» »ഹനുമാന്‍ ഗഡ് ..ഇത് ചരിത്രം ജീവിക്കുന്നിടം

ഹനുമാന്‍ ഗഡ് ..ഇത് ചരിത്രം ജീവിക്കുന്നിടം

Written By: Elizabath

ക്ഷേത്രങ്ങളും ചരിത്രസ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന രാജസ്ഥാന്‍ സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന സ്ഥലമാണ്. കോട്ടകളും കൊട്ടാരങ്ങളും മരുഭൂമിയും നീലവെളിച്ചവും തടാകങ്ങളും ഒക്കെ ഇവിടെ എത്തുന്നവരുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുമ്പോള്‍ എങ്ങനെയാണ് പോകാതിരിക്കാനാവുക.
ഇത്തരത്തില്‍ സഞ്ചാരികള്‍ക്കു മുന്നില്‍ അധികം വെളിപ്പെടാത്ത ഒരിടമാണ് രാജസ്ഥാനിലെ ഹനുമാന്‍ ഗഡ്. മറ്റേതൊരു രാജസ്ഥാന്‍ പട്ടണത്തെയും പോലെ കോട്ടയും ക്ഷേത്രങ്ങളും തന്നെയാണ് ഇവിടുത്തെയും ആകര്‍ഷണം. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഹനുമാന്‍ ഗഡ് കോട്ട ചരിത്രവുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒരിക്കല്‍ ഇന്‍ഡസ് വാലി സംസ്‌കാരവും കോട്ടയുടെ ഭാഗമായിരുന്നുവത്രെ.
രാജസ്ഥാന്റെ ചരിത്രം മാറ്റിയെഴുതിയ ഹനുമാന്‍ ഗഡിനെക്കുറിച്ചറിയാം.

രാജസ്ഥാന്റെ സമ്മാനം

രാജസ്ഥാന്റെ സമ്മാനം

സഞ്ചാരികള്‍ക്കായി രാജസ്ഥാന്‍ ഒരുക്കിയിരിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് ഹനുമാന്‍ ഗഡ്. ഒരു പട്ടണത്തെ ഒന്നാകെ സംരക്ഷിക്കുവാനായി ഒരു വലിയ കോട്ട. നിര്‍മ്മിതിയും കോട്ടയുടെ ദൃശ്യങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

PC: Official Site

ഹനുമാന്‍ കോട്ടയായ കഥ

ഹനുമാന്‍ കോട്ടയായ കഥ

ഈ കോട്ടയ്ക്ക് എങ്ങനെ ഹനുമാന്‍ കോട്ട എന്ന പേരു കിട്ടയെന്നത് എല്ലാവരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ അത്രയൊന്നും ആലോചിക്കാനില്ല.
ഒരിക്കല്‍ ഒരു പടപ്പോരില്‍ ഇവിടുത്തെ രാജാവ് വിജയിച്ചു. അത് ഒരു ചൊവ്വാഴ്ചയായിരുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്
ചൊവ്വാഴ്ച എന്നത് ഹനുമാനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്. അതിനുശേഷമാണ് ഈ പട്ടണം ഹനുമാന്‍ ഗഡ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. 1700 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കോട്ടയാണിത്.

PC:Wikipedia

ബത്തനേര്‍

ബത്തനേര്‍

യഥാര്‍ഥത്തില്‍ ഹനുമാന്‍ഗഡിന്റെ പേര് ബത്തനേര്‍ എന്നായിരുന്നു. ബത്തി രജ്പുത്ത് രാജാക്കന്‍മാരുടെ കീഴിലായിരുന്നപ്പോഴാണ് ബത്തനേര്‍ എന്ന പേരുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നുകൂടിയാണിത്.

PC:पूर्णिमा वर्मन

ഡെല്‍ഹി-മുള്‍ട്ടാന്‍ ഹൈവേ

ഡെല്‍ഹി-മുള്‍ട്ടാന്‍ ഹൈവേ

പരമ്പരാഗതമായി ഒത്തിരിയേറെ വാണിജ്പ്രാധാന്യമുള്ള ഒരു സ്ഥാലം കൂടിയായിരുന്നു ഇത്. ഡെല്‍ഹി-മുള്‍ട്ടാന്‍ ഹൈവേയുടെ ഭാഗമായിരുന്ന ഹനുമാന്‍ഗഡ് വഴിയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കും സിന്ധിലേക്കും കാബൂളിലേക്കുമുള്ള വഴികള്‍ കടന്നുപോയിരുന്നത്.

PC:Kuldeep.hmh

ഇന്‍ഡസ് വാലി സംസ്‌കാരം

ഇന്‍ഡസ് വാലി സംസ്‌കാരം

ഇന്ത്യയില്‍ നിനനിന്നിരുന്ന ഇന്‍ഡസ് വാലി സംസ്‌കാരത്തിന്റെ ഒട്ടേറെ ശേഷിപ്പുകള്‍ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. കലകൗശല വസ്തുക്കളും നാണയങ്ങളും കൂടാതെ ഒരു നഗരം തന്നെ മുഴുവനായി പരവേക്ഷണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

PC:Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും 419 കിലോമീറ്ററും ബിക്കനീറില്‍ നിന്ന് 230 കിലോമീറ്ററും അകലെയാണ് ഹനുമാന്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്.
ഡല്‍ഹിയില്‍ നിന്ന് ഇവിടെ എ്തതാന്‍ ഏകദേശം 400 കിലോമീറ്റര്‍ യാത്രയുണ്ട്.

Read more about: rajasthan forts epic jaipur

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...