Search
  • Follow NativePlanet
Share
» »രാജകീയ പ്രൗഡിയുടെ ഗല്‍താജി ക്ഷേത്രം

രാജകീയ പ്രൗഡിയുടെ ഗല്‍താജി ക്ഷേത്രം

By Elizabath

രാജസ്ഥാന്‍, ഒന്നുകൂടെ നീട്ടിയെറിഞ്ഞാല്‍ ജെയ്പൂര്‍, ഇന്ത്യയുടെ പിങ്ക് സിറ്റി, പറയുമ്പോള്‍ തന്നെ മനസിലേക്ക് വരുന്നത് രാജകീയ പ്രൗഢി നിറഞ്ഞ, ചരിത്രങ്ങള്‍ ഉറങ്ങുന്ന, മനസിനേയും കണ്ണിനേയും ഒരു പോലെ വിസ്മയിപ്പിക്കുന്ന വാസ്തു ശില്‍പങ്ങള്‍ നിറഞ്ഞ നാടാണ്. ഏതൊരു യാത്രാ പ്രേമിയേയും ഒരു നൂറ് വട്ടമെങ്കിലും വരാന്‍ ആകര്‍ഷിപ്പിക്കുന്ന ഇടം. 

അങ്ങനെയെങ്കില്‍ രാജസ്ഥാനിലെ കണ്ണെത്തിക്കേണ്ട ഒരിടത്തെ കുറിച്ചാകാം ഇന്നത്തെ വിവരണം, അതെ ഗല്‍താജി ക്ഷേത്രം

Guide to Galtaji temple at Jaipur

ആരവല്ലി കുന്നിന്റെ ഉച്ചിയില്‍ പ്രൗഢ ഗംഭീരമായി ഉയര്‍ന്നിരിക്കുന്ന ക്ഷേത്രമാണ് ഗല്‍താജി. പിങ്ക് സിറ്റിയെ ഒറ്റയടിക്ക് കണ്ണിലേക്കും മനസിലേക്കും പതിപ്പിക്കാന്‍ ഇവിടുന്നുള്ള ഒറ്റ നോട്ടം തന്നെ ധാരാളം. രജപുത്ര ഭരണാധികാരിയായിരുന്ന സവായ് ജയ് സിങ്ങ് II ന്റെ ഉപദേശിയായിരുന്ന ദിവാന്‍ റാവു കൃപറാം ആണ് ഈ ക്ഷേത്രം പണിയിച്ചത്.
പിങ്ക് നിറത്തിലുള്ള സാന്റ് സ്റ്റോണ്‍ കൊണ്ടൊരുക്കിയ ക്ഷേത്രത്തിന് മനോഹരമായ ചുമര്‍ചിത്രങ്ങളും കൊത്തുപണികളാല്‍ സമൃദ്ധമായ തൂണുകളുമൊക്കെ കാണാം. ഇവിടുത്ത പ്രധാന പ്രതിഷ്ഠ ഹനുമാനാണെങ്കിലും രാമക്ഷേത്രവും കൃഷ്ണ ക്ഷേത്രവും ഈ ക്ഷേത്രത്തിനുള്ളില്‍ ഉണ്ട്.ചുറ്റും മരങ്ങളാലും പ്രകൃതി ഭംഗിയാലും സമൃദ്ധമായ ഈ ക്ഷേത്രം കണ്ടാല്‍ ഒറ്റയടിക്ക് ഒരു രാജകൊട്ടാരമാണെന്നേ പറയൂ.

Guide to Galtaji temple at Jaipur

PC: China Crisis

കുരങ്ങാന്‍മാരുടെ ക്ഷേത്രം കൂടിയാണത്ര ഇവിടം. അതായത് നേരം വെളുത്താല്‍ അപ്പോ തൊട്ട് കുരങ്ങന്‍മാരുടെ പട തന്നെ ഇവിടെ എത്തുമ്രേത. എങ്കിലും ഇവരാരും ഉപദ്രവകാരികളല്ലാട്ടോ.

പ്രകൃതിദത്തമായ നീരുറവകള്‍

കുന്നിന് മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഊര്‍ന്നീറങ്ങുന്ന നീരുറവകള്‍ ഏഴ് വാട്ടര്‍ ടാങ്കുകളിലേക്ക് പതിക്കുന്ന രീതതിയിലാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ ഗല്‍ത്താ എന്ന നിരുറവ ശേഖരിക്കുന്ന സ്ഥലത്തെ വെള്ളം പവിത്രമായിട്ടാണ് പരിഗണിക്കുന്നത്. ഇത് ഒരിക്കലും വറ്റിയിട്ടില്ല എന്നത് തന്നെ അതിന് കാരണം.

Guide to Galtaji temple at Jaipur

PC: Ikram.md

ജനവരി 14, 15 എന്നീ ദിവസങ്ങളാണ് ക്ഷേത്ര സന്ദര്‍ശനത്തിന് ഉചിതമായ ദിവസം. കാരണം മകര സംക്രാന്തിയാണ് ഇവിടെ പ്രധാനമായും ആഘോഷിക്കുന്നത്. ഒരു മതസ്ഥാപനം എന്ന രീതിക്കല്ലാതെ കാഴ്ചകളുടെ ഒരു പൊന്‍വസന്തം തന്നെ സമ്മാനിക്കാന്‍ ഈ ക്ഷേത്രത്തിന് സാധിക്കുമെന്നത് തീര്‍ച്ച.

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍

ഫ്‌ളൈറ്റ് എടുക്കുകയാണെങ്കില്‍ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാം. അവിടെ നിന്ന് 23 കിമി മാത്രമേ ഉള്ളൂ ക്ഷേത്രത്തിലേക്ക്.

തീവണ്ടി യാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ജെയ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങാം. ഇവിടുന്ന് തിരിച്ചു പോകാന്‍ പ്രധാനപ്പെട്ട നഗരങ്ങളായ ചെന്നൈ, ലഖ്‌നൗ, ലുധിയാന എന്നിവിടങ്ങളിലേക്കൊക്കെ ട്രെയിനുകള്‍ ലഭിക്കും.

Guide to Galtaji temple at Jaipur

PC: Travis Wise

റോഡ് മാര്‍ഗമാണെങ്കില്‍ ഡെല്‍ഹി ജെയ്പൂര്‍ നാഷ്ണല്‍ ഹൈവേ വഴി വെച്ച് പിടിക്കാം.

Read more about: rajasthan epic temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more