Search
  • Follow NativePlanet
Share
» »പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ

പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ

തിന്മയുടെ പക്ഷത്ത് നിന്ന, പുരാണങ്ങളിലെ ‍ അസുരന്മാരുടെയും വില്ലന്മാരുടെയും പേരിൽ അറിയപ്പെടുന്ന ചില നഗരങ്ങളുണ്ട്. ഇതാ അത്തരം ചില സ്ഥലങ്ങൾ പരിചയപ്പെടാം...

പുരാണങ്ങളുമായി ചേർന്നു നിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. സമ്പന്നമായ വിശ്വാസങ്ങളും യാഥാർത്ഥ്യങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന, ചിലപ്പോൾ തമ്മിൽ തിരിച്ചറിയുവാൻ പോലും സാധിക്കാത്ത തരത്തിലുള്ള കഥകൾ നമുക്കുണ്ട്. അതിന്‍റെ ബാക്കിപത്രങ്ങളാണ് നാട്ടിലെ സ്ഥലപ്പേരുകള്‍. പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന, പല സംഭവങ്ങൾക്കും സാക്ഷികളായ ഇടങ്ങൾ പലതും അതേപേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ തിന്മയുടെ പക്ഷത്ത് നിന്ന, പുരാണങ്ങളിലെ ‍ അസുരന്മാരുടെയും വില്ലന്മാരുടെയും പേരിൽ അറിയപ്പെടുന്ന ചില നഗരങ്ങളുണ്ട്. ഇതാ അത്തരം ചില സ്ഥലങ്ങൾ പരിചയപ്പെടാം...

മൈസൂർ

മൈസൂർ

അസുരന്‍റെ പേരിൽ അറിയപ്പെടുന്ന ഇന്ത്യയിലെ പ്രധാന നാടുകളിലൊന്ന് മൈസൂര്‍ ആണ്. മഹിഷാസുരന്‍ വാണ നാടാണ് മൈസൂർ എന്നാണ് വിശ്വാസം. അസുരചക്രവർത്തിമാരിലൊരാളായ മഹിഷാസുരൻ മൂന്നു ലോകങ്ങളും ഭരിച്ചിരുന്ന ശക്തനായ ഒരു ഭരണാധിപനായിരുന്നുവെന്നാണ് വിശ്വാസം. ഈ പേരിൽ നിന്നുമാണ് മൈസുരു എന്ന പേര് വന്നതെന്നാണ് വിശ്വാസം. മൈസൂരിന്റെ അക്കാലത്തെ പല ഭാഗങ്ങളും ഈ അസുരനു കീഴിൽ ഭരിക്കപ്പെട്ടിരുന്നു.
തന്‍റെ തപസ്സുകൊണ്ട് ബ്രഹ്മാവിൽ നിന്നും മനുഷ്യനാലോ ദേവനാലോ വധിക്കപ്പെടില്ലെന്നു വരംനേടിയ മഹിഷാസുരൻ അതിന്റെ ബലത്തിലാണ് സ്വര്‍ഗ്ഗലോകം ഉൾപ്പെടെ മൂന്നുലോകവും അക്രമിച്ചത്. ഒടുവിൽ ദേവലോകം അക്രമിച്ച സമയത്ത് അസുരനെ പരാജയപ്പെടുത്തുവാനായി ത്രിമൂർത്തികളും ദേവതകളും ചേര്‍ന്ന് ദുർഗ്ഗ ദേവിക്ക് രൂപം നല്കി. പിന്നീട് ഇരുവരും തമ്മിലുണ്ടായ പോരാട്ടത്തിൽ ദുർഗ്ഗ മഹിഷാസുരനെ വധിച്ചു എന്നാണ് വിശ്വാസം. ഈ ദിവസം വിജയദശമി എന്ന പേരിലാണ് ആചരിക്കുന്നത്.

 ജലന്ധർ

ജലന്ധർ

പഞ്ചാബിലെ പ്രധാന നഗരങ്ങളിലൊന്നായ ജലന്ധറിനും അതിന്റെ പേര് ലഭിച്ചതിനു പിന്നിൽ ഒരസുര കഥയുണ്ട്. അസുരനായ ജലന്ധരന്‍റെ ഭരണ തലസ്ഥാനമായിരുന്നുവത്രെ. ജലന്ധരൻ ജനിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. ഇന്ദ്രൻ തന്‍റെ ഇടിമുഴക്കം പ്രയോഗിച്ചപ്പോൾ മൂന്നാം കണ്ണ് തുറന്ന ശിവനിൽ നിന്നും വന്ന ഊർജത്താൽ നിന്നും ജനിച്ചതാണ് ജലന്ധരൻ എന്നാണ് വിശ്വാസം. ആ ശക്തിയെ സമുദ്രത്തിലേക്ക് അയച്ചപ്പോൾ ജലന്ധരൻ സമുദ്രദേവനായ വരുണന്‍ വളർത്തുകയും തുടർന്ന് ശുക്രാചാര്യരും വളർത്തുകയും ചെയ്തു. വളർന്നപ്പോൾ മൂന്ന് ലോകങ്ങളും കീഴടക്കിയ ജലന്ധരൻ കാലനേമിയുടെ മകളായ വൃന്ദയെ വിവാഹം കഴിച്ചു. അസുരന്മാരുടെ നേതാവായി വളർന്ന ജലന്ധരൻ ലോകത്തെ ഉപദ്രവിക്കുവാൻ തുടങ്ങിയപ്പോൾ സൃഷ്ടാവായ ശിവൻ തന്നെ ജലന്ധരനെ വധിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.

PC:Shivamsetu

ഗയ

ഗയ

ബുദ്ധമത തീർത്ഥാടന ലക്ഷ്യസ്ഥാനമായ ഗയയുടെ പേരും ഒരു അസുരനിൽ നിന്നും വന്നതാണെന്നാണ് പുരാണം പറയുന്നത്. ഗയാസുരൻ എന്ന അസുരനിൽ നിന്നുമാണത്രെ പേരു വീണത്.
തേത്രായുഗക്കാലത്തിലാണ് ഈ അസുരൻ ഇവിടം ഭരിച്ചിരുന്നതെന്നാണ് കരുതുന്നത്. വായു പുരാണം പറയുന്നതനുസരിച്ച് വിഷ്ണുവിനോട് പ്രാർത്ഥിച്ച് വരംനേടിയ ഗയാസുരൻ അവിടെ തന്നെ ജീവിച്ചുതീർത്തുവത്രെ. ഗയയിൽ ഇന്നു കാണുന്ന പാറക്കൂട്ടങ്ങൾ അസുരൻ രൂപാന്തരം പ്രാപിച്ചതാണെന്നാണ് വിശ്വാസം.

PC:Mayur More/Unsplash

പൽവാൽ, തിരുച്ചിറപ്പള്ളി

പൽവാൽ, തിരുച്ചിറപ്പള്ളി


ഹരിയാനയില്‍ സ്ഥിതി ചെയ്യുന്ന പൽവാൽ നഗരത്തിനും പുരാണങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു കഥ പറയുവാനുണ്ട്. പാണ്ഡവരുടെ കാലത്ത്, അതായത് മഹാഭാരത കാലത്ത് ഇവിടം ഭരിച്ചിരുന്ന പൽവാസുരൻ എന്നു പേരായ അസുരനിൽ നിന്നുമാണ് നഗരത്തിന് പൽവാൽ എന്ന പേരു വന്നതത്രെ. അസുരന്‍റെ ദ്രോഹം ശല്യമായപ്പോൾ ശ്രീകൃഷ്ണന്റെ സഹോദരനായ ബലരാമനാണ് പൽവാസുരനെ കൊലപ്പെടുത്തിയത്. ഈ പുരാണ സംഭവത്തിന്‍റെ ഓർമ്മയ്ക്ക് ബൽദേവ് ഛത് കാ മേള എന്ന പേരിൽ വലിയൊരു മേളയും സംഘടിപ്പിക്കുന്നുണ്ട്.

PC:Anup Sadi

തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയ്ക്കും ഇത്തരത്തിൽ പുരാണങ്ങളുമായി ഒരു ബന്ധമുണ്ട്. ത്രിശിര എന്നു പേരുള്ള ന്നു തലയുള്ള അസുരനില്‍ നിന്നാണത്രെ ഈ പേരുകിട്ടിയത്. ഈ അസുരൻ ഇവിടെവെച്ച് തൃശ്ശിരൻ എന്ന അസുരൻ പരമശിവനോട് തപസ്സു ചെയ്തിരുന്നതായി വിശ്വാസങ്ങൾ പറയുന്നത്. ആദ്യമിവിടം സിക്കർപുരം ആയിരുന്നു. തുടർന്ന് തിരിസിർപുരവും തുടർന്ന് തിരുച്ചിറപ്പള്ളിയും ആയി മാറി,
PC:Adam63

വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്‍റെ നാട്വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്‍റെ നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X