Search
  • Follow NativePlanet
Share
» »ചരിത്രപ്രേമികള്‍ക്കുപോലും പരിചയം കാണില്ല ഈ ഇടങ്ങള്‍

ചരിത്രപ്രേമികള്‍ക്കുപോലും പരിചയം കാണില്ല ഈ ഇടങ്ങള്‍

ഇതാ വടക്കേ ഇന്ത്യയിലെ അധികമൊന്നും അറിയപ്പെടാത്ത ചരിത്ര സ്മാരകങ്ങള്‍ നോക്കാം...

മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളും പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളും മാറ്റിവെച്ചാല്‍ ഭാരത കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ചരിത്ര സ്ഥാനങ്ങളാണ്. ഇന്നലെകളുടെ കഥകളോട് ചേര്‍ന്ന്, നാടിനെ ഇന്നു കാണുന്ന രീതിയില്‍ മാറ്റിയ ചരിത്ര സ്ഥാനങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടവയാണ്. മനുഷ്യജീവിതത്തിന്‍റെയും വികാസത്തിന്‍റെയും ഓരോ ഘട്ടങ്ങളും വ്യക്തമായി കാണിക്കുന്നവയാണ് ഓരോ ചരിത്ര ഇടങ്ങളും. ഹംപിയും മൈസൂരും പട്ടടക്കലുമെല്ലാം കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സ്വന്തം നാടുപോലെ പരിചിതമായ ഇടമാണ്. എന്നാല്‍ കുറച്ചുകൂടി യാത്ര ചെയ്ത് അങ്ങ് വടക്കേ ഇന്ത്യയിലെത്തിയാല്‍ പരിചിതമല്ലാത്ത ഇടങ്ങളാവും ഏറെയും. ഇതാ വടക്കേ ഇന്ത്യയിലെ അധികമൊന്നും അറിയപ്പെടാത്ത ചരിത്ര സ്മാരകങ്ങള്‍ നോക്കാം...

ക്രിംചി

ക്രിംചി

സഞ്ചാരികള്‍ക്ക് അത്രപെട്ടന്നൊന്നും പിടികിട്ടാത്ത ഇടമാണ് ക്രിംചി. ജമ്മു കാശ്മീരിലെ ഉദ്ദംപൂരിലെ ക്രിംചി പ്രസിദ്ധമായിരിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനങ്ങളായ ക്ഷേത്രങ്ങളുടെ പേരിലാണ്. കുന്നിന്‍മുകളിലുള്ള പാണ്ഡവ ക്ഷേത്രങ്ങള്‍ ഇവിടെ തീര്‍ച്ചയായൂം കാണേണ്ടവയാണ്. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച കൂടി കാണാമെന്നതിനാല്‍ ആ സമയമായിരിക്കും ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

PC:SURAM SINGH RAJPUT

കാംഗ്രാ

കാംഗ്രാ

ഹിമാചല്‍ പ്രദേശിലെ ചരിത്ര ഇടങ്ങളിലൊന്നാണ് കാംഗ്രാ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നും ഹിമാലയന്‍ മലനിരകളിലെ ഏറ്റവും നീളം കൂടിയതുമായ കാംഗ്രാ കോട്ടയാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം. ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച മസ്രൂര്‍ എന്ന പ്രദേശവും അവിടുത്തെ കല്‍ ക്ഷേത്രങ്ങളുമാണ്. എല്ലോറയിലെയും മഹാബലിപുരത്തെയും ഏകശിലാ ക്ഷേത്രങ്ങളോട് സമാനമായ രീതിയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വനവാസക്കാലത്ത് ഇവിടെ എത്തിയ പാണ്ഡവരാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. പണിതീരാത്ത ക്ഷേത്രങ്ങളാണ് ഇവിടെയുളളതെന്ന പ്രത്യേകതയുമുണ്ട്.

PC:Harvinder Chandigarh

ഖജുരാഹോ

ഖജുരാഹോ

സഞ്ചാരികള്‍ക്ക് ഒരു കാലത്ത് തീരെ അപരിചിതമായ ഇടങ്ങളില‍ൊന്നായിരുന്നുവെങ്കിലും ഇന്ന് ആളുകള്‍ തേടിവരുന്ന ഇടമാണ് ഖജുരാഹോ. രതിശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന ചുവരുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ചുവരുകളില്‍ കാമസൂത്ര എഴുതിയ ക്ഷേത്രം എന്ന വിളിപ്പേരും ഖഹുരാഹോയ്ക്ക് സ്വന്തമാണ്. 20 ചതുരശ്ര കിലോമീറ്ററിലാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം.

PC:Aminesh.aryan

ജാഗേശ്വര്‍

ജാഗേശ്വര്‍

ചരിത്ര സഞ്ചാരികള്‍ക്കിടയില്‍ അധികമൊന്നും പ്രശസ്തമല്ലാത്ത ഇടമാണ് ജാഗേശ്വര്‍. ഇത്തരാഖണ്ഡിലെ അല്‍മോര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ്. 124 ചെറു ഹിന്ദു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

PC:Pramod Rawal

അയോധ്യ

അയോധ്യ


രാമജന്മഭൂമി എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ ഇടമാണ് ഉത്തര്‍പ്രദേശിലെ അയോധ്യ. രാമന്റെ നാടായ ഇവിടെ ചരിത്രത്തോട് മാത്രമല്ല, ഐതിഹ്യങ്ങളോടും ചേര്‍ന്നു കിടക്കുന്ന ഇടങ്ങള്‍ ഒരുപാടുണ്ട്. ഹിന്ദു വിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനമായതിനാല്‍ ഇതൊരു ക്ഷേത്ര നഗരം കൂടിയാണ്. ഇവിടെയാണ് ഏറെ പ്രശസ്തമായ കനകഭവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കനകപുര ക്ഷേത്രത്തിലെ രാമന്റെയും സീതയുടെയുപം വിഗ്രഹങ്ങള്‍ സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം എന്നര്‍ഥം വരുന്ന കനക എന്ന വാക്കില്‍ നിന്നുമാണ് ക്ഷേത്രത്തിന് ഈ പേരു ലഭിച്ചിരിക്കുന്നത്. രാമന്റെ വളര്‍ത്തമ്മയും അദ്ദേഹത്തെ വനവാസത്തിനു വിടുന്നതിനു പിന്നിയെ പ്രധാന ബുദ്ധിയുമായ കൈകേയിയാണ് സീതാ ദേവിക്കു വേണ്ടി താന്‍ ചെയ്ത തെറ്റിന്റെ പരിഹാരമെന്നോണം ഈ ക്ഷേത്രം പണിതതെന്നും ഒരു വിശ്വാസമുണ്ട്.

PC:Ruhi

വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവം പ്രസിദ്ധമായ ക്ഷേത്ര നഗരങ്ങളിലൊന്നാണ് വാരണാസി. വാരണാസിയെന്നും കാശിയെന്നും അറിയപ്പെടുന്ന ഇവിടം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടം കൂടിയാണ്. ശിവന്റെ വാസസ്ഥലമെന്നും പുരാതന നഗരങ്ങളിലൊന്നും എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം പുരാതന കഥകളായും നിര്‍മ്മിതികളാലും സമ്പന്നം കൂടിയാണ്. ഹിന്ദുമത വിശ്വാസപ്രകാരം പുണ്യനഗരമായാണ് വാരണാസി കരുതപ്പെടുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.

കുരുക്ഷേത്ര

കുരുക്ഷേത്ര

അയോധ്യയെപ്പോലെ തന്നെ പുരാണങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ഇടമാണ് ഹരിയാനയിലെ കുരുക്ഷേത്രയും. ഭഗവത് ഗീതയുടെയും ശ്രീകൃഷ്ണന്‍റെയും അര്‍ജുനന്‍റെയും ഇടമായാണ് ഈ പ്രദേശത്തെ പുരാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Shekhartagra

 പാനിപ്പത്

പാനിപ്പത്

പാനിപ്പത്ത് യുദ്ധം എന്നു കേള്‍ക്കാത്തവരുണ്ടാവില്ല. ഇതു മാത്രമല്ല, ഹൈന്ദവ വിശ്വാസങ്ങളുമായും ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് ഹരിയാനയിലെ പാനിപ്പത്. പാണ്ഡവര്‍ നിര്‍മ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ഈ നഗരം ഹരിയാനയിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലെ പാനിപ്പത് യുദ്ധം നടന്ന ഇടം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. പാനിപ്പത് മ്യൂസിയം, ഇബ്രാഹിം ലോധിയുടെ ശവകുടീരം, കലാആംബ് തുടങ്ങിയവ ഇവിടെ ചരിത്ര പ്രേമികള്‍ക്ക് സന്ദര്‍ശിക്കാം.

PC:Vssun

 ഹിസാര്‍

ഹിസാര്‍

ചരിത്രാതീത കാലത്തിനും മുന്‍പേയുള്ള മനുഷ്യവാസം രേഖപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിലൊന്നാണ് ഹരിയാനയിലെ ഹിസാര്‍. അതിലുപരിയായി ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ബനവാലി, ഗുംബാഡ്, കോട്ട, ദേവീ ഭവാന്‍ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Vishal14k

കര്‍നാല്‍

കര്‍നാല്‍

മഹാഭാരത കഥകളോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരിടമാണ് കര്‍നാല്‍. ഇന്ത്യയുടെ റൈസ് ബൗള്‍ എന്നറിയപ്പെടുന്ന ഇവിടെ ധാരാളം ചരിത്ര കാഴ്ചകളുണ്ട്. കര്‍നാല്‍ കോട്ട, കര്‍നാല്‍ തടാകം, ദേവാലയങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

ലോക പൈതൃക ദിനം-ഓര്‍മ്മിക്കാം ഇന്ത്യയിലെ ഈ ചരിത്ര ഇടങ്ങളെലോക പൈതൃക ദിനം-ഓര്‍മ്മിക്കാം ഇന്ത്യയിലെ ഈ ചരിത്ര ഇടങ്ങളെ

ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍

തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറിതിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി


PC: Parneet Singh

Read more about: monuments history temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X