» »നൂറു വില്ലന്‍മാര്‍ ജനിച്ച മണ്ണ് അഥവാ ആനകളുടെ നഗരം

നൂറു വില്ലന്‍മാര്‍ ജനിച്ച മണ്ണ് അഥവാ ആനകളുടെ നഗരം

Written By:

ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നാണല്ലോ മഹാഭാരതം. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുന്ന മഹാഭാരതത്തിലെ പല സ്ഥലങ്ങളും നമ്മുടെ ഇന്നത്തെ ഭാരതത്തില്‍ അതേ പേരില്‍ തന്നെ കാണാന്‍ സാധിക്കും. അത്തരത്തില്‍ മഹാഭാരതത്തിലെ ശ്രദ്ധേയമായ പല സംഭവങ്ങളും നടന്ന ഒരിടമാണ് ഹസ്തിനപുരി. മഹാഭാരതമെന്ന ഇതിഹാസത്തിന്റെ തുടക്കം തന്നെ സംഭവിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഹസ്തിനപുരയുടെ വിശേഷങ്ങള്‍

 എവിടെയാണിത്?

എവിടെയാണിത്?

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ആണ് ആധുനിക ഭാരതത്തതിലെ ഹസ്തിനപൂര്‍ അഥവാ ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിനു മുന്‍പ് 1100തന്നെ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങളും ഖനനങ്ങളും സൂചിപ്പിക്കുന്നത്.

ഹസ്തിനപുരി എന്നാല്‍

ഹസ്തിനപുരി എന്നാല്‍

സംസ്‌കൃത ഭാഷയില്‍ ഹസ്തിന എന്നാല്‍ ആന എന്നും പുരം എന്നാല്‍ നഗരം എന്നുമാണ് അര്‍ഥം. അങ്ങനെ നോക്കുമ്പോള്‍ ആനകളുടെ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മാത്രമല്ല, നഗരത്തിന്റെ പേരിനെക്കുറിച്ച് മറ്റൊരു കഥ കൂടി പ്രചാരത്തിലുണ്ട്.ഹസ്തിന എന്ന രാജാവിന്റെ പേരില്‍ നിന്നാണ് ആ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. ഗജപുരം, നാഗപുര, അസന്ധിപാത, ബ്രഹ്മസ്ഥലം, ശാന്തിനഗരം, കുഞ്ജരപുരം എന്നീ പേരുകളിലും ഇവിടം അറിയപ്പെടുന്നു.

PC:Pratyk321

പുരാണവും ഹസ്തിനപുരിയും

പുരാണവും ഹസ്തിനപുരിയും

മഹാഭാരതവുമായി ഏറെ ചേര്‍ന്നു കിടക്കുന്ന ഒരിടമായാണ് ഹസ്തിനപുരി അറിയപ്പെടുന്നത്. മഹാഭാരതത്തിലെ കൗരവവുടെ രാജവംശം സ്ഥിതി ചെയ്യുന്ന ഇടമായിരുന്നു ഇവിടം. അവരുടെ ജന്‍മസ്ഥലവും രാജവസതിയും ഒക്കെ ഇവിടെയായിരുന്നുവത്രെ സ്ഥിതി ചെയ്തിരുന്നത്.
പഴയ ഗംഗാ നദിയുടെ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ നഗരം സാഹിത്യത്തിലും ചരിത്രത്തിലും ഒക്കെ കൗരവന്‍മാരുടെ നഗരമായാണ് അറിയപ്പെടുന്നത്. കുരു രാജവംശത്തിന്റെ തലസ്ഥാനവും ഇവിടമായിരുന്നു.
മഹാഭാരതത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളായിരുന്ന ദ്രൗപതിയുടെയും കര്‍ണന്റെയും പേരില്‍ ഇവിടെ രണ്ടു സ്‌നാനക്കുളങ്ങളും കാണാം. നിരവധി ഭക്തരമാണ് ഇതിഹാസ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന ഇവിടെ തീര്‍ഥാടനത്തിനായി എത്തുന്നത്.

PC:wikipedia

ജൈനമതം

ജൈനമതം

ഹിന്ദു മതത്തിനു മാത്രമല്ല, ജൈനമതത്തിനും ഒട്ടേറെ പ്രാധാന്യമുള്ള സ്ഥലമാണ് ഹസ്തിനപുരി. മൂന്ന് തീര്‍ഥങ്കരന്‍മാരുടെ ജന്‍മസ്ഥലം എന്ന നിലയിലാണ് ഇവിടം ജൈനമതക്കാര്‍ക്ക് ഏറെ പ്രധാനപ്പെട്ട സ്ഥലമായി തീര്‍ന്നിരിക്കുന്നത്. ശ്രീ ദിഗംബര്‍ ജൈനക്ഷേത്രം, ജമ്പുദ്വീപ്, കൈലാഷ് പര്‍വ്വത്, ശ്വേതാംബര്‍ ജൈനക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ജൈന്‍ ആരാധനാ കേന്ദ്രങ്ങള്‍.

PC:Muditjain1210

ശ്രീ ദിഗംബര്‍ ജൈന്‍ പ്രാചീന്‍ ബഡാ മന്ദിര്‍

ശ്രീ ദിഗംബര്‍ ജൈന്‍ പ്രാചീന്‍ ബഡാ മന്ദിര്‍

ഹസ്തിനപുരിയിലെ ഏറ്റവും പഴക്കമേറിയ ജൈന ക്ഷേത്രമായാണ് ശ്രീ ദിഗംബര്‍ ജൈന്‍ പ്രാചീന്‍ ബഡാ മന്ദിര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ക്ഷേത്രം 1801 ല്‍ രാജാ ഹര്‍സുഖ് റായ് നിര്‍മ്മിച്ചതായാണ് വിശ്വാസം. ജൈനമതത്തിലെ പതിനാറാം തീര്‍ഥങ്കരനായ ശ്രീ ശാന്തി നാഥാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.പദ്മാസനത്തിലിരിക്കുന്ന രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. മുഖ്യ ബലിപീഠത്തിന്റെ ഇരുവശങ്ങളിലുമായി 17 ഉം 18 ഉം തീര്‍ഥങ്കരന്‍മാരായ ശ്രീ കുന്തുനാഥ്, ശ്രീ ആര്‍നാഥ് എന്നിവരുടെ രൂപവും കാണാം. 20-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒട്ടേറെ ചെറു ക്ഷേത്രങ്ങളും ചരിത്രപ്രാധാന്യമുള്ള കുറച്ച് നിര്‍മ്മിതികളും ഈ ക്ഷേത്രത്തിന്റെ ഉള്ളില്‍ കാണാന്‍ സാധിക്കും.

PC:Muditjain1210

പാണ്ഡവേശ്വര ക്ഷേത്രവും കര്‍ണാ ക്ഷേത്രവും

പാണ്ഡവേശ്വര ക്ഷേത്രവും കര്‍ണാ ക്ഷേത്രവും

ഹസ്തിനപുരിയുടെ നശിപ്പിക്കപ്പെട്ട സ്ഥലങ്ങളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പാണ്ഡേശ്വര ക്ഷേത്രം. ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിനു സമീപത്തു വച്ചാണത്രെ കൗരവരും പാണ്ഡവരും വേദങ്ങളും പുരാണങ്ങളും അഭ്യസിച്ചത്. ശിവനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ചുറ്റിലുമായി ധാരാളം ഉപക്ഷേത്രങ്ങളും സ്മാരകങ്ങളും കാണാന്‍ സാധിക്കും.
ബിസി നാലായിരത്തില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കര്‍ണ ക്ഷേത്രം പാണ്ഡേശ്വര ക്ഷേത്രത്തിനു സമീപത്താണുള്ളത്. കര്‍ണനാണ് ഈ ക്ഷേത്ത്രതിലെ ശിവലിംകം പ്രതിഷ്ഠിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.

PC:Giridharmamidi

ഹസ്തിനപൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഹസ്തിനപൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

2073 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കിടക്കുന്ന ഹസ്തിനപൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി1986 ലാണ് സ്ഥാപിക്കപ്പെടുന്നത്.
ചീറ്റപ്പുലി, കടുവ, തുടങ്ങിയ വന്യമൃഗങ്ങളും മാന്‍, വ്യത്യസ്തങ്ങളായ പക്ഷികളും ഒക്കെ കാണപ്പെടുന്ന ഇവിടം ഗംഗാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും 110 കിലോമീറ്ററവും മീററ്റില്‍ നിന്നും 40 കിലോമീറ്ററുമാണ് ഹസ്തിനപുരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ള ദൂരം.

PC:AK Gandhi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...