Search
  • Follow NativePlanet
Share
» »ശവപ്പറമ്പിനു മുകളിലെ ആശുപത്രിയും പട്ടിണിക്കാലത്ത് നിർമ്മിച്ച സ്മാരകവും...ഈ ലക്നൗ ഭയപ്പെടുത്തും തീർച്

ശവപ്പറമ്പിനു മുകളിലെ ആശുപത്രിയും പട്ടിണിക്കാലത്ത് നിർമ്മിച്ച സ്മാരകവും...ഈ ലക്നൗ ഭയപ്പെടുത്തും തീർച്

രാജകീയതയുടെയും ആഢംബരത്തിന്റെയും പര്യായമായ ലക്നൗ എന്നു കേൾക്കുമ്പോൾ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും രൂചിയേറിയ ഭക്ഷണങ്ങളുമണ് ഓർമ്മയിൽ തെളിയുക. എന്നാൽ ഇതേ നഗരം ആത്മാക്കളുടെ വാസസ്ഥസമാണെന്ന് അറിയുമ്പോഴോ? വിചിത്രമായ കാരണങ്ങൾ കൊണ്ട് പ്രേതനഗരമായി മാറിയ ലക്നൗവിന് പറയാനുള്ള കഥകൾ എന്തൊക്കെയായിരിക്കും? ഒരേ സമയം ആനന്ദവും മറുവശത്ത് ഭയവും ജനിപ്പിക്കുന്ന ഈ നാട്ടിൽ ഒളിഞ്ഞിരിക്കുന്നതെന്താണ്? നവാബുമാരുടെ നാട്ടിലെ പേടിപ്പിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം

ബാബ ഇമാംബര

ബാബ ഇമാംബര

PC:Harshgupta872

മുഗൾ വാസ്തുവിദ്യയ്ക്ക് പേരുകേട്ടിരിക്കുന്ന ബാബാ ഇമാംബര ലക്നൗവിലെ പ്രധാനപ്പെട്ട ചരിചത്ര സ്മാരകങ്ങളിലൊന്നാണ്. അസാഫി ഇമാംബര എന്നും ലാർജ് ഇമാംബര എന്നും അറിയപ്പെടുന്ന ഇത് അവാധിന്റെ നവാബായിരുന്ന അലാഫ് ഉദ് ദൗളയാമ് നിർമ്മിച്ചത് എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടിണിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ച ഈ സ്മാരകം പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ ആളുകൾക്ക് ജോലി നല്കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാൽ നിരപരാധികളായ ഒട്ടേറെ ആളുകളാണ് പട്ടിണികൊണ്ട് ഇതിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ മരണത്തിനു കീഴടങ്ങിയത്. അതുകൊണ്ടുതന്നെ ഇതിനുള്ളിൽ അവരുടെ ആത്മാക്കൾ വിഹരിക്കുന്നുണ്ട് എന്നും തനിയെ ഇവിടെ കയറുന്നവരെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വഴികൾ കൊണ്ട് ഭ്രമിപ്പിച്ച് വഴിതെറ്റിച്ച് ഒടുവിൽ മരണത്തിനു കീഴടക്കും. ഇതാണ് ഈ കോട്ടയെചുറ്റിപ്പറ്റിയുള്ള കഥ

സിക്കന്ധ്രാ ബാദ്

സിക്കന്ധ്രാ ബാദ്

PC:Khalil Sawant

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് സിക്കന്ദരാബാദ്. ക്രൂരതയുടെ പര്യയമെന്ന നിലയിലാണ് ഈ സ്ഥലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാരെ ക്രൂരമായി ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ഇടം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. രണ്ടായിരത്തിമുന്നൂറോളം ഇന്ത്യക്കാരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും അവരുടെ മൃദേഹം പോലും കുടുംബാംഗങ്ങള്‍ക്ക് തിരികെ നല്കാതെ ഭൂമിയിൽ കിടന്ന് അഴുകിതീരുവാനായിരുനിനു അവയുടെ വിധി. അന്നുമുതൽ ഇന്നോളം അതിക്രൂരമായി കൊല്ലപ്പെട്ട ആ മനുഷ്യരുടെ ആത്മാക്കൾ ഇവിടെ പ്രേതങ്ങളായി വിഹരിക്കുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രദേശവാസികൾക്കാവട്ടെ, ഇവിടെ നിന്നും രാത്രികാലങ്ങളിൽ ഉയർന്നു കേൾക്കുന്ന പേടിപ്പെടുത്തുന്ന സ്വരത്തിന്റെ കഥയാണ് പറയുവാനുള്ളത്.

ഒഇഎൽ ഹൗസ്

ഒഇഎൽ ഹൗസ്

PC:agracier

വാജിദ് അലി ഷായുടെ ഔദ്യോഗിക വസതിയായിരുന്ന ഇടമാണ് ഒഇഎൽ ഹൗസ്. പിന്നീട് ലക്നൗ സർവ്വകലാശാലയുടെ വൈസ് ചാൻസിലറുടെ വസതിയാവുകയായിരുന്നു ഇവിടം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഇവിടുത്തെ കിണറിൽ ഒട്ടേറെ ബ്രിട്ടീഷ് പടയാളികളെ കൊന്നുതള്ളിയിരുന്നുവത്രെ. പിന്നീട് ആ കിണർ മാത്രമലല്, വീടും അതിന്റെ പരിസരവും ഈ ഇംഗ്ലീഷ് ആത്മാക്കളുടെ വിഹാരരംഗമായി മാറുകയായിരുന്നു. ഈ സംഭവം കഴിഞ്ഞ് കാലങ്ങൾക്ക് ശേഷമാണ് ഇത് വിസിയുടെ വസതിയായി മാറുനന്ത്. ആദ്യമൊന്നും ഇത്തരം കഥകളിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം സ്വന്തം മകന് ഇതിന്റെ ഇരയായപ്പോൾ മാത്രമാണ് വിശ്വസിച്ചത്. പിന്നീട് ആവശ്യമായ നടപടികളെടുത്ത് അദ്ദേഹം കിണർ മൂടുകയാണ് ചെയ്തത്.

റെയിൽവേ ക്വാർടേഴ്സ്

റെയിൽവേ ക്വാർടേഴ്സ്

പ്രേതബാധയുടെ പേരിൽ

ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നായാമ് ലക്നൈവിലെ റെയിൽവേ ക്വാർടേഴ്സ് അറിയപ്പെടുന്നത്. റെയിൽവേ ക്വാർടേഴ്സ് മുഴുവനായല്ല, പകരം അവിടുത്തെ ടററ്റ്സ് എന്നു പേരായ ഒരു ക്വാർട്ടർ മാത്രമാണ് പ്രേതബാധയുടെ പേരിൽ മാറ്റിനിർത്തിയിരിക്കുന്നത്. ബിൽ ടർണൽ എ്ന ബ്രിട്ടീഷ് ചീഫ് എൻജിനീയറായിരന്നു ഇവിടെ താമസിച്ചിരുന്നത്. യുവതിയായ ഭാര്യയോടൊപ്പം സന്തോഷത്തോടെ വസിച്ചിരുന്നപ്പോഴാണ് ബിൽ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുന്നത്. അങ്ങനെ ബിൽ അവരെ രണ്ടുപേരെയും അവിടെ വെച്ചുതന്നെ കൊലപ്പെടുത്തി അയാൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ബില്ലിൻരെ ആത്മാവ് ഇന്നും ഇവിടെ കറങ്ങി നടക്കുന്നുണ്ട് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

ബാൽരാംപൂര്‍ ഹോസ്പിറ്റൽ

ബാൽരാംപൂര്‍ ഹോസ്പിറ്റൽ

ഒരു ശവപ്പറമ്പിനു മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ആശുപത്രി എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ സ്ഥലമാണ് ബാൽരാംപൂര്‍ ഹോസ്പിറ്റൽ. ശവപ്പറമ്പിൽ അടക്കപ്പെട്ടിരിക്കുന്ന ആത്മാക്കൾ രാത്രി കാലങ്ങളില്‍ ഇറങ്ങി നടക്കുമെന്നാണ് വിശ്വാസം. ഇതിനു കൃത്യമായ തെളിവുകളും ഒന്നും ഇല്ലെങ്കിലും ഇങ്ങനെയാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്.

നിരാലാ നഗർ

നിരാലാ നഗർ

ഒരു ശവപ്പറമ്പിനു മുകളിൽ നിർമ്മിക്കപ്പെട്ട് ആത്മാക്കളുടെ ശാപമേറ്റുവാങ്ങുന്ന ഒരിടമാണ് നിരാലാ നഗർ. ലക്നൗ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ കീഴിൽ നിർമ്മിക്കപ്പെടുമ്പോൾ ഭാവിയിൽ ഇങ്ങനെ ആത്മാക്കളുടെ വിളനിലമായി ഇവിടം മാറുമെന്ന് ആരും ഊഹിച്ചിരുന്നുപോലുമില്ല. രക്തത്തെപ്പോലും തണുപ്പിക്കുന്ന കഥകളാണ് ഇവിടെയുള്ളവർക്കു പറയുവാനുള്ളത്.

ബീഗം കോത്തി

ബീഗം കോത്തി

PC: lucknowbookclub

വിചിത്രമായ കാരണങ്ങള്‍ കൊണ്ട് നിരപരാദികളായ ഒട്ടേറെ ആളുകളുടെ രക്തം വീണിട്ടുള്ള ലക്നൗവിൽ പ്രേതങ്ങളുടെ കഥ കേൾക്കുന്നതിൽ ഒരത്ഭുതവുമില്ല, സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് എഴുന്നൂറോളം സേനാനികളുടെ രക്തം വീണ ഇടമാണ് ബീഗം കോത്തി. അതുകൊണ്ടുതന്നെ അവരുടെ ആത്മാക്കൾ ഇവിടെ വാഴുന്നുണ്ടെന്നാണ് വിശ്വാസം. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രകൃതിശക്തിക്കതീതമായ പലതും ഇവിടെ സംഭവിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more