Search
  • Follow NativePlanet
Share
» »കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യന്‍റെ കഥ..ഒരു നാടിന്‍റെയും

കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യന്‍റെ കഥ..ഒരു നാടിന്‍റെയും

ഭാര്യയോടുള്ള സ്നേഹത്തിന്റെ അടയാളമായി താജ്മഹൽ നിർമ്മിച്ച ഷാജഹാൻ ചക്രവർത്തെയയും സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി പണികഴിപ്പി റാണി കി വാവും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്. സ്നേഹത്തിന്‍റെ സ്മാരകങ്ങളായി ഇവ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ ദശരഥ മാഞ്ചിയെന്ന സാധാരണക്കാരന്‍ ചെയ്തത് അതൊന്നുമല്ല. 22 വർഷമെടുത്ത് ഒരു പർവ്വതത്തെ തന്നെ തുരന്ന് ഒരു വഴി നിർമ്മിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭാര്യയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഒരു വഴി തന്നെ വെട്ടിയ ദശരഥ മാഞ്ചിയുടെയും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്‍റെ ഗെഹ്ലൂർ ഗ്രാമത്തിന്‍റെയും വിശേഷങ്ങൾ.

ദശരഥ്‌ മാഞ്ചി;ദി മൗണ്ടന്‍ മാന്‍

ദശരഥ്‌ മാഞ്ചി;ദി മൗണ്ടന്‍ മാന്‍

ഒരു കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യൻ. ആശുപത്രിയിലെത്തിക്കാനാവാതെ കൺമുന്നിൽ ജീവൻ വെടിഞ്ഞ ഭാര്യയ്ക്കായി ഇതിലധികമെന്താണ് ഒരു മനുഷ്യനെ ചെയ്യുവാനാവുക. ദശരഥ് മാഞ്ചിയെന്ന മനുഷ്യനെ പർവ്വത മനുഷ്യനാക്കിയ നാടിനെ അറിയാം..

PC:wikipedia

ഗെഹ്ലവൂര്

ഗെഹ്ലവൂര്

ഒരു കാലത്ത് ബീഹാറിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള, അധികൃതർ പോലും തിരഞ്ഞു നോക്കാത്ത ഇടമായിരുന്ന ഗെഹ്ലൂർ. പ്രാകൃത പ്രദേശം എന്നു വിളിച്ചാൽ പോലും തെറ്റില്ല. അത്രയധികം അതിർത്തിവത്ക്കരിക്കപ്പെട്ടു കിടന്ന ഇടം. മുസാഹരസ്‌ എന്ന വിഭാഗത്തിലുള്ള ആളുകളായിരുന്നു ഇവിടുത്തെ താമസക്കാർ. ജീവിതത്തിൽ സുഖവും വിശ്രമവും എന്താണെന്നു പോലും അറിയില്ലായിരുന്നു ഇവർക്ക്. 360 അടി ഉയരത്തിലുള്ള ഒരു കൂറ്റൻ മല ഇവരെ ഒറ്റപ്പെടുത്തുകയായിരുന്നു. സൗകര്യങ്ങളെല്ലാം മലയുടെ അപ്പുറത്തായതിനാൽ അത് താണ്ടി ചെന്നിട്ടുള്ള ഒന്നും ഇവർക്കുണ്ടായിരുന്നില്ല. ആശുപത്രിയും സ്കൂളും കടകളും എന്തിനധികം ജോലി പോലും മറുവശത്തായിരുന്നു. അതിരാവിലെ മല കയറിയിറങ്ങി ജോലി ചെയ്തായിരുന്നു ഇവിടുത്തുകാരുടെ ജീവിതം....

ദശരഥ്‌ മാഞ്ചി

ദശരഥ്‌ മാഞ്ചി

ഇവിടുത്തെ ഏതൊരാളെയും പോലെ തന്നെയായിരുന്നു ദശരഥ്‌ മാഞ്ചിയും. അതിരാവിലെ എണീറ്റ് കിലോമീറ്ററുകൾ നടന്ന് മലയുടെ മറുഭാഗത്തെത്തി കൂലിപ്പണി ചെയ്ത് ജീവിച്ച ഒരാൾ. അതിരാവിലെ പോകുന്ന മാഞ്ചിയ്ക്ക് ഭക്ഷണവുമായി ഉച്ചയോടെ ഭാര്യ ഫഗുനി എത്തുമായിരുന്നു. ഇതേ ദുരിതങ്ങൾ താണ്ടി കാടും മലയും കടന്ന് വരുമ്പോഴേയ്ക്കും എത്ര ആരോഗ്യവാനാണെങ്കിലും ക്ഷീണിച്ച് പോകും. എന്തായാലും ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് മാത്രമായിരുന്നു ഇവർക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ഫഗുനിയ്ക്ക് അപകടം സംഭവിക്കുന്നത്. സാരമായി പരുക്കേറ്റ അവരെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ പോലും അവിടുത്തെ അസൗകര്യങ്ങൾ മാഞ്ചിയെ അനുവദിച്ചില്ല. ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോകണമെങ്കിൽ പോലും 55 കിലോമീറ്റർ ദൂരം പോകണം. അങ്ങനെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് അവർ മരിച്ചു. അങ്ങനെയാണ് തന്റെ ജീവിത്തെ തന്നെ മാറ്റി മറിക്കുന്ന ആ തീരുമാനത്തിൽ അദ്ദേഹം എത്തുന്നത്.

മലയെ കീഴടക്കാൻ

മലയെ കീഴടക്കാൻ

തന്‌‍റെ ഗ്രാമത്തിനു തന്നെ തടസ്സമായി നിൽക്കുന്ന ആ മലയിലുടെ ഒരു വഴിവെട്ടുകയായി അദ്ദേഹത്തിൻറെ ലക്ഷ്യം. കണ്ടവരും കേട്ടവരുമൊക്കെ ഭ്രാന്തെന്നും നടക്കാത്ത കാര്യമെന്നും ഒക്കപറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും അതൊന്നും ദശരഥ മാഞ്ചിയ്ക്ക് ഒരു തടസ്സമായിരുന്നില്ല. ആ പർവ്വതത്തിലൂടെ ഒരു വഴിവെട്ടി എളുപ്പത്തിൽ അപ്പുറമെത്തുവാൻ സാധിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഒരു കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പ്പിക്കുവാനിറങ്ങിയ ആ മനുഷ്യന്‍റെ കൈവശമുണ്ടായിരുന്നത് കൈക്കോട്ടും പിക്കാസും മാത്രമായിരുന്നു.

 നീണ്ട 22 വർഷങ്ങൾ

നീണ്ട 22 വർഷങ്ങൾ

ഒന്നും രണ്ടുമല്ല നീണ് 25 വർഷങ്ങളാണ് മാഞ്ചിയ്ക്ക് ആ മല തുരന്ന് ഒരു റോഡ് നിർമ്മിക്കുവാനായി വേണ്ടി വന്നത്. 360 അടി നീളവും 30 അടി വീതിയുമുളള ഒരു വഴിയായിരുന്നു അത്. ചിലയിടങ്ങളിൽ കാണുന്നവരെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ഒൻപത് മീറ്റർ വീതി വരെ ആ റോഡിനുണ്ടായിരുന്നു എന്നറിയുമ്പോഴാണ് ആ അധ്വാനത്തിന്റെ മഹത്വം കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുക. കണ്ണടച്ച് കൈമലർത്തിയിരുന്ന അധികാരികളെ പോലും അതിശയിപ്പിക്കുന്നതായിരുന്നു 110 മീറ്ററ്‍ ദൂരത്തിൽ അദ്ദേഹം വെട്ടിയെടുത്ത ആ വഴി.

 55 കിലോമീറ്ററിൽ നിന്നും 15 കിലോമീറ്ററിലേക്ക്

55 കിലോമീറ്ററിൽ നിന്നും 15 കിലോമീറ്ററിലേക്ക്

ഗയയിലെ ആത്രിയെും വസീർഗഞ്ചിനെയും തമ്മിലുള്ള ദൂരം 55 കിലോമീറ്ററിൽ നിന്നും 15 കിലോമീറ്ററാക്കി മാറ്റുവാൻ അദ്ദേഹത്തിന‍്‍റ 22 കൊല്ലത്തെ അധ്വാനത്തിന് സാധിച്ചു. പിന്നെയും ഏകദേശം 30 വർഷം വേണ്ടി വന്ന് അത് ടാർ ചെയ്യുവാൻ. സർക്കാരാണ് റോഡ് ടാർ ചെയ്തു നല്കിയത്. ഇന്ന് മുപ്പതിലധികം ഗ്രാമങ്ങൾക്കും ആയിരക്കണക്കിന് ജനങ്ങൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. 2007ൽ അദ്ദേഹം അന്തരിച്ചു. പിന്നീട് ബോളിവുഡിൽ മാഞ്ചി-ദ മൗണ്ടൻ മാൻ എന്ന എന്ന പേരിൽ നവാസുദ്ദീൻ സിദ്ധി ഈ വേഷം അഭിനയിച്ചിരുന്നു.

ഗെഹ്ലൗർ ഗ്രാമം ഇന്ന്

ഗെഹ്ലൗർ ഗ്രാമം ഇന്ന്

ഗെല്ലൗർ എന്ന ബീഹാർ ഗ്രാമം പ്രസിദ്ധമായിരിക്കുന്നത് മാഞ്ചിയുടെ പേരിലാണ്. പ്രസിദ്ധമായ ഗയ ജില്ലയിലാണ് ഇവിടമുള്ളത്. രാമായണത്തിലും മഹാഭാരത്തിലും ഒക്കെ വിവരിക്കപ്പെടുന്ന പല സംഭവങ്ങളും നടന്ന ഒരിടം എന്ന നിലയിലാണ് ഇവിടം കൂടുതൽ അറിയപ്പെടുന്നത്.

Read more about: bihar ബീഹാർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more