India
Search
  • Follow NativePlanet
Share
» » ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

ദൈവങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്....ദേവഭൂമിയെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നിടം! പ്രത്യേകം തിരഞ്ഞെടുത്ത ഇടംപോല മനോഹരവും അഭൗമീകവുമാണ് ഇവിടുത്തെ ഓരോ പ്രദേശവും. എന്നാല്‍ പെട്ടന്ന് വെറും ഒന്നോ രണ്ടോ ദിവസം താമസിച്ചുള്ള, ഒരു ഓട്ടപ്രദക്ഷിണം നടത്തിയുള്ള യാത്രയില്‍ ഉത്തരാഖണ്ഡിനെ മനസ്സിലാക്കുവാനോ ഇതിന്റെ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കുവാനോ സാധിച്ചെന്നു വരില്ല... പക്ഷേ, കൂടുതല്‍ ദിവസം താമസിക്കുന്നത് പോക്കറ്റ് കാലിയാക്കിയാലോ എന്ന സംശയത്തില്‍ പലരും വേഗത്തില്‍ ഉത്തരാഖണ്ഡ് കണ്ടുതീര്‍ത്ത് പോവുകയാണ് പതിവ്. എന്നാല്‍ താരതമമ്യേന കുറഞ്ഞ ചിലവില്‍ ഉത്തരാഖണ്ഡില്‍ താമസിക്കുവാന്‍ ഇടങ്ങള്‍ ലഭിച്ചാലോ..അതും ഹിമാലയ കാഴ്ചകളും ലോകപ്രസിദ്ധമായ ഹിമാലയന്‍ ആതിഥ്യമര്യാദയും എല്ലാം ചേര്‍ന്നുള്ള ഒരു പാക്കേജ്.. ഗവണ്‍മെന്‍റിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഹോം സ്റ്റേയില് കുറഞ്ഞ പണം നല്കി താമസിക്കുകയും കുടുംബവും പ്രാദേശിക സമൂഹവും നല്കുന്ന താമസവും സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്യാം.

ഉത്തരാഖണ്ഡ് ഹോം സ്റ്റേകള്‍

ഉത്തരാഖണ്ഡ് ഹോം സ്റ്റേകള്‍

ഗ്രാമീണ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും തദ്ദേശീയ സംസ്കാരവും പാചകരീതിയും ആസ്വദിക്കാനും നാട്ടുകാരുടെ സഹായത്തോടെ മറഞ്ഞിരിക്കുന്ന പ്രദേശങ്ങൾ കണ്ടെത്താനും കഴിയുന്ന നിരവധി ഗവണ്‍മെന്‍റ് ഹോം സ്റ്റേകള്‍ ഇവിടെയുണ്ട്. ഹൃദ്യമായ താമസം മാത്രമല്ല, തിരികെ മടങ്ങുവാന്‍ തോന്നിപ്പിക്കാത്ത വിധത്തിലുള്ള സ്വീകരണവും ഭക്ഷണവും ഒക്കെയായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഹോം സ്റ്റേകള്‍.

PC:Vivek Sharma

ധമോത് ഹോംസ്റ്റേ, കാര്‍ക്കിനഗര്‍ (1000 രൂപ മുതല്‍)

ധമോത് ഹോംസ്റ്റേ, കാര്‍ക്കിനഗര്‍ (1000 രൂപ മുതല്‍)

ഹിമാലയന്‍ സമൂഹത്തെ അതിന്റെ ഉള്ളറകളിലേക്ക ചെന്നു കാണുന്നതിന് താല്പര്യപ്പെടുന്നവര്‍ക്കുള്ളതാണ് കാര്‍ക്കിനഗറിലെ ധമോത് ഹോംസ്റ്റേ. ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമങ്ങളിലൊന്നായ ഇവിടെ ഒരു വിദൂര ഹിമാലയൻ സമൂഹത്തെ അതിന്റെ ഏറ്റവും ആധികാരിക രൂപത്തിൽ പരിചയപ്പെടാനോ പഠിക്കാനോ അനുഭവിക്കാനോ ആഗ്രഹിക്കുന്ന ആര്‍ക്കും കടന്നുവരാം. . ഒ. ഒരു വശത്ത് പഞ്ചചൂളി പർവതനിരകളും മറുവശത്ത് നന്ദദേവി പർവതനിരകളും ഉള്ള ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്ന് കാണാൻ കഴിയും. ഉത്തരാഖണ്ഡ് ടീ ഡെവലപ്‌മെന്റ് ബോർഡിന്‍റെ കീഴിലാണ് ഇതിന്റെ നടത്തിപ്പും പരിപാലനവും.
ഇവിടെ താമസിക്കാൻ 1000 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
PC:Dhaval Parmar

മെരാകി ഹോംസ്റ്റേ, സാംക്രി (2000 രൂപ മുതല്‍)

മെരാകി ഹോംസ്റ്റേ, സാംക്രി (2000 രൂപ മുതല്‍)

ഹിമാലയത്തിലെ ആദ്യത്തെ ആര്‍ട് ഹൗസ് ആയി അറിയപ്പെടുന്ന മെരാകി ഹോംസ്റ്റേ കാഴ്ചയില്‍ വളരെ ആകര്‍ഷകമാണ്. തടി കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ഊഷ്മളമായ സേവനവും സ്വാദിഷ്ടമായ ഭക്ഷണവും സാംസ്കാരിക അനുഭവങ്ങളും മെരാകി ഹോംസ്റ്റേ വാഗ്ദാനം ചെയ്യുന്നു. ഇൻഡോർ, ഔട്ട്ഡോർ ഗെയിം റൂം, ഒരു ലൈബ്രറി, ഒരു ചെറിയ കഫേ, തത്സമയ സംഗീതം എന്നിങ്ങനെ നിങ്ങളെ ഇവിടേക്ക് ക്ഷണിക്കുകയും താമസിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി കാരണങ്ങളുണ്ട്.
കേദാർകാന്ത ട്രെക്കിന് മുമ്പും ശേഷവും അല്ലെങ്കിൽ ഹർ കി ഡൺ ട്രെക്കിന് മുമ്പും ശേഷവും, ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഉള്ള ഏറ്റവും മികച്ച കേന്ദ്രമായാണ് സഞ്ചാരികള്‍ ഇതിനെ കണക്കാക്കുന്നത്.
ഇവിടെ താമസിക്കാൻ 2000 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
PC:Satyam HCR

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

സുന്ദര്‍ ഹോംസ്റ്റേ, ഹര്‍സില്‍ വാലി (1800 രൂപ മുതല്‍)

സുന്ദര്‍ ഹോംസ്റ്റേ, ഹര്‍സില്‍ വാലി (1800 രൂപ മുതല്‍)

ആപ്പിള്‍ തോട്ടങ്ങള്‍ക്കു നടുവിലായി ഒരു പൂന്തോട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഹോം സ്റ്റേയാണ് ഹര്‍സില്‍ വാലിയിലെ സുന്ദര്‍ ഹോംസ്റ്റേ. നാട്ടില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് പോകുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം ആപ്പിള്‍ തോട്ടത്തിനു നടുവിലെ താമസവും നേരിട്ട് മരത്തില്‍ നിന്നും ആപ്പിള്‍ പറിച്ചെടുക്കുവാന്‍ അവസരം ലഭിക്കുന്നതുമെല്ലാം വളരെ വ്യത്യസ്തമായ അനുഭവം നല്കും. ഗംഗോത്രി വാലി സന്ദർശിക്കുന്ന ആളുകള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷന്‍ കൂടിയാണ് സുന്ദര്‍ ഹോം സ്റ്റേ. ഏകാന്തതയും സമാധാനപരമായ അന്തരീക്ഷവും ഇതിന്റെ ആകര്‍ഷണങ്ങളോട് ചേര്‍ത്തുവായിക്കാം. ഈ നാടിന്റെ രുചികള്‍ ആസ്വദിക്കുവാനെത്തുന്നവരെ വീട്ടില്‍ പാചകം ചെയ്ത രുചികരമായ വിഭവങ്ങള്‍ നല്കിയാണ് ഇവര്‍ സ്വീകരിക്കുന്നത്.
1800 രൂപ മുതൽ ഇവിടുത്തെ താമസസൗകര്യം ആരംഭിക്കുന്നു.
PC:Krunal Salvi

റോസ്, കാണ്ഡ, ബാഗേശ്വർ (990 രൂപ മുതല്‍)

റോസ്, കാണ്ഡ, ബാഗേശ്വർ (990 രൂപ മുതല്‍)

ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ കുമയൂണി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കാണ്ഡ. ഗ്രാമീണ ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാൻ നിരവധി അന്താരാഷ്ട്ര സന്നദ്ധ വിനോദ സഞ്ചാരികൾ ഇവിടം സന്ദര്‍ശിക്കാറുണ്ട്. പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. ഇവിടുത്തെ ടെറസും അവിടെ നിന്നുള്ള കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലങ്കിലും കണ്ടിരിക്കേണ്ടതാണ്.
990 രൂപ മുതൽ ഇവിടുത്തെ താമസസൗകര്യം ആരംഭിക്കുന്നു.
PC:Shivansh Singh

ജാക്ക് പഹാഡി ഹൗസ്, സില വില്ലേജ് (990 രൂപ മുതല്‍)

ജാക്ക് പഹാഡി ഹൗസ്, സില വില്ലേജ് (990 രൂപ മുതല്‍)

ഹിമാലയൻ പർവതനിരകളുടെ വടക്കൻ ചരിവുകളിൽ സില വില്ലേജിലാണ് ജാക്ക് പഹാഡി ഹോംസ്റ്റേ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1900 മീറ്റർ ഉയരത്തിൽ ആണ് ഇവിടമുള്ളത്. സുസ്ഥിര വിനോദസഞ്ചാരത്തെയും പ്രദേശത്തെ പ്രാദേശിക സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രസിദ്ധമാണ് ജാക്ക് പഹാഡി ഹൗസ്. വീട്ടിൽ പാകം ചെയ്ത ഇന്ത്യൻ, പഹാഡി വിഭവങ്ങൾ ആണ് ഇവിടെ സഞ്ചാരികള്‍ക്ക് നല്കുന്നത്. ദേവദാരു വനങ്ങളാൽ ചുറ്റപ്പെട്ടതും മനോഹരമായ കാഴ്ചകൾ നിറഞ്ഞതുമായ നിരവധി പിക്നിക് സൈറ്റുകൾ ജാക്ക് പഹാഡി ഹൗസിൽ സന്ദര്‍ശകര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നു.
990 രൂപ മുതൽ ഇവിടുത്തെ താമസസൗകര്യം ആരംഭിക്കുന്നു.
PC:Satyam HCR

ഡിവൈന്‍ പാരഡൈസ് ഹോംസ്റ്റേ, ഡെറാഡൂണ്‍ (1450 രൂപ മുതല്‍)

ഡിവൈന്‍ പാരഡൈസ് ഹോംസ്റ്റേ, ഡെറാഡൂണ്‍ (1450 രൂപ മുതല്‍)

ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോംസ്റ്റേയാണ് ഡിവൈൻ പാരഡൈസ് ഹോംസ്റ്റേ. ഡെറാഡൂണിലെ പോർഷെ രാജ്പൂർ റോഡ് ശാന്തതയുടെയും പ്രൗഢിയുടെയും ഒരു പ്രദേശമാണ്. ആഡംബരവും ഒപ്പം ആതിഥ്യമര്യാദയും സുഖസൗകര്യങ്ങളും കൂടിച്ചേർന്നതാണ് ഇവിടുത്തെ പാക്കേജ്. ശുദ്ധവായുവും സ്വസ്ഥതയും ശ്വസിക്കുന്നതോടൊപ്പം ഡൂണിന്റെ പ്രൗഢിയും പ്രകൃതിരമണീയമായ പശ്ചാത്തലവും ആസ്വദിക്കാൻ ഡൂണിൽ വരുന്ന വ്യക്തികൾക്ക് താമസിക്കാനുള്ള മികച്ച സ്ഥലമാണ് ഈ ഹോംസ്റ്റേ. എല്ലാത്തരം അവധിക്കാല ഗ്രൂപ്പുകൾക്കും ഇത് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ഇവിടെ താമസിക്കാൻ 1450 രൂപ മുതലാണ് നിരക്ക്.

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

ഓക്സ് സെറിനിറ്റി എസ്റ്റേറ്റ്, ഗെത്തിയ നൈനിറ്റാള്‍ (2500 രൂപ മുതല്‍)

ഓക്സ് സെറിനിറ്റി എസ്റ്റേറ്റ്, ഗെത്തിയ നൈനിറ്റാള്‍ (2500 രൂപ മുതല്‍)

ഇടതൂർന്ന ഓക്ക് വനങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്തിനു നടുവിലാണ് ആഡംബര ഗസ്റ്റ് ഹൗസായ ഓക്സ് സെറിനിറ്റി എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ കുന്നുകളും നല്ല ചുറ്റുപാടുകളും ഇവിടുത്തെ താമസദിനങ്ങള്‍ മനോഹരമാക്കുന്നു. പ്രകൃതിയുടെ നടുവിൽ ഒരാൾക്ക് പൂർണ്ണമായ ശാന്തിയും സമാധാനവും കണ്ടെത്താനാകും. എന്താവശ്യത്തിനും ഓടിയെത്തുന്ന ജീവനക്കാരുടെ സേവനം ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.
2500 രൂപ മുതൽ ഇവിടുത്തെ താമസസൗകര്യം ആരംഭിക്കുന്നു.
PC:Akash Dey
https://unsplash.com/photos/pADmsQz_0_0

പീച്ച് ആൻഡ് പിയേഴ്സ് ബെഡ് & ബ്രേക്ക്ഫാസ്റ്റ് ഹോംസ്റ്റേ

പീച്ച് ആൻഡ് പിയേഴ്സ് ബെഡ് & ബ്രേക്ക്ഫാസ്റ്റ് ഹോംസ്റ്റേ

അതിഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ഒരു പ്രാദേശിക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഹിമാലയൻ ഹോംസ്റ്റേയാണ് ഗോപേശ്വറിലെ പീച്ച് ആൻഡ് പിയേഴ്സ് ബെഡ് & ബ്രേക്ക്ഫാസ്റ്റ് ഹോംസ്റ്റേ. അതിഥികൾക്ക് ഉത്തരാഖണ്ഡ് ഗ്രാമങ്ങളുടെ സ്വഭാവവും സംസ്കാരവും നേരിട്ട് പരിചയപ്പെടുവാന്‍ അവസരമൊരുക്കുന്ന ഇടമാണിത്. വീട്ടിൽ എൽസിഡി ടിവികളോ ഫോണുകളോ ഇല്ല, അതിഥികൾക്ക് പ്രകൃതിയുമായി കൂടുതൽ ബന്ധം തോന്നാൻ ഇത് അനുവദിക്കുന്നു.
നന്ദാദേവിയുടെയും ത്രിശൂൽ കൊടുമുടികളുടെയും ദൃശ്യഭംഗി ഇവിടെ ആസ്വദിക്കാം.

PC:Shail Sharma

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X