Search
  • Follow NativePlanet
Share
» »മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രിയപ്പെട്ട ഗുജറാത്തിന്റെ യഥാർഥ കാഴ്ചകൾ കാണാം!!

എന്നും വാർത്തകളിൽ ഇടം നേടുന്ന ഗുജറാത്തിനെ കുറിച്ച് എഴുതിയാൽ തീരുന്ന വിശേഷണങ്ങളല്ല ഉള്ളത്. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ഗുജറാത്തിന്‍റെയത്രയും വിമർശിക്കപ്പെടുകയും അതേ സമയം ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരിടമുണ്ടോ എന്നു സംശയമാണ്. ഒരിക്കലും തമ്മിൽ യോജിക്കരുതാത്ത കുറേ കാര്യങ്ങൾ ഒരുമിച്ചിരിക്കുന്ന ഒരു നാടാണിത്. രാഷ്ട്രീയത്തിലും വാണിജ്യ രംഗത്തും വിനോദ സഞ്ചാര രംഗത്തും എല്ലാം പ്രത്യേകമായ ഒരിടം കണ്ടെത്തിയ ഗുജറാത്തിൽ ആ പറയുന്നതെല്ലാം സത്യമായിരിക്കുമോ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരും കാണില്ല.
സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രിയപ്പെട്ട ഗുജറാത്തിന്റെ യഥാർഥ കാഴ്ചകൾ കാണാം!!

ഗുജറാത്തിലേക്ക് സ്വാഗതം

ഗുജറാത്തിലേക്ക് സ്വാഗതം

സാംസ്കാരികമായും രാഷ്ട്രീയപരമായും കേരളത്തിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു നാടാണ് ഗുജറാത്ത്. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തങ്ങളായ കാഴ്ചകൾ പകരുന്ന ഒരിടമാണിത്. മലനിരകളും കുന്നുകളും പുരാതനങ്ങളായ ക്ഷേത്രങ്ങളും വന്യജീവി സങ്കേതങ്ങളും ഒക്കെയായി വ്യത്യസ്ത അനുഭവങ്ങളൾ പകരുന്ന നാടാണിത്.
അങ്ങനെ നോക്കുമ്പോൾ ഇവിടം യാത്ര ആരംഭിക്കുവാൻ പറ്റിയ ഇടം ജുനാഗദ് ആണ്. ഗിർനാർ മലനിരകൾക്കു താഴെ സ്ഥിതി ചെയ്യുന്ന ഇവിടം ഗ്രീക്കുകാരുടെ നഗരമെന്നും പഴയ കോട്ടയുടെ ഇടം എന്നുമൊക്കെ അറിയപ്പെടുന്നു.

Bernard Gagnon

നിലാംബാഗ് കൊട്ടാരം

നിലാംബാഗ് കൊട്ടാരം

ഗുജറാത്തിന്റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന ഒരിടമാണ് പ്രശസ്തമായ നിലാംബാഗ് കൊട്ടാരം. ഭാവ്നഗറിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഇന്നൊരു പൈതൃക ഹോട്ടലായി മാറിയിട്ടുണ്ടെങ്കിലും ഇതിനെ തേടിയെത്തുന്ന സഞ്ചാരികൾക്ക് ഒരു കുറവും വന്നിട്ടില്ല. 1859 ൽ ഭാവ്നഗറിലെഗോഹിൽ വംശമാണ് നിർമ്മിച്ചത്. ഇന്നും കാഴ്ചയിൽ അതേ തനിമ നിലനിർത്തുന്നുണ്ടെങ്കിലും ഒരാധുനിക ഹോട്ടലിനു വേണ്ട സജ്ജീകരണങ്ങളെല്ലാം ഇവിടെയുണ്ട്.

nilambagpalace

നൽസരോവർ പക്ഷി സങ്കേതം

നൽസരോവർ പക്ഷി സങ്കേതം

ഗുജറാത്തിന്റെ കാഴ്ചകളിൽ ഒരിക്കലും വിട്ടുപോകുവാൻ പാടില്ലാത്ത ഒരിടമാണ് അഹമ്മദാബാദിനു സമീം സാനന്ദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൽസരോവർ പക്ഷി സങ്കേതം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദേശാടന പക്ഷികൾ തിരഞ്ഞെത്തുന്ന ഇവിടം ഗുഹറാത്തിൽ ചതുപ്പു നിലത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പക്ഷി സങ്കേതം കൂടിയാണ്.
രാവിലെ 6.00 മുതൽ വൈകിട്ട് 5.30 വരെയാണ് ഇവിടേക്ക് സന്ദർശകരെ അനുവദിക്കുന്നത്. പുലർച്ചെയാണ് ഇവിടം സന്ദർശിക്കുന്നതിന് യോജിച്ച സമയം.

നവ്ലഖ പാലസ്

നവ്ലഖ പാലസ്

ഗുജറാത്തിലെ ഏറ്റവും വ്യത്യസ്തമായ നിർമ്മിതികളിലൊന്നാണ് 18-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നവ്ലഖ് പാലസ്. നവ്ലഖ് എന്നാൽ ഒൻപത് ലക്ഷം എന്നാണ് അർഥം. അക്കാലത്ത് ഏകദേശം 9 ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച കൊട്ടാരമായതിനാലാണ് ഇതിനു ഈ പേരു ലഭിച്ചത്. വിചിത്രങ്ങളായ കലാസൃഷ്ടികളാണ് ഇതിന്റെ പ്രത്യേകത.
രാജ്കോട്ടിൽ നിന്നും 38 കിലോമീറ്റർ അകലെ ഗോണ്ടൽ എന്ന നഗരത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഗോണ്ടലിലെ ഏറ്റവും പഴയ കൊട്ടാരം കൂടിയാണിത്. കൊട്ടാരത്തിന്റെ എല്ലാ കോണുകളിൽ പോലും കാണപ്പെടുന്ന ശില്പങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

Bernard Gagnon

കൊട്ടാരത്തിനുള്ളിൽ

കൊട്ടാരത്തിനുള്ളിൽ

പുറമേ ശില്പങ്ങൾ കൊണ്ട് അതിമനോഹരമായ നിലയിലാണ് കൊട്ടാരമുള്ളതെങ്കിലും ഉള്ളിലെ കാഴ്ചകൾ പിന്നെയും വ്യത്യസ്തമാണ്.
പിരിയൻ ഗോവണികൾ, ദർബാർ ഹാൾ, തൂണുകൾ നിറ‍ഞ്ഞ സഭ, വലിയ വിളക്കുകൾ ഒക്കെ ഇതിനുള്ളിൽ കാണാൻ സാധിക്കും.

Bernard Gagnon

സോമേശ്വര ക്ഷേത്രം

സോമേശ്വര ക്ഷേത്രം

ഗുജറാത്തിലെത്തുന്നവർ തീർച്ചായയും കണ്ടിരിക്കേണ്ട പുരാതന ക്ഷേത്രങ്ങളിലൊന്നാണ് സോമേശ്വര ക്ഷേത്രം.

Bernard Gagnon

മൊധേര സൂര്യ ക്ഷേത്രം

മൊധേര സൂര്യ ക്ഷേത്രം

ഇവിടുത്തെ മെഹ്സന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രശസ്തമായ സൂര്യക്ഷേത്രമാണ് മൊധേര സൂര്യ ക്ഷേത്രം. പുഷ്പാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചാലൂക്യ രാജാക്കൻമാരുടെ കാലത്താണ് നിർമ്മിച്ചത്. ഇന്ന് പ്രത്യേക പൂജകളും മറ്റും നടക്കാത്ത ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കുന്ന ഒരു സ്മാരകമാണ്. ഗുധാ മണ്ഡപ , സഭാ മണ്ഡപ, കുണ്ഡ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

Bernard Gagnon

സൂര്യ കുണ്ഡ്

സൂര്യ കുണ്ഡ്

ക്ഷേത്രത്തിലേക്കും മറ്റും ആവശ്യമായ വെള്ളം സൂക്ഷിച്ചിരിക്കുന്ന ഇടമാണ് സൂര്യകുണ്ഡ്. കുണ്ഡാ അല്ലെങ്കിൽ രാമ കുണ്ഡാ എന്നും ഇത് അറിയപ്പെടുന്നു.
സമചതുരാകൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നൂറുകണക്കിന് പടികളിലറങ്ങി കുളത്തിലെത്തിയാൽ കാണാൻ സാധിക്കും.

Bernard Gagnon

പ്രകൃതി ഒരുക്കിയ വിസ്മയം

പ്രകൃതി ഒരുക്കിയ വിസ്മയം

ഗുജറാത്തിലെ കാഴ്ചകളെക്കുറിച്ച് പറഞ്ഞാൽ അതിനെ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയം എന്നേ പറയാനാവൂ.

Bernard Gagnon

റാൻ ഓഫ് കച്ച്

റാൻ ഓഫ് കച്ച്

ദ ഗ്രേറ്റ് റാൻ ഓഫ് കച്ച് എന്നറിയപ്പെടുന്ന റാൻ ഓഫ് കച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ്. ഏകദേശം 7500 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടു കിടക്കുന്ന ഈ ഉപ്പുപാസം സാഹസികരായ സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. കച്ച് വിഭാഗക്കാരായ ആളുകൾ അധിവസിക്കുന്ന ഇടമാണിത്. വെള്ളക്കെട്ടുണ്ടാകുന്ന ഈ പ്രദേശത്ത് മഴക്കാലത്ത് അടുത്തുള്ള കടലിൽ നിന്നും ഉപ്പു വെള്ളം കയറുകയും അല്ലാത്ത സമയങ്ങളിൽ വരണ്ടുണങ്ങിക്കിടക്കുകയുടെ ചെയ്യുന്ന ഒരു പ്രദേശമാണ്. ജീവിക്കുവാൻ ഏറെ പ്രയാസമുള്ള ഒരു സ്ഥലം കൂടിയാണിത്.

Shaunak Chitgopkar

ഗുജറാത്ത് എന്ന നാട്

ഗുജറാത്ത് എന്ന നാട്

വൈവിധ്യങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും ആകർഷിക്കുന്ന നാടാണ് ഗുജറാത്ത്.

Raj Odedra

 കട്നാ നദി

കട്നാ നദി

ഗുജറാത്തിന്റെ പലഭാഗങ്ങളെയും നിലനിർത്തുന്ന ഒരു നദിയാണ് കട്നാ റിവർ. കൃഷി ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമാണ് ആളുകൾ ഇതിനെ കൂടുതലും ആശ്രയിക്കുന്നത്.

Dilipkumar Machhar

കട്നാ നദി

കട്നാ നദി

കട്നാ നദിയുടെ വിവിധ ചിത്രങ്ങൾ

Dilipkumar Machhar

കട്നാ നദി

കട്നാ നദി

കട്നാ നദിയുടെ വിവിധ ചിത്രങ്ങൾ

Dilipkumar Machhar

ബാവാ പ്യാരാ ഗുഹകൾ

ബാവാ പ്യാരാ ഗുഹകൾ

ജുനാഗധ് ബുദ്ധ ഗുഹകളുടെ ഭാഗമായ ബാവാ പ്യാരാ ഗുഹകൾ ആദ്യകാലത്ത് മനുഷ്യൻ നിർമ്മിച്ച ഗുഹകളുടെ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാതൃകയാണ്. ബുദ്ധ മതത്തിന്റെയും ജൈന മതത്തിന്റെയും ധാരാളം അടയാളങ്ങൾ സൂക്ഷിച്ചിരിരിത്തുന്ന ഈ ഗുഹ ഇരു മതങ്ങളിലും പെട്ട ആളുകൾ സന്ദർശിക്കാറുണ്ട്.

Dipak MANAT

ബുദ്ധ ഗുഹ

ബുദ്ധ ഗുഹ

1500ൽ ൽ അധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബാബാ പ്യാരാ ഗുഹകളുടെ മറ്റൊരു ഭാഗമാണ് ബുദ്ധ ദുഹകൾ. ബുദ്ധ മതവുമായി ബന്ധപ്പെട്ട കൊത്തുപണികളും മറ്റും ഈ ഭാഗങ്ങളിൽ ധാരാളം കാണുവാൻ സാധിക്കും.

Ashok modhvadia

ഖാംബലിഡാ ഗുഹകൾ

ഖാംബലിഡാ ഗുഹകൾ

ഗുജറാത്തിലെ ആർക്കിയോളജിക്കൽ വകുപ്പിൻരെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഖാംബലിഡാ ഗുഹകൾ ബുദ്ധമതവുമായി അഭ്യേദ്യ ബന്ധം പുലർത്തുന്ന ഇടമാണ്. 1958 ൽ കണ്ടെത്തിയ ഈ ഗുഹകൾചുണ്ണാമ്പു കല്ലിലാണ് കൊത്തിയെടുത്തിരിക്കുന്നത്. പതിനഞ്ചോളം ചെറിയ ഗുഹകളാണ് ഇവിടെയുള്ളത്.

Kaushik Patel

തലാസാ ഗുഹകൾ

തലാസാ ഗുഹകൾ

കോണിക്കൽ ആകൃതിയിൽ കൊത്തിയിരിക്കുന്ന ഒരു കൂട്ടം ഗുഹകളാണ് തലാസാ ഗുഹകൾ. ഭാവ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആ ഗുഹാകൂട്ടത്തിൽ ആകെയുള്ള 30 എണ്ണത്തിൽ 15ഉം ജലസംഭരണികളായാണ് വർത്തിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ മതത്തിന്റെ അടയാളങ്ങളും മൂന്നാം നൂറ്റാണ്ടിലെ ജൈന മതത്തിന്റെ അടയാളങ്ങളും ഇവിടെ കാണാൻ സാധിക്കും.

Mv.shah

റാൻ ഓഫ് കച്ച് ഉപ്പുപാടം

റാൻ ഓഫ് കച്ച് ഉപ്പുപാടം

റാൻ ഓഫ് കച്ചിലെ ഉപ്പു പാടത്തിന്റെ ഒരു ചിത്രം. റോഡിനു ഇരുവശവും കണ്ണെത്താ ദൂരത്തോളമുള്ള ഉപ്പുപാടങ്ങളാണ്.

Nagarjun Kandukuru

ഇതുവഴി ഒട്ടകം മാത്രം

ഇതുവഴി ഒട്ടകം മാത്രം

ഫോട്ടോകളിൽ ഈ സ്ഥലത്തിൻറെ ഭംഗി കാണുമ്പോൾ ഒന്നു നടന്നു പോകുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സാധാരണ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ജീവിക്കുവാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ഥലമാണിത്. വാഹനങ്ങളിലൂടെയോ ഒട്ടകത്തിന്റെ പുറത്തോ മാത്രമേ ഇതുവഴി സ‍ഞ്ചരിക്കാവൂ.

Jyoti Chaurasia

ചന്ദോള ലേക്ക്

ചന്ദോള ലേക്ക്

അഹമ്മദാബാദിന് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തടാകമാണ് ചന്ദോള ലേക്ക്. 1200 ഹെക്ടർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് വലിയ വൃത്തത്തിന്റെ രൂപമാണ്. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ എത്തിച്ചേരുന്ന ഇടംകൂടിയാണിത്.

Nagarjun Kandukuru

ഗിരാ വെള്ളച്ചാട്ടം

ഗിരാ വെള്ളച്ചാട്ടം

അംബികാ നദിയിൽ നിന്നും ഉത്ഭവിക്കുന്ന ഗിരാ വെള്ളച്ചാട്ടം ഗുജറാത്ത് ഒരുക്കുന്ന മനോഹരമായ കാഴ്ചകളിലൊന്നാണ്.

Bhargavinf

ഗുജറാത്തിന്റെ വ്യത്യസ്തമായ കാഴ്ചകൾ

ഗുജറാത്തിന്റെ വ്യത്യസ്തമായ കാഴ്ചകൾ

റാൻ ഓഫ് കച്ചിൽ നിന്നും

Rahul Zota

ഗുജറാത്തിന്റെ വ്യത്യസ്തമായ കാഴ്ചകൾ

ഗുജറാത്തിന്റെ വ്യത്യസ്തമായ കാഴ്ചകൾ

റാൻ ഓഫ് കച്ചിൽ നിന്നും

മുംബൈയും ബാംഗ്ലൂരും ഒന്നുമല്ല മക്കളേ ഇടുക്കിയിലെ സിറ്റികളാണ് സിറ്റി!മുംബൈയും ബാംഗ്ലൂരും ഒന്നുമല്ല മക്കളേ ഇടുക്കിയിലെ സിറ്റികളാണ് സിറ്റി!

ഡോ. ആദര്‍ശിന്‍റേയും ഡോ. ശ്യാമയുടേയും ഡോ. ആദര്‍ശിന്‍റേയും ഡോ. ശ്യാമയുടേയും "കുറുമ്പന്‍ യാത്രകള്‍..." ഇവര്‍ വേറെ ലെവലാണ് ബ്രോ!!

</a><a class=കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച" title="കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച" />കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

JB Kalola

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X