
സുവര്‍ണ്ണ ത്രികോണം എന്നറിയപ്പെടുന്ന തീര്‍ഥാടന പാത ഏതൊരു ഹൈന്ദവ വിശ്വാസിയും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന ഒഡീഷയിലെ സുവര്‍ണ്ണ ത്രികോണ യാത്ര ഇവിടുത്തെ ഏറെ പ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ടുള്ള യാത്രയാണ്.

ഭുവനേശ്വര്‍
കലിംഗരാജാക്കന്‍മാരുടെ തലസ്ഥാനമായ ഭുവനേശ്വര്‍ കഥകളും ചരിത്രങ്ങളും ഏറെയുള്ള ഇടമാണ്. മൂന്നുലോകങ്ങളുടെയും നാഥനായ പരമശിവന്റെ ഇടം എന്നാണ് ഭുവനേശ്വര്‍ എന്ന വാക്കിന്റെ അര്‍ഥം.

ഭുവനേശ്വര്‍ ലിംഗരാജ ക്ഷേത്രം
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഭുവനേശ്വര്‍ ലിംഗരാജ ക്ഷേത്രം കലിംഗവാസ്തുവിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണ ശൈലിയുടെ ഇന്നും നിലനില്‍ക്കുന്ന അടയാളമാണ്. 55 മീറ്റര്‍ ഉയരമുള്ള ഈ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.
PC:Nitun007

പുരി
ഭുവനേശ്വറില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരി ഹൈന്ദവരുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരങ്ങളും സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ പ്രത്യേകതള്‍
PC: Tierecke

ഭുവനേശ്വറില്‍ നിന്നും പുരിയിലേക്ക്
ഭുവനേശ്വറില്‍ നിന്നും ഗോള്‍ഡന്‍ ട്രയങ്കിള്‍ യാത്ര തുടരുന്നത് അടുത്ത പ്രധാന ക്ഷേത്രമാണ പുരി ജഗനാഥ ക്ഷേത്രത്തിലേക്കാണ്. ഇവിടെ നിന്നും പുരിയിലേക്ക് 56 കിലോമീറ്റര്‍ ദൂരമാണുള്ളത്.

പുരി ജഗനാഥ ക്ഷേത്രം
ഒറീസയിലെ തീരപ്രദേശമായ പുരിയില്‍ സ്ഥിതി ചെയ്യുന്ന പുരി ജഗനാഥ ക്ഷേത്രം ഇവിടുത്തെ രഥയാത്രയുടെ പേരിലാണ് അറിയപ്പെടുന്നത്. വലിയ ഗോപുരത്തോട് കൂടിയാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇവിടെയും ഹിന്ദുക്കള്‍ക്കാ മാത്രമാണ് പ്രവേശനം.
കൃഷ്ണന്‍, ബലരാമന്‍, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഇവിടുത്തെ പ്രശസ്തമായ രഥോത്സവം നടക്കുന്നത്.
PC:wikipedia

കൊണാര്‍ക്ക്
ഭുവനേശ്വറില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കൊണാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ ഇവിടുത്തെ മുഖ്യാകര്‍ഷണമാണ്.
PC:Sujit kumar

പുരിയില്‍ നിന്നും കൊണാര്‍ക്കിലേക്ക്
പുരി ജഗനാഥ ക്ഷേത്രത്തില്‍ നിന്നും കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലേക്ക് 36 കിലോമീറ്റര്‍ ദൂരമാണുള്ളത്.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം
ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കൊണാര്‍ക്ക് സൂര്യ ക്ഷേത്രം ബ്ലാക്ക് പഗോഡ എന്നാണ് അറിയപ്പെടുന്നത്. ഏഴു കുതിരകള്‍ ചേര്‍ന്ന വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചക്രങ്ങളുടെ നിഴല്‍ നിലത്തു വീഴുന്ന സമയം നോക്കി സമയം കണക്കാക്കാന്‍ സാധിച്ചിരുന്നുവത്രെ.
PC:Sambit 1982

കൊണാര്‍ക്കില്‍ നിന്നും ഭുവനേശ്വറിലേക്ക്
കൊണാര്‍ക്കില്‍ നിന്നും ഭുവനേശ്വറിലേക്ക് 65 കിലോമീറ്റര്‍ ദൂരമാണുള്ളത്.