitanya Chunduri

ബേലം ഗുഹകള്‍

ബേലം ഗുഹകള്‍

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബെലം ഗുഹകൾ അപൂര്‍വ്വ കാഴ്ചകളിലേക്കാണ് സഞ്ചാരികളെ എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും വലുതുമായ ഗുഹയാണ് ഇവിടുത്തെ കാഴ്ച. മേഘാലയയിലെ ക്രെം ലിയാത് പ്രാഹ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹയാണ് ബേലം ഗുഹകൾ. മൂന്നര കിലോമീറ്ററിലധികം ഗുഹ ഇന്നുവരെ പര്യവേക്ഷണം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും വിനോദസഞ്ചാരികൾക്ക് പ്രവേശനം ഒന്നര കിലോമീറ്റർ മാത്രമാണ്. ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട വിവിധ രൂപങ്ങള്‍ ഗുഹയില്‍ കാണാം. സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്. 150 മില്യൺ വർഷത്തിലധികം പഴക്കം ഈ പാറകൾക്കുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

PC:Tarunsamanta

പൊള്ളാച്ചി

പൊള്ളാച്ചി


തെക്കേ ഇന്ത്യയില്‍ ചലചിത്രങ്ങളിലൂടെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളിലൊന്നാണ് പൊള്ളാച്ചി. ഒരു കാലത്ത് മലയാളം ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഹോട്ട് ഷൂട്ടിങ് ലൊക്കേഷന്‍ ആയിരുന്നു പൊള്ളാച്ചിയും പരിസരവും. കോയമ്പത്തൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പൊള്ളാച്ചി പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്ന ഇടമാതിനാല്‍ വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് ഇവിടെ ലഭിക്കുക. മാര്‍ക്കറ്റുകളും അണക്കെട്ടുകളുമാണ് പൊള്ളാച്ചിക്കാഴ്ചകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ശര്‍ക്കര മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, കന്നുകാലിച്ചന്ത, ഇരുമ്പ് വില്പന കേന്ദ്രം, നിരാര്‍, ആഴിയാര്‍, മീങ്കര, ഷോളയാര്‍, പെരുവാരിപ്പള്ളം ഡാമുകള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ ഒരുപാടുണ്ട് പൊള്ളാച്ചിയില്‍. രാമലിംഗ സൗദേശ്വരി അമ്മന്‍ ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മസാനി അമ്മന്‍ തിരുക്കോവില്‍, ആലഗുനാച്ചി അമ്മന്‍ ക്ഷേത്രം, തിരുമൂര്‍ത്തി ക്ഷേത്രം, സുലക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍, ശ്രീ വേലായുധസ്വാമി തിരുക്കോവില്‍, എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളും ഇവിടെ കാണാം.
PC:Dhandapanik

തരംഗംബാടി

തരംഗംബാടി

തമിഴ്നാട്ടില്‍ നാഗപട്ടണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തരംഗംബാടി ഇന്ത്യയിലെ ഡാനിഷ് വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. പഴയകാലത്തിന്റെ അടയാളങ്ങളുമായി ഇന്നും ജീവിക്കുന്ന ഇവിടുത്തേയ്ക്കുള്ള യാത്ര ഇന്നലെകളുടെ ഭംഗി നമ്മുടെ മുന്നിലെത്തിക്കുന്നു. പാട്ടുപാടുന്ന തിരമാലകളുടെ നാട് എന്നാണ് തരംഗംബാടിയെ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്. കാവേരി നദിയുടെയും ബംഗാൾ ഉൾക്കടലിന്റെയും തീരത്തുള്ള ഈ നഗരം വിവിധ സംസ്കാരങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത് അതിമനോഹരമായ കാഴ്ചയാണ്.
ഫോർട്ട് ഡാൻസ്ബോർഗ്, ടൗൺ ഗേറ്റ്, സീയോൺ ചർച്ച്, ഓൾഡ് ഡാനിഷ് സെമിത്തേരി, സീഗൻബാൽഗ് മ്യൂസിയം, മസിലാമണി നാഥർ ക്ഷേത്രം എന്നിവയാണ് ഈ നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
നാഗപട്ടണവും ചിദംബരവുമാണ് ട്രാങ്കോബാറിനു സമീപമുള്ള രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍. ചെന്നൈയില്‍ നിന്നുള്ള നാഗോര്‍ എക്‌സ്പ്രസാണ് ട്രാങ്കോബാറില്‍ എത്താനുള്ള മികച്ച മാര്‍ഗ്ഗം.

PC:Adityan Ramkumar

 ദേവ്ബാഗ് ബീച്ച്

ദേവ്ബാഗ് ബീച്ച്


കര്‍ണ്ണാടകയില്‍ കളി റിവര്‍ ഡെല്‍റ്റയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ദേവ്ബാഗ് ബീച്ച് തീര്‍ത്തും ശാന്തവും സുരക്ഷിതവുമായ ഇടമാണ്. സ്‌നോർക്കലിംഗ്, കയാക്കിംഗ്, ബനാന ബോട്ട് സവാരി, വാട്ടർ സ്‌കൂട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങളില്‍ ഇവിടെ ഏര്‍പ്പെടാം. കുറ്ച്ച ആക്റ്റീവായ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം. തെക്കൻ ഗോവയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഇവിടം സമുദ്രവിഭവങ്ങൾക്കും സൂര്യാസ്തമയത്തിനും പേരുകേട്ടതാണ്.

ബദാമി

ബദാമി

ജൂണ്‍ മാസത്തിലെ യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ബദാമി കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങള്‍ക്കും ചെങ്കല്ലുനിറഞ്ഞ പാറക്കെട്ടുകള്‍ക്കുമാണ് പ്രസിദ്ധമായിരിക്കുന്നത് തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്തു യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഡെസ്റ്റിനേഷനാണിത്. ചാലൂക്യരുടെ തലസ്ഥാനമായിരുന്നു ഈ നഗരം, പുരാതന കാലത്ത് നിർമ്മിച്ച ഇവിടുത്തെ ഓരോ നിര്‍മ്മതിയിലു അക്കാലത്തെ അടയാളങ്ങള്‍ എന്തെങ്കിലും കണ്ടെത്തുവാന്‍ സാധിക്കും. ചാലൂക്യർ നിർമ്മിച്ച മഹാകുട ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ബദാമി കോട്ട അതിന്റെ പുരാതന വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ്.
ക്ലൈംബിംഗ് പോലുള്ള ചില സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇവിടെ സൗകര്യമുണ്ട്.

PC:ANANYA ANAND

മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍

Read more about: travel india south india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X