Search
  • Follow NativePlanet
Share
» »വിശ്വസിച്ച് പ്രാർത്ഥിച്ചാൽ രോഗങ്ങൾ മാറും..രോഗസൗഖ്യത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങൾ

വിശ്വസിച്ച് പ്രാർത്ഥിച്ചാൽ രോഗങ്ങൾ മാറും..രോഗസൗഖ്യത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങൾ

ഇതാ രോഗസൗഖ്യം നല്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

ഓരോ ക്ഷേത്രങ്ങൾക്കും ഓരോ വിശ്വാസങ്ങളുണ്ട്. കാലങ്ങളായി കൈമാറിവന്ന ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം സൂക്ഷിക്കുന്ന വിശ്വാസങ്ങൾ. തേടിയെത്തുന്നവർക്കു അനുഗ്രഹം നല്കുന്ന ക്ഷേത്രങ്ങൾ തേടി നാനാദിക്കുകളിൽ നിന്നും വിശ്വാസികളെത്താറുണ്ട്. ഇതാ രോഗസൗഖ്യം നല്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

അരെയൂര്‍ വൈദ്യനാഥേശ്വര ക്ഷേത്രം

അരെയൂര്‍ വൈദ്യനാഥേശ്വര ക്ഷേത്രം

കർണ്ണാടകയിൽ തുംകൂർ എന്ന സ്ഥലത്തിനു സമീപമാണ് പ്രസിദ്ധമായ അരെയൂര്‍ വൈദ്യനാഥേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുംകൂരില്‍ നിന്നും 17 കിലോമീറ്റർ അകലെയുള്ള അരെയൂർ വൈദ്യനാഥേശ്വര ക്ഷേത്രത്തിൽ വൈദ്യനാഥനായ ശിവനെയാണ് ആരാധിക്കുന്നത്. ആയിരത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ പല രോഗങ്ങളും സുഖപ്പെടുമെന്നാണ് വിശ്വാസികൾ പറയുന്നത്. ശ്രീ വൈദ്യനാഥേശ്വര സ്വാമിയൊട് ക്ഷേത്രത്തിലെത്തി ഭക്തിയോടെ പ്രാര്‍ത്ഥിച്ചാൽ മാത്രം മതിയത്രെ. നൂറു കണക്കിന് വിശ്വാസികൾ ഇവിടെ വന്നു പ്രാർത്ഥിച്ച് തങ്ങളുടെ രോഗങ്ങൾ മാറിയതായി സാക്ഷ്യപ്പെടുത്തുന്നു.

വൈത്തീശ്വരൻ കോവിൽ

വൈത്തീശ്വരൻ കോവിൽ

തമിഴ്നാട്ടിൽ മൈലാടുതുറൈയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വൈത്തീശ്വരൻ കോവിൽ . വൈദ്യനാഥനായി തന്നെയാണ് ശിവനെയും ഇവിടെ ആരാധിക്കുന്നത്. സുഖപ്പെടുത്തുന്ന ദൈവം എന്നാണ് വൈത്തീശ്വരൻ അഥവാ വൈദീശ്വരൻ എന്ന വാക്കിനർത്ഥം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വൈത്തീശ്വരനോടുള്ള പ്രാർത്ഥനയ്ക്ക് രോഗങ്ങൾ ഭേദമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പടിഞ്ഞാറ് ദർശനമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഡി ജ്യോതിഷം എന്നറിയപ്പെടുന്ന താളിയോല ജ്യോതിഷത്തിനും ഈ ക്ഷേത്രവും അത് സ്ഥിതി ചെയ്യുന്ന ഗ്രാമവും പ്രസിദ്ധമാണ്.

ക്ഷേത്ര സമുച്ചയത്തിനുള്ളിലെ സിദ്ധാമൃതം ക്ഷേത്രത്തുളത്തിലെ വെള്ളത്തിന് പുണ്യസിദ്ധികളുണ്ടെന്നാണ് മറ്റൊരു വിശ്വാസം. ക്ഷേത്രത്തിലെ ദേവിയായ തയ്യൽനായകി ദേവിയുടെ വിഗ്രഹത്തിന്റെ കൈകളിൽ ഔഷധ എണ്ണയുടെ പാത്രമുണ്ട്. ഇവിടുത്തെ മുരുകനോട് പ്രാർത്ഥിച്ചാൽ അത് മുറിവുകളിൽ നിന്നും വിശ്വാസികളെ സുഖപ്പെടുക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

PC:Ssriram mt

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് സമീപമാണ് കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. രോഗങ്ങളിൽ നിന്നു സൗഖ്യം നല്കുന്ന ശിവനാണ് ഇവിടെ വൈത്തീശ്വരനായി വാഴുന്നത്. ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്കി ക്ഷേത്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഭജനയിരുന്നാൽ കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും പൂർണ്ണമായും മാറുമത്രെ. ഇതിനു സാക്ഷികളായി നിരവധി വിശ്വാസികളെയും കാണാം. ഞായറാഴ്ചകളിൽ ക്ഷേത്ര സന്ദർശനം നടത്തുന്നത് നല്ലതാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവൻ പ്രാർത്ഥിക്കുവാനായി നിര്മ്മിച്ച ആത്മലിംഗം സൂര്യഭഗവാൻ പ്രതിഷ്ഠിച്ച സ്ഥലമാണിത്. അതുകൊണ്ടു തന്നെ ഇവിടെയെത്തി പ്രാർത്ഥിക്കുന്നവർക്ക് സൂര്യന്‍റെ അനുഗ്രഹവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

PC:keralaculture

സമയപുരം മാരിയമ്മൻ ക്ഷേത്രം

സമയപുരം മാരിയമ്മൻ ക്ഷേത്രം

രോഗശാന്തി നല്കുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് തമിഴ്നാട്ടിൽ ട്രിച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന
സമയപുരം മാരിയമ്മൻ ക്ഷേത്രം. വിവിധ രോഗങ്ങൾ മാറുവാനുള്ള നിഗൂഢ ശക്തി ഇവിടുത്തെ ദേവിക്കുണ്ടെന്നാണ് വിശ്വാസം. രോഗം ഭേദമാകാൻ ആളുകൾ ദേവിക്ക് പല കാഴ്ചകളും അർപ്പിക്കുന്നു.

PC:TRYPPN

പേരമ്പാക്കം ശിവക്ഷേത്രം

പേരമ്പാക്കം ശിവക്ഷേത്രം

ചെന്നൈക്കടുത്തുള്ള തിരുവള്ളൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് പേരമ്പാക്കം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഡീസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നു സുഖം പ്രാപിക്കുവാൻ വിശ്വാസികൾ ഇവിടെയെത്തുന്നു. രാവിലെ 9.00 മുതൽ 12 .00 വരെയും ഉച്ചകഴിഞ്ഞ് 5.30 മുതൽ 7.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്ന സമയം. ചൈന്നൈയിൽ നിന്നും 33 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

ആദിനാഥേശ്വര ക്ഷേത്രം

ആദിനാഥേശ്വര ക്ഷേത്രം

കർണാടകയിലെ ശ്രീആദിനാഥേശ്വര ക്ഷേത്രം ആസ്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഭേദമാക്കുന്ന ക്ഷേത്രമായാണ് വിശ്വസിക്കപ്പെടുന്നത്. മംഗലാപുരത്ത് നിന്ന് 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ അധിനാഥേശ്വര ക്ഷേത്രത്തിൽ എന്നും വിശ്വാസികളുടെ തിരക്കാണ്.ശിവക്ഷേത്രത്തിലെ പ്രസാദവും ചന്ദനത്തിരിയും ആസ്ത്മ, മറ്റ് അലർജി രോഗങ്ങൾ എന്നിവയിൽ നിന്ന് ഭക്തരെ സുഖപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. 'ആസ്തമ ക്ഷേത്രം' എന്നും വിശ്വാസികള് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. ആസ്ത്മയ്ക്കും ശ്വസന പ്രശ്നങ്ങൾക്കും പ്രതിവിധി ഇവിടെയെത്തിയാൽ ലഭിക്കുമെന്നു വിശ്വസിച്ചാണ് ആയിരക്കണക്കിനാളുകൾ ഇവിടേക്ക് വരുന്നത്.

അച്ചൻകോവിൽ ശാസ്താക്ഷേത്രം

അച്ചൻകോവിൽ ശാസ്താക്ഷേത്രം

പത്തനംതിട്ടയിലെ അച്ചൻകോവിൽ ശാസ്താക്ഷേത്രം
സർപ്പ വിഷത്തിനെതിരെയുള്ള മരുന്ന് നല്കുന്ന ക്ഷേത്രമാണ്. വിഷഹാരിയാണ് ഇവിടുത്തെ ശാസ്താവ് എന്നാണ് വിശ്വാസം. ആവശ്യക്കാരെത്തിയാൽ രാത്രിയാമെങ്കിൽ പോലും മരുന്ന് നല്കുവാനായി നട തുറക്കുന്ന അപൂർവ്വ ക്ഷേത്രമാണിത്. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് വിഷത്തിനെതിരെ നല്കുന്നത്. ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകുന്നതാണ് ചികിത്സ. വിഷമേറ്റു വരുന്നവര്‍ക്ക് ചികിത്സയ്ക്കായി എപ്പോള്‍ വേണമെങ്കിലും കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് സഹായം ചോദിക്കാം,

PC:Fotokannan

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

ഏതു മാറാരോഗത്തിൽ നിന്നും വിടുതൽ നല്കുന്നതാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ കഷായ തീര്‍ത്ഥം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുരുമുളക് , ഇഞ്ചി, തിപ്പലി തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. ഈ തീർത്ഥം രാത്രിയിലെ കഷായപൂജയ്ക്ക് ശേഷം നാലമ്പലത്തിനു പുറത്തുവെച്ചാണ് വിതരണം ചെയ്യുന്നത്. ഇത് സേവിച്ചാല്‍ രോഗങ്ങളെല്ലാം മാറും എന്നാണ് വിശ്വാസം

PC: Rojypala

രോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെരോഗം മാറ്റുന്ന വൈദ്യനാഥൻ,സൂര്യൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം... കാഞ്ഞിരങ്ങാട് ക്ഷേത്ര വിശ്വാസങ്ങളിലൂടെ

ദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതംദേവഗണങ്ങളുടെ തടസ്സം മാറ്റിയ, കടൽത്തിരമാലയിൽ സൃഷ്ടിക്കപ്പെട്ട ശ്വേത വിനായകൻ; വിശ്വാസങ്ങളിലെ അത്ഭുതം

Read more about: temple mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X