Search
  • Follow NativePlanet
Share
» »ഹൈദരാബാദ് നഗരത്തിൻറെ മഹത്വമേറിയ ചരിത്രത്താളുകളെ മറിച്ചു നോക്കാം

ഹൈദരാബാദ് നഗരത്തിൻറെ മഹത്വമേറിയ ചരിത്രത്താളുകളെ മറിച്ചു നോക്കാം

ഹൈദരാബാദ് എന്ന പ്രശസ്ത നാടിൻറെ സൗന്ദര്യം ചാർമിനാർ എന്ന മനോഹര ദേശത്തിലും ഹൈദരാബാദി ബിരിയാണിയിലും മാത്രമായി ഒതുങ്ങിനിൽക്കുന്നുവെന്ന് എപ്പോഴെങ്കിലും നിങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റിപ്പോയി. ഇവിടെ കണ്ടെത്താനും ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങളിൽ ഇനിയും ബാക്കിയുണ്ട്. മൂസി നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹൈദരാബാദ് എന്ന പട്ടണം പതിനാറാം നൂറ്റാണ്ടിലെ ഖ്യുത്തബ് ഷാ രാജവംശ ഭരണാധികാരികളിൽ അഞ്ചാമനായിരുന്ന മുഹമ്മദ് ഖ്യൂലി ഖ്യുത്തബ്ഷാ സ്ഥാപിച്ചതാണ്. ബ്രിട്ടീഷുകാർ കയ്യടക്കുന്നതിനു മുൻപ് കുറെനാൾ ഈ സ്ഥലം നിസാം ഭരണകൂടത്തിൻറെ കൈപ്പിടിയിലായിരുന്നു.. അതെല്ലാം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ പരിസരങ്ങളിൽ ചരിത്ര താളുകൾ വരച്ചിട്ട നിരവധി പുരാതന സ്മാരകങ്ങളെ കാണാനാവും. അതൊന്നും ഇതുവരെ കണ്ടെത്തി ആസ്വദിച്ചിട്ടില്ലായെങ്കിൽ ഇത്തവണ നമുക്ക് ഹൈദരാബാദിലേക്ക് ഒരു യാത്ര പോകാം. ഇവിടുത്തെ ചരിത്രസ്മാരകങ്ങൾ ഓരോന്നും നിങ്ങൾക്ക് ഈ സംസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് വിവരിച്ചുതരും. ചരിത്രപരമായ പ്രാധാന്യതയെ കൂടാതെ ഗാംഭീര്യം നിറഞ്ഞ ഇവിടുത്തെ കെട്ടിടങ്ങളുടെ വാസ്തുശൈലി നിങ്ങളെ അത്ഭുതഭരിതരാക്കും. എങ്കിൽ പിന്നെ വേറെന്ത് ആലോചിക്കാനിരിക്കുന്നു.. ഈ സീസണിൽ നമുക്ക് ഹൈദരാബാദിലെ ചരിത്ര സ്മാരകങ്ങളെ സന്ദർശിക്കാം. ഹൈദരാബാദിനെ കുറിച്ചും ഈ സ്ഥലത്തിൻറെ പ്രത്യേകളെക്കുറിച്ചുമൊക്കെ കൂടുതലായറിയാനായി തുടർന്നു വായിക്കുക.

മക്കാ മസ്ജിദ്

മക്കാ മസ്ജിദ്

1694 ൽ പണി പൂർത്തിയാക്കിയ ഈ മസ്ജിദ് ഹൈദരാബാദിലെ ഏറ്റവും വലിയ ഇസ്ലാം പള്ളികളിലൊന്നാണ്. ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികൾ എല്ലാവരും ഇവിടമൊരു പുണ്യസ്ഥലമായി കണക്കാക്കിയിരിക്കുന്നു. ഈ മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത് മക്കയിൽ നിന്നും കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചാണ്. മക്കയിലേക്ക് തീർത്ഥയാത്ര നടത്താൻ കഴിയാതെ വരുന്ന സാധാരണക്കാരായ ജനങ്ങൾ ഇവിടെ വന്നെത്തി പ്രാർത്ഥനയർപ്പിക്കുന്നു. ഹൈദരാബാദിലെ ഈ മെക്കാ മസ്ജിദ് ഇന്ന് രാജ്യമെമ്പാടുമുള്ള എല്ലാ വിനോദസഞ്ചാരികളുടേയും ഇഷ്ടസ്ഥാനമായി മാറിയിരിക്കുകയാണ്. ഐതീഹ്യങ്ങളനുസരിച്ച് ഈ പള്ളിയുടെ പ്രധാന കവാടത്തിൽ മുഹമ്മദിന്റെ തലമുടി നിലകൊള്ളുന്നതായി വിശ്വസിക്കപ്പെടുന്നു.

PC:Suraj Garg

ചാർമിനാർ

ചാർമിനാർ

ചാർമിനാർ പട്ടണത്തെ കൂട്ടുച്ചേർക്കാതെ നമുക്ക് ഹൈദരാബാദിനെ കുറിച്ച് സംസാരിക്കാൻ കഴിയില്ല.. ചരിത്ര സ്മാരകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ് ചാർമിനാർ പട്ടണം. രാജ്യം ചുറ്റി സഞ്ചരിക്കുന്ന ഏതൊരു ചരിത്രസഞ്ചാരികൾക്കും ഇവിടുത്തെ പരിസരങ്ങളിൽ വന്നെത്തി പര്യവേഷണം ചെയ്യാനായി നിരവധി സാധ്യതകൾ തുറന്ന് വച്ചിട്ടുണ്ട്. ഇന്ന് ഹൈദരാബാദ് നഗരത്തിന്റെ മുഴുവൻ സവിശേഷതയായി മാറിയിരിക്കുന്നു ചാർമിനാർ എന്ന കൊച്ചു പ്രദേശം. ലോകത്തിലെമ്പാടും അറിയപ്പെടുന്ന കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ ചാർമിനാറിൽ നിലകൊള്ളുന്നത്. ഹൈദരാബാദ് ദേശത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഖ്വിലി ഖുത്ബ് ഷാ തന്നെയാണ് 1591 ൽ ചാർമിനാറിന് റ പണികഴിപ്പിച്ചത്. ഇത് മുസി നദിയുടെ തീരങ്ങളിലായി സ്ഥിതി ചെയ്യുന്നു. നാലു ഗോപുരങ്ങളുള്ള വലിയൊരു മസ്ജിദ് ഇവിടെ നിലകൊള്ളുന്നതിനാൽ ഹൈദരാബാദിലെ മിക്ക ഇസ്ലാമിക ഉത്സവങ്ങളും ഇവിടെ വച്ചാണ് ആഘോഷിക്കപ്പെടുന്നത്. നിങ്ങളൊരു ചരിത്രാന്വഷിയും സഞ്ചാരപ്രിയരും ആണെങ്കിൽ ചാർമിനാർ എന്ന വാരാന്ത്യ കവാടം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

PC:Yashwanthreddy.g

ഖ്യുത്തബ് ഷാഹി ശവകുടീരം

ഖ്യുത്തബ് ഷാഹി ശവകുടീരം

പതിനാറാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്ന ഖ്യുത്തബ് ഷാഹി രാജവംശത്തിലെ രാജാക്കന്മാർ നിർമ്മിച്ച നിരവധി ശവകുടീരങ്ങളും പള്ളികളും ഇവിടെ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. അവയിൽ പലതും ഇന്ന് നാശത്തിന്റെ വക്കിലാണെങ്കിലും ചരിത്രപരമായ പ്രാധാന്യവും നിർമ്മിതിയുടെ കാലാചാരുതയുമൊക്കെ ഇപ്പോഴും നിങ്ങൾക്കിവിടെ ദർശിക്കാനാവും. മനോഹരമായ പൂന്തോട്ടങ്ങൾ നിറഞ്ഞ അന്തരീക്ഷ വ്യവസ്ഥിതിയുടെ മടിയിലിരുന്നു കൊണ്ട് നിങ്ങൾക്ക് ഖ്യുത്തബ് ഷാഹി രാജവംശത്തിന്റെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാനാവും.

ഗോൽക്കൊണ്ട കോട്ടയ്ക്ക് അടുത്തായി പണികഴിപ്പിച്ചിരിക്കുന്ന ഒരു പ്ലാറ്റ്ഫോമിലാണ് ഈ ശവകുടീരങ്ങൾ മുഴുവനും സ്ഥിതിചെയ്യുന്നത്.. ഈ നാടിൻറെ ചരിത്രത്താളുകളെ മറിച്ചുനോക്കിക്കൊണ്ട് വിസ്മയഭരിതരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇവിടേക്ക് വന്നെ ത്താം

PC: Alaka123

ഗൊൽക്കൊണ്ട കോട്ട

ഗൊൽക്കൊണ്ട കോട്ട

ലോകപ്രശസ്തമായ കോഹ്-ഇ-നൂർ വജ്രങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഗൊൽക്കൊണ്ട കോട്ടയും സ്ഥിതിചെയ്യുന്നത്. ഈ കോട്ട കാണാനും ഇവിടുത്തെ വിസ്മയ ദൃശ്യങ്ങൾ പകർത്തിയെടുക്കാനുമായി ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിനാളുകൾ ഉടനീളം ഇങ്ങോട്ടെത്തിച്ചേരുന്നു. ഇവിടുത്തെ പരിസരങ്ങളിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പരിവേഷണം ചെയ്യാനുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ട നാല് ചെറിയ കോട്ടകളുടെ സംഗമസ്ഥാനമാണ്. ഇവയെകൂടാതെ ചരിത്രപരമായ മറ്റ് സ്മാരകസൗധങ്ങളും, ആരാധനാലയങ്ങളും കൊട്ടാരങ്ങളുമൊക്കെ നിങ്ങൾക്കവിടെ കണ്ടെത്താൻ കഴിയും. അതിനാൽ തന്നെ ഈ കോട്ട ഇന്ത്യയിലിതുവരെ നിർമ്മിച്ച ഏറ്റവും മഹത്തായ രാജധാനികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു,. ഹൈദരാബാദ് നാടിന്റെ ചരിത്രത്തെ തിരയാനായി ഇറങ്ങിത്തിരിക്കുന്ന ഏതൊരു സഞ്ചാരികൾക്കും ഗൊൽക്കൊണ്ട കോട്ടയെ മാറ്റിനിർത്താനാവില്ല.

PC:Sanyam Bahga

പയ്ഗാ ശവകുടീരങ്ങൾ

പയ്ഗാ ശവകുടീരങ്ങൾ

ഹൈദരാബാദിലെ രാജ്യാധിപന്മാരായിരുന്ന നിസാം ഭരണാധികാരികളുടെ ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവർ പയ്ഗാ രാജകുടുംബം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നിസാമുകൾക്ക് വേണ്ടി പ്രവർത്തിച്ച വിശ്വസ്തരായ രാജ്യസേനാനികളേയും ജനറൽമാരേയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ചരിത്രപ്രേമികൾക്കും ആർക്കിടെക്ച്വറൽ വിദ്യാർത്ഥികളേയുമൊക്കെ സന്തോഷം പകരുന്ന നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കണ്ടെത്താനാവും... അപ്പോൾ പിന്നെ എന്തു പറയുന്നു നിസാമുകളുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്ക് ഒന്ന് യാത്ര ചെയ്താലോ..?

ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

ലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരം

PC:DidierTais

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more