Search
  • Follow NativePlanet
Share
» »ട്രക്കിങ്ങ് രാത്രിയിലാണോ...ഇക്കാര്യങ്ങൾ അറിയാം

ട്രക്കിങ്ങ് രാത്രിയിലാണോ...ഇക്കാര്യങ്ങൾ അറിയാം

ഒരിക്കൽ ട്രക്കിങ്ങിന്റെ രസം അറിഞ്ഞാൽ അതിൽ നിന്നും വിട്ടുപിടിക്കുവാൻ വലിയ പ്രയാസമാണ്. കാടും മലകളും ഒക്കെ കയറിയിറങ്ങി, മുന്നോട്ടുള്ള വഴി നിശ്ചയം പോലുമില്ലാതെയുള്ള യാത്രകളും കാടിനെ അറിഞ്ഞും അനുഭവിച്ചുമുള്ള സഞ്ചാരവും ഒക്കെ ചേരുന്ന ട്രക്കിങ്ങ് സഞ്ചാരികളുടെ ജീവാമൃതാണ്. കാട്ടിലൂടെ മാത്രമല്ല, പാറക്കെട്ടുകളിലൂടെയും മഞ്ഞുമലകളിലൂടെയും ഒക്കെ ജീവൻപണയംവെച്ചും ട്രക്കിങ്ങ് നടത്തുന്നവരുണ്ട്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, കാടിനുള്ളിലൂടെ പുറംലോകം കാണാത്ത ട്രക്കിങ്ങും നടക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഏറ്റവും വ്യത്യസ്തമായ അനുഭവം നല്കുന്ന ഒന്നാണ് രാത്രികാലങ്ങളിലെ ട്രക്കിങ്ങ്. നിലാവിന്റെ വെളിച്ചത്തിൽ, പ്രകൃതിയെ മാത്രം ആശ്രയിച്ച് നടത്തുന്ന ഇത്തരം ട്രക്കിങ്ങുകൾ സാഹസികം മാത്രമല്ല, വല്ലാത്ത ഒരനുഭവം നല്കുന്ന യാത്രകൾ കൂടിയായിരിക്കും. എന്നാൽ സാധാരണ ട്രക്കിങ്ങ് പോലെ അത്ര എളുപ്പമല്ല രാത്രി ട്രക്കിങ്ങ് എന്നതാണ് യാഥാർഥ്യം. രാത്രി ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

പ്രീ-പ്ലാനിങ്ങ്

പ്രീ-പ്ലാനിങ്ങ്

ഏതൊരു തരത്തിലുള്ള യാത്രയാണെങ്കിലും നേരത്തെതന്നെ പ്ലാൻ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പോകേണ്ട റൂട്ട്, ആളുകൾ, ഓരോരുത്തരും നിർവ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ, എന്നിവയെല്ലാം നേരത്തെ തന്നെ തീരുമാനിക്കുക. മാത്രമല്ല, രാത്രിയിലുള്ള യാത്രയയതിനാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിനാണ് ഏറ്റവും മുൻഗണന നല്കേണ്ടത്.

ഗ്രൂപ്പായി പോകാം

ഗ്രൂപ്പായി പോകാം

നൈറ്റ് ട്രക്കിങ്ങുകൾക്ക് കഴിവതും ഒറ്റയ്ക്ക് പോകാതിരിക്കുക. സുരക്ഷയുടെ കാര്യം മാത്രമല്ല, മിക്കപ്പോഴും പരിചയമില്ലാത്ത വഴികളായിരിക്കും. അതുകൊണ്ടുതന്നെ ഏതുവഴി തിരഞ്ഞെടുക്കണം, എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കുവാന്‍ ഗ്രൂപ്പായി പോകുന്നതായിരിക്കും നല്ലത്. നല്ല കമ്പനിയ്ക്കും ഇത് ഉപകരിക്കും.

സോളോ ട്രക്കിങ്ങ്

സോളോ ട്രക്കിങ്ങ്

സുരക്ഷിതത്വത്തിന്റെ കാര്യം എത്ര പ്രധാനമാണെങ്കിലും ഗ്രൂപ്പ് ട്രക്കിങ് ഒഴിവാക്കുന്നവരും ഒരുപാടുണ്ട്. ഒറ്റയ്ക്കുള്ള യാത്രയെ അത്രയധികം ഇഷ്ടപ്പെടുന്നവരാണ് ഈ സാഹസത്തിന് മുതിരുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇതത്രം സാഹസികമായ യാത്രകൾ സുരക്ഷിതമായി പൂർത്തിയാക്കുന്നവരുണ്ട്.

ഫ്ലാഷ് ലൈറ്റും ടോർച്ചും

ഫ്ലാഷ് ലൈറ്റും ടോർച്ചും

നൈറ്റ് ട്രക്കിങ്ങ് എന്നാൽ രാത്രിയിലെ ഇരുട്ടിലൂടെ നടത്തുന്ന ട്രക്കിങ്ങ് എന്നാണല്ലോ. അതുകൊണ്ടുതന്നെ ചന്ദ്രന്റ് പ്രകാശമായിരിക്കും പ്രധാന വെളിച്ച സ്രോതസ്സ്. പക്ഷേ, ഇതിനെ മുഴുവനാും ആശ്രയിക്കുവാൻ സാധിക്കില്ല. കാട്ടിലൂടെയുള്ള യാത്രയാണെങ്കിൽ വെളിച്ചത്തിന് തീർച്ചായയും മറ്റു ക്രമീകരണങ്ങൾ കരുതിയിരിക്കണം. ഹെഡ് ലൈറ്റ്, ഫ്ലാഷ് ലൈറ്റ്, ടോർച്ചുകൾ തുടങ്ങിയവ ബാഗിൽ പാക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. ദൂരെയുള്ള കാഴ്ചകൾ കാണുവാൻ ഹെഡ് ലൈറ്റ് ആയിരിക്കും ഉത്തമം. അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷും ലൈറ്റായിട്ട് ഉപയോഗിക്കാം.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

മിക്കപ്പോഴും നൈറ്റ് ട്രക്കിങ്ങിനു പോവുക കാട്ടിലൂടെ മലമുകളിലോ ആയിരിക്കും, രാത്രിയും പുലർച്ച സമയത്തുമാണ് ട്രക്കിങ്ങ് നടക്കുന്നത് എന്നതിനാൽ ചൂടു തരുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, ഫുൾ കൈ വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കുവാൻ. പ്രാണികളുടെ ശല്യത്തിൽ നിന്നും അട്ട മുതലായവയുടെ ഉപദ്രവത്തിൽ നിന്നും രക്ഷപെടുവാൻ ഇത് ഉപകരിക്കും. മഴക്കാലത്തുള്ള യാത്രയാണെങ്കിൽ വാട്ടർ പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കാം.

 അത്യാവശ്യം എടുക്കേണ്ടവ

അത്യാവശ്യം എടുക്കേണ്ടവ

ഏതൊരു യാത്രയാണെങ്കിലും ഏറ്റവും കുറച്ച് മാത്രം സാധനങ്ങൾ, അതും അത്യാവശ്യമുള്ളത് മാത്രം എടുക്കുന്നതാണ് നല്ലത്. ഭാരം എത്ര കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്നു ചുരുക്കും. എന്നാൽ അത് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒഴിവാക്കിയായിരിക്കരുത്. വാട്ടർ ബോട്ടിലും സ്നാക്സും ഏതൊരു യാത്രയിലും എടുക്കുവാൻ ശ്രദ്ധിക്കുക.

ഗൈഡ്

ഗൈഡ്

ട്രക്കിങ്ങുകളിൽ ഒരിക്കലും ഒഴിവാക്കുവാൻ പറ്റാത്ത കൂട്ടരാണ് ഗൈഡുകൾ. പോകുന്നയിടത്തെക്കുറിച്ച് അവർക്കുള്ളയത്രയും പരിചയവും അനുഭവവും മറ്റാർക്കും കാണാൻ സാധ്യതയില്ല. കാട്ടിലെ വഴികൾ കൈരേഖപോലെ അറിയുന്ന ഇവരെ കൂട്ടിവേണം യാത്ര തുടങ്ങുവാൻ. കാടിനുള്ളിൽ പലപ്പോളും വഴിതെറ്റിപ്പോകുന്നതും കാട്ടു മൃഗങ്ങൾ എത്തുന്നതും ഇവിടുത്തെ സ്ഥിരം സംഭവങ്ങൾ ആയതിനാൽ എപ്പോൾ വേണമെങ്കിലും പണി കിട്ടാം. അതുകൊണ്ട് കാടിനെ അറിയുന്ന ഗൈഡുകളെ യാത്രയിൽ കൂട്ടുക

പറയുന്നത്ര എളുമല്ല

പറയുന്നത്ര എളുപ്പമല്ല രാത്രി കാലങ്ങളിലുള്ള ട്രക്കിങ്ങ്. ആവേശവും സാഹസികതയും ഇഷ്ടംപോലെയുണ്ട് എങ്കിലും ഏറെ ശ്രദ്ധിക്കേണ്ടതാണ് രാത്രികാല ട്രക്കിങ്ങുകൾ എന്ന് ഓർമ്മയിൽ സൂക്ഷിക്കുക.

പട്ടം പൊട്ടിയതുപോലെ

പട്ടം പൊട്ടിയതുപോലെ

പട്ടം പൊട്ടിയതുപോലെ യാത്ര ചെയ്യുവാൻ താല്പര്യമില്ലാത്തവർ ആരും കാണില്ല. താല്പര്യമുണ്ടെങ്കിലും എവിടെ പോകണം എന് കാര്യത്തിൽ കൃത്യമായ ഒരു ഐഡിയ ഇല്ലാത്തതായിരിക്കും പലരെയും യാത്രയ്ക്ക് പിന്നിലേക്ക് വലിക്കുന്ന കാരണം. എങ്കിൽ ഇതാ ബാഗുമെടുത്ത് യാത്രയ്ക്കിറങ്ങുവാൻ ഒരു സ്ഥലമുണ്ട്. മണിക്കൂറുകൾ നീളുന്ന നടത്തവും രാത്രിയിൽ ടെന്റടിച്ചുള്ള താമസവും ഒക്കെയായി അടിപൊളിയായി പോയിവരുവാൻ പറ്റിയ സ്കന്ദാഗിരി!!

ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?

ഖജരാഹോയില്‍ കൊത്തിവെച്ച

ഖജരാഹോയില്‍ കൊത്തിവെച്ച

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം

നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം

7000 വര്‍ഷം പഴക്കമുള്ള, നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം. മണ്ണിനടില്‍ പുതഞ്ഞു കിടക്കുകയായിരുന്ന ഈ ക്ഷേത്രത്തെ കണ്ടെടുത്തത് തീരെ അവിചാരിതമായാണെങ്കിലും ഇന്ന് ഇവിടം ബെംഗളുരുവിലെ വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുണ്യസ്ഥലമാണ്. നിഗൂഢതകള്‍ ധാരാളം ഒളിപ്പുക്കുന്നുവെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യകത്മാണ്. നന്ദി തീര്‍ഥ എന്നറിയപ്പെടുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more