Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

ജനീവ സഞ്ചാരികള്‍ക്കായി നല്കുന്ന ഗിഫ്റ്റ് കാര്‍ഡിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

കൊറോണ തകര്‍ത്ത കാലത്തിനു ശേഷം ലോകം മെല്ലെ തിരിച്ചു വരുകയാണ്. വിദേശങ്ങളിലേക്കുള്ള യാത്രകളും ടൂറിസവുമെല്ലാം പതിയെ കയറുകയാണ്. ഇനി സഞ്ചാരികളാണ് വരേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്തി ആഘോഷമാക്കിയിരുന്ന പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞ് കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ ഏതു വിധേനയും സഞ്ചാരികളെ ആകര്‍ഷിക്കുവാനായി മികച്ച ഓഫറുകളാണ് നല്കുന്നത്. ഇതില്‍ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന ഓഫറുമായി വന്നിരിക്കുന്നത് ജനീവയാണ് ജനീവ സഞ്ചാരികള്‍ക്കായി നല്കുന്ന ഗിഫ്റ്റ് കാര്‍ഡിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ജനീവ ഗിഫ്റ്റ് കാര്‍ഡ്

ജനീവ ഗിഫ്റ്റ് കാര്‍ഡ്

ഈ കൊറോണക്കാലത്ത് ജനീവയിലേക്ക് പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സ്വിറ്റ്സര്‍ലഡിലെ ജനീവ സഞ്ചാരികള്‍ക്ക് ഗിഫ്റ്റ് കാര്‍ഡുമായി വന്നിരിക്കുന്നത്. ജനീവയിലെത്തി ഇവിടുത്തെ ഏതെങ്കിലും ഹോട്ടലില്‍ കുറഞ്ഞത് രണ്ടു രാത്രിയെങ്കിലും ബുക്ക് ചെയ്യുന്നവരാണ് ഗിഫ്റ്റ് കാര്‍ഡിന് അര്‍ഹരാവുന്നത്. ടൂറിസം വകുപ്പിന്റ വകയാണ് ഈ സമ്മാനം.

8000 രൂപയോളം

8000 രൂപയോളം

ഒന്നും രണ്ടുമല്ല..109 അമേരിക്കല്‍ ഡോളര്‍ അഥവാ 8,076.63 ഇന്ത്യന്‍ രൂപയാണ് ഈ ഗിഫ്റ്റ് കാര്‍ഡിന്‍റെ മൂല്യം. ഓരോ ഹോട്ടല്‍ റൂമിനും ഓരോ കാര്‍ഡ് എന്ന രീതിയിലാണ് സമ്മാനമായി ഇത് നല്കുന്നത്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് കാര്‍ഡ് പ്രവര്‍ത്തന ക്ഷമമാകും. 2020 ഡിസംബര്‍ 31 വരെയാണ് കാര്‍ഡിന്റെ കാലാവധി.

ഉപയോഗിക്കുവാന്‍ വഴികള്‍

ഉപയോഗിക്കുവാന്‍ വഴികള്‍


ജനീവ ഗിഫ്റ്റ് കാര്‍ഡ് കയ്യില്‍ കിട്ടിയിലാ‍ പിന്നെ ചിലവഴിക്കുവാന്‍ വഴികള്‍ ഒരുപാടുണ്ട്. സഞ്ചാരികള്‍ക്ക് മോശമല്ലാത്ത ഒരു ലാഭം ഈ കാര്‍ഡ് നല്കും എന്ന കാര്യത്തില്‍ സംശയമില്ല.
നഗരത്തിലെ യാത്രകള്‍ക്കും ജനീവയിലെ രുചിഭേദങ്ങള്‍ പരീക്ഷിക്കുവാനുമായെല്ലാം ഉപയോഗിക്കാം. ജനീവയിലെ അറുപതിലധികം ഹോട്ടലുകള്‍, എണ്‍പതോളം റെസ്റ്റോറന്‍റുകള്‍, 15 പ്രത്യേക എക്സ്കര്‍ഷന്‍ യാത്രകള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ കാര്‍ഡ് ഉപയോഗിക്കാം. ഇവിടുത്തെ പേരുകേട്ട ചോക്ലേറ്റ് വ്യവസായ കേന്ദ്രങ്ങള്‍, ഡൈനിങ് ഡെസ്റ്റിനേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം പോകുവാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

നിയന്ത്രണങ്ങളില്ല

നിയന്ത്രണങ്ങളില്ല

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ കൊവിഡ് ബാധ രൂക്ഷമായിട്ടുള്ള രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പത്തു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്ചെൻ‌സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സ്വിറ്റസര്‍ലന്‍ഡ് ജൂണ്‍ മാസത്തില്‍ തന്നെ നീക്കിയിരുന്നു.

യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രംരാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രം

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X