Search
  • Follow NativePlanet
Share
» »ക്രിസ്മസിന്‍റെ മാജിക് നേരിട്ടറിയാം... ഈ ലോകനഗരങ്ങള്‍ കാത്തിരിക്കുന്നു!

ക്രിസ്മസിന്‍റെ മാജിക് നേരിട്ടറിയാം... ഈ ലോകനഗരങ്ങള്‍ കാത്തിരിക്കുന്നു!

വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വരവായി. കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ കാര്യങ്ങള്‍ കുറച്ച് ആശ്വസത്തിലാണുള്ളത്. അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണ വിധേയമായ ഇടങ്ങളിലെല്ലാം ക്രിസ്മസ് പഴയ പ്രതാപത്തില്‍ തന്നെ കാണുവാന്‍ സാധിക്കും.
ക്രിസ്മസ് എന്ന മാജിക് അതിന്‍റെ ഏറ്റവും മനോഹാരിതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പരേഡുകളും ക്രിസ്മസ് മാര്‍ക്കറ്റുകളും ഒക്കെയായി വ്യത്യസ്തതകള്‍ നിറഞ്ഞ ക്രിസ്മസ് ആഘോഷത്തില്‍ പങ്കാളികളാകുവാന്‍ പറ്റിയ ലോക നഗരങ്ങളെയും ക്രിസ്മസ് വില്ലേജുകളെയും പരിചയപ്പെടാം...

വിയന്ന

വിയന്ന

പഴയകാല രീതിയിലുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്ന നഗരങ്ങളിലൊന്നാണ് വിയന്ന. രുചികരമായ രുചികളും അതിശയകരമായ മസാലകൾ ചേർത്ത മൾഡ് വൈനും ഒഴിവാക്കി ഇവിടെ ക്രിസ്മസ് ആഘോഷം ഇല്ലേയില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും കാണുന്ന ക്രിസ്മസ് അലങ്കാരങ്ങളും തോരണങ്ങളും ഇവിടുത്തെ ആഘോഷത്തിന്റെ തോത് നിങ്ങളോട് വിളിച്ചു പറയും. സന്ദർശകർക്ക് വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും ആഭരണങ്ങളും വില്‍ക്കുന്ന ധാരാളം ചെറിയ ഷോപ്പുകള്‍ കണ്ടെത്താം. ലോകത്തിന്റെ സംഗീത തലസ്ഥാനങ്ങളിലൊന്നായതിനാല്‍ തന്നെ കച്ചേരികള്‍ ഇവിടെ സ്ഥിരം കാണാം. വിയന്ന പര്യവേക്ഷണം ചെയ്യുന്നതിനു പറ്റിയ സമയം ക്രിസ്മസ് കാലമാണ്.

വാൽകെൻബർഗ്, നെതർലാൻഡ്സ്

വാൽകെൻബർഗ്, നെതർലാൻഡ്സ്

യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂഗർഭ ക്രിസ്മസ് മാർക്കറ്റ് ആണ് നെതര്‍ലന്‍ഡിലെ വാൽകെൻബർഗ് ക്രിസ്മസ് മാർക്കറ്റ്. പട്ടണത്തിനടിയിലുള്ള വളഞ്ഞു പുളഞ്ഞ വഴികളിലൂ‌ടെ എത്തിച്ചേരുന്ന ഗുഹകളുടെ ഒരു ലോകമാണ് ഈ ക്രിസ്മസ് മാര്‍ക്കറ്റിനെ മനോഹരമാക്കുന്നത്. ഗുഹയിൽ ശിൽപങ്ങളും പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ചാപ്പലും റോമൻ കാലഘട്ടത്തിലെ സംരക്ഷിത മ്യൂറൽ ഡ്രോയിംഗുകളും ഉണ്ട്. ഒരു ചെറിയ ക്രിസ്മസ് ഷോപ്പിംഗ് നടത്താനും പരമ്പരാഗത പോളിഷ് കരകൗശലവസ്തുക്കൾ, മാർൽസ്റ്റോൺ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വാങ്ങുവാനും ഇവിടം പ്രയോജനപ്പെടുത്താം.
നവംബർ പകുതിയോടെ തുറക്കുന്ന മാർക്കറ്റ് ക്രിസ്മസിന് തൊട്ടുമുമ്പ് വരെ പ്രവർത്തിക്കുന്നു

വുഡ്‌സ്റ്റോക്ക്, വെര്‍മോണ്ട്

വുഡ്‌സ്റ്റോക്ക്, വെര്‍മോണ്ട്

ക്രിസ്മസ് ആഘോഷിക്കാൻ യുഎസിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് വെർമോണ്ടിന് ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്ന് എന്ന ഖ്യാതിയുമുണ്ട്.
വുഡ്‌സ്റ്റോക്കിലെ പട്ടണത്തിൽ, 19-ആം നൂറ്റാണ്ടിലെ നോർസ് സംസ്‌കാര പാരമ്പര്യങ്ങളുള്ള ക്രിസ്‌മസിന് മുമ്പുള്ള ഉത്സവമായ വസൈൽ വീക്കെൻഡിനൊപ്പം നഗരം ശരിക്കും അവധി ആഘോഷിക്കുന്നു. 50-ലധികം കുതിരകളും റൈഡർമാരും അവധിക്കാല വസ്ത്രങ്ങളും പീരിയഡ് ഡ്രെസ്സുകളും ധരിക്കുന്ന ഒരു പരേഡും വാഗൺ, സ്ലീ റൈഡുകളും ഒപ്പം ബില്ലിംഗ്സ് ഫാം &ആന്‍ഡ് മ്യൂസിയത്തിൽ 19-ാം നൂറ്റാണ്ടിലെ ക്രിസ്മസ് ആഘോഷവും ഇതിൽ ഉൾപ്പെടുന്നു.

റൊവാനിമി

റൊവാനിമി

ക്രിസ്മസ് ആഘോഷിക്കുവാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടം ഏതാണെന്ന ചോദ്യത്തിന് സംശയമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് ഫിൻലാന്റിലെ ലാപ്ലാൻഡിലുള്ള റൊവാനി. ആർട്ടിക് സർക്കിളിന് തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന റൊവാനിമിയിലാണ് സാന്താ ക്ലോസിന്‍റെ ഭവനം എന്നാണ് വിശ്വസിക്കുന്നത്. ഹസ്കി-ഡോഗ് റൈഡുകൾ, മഞ്ഞിൽ ടോബോഗനിംഗ്, നോർത്തേൺ ലൈറ്റുകൾ കാണല്‍ എന്നിവയാണ് ഇവിടെ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങള്‍. തണുത്തുറഞ്ഞ അനുഭവം വേണമെങ്കിൽ, പൂർണ്ണമായും മഞ്ഞും ഐസും കൊണ്ട് നിർമ്മിച്ച ആർട്ടിക് സ്‌നോഹോട്ടലിൽ താമസിക്കുക

ന്യൂറംബര്‍ഗ്, ജര്‍മ്മനി

ന്യൂറംബര്‍ഗ്, ജര്‍മ്മനി

ജർമ്മനിയിലെ ന്യൂറംബർഗ് ക്രിസ്മസ് മാർക്കറ്റ് ഓരോ വർഷവും രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഒന്നും കൂടിയാണ്. ഇവിടെ സാധാരണയായി പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങളും അവധിക്കാല സാധനങ്ങളും മാത്രമാണ് വില്‍ക്കപ്പെടുന്നത്. എല്ലാ ക്രിസ്മസ് പ്രതാപത്തിലും അലങ്കരിച്ചിരിക്കുന്നു. കുട്ടികൾക്ക് ടോയ് മ്യൂസിയവും ഇവിടെ സന്ദര്‍ശിക്കാം.

സ്ട്രാസ്ബർഗ്, ഫ്രാന്‍സ്

സ്ട്രാസ്ബർഗ്, ഫ്രാന്‍സ്

ക്രിസ്മസ് ആഘോഷിക്കാൻ യൂറോപ്പിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ സ്ട്രാസ്ബർഗ് ഫ്രാന്‍സിലാണ് സ്ഥിതി ചെയ്യുന്നത്. ക്രിസ്മസ് ഗ്രാമങ്ങളുടെ അതിമനോഹരമായ കുറേയഗികം കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ക്രിസ്മസ് പരിപാടി കച്ചേരികളും എല്ലാത്തരം സാംസ്കാരിക പരിപാടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ബ്രൂഗസ്, ബെല്‍ജിയം

ബ്രൂഗസ്, ബെല്‍ജിയം

നവംബർ അവസാനം മുതൽ ജനുവരിയുടെ തുടക്കം വരെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഇടമാണ് ബ്രൂഗസ്. ക്രിസ്മസ് ദിനങ്ങള്‍ അടുക്കുന്നതോടെ ഇവിടുത്തെ ആഘോഷങ്ങളും അതിന്റെ പരിധിയിലേക്കുയരും. വര്‍ഷം മുഴുവനും അതിശയിപ്പിക്കുന്ന ഇടമാണെങ്കിലും ക്രിസ്മസ് കാലം തന്നെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. വിന്റർ ഗ്ലോ സമയത്ത് 16 ദിവസത്തേക്ക്, നഗരം പ്രധാന ഷോപ്പിംഗ് തെരുവുകളിലെ ട്രാഫിക് പരിമിതപ്പെടുത്തുകയും സൗജന്യ പൊതുഗതാഗതം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

റിഗ, ലാറ്റ്വിയ

റിഗ, ലാറ്റ്വിയ

പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് മാര്‍ക്കററാണ് റിഗ. പ്രധാനമായു കുട്ടികളെ ആകര്‍ഷിക്കുന്നതാണ് ഇവിടുത്തെ അലങ്കാരങ്ങള്‍. സവാരി കുതിരകൾ, കുതിരവണ്ടി, ആടുകളും മുയലുകളുമുള്ള മൃഗങ്ങളുടെ കോർണർ എന്നിവ പോലെ നിരവധി കാര്യങ്ങള്‍ ഇവിടെ കാണാം.

നോര്‍ത്ത്പോള്‍, അലാസ്ക

നോര്‍ത്ത്പോള്‍, അലാസ്ക

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ആവേശകരമായ ക്രിസ്മസ് നഗരമാണ് ഉത്തരധ്രുവം. വര്‍ഷത്തില്‍ മുഴുവന്‍ ക്രിസ്മസ് ആഘോഷമുള്ള ഇടമാണ് നോര്‍ത്ത്പോള്‍. 2,200 താമസക്കാരാണ് ഇവിടെയുള്ളത്. ക്രിസ് ക്രിംഗിൾ ഡ്രൈവ്, മിസ്റ്റ്ലെറ്റോ ലെയ്ൻ അല്ലെങ്കിൽ സാന്താക്ലോസ് ലെയ്ൻ തുടങ്ങിയ തെരുവുകളിലൂടെ നിങ്ങൾക്ക് ഡ്രൈവ് ചെയ്യാം

ടാള്‍ഇന്‍, എസ്റ്റോണിയ

ടാള്‍ഇന്‍, എസ്റ്റോണിയ

എസ്റ്റോണിയൻ തലസ്ഥാനമായ ടാള്‍ഇന്‍ അതിമനോഹരമായ ക്രിസ്തുമസ് സ്പിരിറ്റിന് പേരുകേട്ടതാണ്. ലോകത്തിലെ ആദ്യത്തെ ക്രിസ്മസ് ട്രീ 1441ല്‍ ഇവിടെ സ്ഥാപിച്ചു. മഞ്ഞിൽ പൊടിപിടിച്ച മധ്യകാല പഴയ നഗരവും, ഇരുട്ടിന് ശേഷം കത്തിക്കുന്ന വിളക്കുകളും ഇതിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു.

കൊളോൺ, ജർമ്മനി

കൊളോൺ, ജർമ്മനി

അതിമനോഹരമായ കെട്ടിടങ്ങൾ, അലങ്കാരങ്ങൾ, ടൗൺ സെന്റർ ഹോളിഡേ മാർക്കറ്റുകൾ എന്നിവയാൽ സമ്പന്നമാണ് ജര്‍മ്മനിയിലെ കൊളോണ്‍. ക്രിസ്മസിന് ഇവിടെ പ്രത്യേക വൈബാണ്. വിശാലമായ സമ്മാനങ്ങൾ, അവധിക്കാല അലങ്കാരങ്ങൾ, ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ അടിപൊളിയാക്കാം.

മഞ്ഞുമൂടിയ പര്‍വ്വതങ്ങളും ദുര്‍ഘടമായ ഗ്രാമങ്ങളും!! വേറെ ലെവലാണ് ഓസ്ട്രിയമഞ്ഞുമൂടിയ പര്‍വ്വതങ്ങളും ദുര്‍ഘടമായ ഗ്രാമങ്ങളും!! വേറെ ലെവലാണ് ഓസ്ട്രിയ

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

Read more about: travel celebrations christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X